GR ANIL – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Nov 2022 04:18:39 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GR ANIL – malayalees.ch https://malayalees.ch 32 32 വിലക്കയറ്റം; പൂഴ്ത്തിവയ്പ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍ https://malayalees.ch/govt-to-prevent-essential-commodities-price-hike/ Thu, 03 Nov 2022 04:16:37 +0000 https://malayalees.ch/?p=70663 അരിയുടെയും ആവശ്യസാധനങ്ങളുടെയും വിലവര്‍ധിച്ചതോടെ പൂഴ്ത്തിവെപ്പ് തടയാന്‍ നടപടികളാരംഭിച്ച് സര്‍ക്കാര്‍. ഭക്ഷ്യമന്ത്രി ജിആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഇന്ന് ഉദ്യോഗസ്ഥരുടെ യോഗം ചേരും. വില വര്‍ധനവിന് ഇടനിലക്കാരുടെ ഇടപെടലുണ്ടായെന്നാണ് ഭക്ഷ്യവകുപ്പിന്റെ വിലയിരുത്തല്‍.

പൂഴ്ത്തിവെപ്പ് തടയുന്നതിനായി പ്രധാന സംഭരണ കേന്ദ്രങ്ങളില്‍ പരിശോധനയ്ക്കും കര്‍ശന നടപടിക്കുമാണ് നീക്കം. ഇത് സംബന്ധിച്ചാണ് മന്ത്രി ജി ആര്‍ അനിലിന്റെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുക. ഓണ്‍ലൈന്‍ ആയി ചേരുന്ന യോഗത്തില്‍ ഭക്ഷ്യ, ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

അനിയന്ത്രിതമായുണ്ടായ വിലവര്‍ധനവില്‍ ഇടനിലക്കാര്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും പങ്കുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ആന്ധ്രയില്‍ നിന്നും നേരിട്ട് ഭക്ഷ്യധാന്യങ്ങളെത്തിക്കുന്നതോടെ പ്രശനപരിഹാരമുണ്ടാകുമെന്നും ഭക്ഷ്യവകുപ്പ് കരുതുന്നു. അതിനിടെ പച്ചക്കറി വില വര്‍ധനവില്‍ ഇടപെടലാവശ്യമുണ്ടോ എന്ന കാര്യം കൃഷിവകുപ്പ് പരിശോധിച്ച് വരികയാണ്.

]]>
ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരി വിതരണം ചെയ്യുന്നില്ല, സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു; ചെന്നിത്തല https://malayalees.ch/rice-supply-during-onam-is-inefficient-ramesh-chennithala/ Sat, 03 Sep 2022 12:08:44 +0000 https://malayalees.ch/?p=67563 ഓണത്തിനു സർക്കാർ പ്രഖ്യാപിച്ച അരി പൂർണ്ണമായും നൽകാതെ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഓണക്കാലത്ത് സബ്സിഡി നിരക്കിൽ നൽകേണ്ട അരിയാണ് നൽകാതിരിക്കുന്നത്. ബിപിഎൽകാർക്ക് നൽകേണ്ട ഓണക്കിറ്റ് 60% കടകളിലും കിട്ടാനില്ല. വെള്ളക്കാർഡുകാർക്ക് നൽകേണ്ട 10കിലോ അരിയിൽ വെറും രണ്ട് കിലോ മാത്രമാണ് നൽകുന്നത്. അതാകട്ടെ അരക്കിലോ പച്ചരിയും മുക്കാൽ കിലോ വീതം വെള്ള അരിയും പുഴക്ക് അരിയുമാണ്. അതായത് രണ്ട് കിലോ അരി വാങ്ങാൻ മൂന്ന് സഞ്ചിയുമായി വേണം പോകാൻ.

ഓരോ മാസവും വിതരണം ചെയ്യുന്ന പത്ത് കിലോ അരി കഴിഞ്ഞ മാസം 8 കിലോ മാത്രമാണ് നൽകിയത്. യഥാർത്ഥത്തിൽ കഴിഞ്ഞ മാസത്തിൻ്റെ ബാലൻസ് ആയ രണ്ട് കിലോയാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ഓണമായിട്ട് പോലും ഈ മാസത്തെ 10 കിലോ അരി വിതരണം ചെയ്ത് തുടങ്ങിട്ടില്ല. ഇനി ഓണത്തിനു എ.പി.എൽ വിഭാഗങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ച 10 കിലോ സ്പെഷ്യൽ അരി 70% റേഷൻ കടകളിലും കിട്ടാനില്ല. സ്റ്റോക്ക് തീർന്നുവെന്നാണ് കട ഉടമകൾ പറയുന്നത്.

