Govt – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 Jan 2022 08:13:16 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Govt – malayalees.ch https://malayalees.ch 32 32 ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ https://malayalees.ch/govt-orders-probe-on-transgender-ananya-suicide/ Mon, 24 Jan 2022 08:13:03 +0000 https://malayalees.ch/?p=55928 ട്രാൻസ്ജെൻഡർ അനന്യയുടെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തി. ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവ്. ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവാണ് അനന്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന പരാതിയെ തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ( govt orders probe on transgender ananya suicide )

കഴിഞ്ഞ ജൂലൈയിലാണ് അനന്യ കുമാരി അലക്‌സ് ആത്മഹത്യ ചെയ്തത്. ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി അനന്യ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയായ അനന്യ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്ക് വേണ്ടി മലപ്പുറത്തെ വേങ്ങരയിൽ നിന്ന് മത്സരിക്കാനൊരുങ്ങിയെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.

2020 ലാണ് അനന്യ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും തനിക്ക് ജോലി ചെയ്യാനാവുന്നില്ലെന്നായിരുന്നു യുവതിയുടെ പരാതി. നിശ്ചിത സമയത്തിൽ കൂടുതൽ എഴുന്നേറ്റുനിൽക്കാൻ തനിക്ക് കഴിയുന്നില്ലെന്നും ശാരീരിക പ്രശ്‌നങ്ങൾ ഏറെയുണ്ടെന്നും അവർ പറഞ്ഞിരുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം ജോലിക്ക് പോകാൻ പോലും സാധിച്ചിരുന്നില്ല അനന്യയ്ക്ക്. പല്ല് തേക്കാനോ, നാക്ക് വടിക്കാനോ പോലും പറ്റിയിരുന്നില്ല. മൂത്രമൊഴിക്കണമെങ്കിൽ വയറ് അമർത്തി പിടിക്കണമായിരുന്നു. സാധാരണഗതിയിൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യുന്ന ഒരു വ്യക്തിക്ക് 41 ദിവസത്തെ വിശ്രമകാലം പോലും അസഹനീയമാണ്. മുറിവും, രക്തവും, അസ്ഥിസ്രവവും എല്ലാം കാരണം അനന്യയ്ക്ക് ഇരട്ടി ബുദ്ധിമുട്ടായിരുന്നുവെന്ന് അനന്യയുടെ സഹോദരി പറഞ്ഞിരുന്നു.

കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോ.അർജുൻ അശോകാണ് ശസ്ത്രക്രിയ നടത്തിയതെന്ന് സഹോദരി ട്വന്റിഫോറിനോട് പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുകൾ പതിവിലും നാൾ നീണ്ടുനിന്നപ്പോൾ ഡോക്ടർ തന്നെ റീ സർജറി വേണമെന്ന് പറഞ്ഞിരുന്നതായും സഹോദരി അറിയിച്ചു. സർജറി കഴിഞ്ഞാൽ സാധാരണ നിലയിൽ ഏഴ് ദിവസം കഴിഞ്ഞാൽ ഡിസ്ചാർജായി വീട്ടിൽ പോകാം. എന്നാൽ അനന്യയ്ക്ക് ഒന്നര മാസത്തിലേറെനാൾ ആശുപത്രിയിൽ കഴിയേണ്ടി വന്നിരുന്നു.

]]>
കെ റെയിൽ പദ്ധതി; സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി https://malayalees.ch/govt-to-go-forward-with-silverlin/ Fri, 31 Dec 2021 08:49:40 +0000 https://malayalees.ch/?p=54837 കെ റെയിൽ പദ്ധതി സാമൂഹികാഘാത പഠനത്തിന് സര്‍ക്കാര്‍ വിജ്ഞാപനമായി. പഠനം നടത്തുക കോട്ടയം ആസ്ഥാനമായുള്ള കേരള വോളണ്ടറി ഹെല്‍ത്ത് സര്‍വീസിനെ ഏർപ്പെടുത്തി. കല്ല് ഇടൽ പൂർത്തിയായ കണ്ണൂർ ജില്ലയിലെ 19 വില്ലേജുകളിലാണ് ആദ്യഘട്ട പഠനം.കണ്ണൂർ ജില്ലയിൽ മാത്രം കെ റെയിൽ പദ്ധതിക്ക് ഏറ്റെടുക്കുന്നത് 100 ഹെക്ടർ ഭൂമി.100 ദിവസത്തിനകം പഠനം പൂര്‍ത്തിയാക്കണം.

