governor – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 08:49:14 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png governor – malayalees.ch https://malayalees.ch 32 32 കുസാറ്റ് ദുരന്തം: താൽകാലിക വിസിയെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം https://malayalees.ch/cusat-tragedy-petition-to-governor-seeking-dismissal-of-vc/ Mon, 27 Nov 2023 08:49:07 +0000 https://malayalees.ch/?p=91832 കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ താൽക്കാലിക വിസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം. പി.ജി ശങ്കരനെ തൽസ്ഥാനത്ത് നിന്ന് ഉടൻ മാറ്റണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണറെ സമീപിച്ചത്. ക്യാമ്പസ് പ്രോഗ്രാമുകളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ നടപ്പാക്കുന്നതിൽ അലംഭാവം കാട്ടിയെന്നാണ് കുസാറ്റ് വിസിക്കെതിരായ ആക്ഷേപം.

2015ൽ തിരുവനന്തപുരം ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളജിൽ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിയായ വിദ്യാർത്ഥി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദ്ദേശങ്ങൾ നൽകിയത്. എല്ലാ സർവകലാശാലകളിലും കോളജുകളിലും ഉത്തരവ് കർശനമായി നടപ്പാക്കാൻ സർക്കാർ നിർദേശിക്കുകയും ചെയ്തു. എന്നാൽ കുസാറ്റിൽ നടന്ന ടെക് ഫെസ്റ്റിൽ ഈ മാർഗനിർദേശങ്ങൾ പാലിച്ചിരുന്നില്ലെന്ന് പരാതിയിൽ ആരോപിക്കുന്നു.

2015 ലെ ഹൈക്കോടതി ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ശനിയാഴ്ച വൈകീട്ട് കുസാറ്റിൽ ഉണ്ടായ ദുരന്തം ഒഴിവാക്കാമായിരുന്നു. കടുത്ത അലംഭാവം കാട്ടിയ ഇടക്കാല വിസിയെ മാറ്റണം. കുസാറ്റിലുണ്ടായ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണം. അപകടത്തിൽ മരിച്ചവർക്കും അപകടത്തിൽപ്പെട്ടവർക്കും ധനസഹായം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്നും ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

]]>
ഗവർണർ വൈകി, കാത്തുനിൽക്കാതെ പറന്നുയർന്ന് എയർഏഷ്യ വിമാനം; പ്രോട്ടോക്കോൾ ലംഘനമെന്ന് പരാതി https://malayalees.ch/airasia-takes-off-without-governor-on-board/ Fri, 28 Jul 2023 09:01:03 +0000 https://malayalees.ch/?p=85196 കർണാടക ഗവർണർ തവർചന്ദ് ഗെലോട്ടിനെ കയറ്റാതെ എയർഏഷ്യ വിമാനം പറന്നുയർന്നതായി പരാതി. ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഗവർണർ വൈകിയതിനാലാണ് വിമാനം പറന്നുയർന്നതെന്നാണ് അധികൃതരുടെ വാദം. സംഭവത്തിൽ ഗവർണറുടെ പ്രോട്ടോക്കോൾ ഉദ്യോഗസ്ഥർ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച പരിപാടിയിൽ പങ്കെടുക്കാൻ, ഹൈദരാബാദിലേക്ക് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന എയർ ഏഷ്യ വിമാനത്തിൽ ഗവർണർക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയർഏഷ്യ വിമാനം വന്നയുടൻ അദ്ദേഹത്തിൻ്റെ ലഗേജ് അതിൽ കയറ്റുകയും ചെയ്തു. എന്നാൽ ഗവർണർ വിമാനത്താവളത്തിൽ എത്തുമ്പോഴേക്കും 10 മിനിറ്റ് വൈകി. വിഐപി ലോഞ്ചിൽ നിന്ന് വിമാനം കയറാൻ എത്തുമ്പോഴേക്കും വിമാനം ഹൈദരാബാദിലേക്ക് പുറപ്പെടുകയായിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു.

