grammy award – malayalees.ch https://malayalees.ch Malayalam Online News Portal Mon, 04 Apr 2022 07:49:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png grammy award – malayalees.ch https://malayalees.ch 32 32 ഗ്രാമി വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി റിക്കി; പുരസ്‌കാരം നേടുന്നത് രണ്ടാം തവണ https://malayalees.ch/ricky-kej-indian-won-grammy/ Mon, 04 Apr 2022 07:49:08 +0000 https://malayalees.ch/?p=59541 ഗ്രാമി പുരസ്‌കാര വേദിയിൽ ഇന്ത്യയ്ക്ക് അഭിമാനമായി ഇന്ത്യൻ കമ്പോസർ റിക്കി കേജ്. മികച്ച ന്യൂ ഏജ് ആൽബത്തിനുള്ള പുരസ്‌കാരം സ്വീകരിക്കാൻ റോക്ക് ഇതിഹാസം സ്റ്റീവാർട്ട് കോപ്‌ലാൻഡിനൊപ്പമാണ് റിക്കി എത്തിയത്. ഡിവൈൻ ടൈഡ്‌സാണ് പുരസ്‌കാരം നേടിക്കൊടുത്തത്.

‘നമസ്‌തേ’ എന്ന് പറഞ്ഞുകൊണ്ടാണ് റിക്കി നന്ദിപ്രഭാഷണം ആരംഭിച്ചത്. ‘ ഡിവൈൻ ആൽബത്തിന് ഗ്രാമി പുരസ്‌കാരം ലഭിച്ചതിൽ അതിയായ സന്തോഷം. എനിക്ക് സമീപം നിൽക്കുന്ന ഈ ജീവിക്കുന്ന ഇതിഹാസത്തെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നിങ്ങളെല്ലാവരോടും എനിക്ക് സ്‌നേഹമാണ്. ഇത് എന്റെ രണ്ടാമത്തെ ഗ്രാമിയും സ്റ്റിവാർട്ടിന്റെ ആറാമത്തേതുമാണ്’- റിക്കി പറഞ്ഞു.

നോർത്ത് കരോലീനയിൽ ജനിച്ച റിക്കിയുടെ അച്ഛൻ പഞ്ചാബിയും അമ്മ മാർവാരിയുമാണ്. എട്ട് വയസായപ്പോൾ തന്നെ റിക്കിയും കുടുംബവും ബംഗളൂരുവിലേക്ക് താമംസ മാറി. ബംഗളൂരുവിലെ ഓക്‌സഫോർഡ് ഡെന്റൽ കോളജിൽ ബിരുദം നേടിയ റിക്കി എന്ന കരിയറായി തെരഞ്ഞെടുത്തത് സംഗീതമായിരുന്നു. ബംഗളൂരുവിലെ റോക്ക് ബാൻഡായ ഏഞ്ചൽ ഡസ്റ്റിൽ കീബോർഡിസ്റ്റായി തുടങ്ങിയ റിക്കിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2015 ലാണ് റിക്കിയെ തേടി ആദ്യമായി ഗ്രാമി എത്തുന്നത്. 2015 ലെ വിൻഡ്‌സ് ഓഫ് സംസാര എന്ന ആൽബത്തിലൂടെയായിരുന്നു പുരസ്‌കാരം.

]]>
ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു; ബ്രൂണോ മാഴ്‌സിനും ഒലിവിയ റോഡ്രിഗോയ്ക്കും പുരസ്‌കാരം https://malayalees.ch/grammy-awards-2022-winners/ Mon, 04 Apr 2022 04:32:27 +0000 https://malayalees.ch/?p=59517 ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു.

മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ് വിഭാഗത്തിൽ ഡോജ കാറ്റിനാണ് പുരസ്‌കാരം. മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ലഭിച്ചു. മികച്ച ആർ & ബി ആൽബം ജാസ്മിൻ സള്ളിവന്റെ ഹോക്‌സ് ടേൽസ് ആണ്.

മികച്ച ട്രഡീഷ്ണൽ പോപ് വോക്കൽ ആൽബം ലവ് ഫോർ സെയ്‌ലിനാണ്. ടോണി ബെന്നറ്റും, ലേഗി ഗാഗയും പുരസ്‌കാരം സ്വന്തമാക്കി.

ബെസ്റ്റ് ഡാൻസ്/ഇലക്ട്രോണിക് റെക്കോർഡിംഗ് വിഭാഗത്തിൽ അലൈവിനാണ് പുരസ്‌കാരം ലഭിച്ചത്. ഇലക്ട്രോണക് മ്യൂസിക് വിഭാഗത്തിൽ ബ്ലാക്ക് കോഫിക്കും, ബെസ്റ്റ് മെറ്റൽ പർഫോമൻസ് വിഭാഗത്തിൽ ‘ദി ഏലിയനിനും പുരസ്‌കാരം ലഭിച്ചു.

മികച്ച റാപ് പർഫോമൻസ് കെൻഡ്രിക് ലമാറിനാണ്. മികച്ച മെലോഡിക് റാപ് പർഫോമൻസ് വിഭാഗത്തിലെ വിജയി കന്യെ വെസ്റ്റാണ്.

]]>