ഓണമായിട്ട് പോലും ഇത്രയും ലാഘവത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രി എല്ലാം നന്നായി നടക്കുന്നു എന്നാണ് പത്രസമ്മേളനം നടത്തി ദിവസവും പറഞ്ഞ് കൊണ്ടിരിക്കുന്നത്. ഇനിയും കണ്ണിൽ പൊടിയിടാനുള്ള വാചക കസർത്ത് നടത്താതെ ന്യായമുള്ള റേഷൻ സാധനങ്ങൾ റേഷൻ കടകളിൽ ലഭ്യമാക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

]]>
ഓണക്കിറ്റ് വിതരണം: തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി https://malayalees.ch/onkit-distribution-minister-says-special-arrangements-will-be-made-to-avoid-congestion/ Thu, 25 Aug 2022 12:30:55 +0000 https://malayalees.ch/?p=67077 സംസ്ഥാനത്തെ മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇതുവരെ ഏഴു ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു.

അസൗകര്യം മൂലം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റു ദിവസങ്ങളില്‍ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാൻ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ ഹരിത കര്‍മ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

]]>
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധന തുടരുന്നു; റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും https://malayalees.ch/food-inspection-in-kerala-schools-continues/ Wed, 08 Jun 2022 04:34:13 +0000 https://malayalees.ch/?p=63067 സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും.

കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിനഌമുമ്പു തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതോടൊപ്പം ഉച്ചഭക്ഷണമുണ്ടാക്കുന്നത് വൃത്തിയുള്ള സാഹചര്യത്തിലാണോ എന്നതും അനുവദിച്ചിട്ടുള്ള ഭക്ഷ്യ വസ്തുക്കള്‍ ഉച്ചക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നുണ്ടോയെന്നതും പരിശോധിക്കുന്നുണ്ട്.

അരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനം, ഭക്ഷണം നല്‍കുന്ന സ്ഥലം, പാചക തൊഴിലാളികളുടെ ആരോഗ്യം എന്നിവയും പരിശോധനാ വിഷയങ്ങളാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളെക്കുറിച്ചുമുള്ള സമഗ്രമായ റിപ്പോറട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഓരോ ജില്ലയിലുമുള്ള സ്‌കൂളുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ശേഖരിക്കുകയാണ്.

സ്‌കൂളുകളില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന പരിശോധനയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ഉടന്‍ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും പരിശോധനാ രീതി തീരുമാനിക്കുക. പി.ടി.എ.കളോട് ഉച്ചഭക്ഷണ പദ്ധതിയില്‍ കൂടുതല്‍ സജീവമായി ഇടപെടാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

]]>
നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ https://malayalees.ch/ration-dealers-on-protest-after-maniyanpilla-raju-received-kit/ Wed, 04 Aug 2021 04:02:38 +0000 https://malayalees.ch/?p=47632 നടൻ മണിയൻപിള്ള രാജുവിൻ്റെ വീട്ടിലെത്തി ഭക്ഷ്യമന്ത്രി ഓണക്കിറ്റ് നൽകിയത് വിവാദത്തിൽ. ഭക്ഷ്യവകുപ്പിന്റെ തന്നെ ഉത്തരവ് ലംഘിച്ചുള്ളതാണ് മന്ത്രിയുടെ നടപടി എന്ന് റേഷൻ ഡീലർമാർ ആരോപിച്ചു. അതേസമയം വിവാദം അനാവശ്യമാണെന്നാണ് മന്ത്രി ജി.ആർ.അനിൽ വ്യക്തമാക്കി.

പാവപ്പെട്ടവർക്കാണ് ആദ്യം കിറ്റുകൾ വിതരണം ചെയ്യുന്നത്. മുൻഗണനാ ഇതരവിഭാഗത്തിലുള്ള വെള്ളകാർഡുഡടമകൾക്ക് 13 മുതലാണ് വിതരണം. ഈ രീതിയിലാണ് റേഷൻകടകളിലെ ഇ പോസ് മെഷിനും ക്രമീകരിച്ചിരിക്കുന്നതിനാൽ ഷെഡ്യൾ തെറ്റിക്കാൻ റേഷൻകടക്കാർക്കും കഴിയില്ല.

ഇതിനിടെയാണ് വെള്ളക്കാർഡ് ഉടമയായ മണിയൻപിള്ള രാജുവിന്റെ വീട്ടിലെത്തി മന്ത്രി കിറ്റ് നൽകിയത്എന്നാൽ ഭക്ഷ്യവകുപ്പുമായി എപ്പോഴും സഹകരിക്കുന്ന ആളെന്ന നിലയിലാണ് രാജുവിന്റെ വീട്ടിലെത്തി കിറ്റ് നൽകിയതെന്നാണ് മന്ത്രിയുടെ വിശദീകരണം.

കഴിഞ്ഞ ശനിയാഴ്ച മുതൽ തുടങ്ങിയ ഓണക്കിറ്റ് വിതരണം 16 വരെയാണ് നടക്കുക. പ്രമുഖരെ ഉൾപ്പെടുത്തി ഓണക്കിറ്റ് വിതരണത്തിന്റ ഉദ്ഘാടനഫോട്ടോ റേഷൻകടയുമടകൾ എടുക്കണമെന്ന മന്ത്രിയുടെ നിർദ്ദേശം വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഭക്ഷ്യവകുപ്പ് പുറപ്പെടുവിച്ച ഷെഡ്യൾ മന്ത്രി തന്നെ തെറ്റിച്ചെന്ന് ആക്ഷേപം.

]]>