സംസ്ഥാനത്തെ പ്രഥമ പൗരനായ തന്നോട് അനാദരവ് കാട്ടിയതിൽ ഗവർണർ അതൃപ്തി രേഖപ്പെടുത്തി. കൂടാതെ മര്യാദ ലംഘിച്ച എയർ ഏഷ്യയ്ക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും എതിരെ നിയമനടപടി സ്വീകരിക്കാൻ രാജ്ഭവനിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർമാരോട് ഗവർണർ ഉത്തരവിട്ടു. ഇതിന് ശേഷം 3.30ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട മറ്റൊരു എയർ ഏഷ്യ വിമാനത്തിലാണ് ഗവർണർ യാത്ര ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും എയർലൈൻസ് അറിയിച്ചു. “സംഭവത്തിൽ ആത്മാർത്ഥമായി ഖേദിക്കുന്നു. അന്വേഷണം നടത്തുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. എയർലൈനിന്റെ മുതിർന്ന നേതൃത്വ സംഘം ഗവർണറുടെ ഓഫീസുമായി ബന്ധപെട്ടു”- എയർഏഷ്യ പ്രസ്താവനയിൽ പറഞ്ഞു.

]]>
പ്രസിഡൻഷ്യൽ വോട്ട് വിവാദം; നൈജീരിയ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു https://malayalees.ch/nigeria-postpones-state-elections-amid-dispute-over-presidential-vote/ Fri, 10 Mar 2023 04:46:41 +0000 https://malayalees.ch/?p=77735 നൈജീരിയയിൽ നിർണായകമായ സംസ്ഥാന ഗവർണർമാർക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തിൽ തർക്കം തുടരുന്നതിനിടെയാണ് തീരുമാനം. ശനിയാഴ്ച നടക്കാനിരുന്ന തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടുകയാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഫെബ്രുവരി 25 ന് ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യത്ത് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സാങ്കേതിക തകരാറുകൾ മൂലം പരാജയമായി മാറിയ ഡിജിറ്റൽ വോട്ടിംഗ് സംവിധാനം പുനഃക്രമീകരിക്കുന്നതിലെ പ്രശ്‌നങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് കമ്മീഷൻ പറഞ്ഞു. ഡിജിറ്റൽ വോട്ടിംഗ് സംവിധാനത്തിലെ തകരാറുകൾ വലിയ വിവാദങ്ങൾക്കും അന്താരാഷ്ട്ര വിമർശനത്തിനും വഴിവച്ചിരുന്നു.

അതേസമയം ഡിജിറ്റൽ ടാബ്‌ലെറ്റുകൾ പരിശോധിക്കണമെന്ന പ്രതിപക്ഷ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും അഭ്യർത്ഥന നേരത്തെ അപ്പീൽ കോടതി തള്ളിയിരുന്നു. പ്രസിഡൻഷ്യൽ പോളിംഗിന് ശേഷം പല പോളിംഗ് സ്റ്റേഷനുകളിൽ നിന്നുമുള്ള ഫലങ്ങൾ പൊതു വെബ്‌സൈറ്റിലേക്ക് കൈമാറിയിട്ടില്ലെന്നും, തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് പാർട്ടി ഫലങ്ങളിൽ കൃത്രിമം നടത്തിയെന്നുമാണ് ആരോപണം.

]]>
ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം https://malayalees.ch/governors-republic-day-greetings-in-malayalam-praising-life-mission/ Thu, 26 Jan 2023 08:25:35 +0000 https://malayalees.ch/?p=75063 കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.

സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി.
കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. പരേഡില്‍ 10 സായുധ വിഭാഗങ്ങള്‍,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു.

കര്‍ണാടക വനിതാ പൊലീസിന്റെ പ്ലാറ്റൂണും പരേഡിന്റെ ഭാഗമായി. പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ്ജും, ഇടുക്കിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടില്‍ മന്ത്രി ആര്‍.ബിന്ദുവും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഭരണഘടനയക്ക് കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാന് ആലപ്പുഴയിലെ ചടങ്ങില്‍ പറഞ്ഞു.

എറണാകുളത്ത് മന്ത്രി പി രാജീവും പാലക്കാട് എം.ബി രാജേഷും കാസര്‍ഗോഡ് അഹമ്മദ് ദേവര്‍കോവിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി.