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി 19 വില്ലേജുകളിലാണ് പഠനം നടക്കുക. കേരള വാളണ്ടറി ഹെൽത്ത് സർവിസ് എന്ന സ്ഥാപനമാണ് പഠനം നടത്തുന്നത്. കെ റെയിൽ പ്രഖ്യാപനമുണ്ടയത് മുതൽ സാമൂഹികാഘാത പഠനം നടത്തണമെന്ന് ആവശ്യം സിപിഐ, ശാസ്ത്ര സാഹിത്യ പരിഷത്ത്, പ്രതിഷേധ സംഘടനകൾ എന്നിവരെല്ലാം ഉയർത്തിയിട്ടുണ്ട്.

]]>
വായു മലിനീകരണം: നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഡൽഹി https://malayalees.ch/delhi-govt-to-give-rs-5000-to-workers-affected-due-to-ban-on-construction-activities/ Fri, 26 Nov 2021 04:16:39 +0000 https://malayalees.ch/?p=53070 ഡൽഹയിൽ നിർമാണ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ 5,000 രൂപ വീതം നിക്ഷേപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജോലി നഷ്ടമായ തൊഴിലാളികൾക്കാണ് സർക്കാർ സഹായം പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) പ്രകാരം ഡൽഹിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിലേക്ക് താഴ്ന്നു. എയർ ക്വാളിറ്റി ഇൻഡക്‌സ് (എ.ക്യു.ഐ) ഞായറാഴ്ച 280 ആയിരുന്നത് ഇന്ന് 330 ആയി.

]]>
കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് https://malayalees.ch/ksrtc-salary-will-pay-80crore-govt-sanctioned/ Wed, 08 Sep 2021 12:56:10 +0000 https://malayalees.ch/?p=49291 കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായി. അനുവദിച്ചത് 80 കോടി രൂപ. ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നു. കൊവിഡിനെ തുടർന്ന് സർവീസ് വെട്ടിച്ചുരുക്കിയ കെഎസ്ആർടിസിക്ക് കഴിഞ്ഞ കുറച്ചു നാളുകളായി ശമ്പളവും പെൻഷനും നൽകുന്നത് സർക്കാരാണ്. ഈമാസത്തെ ശമ്പളം അഞ്ചാം തീയതി കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. ഇക്കാര്യം കെഎസ്ആർടി ധനകാര്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്‌തിരുന്നു എന്നാൽ പണം ഇല്ല എന്നായിരുന്നു ധനകാര്യ വകുപ്പിന്റെ മറുപടി. ഈ സാഹചര്യത്തിലാണ് ശമ്പള വിതരണത്തിലെ പ്രതിസന്ധിയെക്കുറിച്ച് 24 വാർത്ത നൽകിയിരുന്നത്.

ഇരുപത്തി എണ്ണായിരം ജീവനക്കാരുടെ ശമ്പളം മുടങ്ങിയിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഇടപെടുകയും ശമ്പളം നൽകാനുള്ള ഉത്തരവ് ഇറങ്ങുകയും ചെയ്‌തു. 80 കോടി രൂപ രൂപയാണ് സർക്കാർ ഉത്തരവായത്. ഈ തുക നിലവിലുള്ള നടപടിക്രമങ്ങൾ കണക്കാക്കി വിതരണം ചെയ്യുമെന്ന് കെഎസ്ആർടിസി മാനേജ്‌മന്റ് അറിയിച്ചു. പെൻഷൻ വിതരണവും ഇതോടൊപ്പം നടത്തും എന്നാണ് കെഎസ്ആർടിസി അധികൃതർ അറിയിച്ചത്.

]]>
പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിച്ചു; ട്വന്റിഫോര്‍ ഇംപാക്ട് https://malayalees.ch/govt-freezed-apecial-fee-order/ Thu, 02 Sep 2021 13:02:37 +0000 https://malayalees.ch/?p=48981 ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്‌പെഷ്യല്‍ ഫീസ് ഈടാക്കാനുള്ള ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍. കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ നടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. ട്വന്റിഫോര്‍ വാര്‍ത്താ പരമ്പരയെ തുടര്‍ന്നാണ് നടപടി. ട്വന്റിഫോര്‍ ഇംപാക്ട്.

