govt panel – malayalees.ch https://malayalees.ch Malayalam Online News Portal Thu, 01 Jul 2021 08:18:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png govt panel – malayalees.ch https://malayalees.ch 32 32 കൊവാവാക്‌സ് കുട്ടികളിൽ ക്ലിനിൽ പരീക്ഷണം നടത്തുന്നതിനെതിരെ ശുപാർശ https://malayalees.ch/govt-panel-against-clinical-trial-of-covavax-in-children/ Thu, 01 Jul 2021 08:17:56 +0000 https://malayalees.ch/?p=46271 സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയയുടെ രണ്ടാം വാക്‌സിനായ കൊവാവാക്‌സ് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുവദിക്കരുതെന്ന് സർക്കാർ പാനൽ ശുപാർശ നൽകി. 2-17 വയസ് പ്രായമുള്ള കുട്ടികളിൽ 23 ഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനെതിരെയാണ് ശുപാർശ.

കൊവവാക്‌സ് ജൂലൈയിൽ കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ ശുപാർശ. എന്തുകൊണ്ടാണ് ക്ലിനിക്കൽ പരീക്ഷണത്തിനെതിരായ ശുപാർശ വന്നത് എന്നതിന് വ്യക്തത വരുത്തേണ്ടതുണ്ട്. യുഎസ് കമ്പനിയായ നൊവാവാക്‌സുമായി ചേർന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് കൊവാവാക്‌സ് തയാറാക്കുന്നത്.

രാജ്യത്ത് രണ്ട് വയസിന് മുകളിലുള്ള കുട്ടികൾക്കുള്ള വാക്‌സിനേഷൻ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോർട്ട്. എന്നാൽ സർക്കാർ പാനലിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ വാക്‌സിനേഷൻ വൈകും.

]]>