]]>
സാമൂഹ്യസുരക്ഷയിലും വികസനത്തിലും കേരളം മുന്നില്‍; സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ വിവരിച്ച് ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് തുടക്കം https://malayalees.ch/governors-policy-announcement-begins-with-describing-achievements-of-kerala/ Mon, 23 Jan 2023 08:42:06 +0000 https://malayalees.ch/?p=74878 കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. സാമൂഹിക പുരോഗതി, വികസനം അടക്കമുള്ള മേഖലകളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ പറഞ്ഞുകൊണ്ടാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് സഭയില്‍ തുടക്കമായത്. സാമൂഹിക സുരക്ഷയില്‍ മികച്ച് നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും വികസന കാര്യങ്ങളില്‍ വലിയ ജനപങ്കാളിത്തമാണ് ഉള്ളതെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. governor’s policy announcement begins with describing achievements of kerala

സുസ്ഥിര വികസനമാണ് കേരളത്തിന്റെ ലക്ഷ്യം. വയോജനങ്ങള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കുന്നുണ്ട്, നീതി ആയോഗ് മാനദണ്ഡങ്ങളില്‍ സംസ്ഥാനം മുന്നില്‍ നില്‍ക്കുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യമുള്ളവരെ കണ്ടെത്താന്‍ ശ്രമം തുടരുകയാണ്. അതിദാരിദ്ര്യ കുടുംബങ്ങളെ സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കും. തൊഴിലില്ലായ്മ പരിഹരിക്കാന്‍ പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കും. ശ്രദ്ധേയമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്.

സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കും. ഇ-ഓഫീസ് എന്ന സംവിധാനം യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഇ ഓഫീസ് സജ്ജമാണ്. കേരള വിജ്ഞാന സാമ്പത്തിക മിഷന്‍ ലക്ഷ്യത്തിലേക്കെത്തിക്കൊണ്ടിരിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു.

കുടുംബശ്രീക്ക് പ്രത്യേക പരാമര്‍ശവും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് സംസ്ഥാനം പ്രത്യേക പരിഗണനയാണ് നല്‍കുന്നത്. കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന, മൃഗസംരക്ഷണ വകുപ്പ് ശാക്തീകരണ പദ്ധതികള്‍ക്ക് മുന്‍തൂക്കം, പാല്‍ ഉത്പാദനതില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ നടപടി, വിദ്യാഭ്യാസ രംഗത്ത് കേരളത്തിന് വലിയ കുതിച്ചുചാട്ടം, വ്യവസായ സൗഹൃദ റാങ്കിങില്‍ മുന്നേറ്റം, എന്നീ കാര്യങ്ങളും നയപ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നയപ്രഖ്യാപനത്തെ ഭരണകക്ഷി അംഗങ്ങള്‍ ഡെസ്‌കില്‍ കയ്യടിച്ച് സ്വാഗതം ചെയ്തു.

]]>
‘മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ട’; ഭയമില്ല, ഒറ്റക്കെട്ടായി നേരിടുമെന്ന് മുഖ്യമന്ത്രി https://malayalees.ch/%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%97%e0%b4%b5%e0%b4%b0%e0%b5%8d/ Mon, 24 Oct 2022 08:47:36 +0000 https://malayalees.ch/?p=70099 ഗവര്‍ണറുടെ അന്ത്യശാസനം പാലിക്കേണ്ടതില്ലെന്ന കൃത്യമായ സൂചന വാര്‍ത്താസമ്മേളനത്തിലൂടെ നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എല്ലാ വിസിമാരും പ്രഗത്ഭമതികളാണെന്ന് പറഞ്ഞ മുഖ്യമന്ത്രി വി സിമാര്‍ രാജിവയ്‌ക്കേണ്ടതില്ലെന്ന് സൂചിപ്പിച്ചു. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. മന്ത്രിമാര്‍ക്ക് ഗവര്‍ണര്‍ മാര്‍ക്കിടേണ്ടതില്ലെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. (cm pinarayi vijayan replay to governor arif muhammed khan)