സയന്‍സ് വിഭാഗത്തിലുളളവര്‍ക്ക് 530 രൂപ, കൊമേഴ്സിന് 380, ഹ്യുമാനിറ്റീസില്‍ 280 ഇങ്ങനെ കലാ, കായിക മേളകള്‍ക്കും ക്ലബ് ആക്ടിവിറ്റികള്‍ക്കുമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് സ്പെഷ്യല്‍ ഫീസ് ഈടാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. ഓഫ് ലൈന്‍ ക്ലാസുകള്‍ ഒട്ടും നടന്നില്ലെന്നിരിക്കെ കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയം മുന്‍ മന്ത്രി കെ.ടി ജലീല്‍ നിയമസഭയില്‍ ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറായില്ല. കൊവിഡ് സാഹചര്യത്തില്‍ ചെറുതെങ്കിലും തുക കെട്ടാനുള്ള വിദ്യാര്‍ത്ഥികളുടെ പ്രതിസന്ധികളെക്കുറിച്ചുള്ള ട്വന്റിഫോര്‍ പരമ്പരയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടി. ക്ലാസുകള്‍ നടക്കാത്ത സാഹചര്യത്തില്‍ ഇതില്‍ വിദ്യാര്‍ഥികളില്‍ നിന്ന് തുക ഈടാക്കേണ്ടെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറക്ടര്‍ക്ക് നല്‍കിയ നിര്‍ദേശം. വിഷയത്തില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തുക പിരിക്കേണ്ടെന്ന ഉത്തരവ് പ്രധാനധ്യാപകര്‍ക്ക് അഡീഷണല്‍ സെക്രട്ടറി കൈമാറി. സ്‌പെഷ്യല്‍ ഫീ പിരിച്ച സ്‌കൂളുകള്‍ സ്വീകരിക്കേണ്ട നിലപാടുകളിലും വരും ദിവസങ്ങളില്‍ വ്യക്തത കൈവന്നേക്കും.

]]>
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് ; സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സർക്കാർ https://malayalees.ch/karuvannur-bank-fraud-govt/ Wed, 25 Aug 2021 08:34:06 +0000 https://malayalees.ch/?p=48581 കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ സാവകാശം തേടി സംസ്ഥാന സർക്കാർ.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് സി ബി ഐ അന്വേഷിക്കേണ്ടതല്ലേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു . എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിൽ തടസമില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. സംസ്ഥാന സർക്കാർ ഹർജിയിൽ വിശദമായ സത്യവാങ് മൂലം സമർപ്പിക്കാൻ കോടതിയോട് സാവകാശം തേടി. സിബി ഐയ് ക്കും ഇ ഡി യ്ക്കും നോട്ടീസ് നൽകാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. കേസ് കോടതി ഒരാഴ്ച കഴിഞ്ഞ് പരിഗണിക്കും.

അതേസമയം, കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.പി.ഐ.എം. പ്രാദേശിക തലത്തിൽ കൂട്ടരാജി നടന്നിരുന്നു. രാജിവച്ചത് മാടായിക്കോണം സ്കൂൾ ബ്രാഞ്ച് സെക്രട്ടറി പി.വി. പ്രജീഷ്, കെ.ഐ. പ്രഭാകരൻ എന്നിവർ. ഒറ്റയാൾ സമരം നടത്തിയ സുജേഷ് കണ്ണാട്ടിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് ഇവർ രാജിവച്ചത്.

ഇതിനിടെ കരുവന്നൂർ തട്ടിപ്പ് പ്രതികൾ തിരുവില്വാമല ഗസ്റ്റ് ഹൗസിൽ താമസിച്ചെന്ന് സംശയത്തെ തുടർന്ന് ക്രൈംബ്രാഞ്ച് സംഘം ഗസ്റ്റ് ഹൗസിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ റബ്കോയുമായി ബന്ധപ്പെട്ട രേഖകളും ബ്രോഷറുകളും കണ്ടെടുത്തു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ഉല്ലാസ്, ജോർജ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

]]>
രാജ്യദ്രോഹ നിയമം ആവശ്യമുണ്ടോ? കേന്ദ്രസർക്കാരിനോട് സുപ്രിം കോടതി https://malayalees.ch/supreme-court-sedition-law-colonial-does-govt-want-to-retain-it/ Thu, 15 Jul 2021 07:54:46 +0000 https://malayalees.ch/?p=46821 രാജ്യദ്രോഹ നിയമത്തിൽ നിലപാടറിയിക്കാൻ കേന്ദ്രസർക്കാരിന് സുപ്രിം കോടതിയുടെ നോട്ടിസ്. രാജ്യദ്രോഹക്കുറ്റങ്ങൾക്കെതിരെ കേസെടുക്കുന്ന ഐപിസി 124 എ വകുപ്പ് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് സുപ്രിംകോടതി വിമർശനം ഉന്നയിച്ചു.

സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കാലഹരണപ്പെട്ട നിയമം ആവശ്യമോ? ഈ നിയമം ഒരു കൊളോണിയിൽ നിയമമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ഇതേ വ്യവസ്ഥകളോടെ നിയമം ആവശ്യമാണോ എന്നത് ഗൗരവകരമാണ്. കാലഹരണപ്പെട്ട പല നിയമങ്ങളും നിയമ പുസ്തകങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നു. എന്തുകൊണ്ട് രാജ്യദ്രോഹ കുറ്റത്തിൻ്റെ കാര്യത്തിൽ മാത്രം പുനരാലോചനയില്ലെന്ന് രാജ്യദ്രോഹനിയമം ദുരുപയോ​ഗം ചെയ്യുന്നതിനെ വിമ‍ർശിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു.

രാജ്യദ്രോഹവകുപ്പിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹ‍ർജികളിലാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ഈ ചോദ്യം കേന്ദ്രസ‍ർക്കാർ അഭിഭാഷകനോട് ചോദിച്ചത്.

]]>
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ല : ഹൈക്കോടതി https://malayalees.ch/kerala-high-court-kerala-govt/ Tue, 13 Jul 2021 12:56:44 +0000 https://malayalees.ch/?p=46722 മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിർബന്ധിത പിരിവ് പാടില്ലെന്ന് ഹൈക്കോടതി. അനുമതിയില്ലാതെ വാക്സിൻ ചലഞ്ചിലേക്ക് പെൻഷൻ തുക ഈടാക്കിയതിനെതിരായ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

അനുമതിയില്ലാതെ പെൻഷൻ വിഹിതം പിടിക്കരുത്. നിയമപരമായ പിൻബലം ഉണ്ടെങ്കിൽ മാത്രമേ അനുമതി ഇല്ലാതെ തുക ഈടാക്കാൻ സാധിക്കൂ. ഹർജിക്കാരിൽ നിന്നും അനുമതിയില്ലാതെ ഈടാക്കിയ തുക തിരിച്ചു നല്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

]]>
വാളയാര്‍ കേസ്; സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത https://malayalees.ch/walayar-case-the-government-is-likely-to-demand-a-retrial/ Thu, 07 Jan 2021 04:16:51 +0000 https://malayalees.ch/?p=38172 വാളയാർ കേസിൽ വിചാരണ കോടതിൽ സർക്കാർ പുനരന്വേഷണം ആവശ്യപ്പെടാൻ സാധ്യത. കേസിനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയോഗിക്കും. പെൺകുട്ടികളുടെ രക്ഷിതാക്കൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടും.

വാളയാറിലെ പെൺകുട്ടികൾ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ 4 പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്സോ കോടതി വിധി ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. പുനർ വിചാരണക്ക് ഉത്തരവിട്ട കോടതി പുനരന്വേഷണം വിചാരണ കോടതിയിൽ ആവശ്യപ്പെടാമെന്നും പറയുന്നു. ഇത് പ്രകാരം പുനരന്വേഷണം സർക്കാർ തന്നെ ആവശ്യപ്പെടാനാണ് സാധ്യത. നിലവിലെ തെളിവുകൾക്കെപ്പം കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് പുതിയ അന്വേഷണത്തിലൂടെ സാധിക്കും. ആത്മഹത്യ പ്രേരണ കുറ്റം പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. കൊലപാതക സാധ്യത കൂടി പരിശോധിക്കപ്പെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

കേസിന്‍റെ നടത്തിപ്പിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാനും ആലോചനയുണ്ട്. സി.ബി.ഐ അന്വേഷണം തന്നെ വേണമെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ ആവശ്യപെടുന്നു. ആവശ്യമെങ്കിൽ സി.ബി.ഐ അന്വേഷണത്തിനും സർക്കാർ സന്നദ്ധമാണ്. പ്രതികളെ വെറുതെ വിട്ട ജഡ്ജി തന്നെയാണ് ഇപ്പോഴും പോക്സോ കോടതിയിലുള്ളത്. നിയമസഭ തെരത്തെപ്പ് അടുത്തിരിക്കെ പിഴവില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ ശ്രമം.

]]>
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു https://malayalees.ch/govt-interfers-jacobite-vs-orthodox-church-battle/ Thu, 03 Sep 2020 08:23:54 +0000 https://malayalees.ch/?p=31279 മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച

ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച. അതേസമയം ആരാധന സ്വതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം പുത്തന്‍കുരിശില്‍ യാക്കോബായ സഭയുടെ ഉപവാസ സത്യാഗ്രഹം ആരംഭിച്ചു.

]]>