പിന്‍വാതില്‍ ഭരണം നടത്താമെന്ന് ഗവര്‍ണര്‍ വിചാരിക്കേണ്ടയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് യാതൊരു ഭയവുമില്ല. ഒറ്റക്കെട്ടായി ഇതിനെ നേരിടും. വിവരമില്ലാത്തവന്‍ എന്ന് ഒരു മന്ത്രിയെ വിളിച്ചു. ക്രിമിനല്‍ എന്ന് വിസിയെ വിളിച്ചു. നോമിനേറ്റഡ് സംവിധാനങ്ങള്‍ ജനാധിപത്യത്തിന് മേലെയല്ലെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

കേരളത്തിലെ ഒന്‍പത് സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെ സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് അതിരൂക്ഷമാകുകയാണ്. ഗവര്‍ണര്‍ കേരളത്തില്‍ സംഘപരിവാറിന് അഴിഞ്ഞാടാന്‍ കളമൊരുക്കരുതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ ആഞ്ഞടിച്ചു. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നതെന്നും ഇതിന് പിന്നില്‍ സംഘപരിവാര്‍ അജണ്ടയാണെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ക്ഷുദ്രശക്തികള്‍ക്ക് കൂട്ടുനില്‍ക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

യൂണിവേഴ്‌സിറ്റിക്ക് പുറത്ത് ചാന്‍സലര്‍ക്ക് ഒരു അധികാരവും ഇല്ലെന്ന് ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് പ്രതിപക്ഷ നേതാവ് കൂട്ടുനില്‍ക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലീഗ് നേതാക്കള്‍ ആപത്ത് തിരിച്ചറിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

]]>
‘രാജി ആവശ്യപ്പെട്ട് കത്ത് കിട്ടി, വിവരങ്ങൾ വെളിപ്പെടുത്താനാവില്ല’; പ്രതികരിച്ച് കുസാറ്റ് വിസി https://malayalees.ch/arif-mohammad-khan-cusat-vc/ Mon, 24 Oct 2022 04:29:31 +0000 https://malayalees.ch/?p=70073 രാജി ആവശ്യപ്പെട്ട് കത്ത് കിട്ടിയെന്ന് കുസാറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെഎൻ മധുസൂദനൻ. മാധ്യമങ്ങളോട് ഇക്കാര്യത്തിൽ പ്രത്യേകിച്ച് പ്രതികരിക്കാനില്ല എന്ന് അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഗവർണറുടെ അന്ത്യശാസനത്തോട് പ്രതികരിക്കാനില്ലെന്ന് കോട്ടയം മഹാത്‌മാഗാന്ധി സർവകലാശാല വൈസ് ചാൻസിലർ ഡോ. സാബു തോമസും അറിയിച്ചു. ഗവർണർ അയച്ച കത്ത് പഠിച്ച് കൂടിയാലോചനകൾക്കു ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ന് തന്നെ കത്തിനു മറുപടി അയക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർവകലാശാല വി.സിമാരുടെ കൂട്ടരാജി ആവശ്യത്തിൽ ​ഗവർണർ‍ ആരിഫ് മുഹമ്മദ് ഖാന് മറുപടി നൽകാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനം ഇന്ന്. രാവിലെ 10.30ന് പാലക്കാട് കെഎസ്ഇബി ഐബിയിൽ വച്ച് മാധ്യമങ്ങളെ കാണുമെന്നാണ് സർക്കാർ അറിയിക്കുന്നത്.

രാജി വെക്കാൻ 9 വിസിമാർക്ക് ഗവർണർ‍ നൽകിയ അന്ത്യശാസനം ഇന്നു പതിനൊന്നരക്ക് അവസാനിക്കും. വിസിമാർ രാജി വെക്കേണ്ട എന്നാണ് സർക്കാർ നിർദേശം.രാജി ഇല്ലെങ്കിൽ 9 പേരെയും ഇന്നു തന്നെ രാജ്ഭവൻ പുറത്താക്കും.പുതിയ വിസി മാരുടെ ചുമതല സീനിയർ പ്രൊഫസർമാർക്ക് നൽകും.

ഒൻപത് സർവകലാശാല വി.സിമാരോടും രാജിവയ്ക്കാൻ ഗവർണർ ആവശ്യപ്പെട്ട വിഷയത്തിൽ യു.ഡി.എഫിൽ അഭിപ്രായ ഭിന്നതയുണ്ട്. വിഷയത്തിൽ ആരിഫ് മുഹമ്മദ് ഖാനെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രം​ഗത്തെത്തിയതിന് പിന്നാലെ ഗവർണ്ണറുടെ നടപടി അതിരുകടന്നതാണെന്ന തരത്തിൽ വാർത്താക്കുറുപ്പ് പുറത്തിറക്കിയിരിക്കുകയാണ് മുസ്ലിംലീ​ഗ്. ​

ചെയ്ത തെറ്റ് തിരുത്താൻ ഗവർണർ തയ്യാറായതിനെ സ്വാഗതം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിൻ്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണറുടെ നടപടിയെ സ്വാ​ഗതം ചെയ്യുകയാണെന്നുതന്നെയാണ് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കോൺ​ഗ്രസ് നേതാക്കൾ പ്രതികരിച്ചത്.

21ന് പുറത്തുവന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഗവർണറുടെ നിർദ്ദേശം. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, കാലടി, സാങ്കേതിക സർവകലാശാല, കാലിക്കറ്റ്, മലയാളം സർവകലാശാലാ വിസിമാരോടാണ് ​ഗവർണർ രാജി ആവശ്യപ്പെട്ടത്. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജി വെക്കണമെന്നാണ് ​ഗവർണറുടെ നിർദേശം.

]]>
സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച ഉത്തരവ്; ഗവര്‍ണറുടെ നടപടിക്കെതിരെ സര്‍വകലാശാല കോടതിയിലേക്ക് https://malayalees.ch/kerala-university-against-governor-arif-mohammad-khan/ Thu, 20 Oct 2022 05:09:07 +0000 https://malayalees.ch/?p=69909 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഉത്തരവിറക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെ കേരള സര്‍വകലാശാല കോടതിയെ സമീപിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും. ഗവര്‍ണറുടെ നടപടി സര്‍വകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സര്‍വകലാശാലയുടെ നിലപാട്. 15 അംഗങ്ങളെ സെനറ്റില്‍ നിന്ന് പിന്‍വലിച്ച് ഉത്തരവിറക്കിയ നടപടിക്കെതിരായാണ് സര്‍വകലാശാല കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

സെനറ്റില്‍ നിന്ന് പിന്‍വലിക്കപ്പെട്ട രണ്ട് അംഗങ്ങളാണ് കോടതിയെ സമീപിക്കുന്നത്. ഇതില്‍ അന്തിമ തീരുമാനം ഇന്നുണ്ടാകും. കേസില്‍ ഗവര്‍ണര്‍ക്കെതിരായ നിലപാടാണ് സര്‍വകലാശാല കൈക്കൊള്ളുക. ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്യണമെന്നാകും കോടതിയില്‍ പ്രധാനമായും ആവശ്യപ്പെടുക. സ്റ്റേ അനുവദിച്ചാല്‍ അടുത്ത സെനറ്റ് യോഗത്തില്‍ ആ അംഗങ്ങളെ പങ്കെടുപ്പിക്കാന്‍ കഴിയും. ഇതിലൂടെ ഗവര്‍ണര്‍ക്ക് തിരിച്ചടി നല്‍കാന്‍ കഴിയുമെന്നാണ് സിപിഐഎം നീക്കം.

സെനറ്റ് യോഗത്തില്‍ പങ്കെടുക്കാത്ത 15 പേരെ ഗവര്‍ണര്‍ അയോഗ്യരാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കാനുള്ള നിര്‍ദേശം ഗവര്‍ണര്‍ സര്‍വകലാശാല വി സിക്ക് നല്‍കുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ ഉത്തരവ് പുറത്തിറക്കണമെന്നായിരുന്നു ഗവര്‍ണറുടെ അന്ത്യശാസനം. എന്നാല്‍ സര്‍വകലാശാല ഇത് തള്ളുകയായിരുന്നു. വി സി സ്ഥലത്തില്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍വകലാശാല രാജ്ഭവനെ രേഖാമൂലം അറിയിക്കുകയായിരുന്നു.

പ്രതിനിധിയെ നിര്‍ദേശിക്കണമെന്ന ഗവര്‍ണറുടെ അന്ത്യശാസത്തിന് പിന്നാലെ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് ഇടത് അംഗങ്ങള്‍ കൂട്ടത്തോടെ വിട്ടുനിന്നിരുന്നു. ഇതോടെ ക്വാറം തികയാതെ യോഗം പിരിഞ്ഞു. ഇതിന് പിന്നാലെയാണ് സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ടുള്ള അസാധാരണ നടപടിയിലേക്ക് ഗവര്‍ണര്‍ നീങ്ങിയത്. വിട്ടുനിന്ന അംഗങ്ങളുടെ പേരുകള്‍ അടക്കമുള്ള റിപ്പോര്‍ട്ട് ഗവര്‍ണര്‍ തേടിയിരുന്നു. ഇത് ലഭിച്ചതോടെയാണ് അപൂര്‍വമായി മാത്രം ഉപയോഗിക്കുന്ന ‘അംഗങ്ങളെ പിന്‍വലിക്കല്‍’ നടപടിയിലേക്ക് ചാന്‍സലര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കടന്നത്.

]]>
സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം നല്‍കിയത് ജനങ്ങള്‍; മുഖ്യമന്ത്രിയുടെ വിദേശയാത്രാ വിവാദത്തില്‍ എം ബി രാജേഷ് https://malayalees.ch/mb-rajesh-against-governor-in-cms-europe-visit/ Tue, 04 Oct 2022 09:43:13 +0000 https://malayalees.ch/?p=68995 മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രാ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്.
ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ മന്ത്രി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം ജനങ്ങളാണ് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി.

യൂറോപ്പ് സന്ദര്‍ശനത്തെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതിനാണ് രാജ്ഭവനും ഗവര്‍ണര്‍ക്കും അതൃപ്തിയെന്നാണ് വിവരം.

ഇന്ന് പുലര്‍ച്ചെയോടെയാണ് യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. രാവിലെ 3.55നുള്ള വിമാനത്തില്‍ നോര്‍വേയിലേക്കാണ് ആദ്യം പുറപ്പെട്ടത്. നോര്‍വേയ്ക്ക് പിന്നാലെ യുകെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളും മുഖ്യമന്ത്രി സന്ദര്‍ശിക്കും.

മന്ത്രിമാരായ വി.അബ്ദുറഹ്‌മാനും പി.രാജീവും മുഖ്യമന്ത്രിയ്ക്കൊപ്പം യാത്രയിലുണ്ട്. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12വരെയാണ് സന്ദര്‍ശനം.ഇന്ത്യന്‍ സമയം വൈകീട്ട് ആറോടെ സംഘം നോര്‍വേയിലെത്തും.

]]>
ബില്ലുകളില്‍ ഒപ്പിട്ടില്ലെങ്കിലും ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കില്ല; ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും https://malayalees.ch/govt-will-not-take-action-against-arif-mohammad-khan/ Thu, 22 Sep 2022 04:39:26 +0000 https://malayalees.ch/?p=68435 ഗവര്‍ണര്‍-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമാകുകയാണെങ്കിലും ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ തല്‍ക്കാലം സര്‍ക്കാര്‍ നിയമനടപടിക്കില്ല. ബില്ലുകള്‍ പരിശോധിക്കാന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്. ബില്ലുകളില്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കും.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാരും ഇടതുമുന്നണിയും ആലോചിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം ഇതിലേക്ക് പോകേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. വൈകിയാലും ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമെന്നു തന്നെയാണ് സര്‍ക്കാര്‍ പ്രതീക്ഷ. മാത്രമല്ല ഭരണഘടന അനുസരിച്ച് ബില്ലില്‍ തീരുമാനമെടുക്കാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ല.

വിശദമായ പരിശോധന നടത്താന്‍ ഗവര്‍ണര്‍ക്ക് സാവകാശം നല്‍കാനാണ് തീരുമാനം. ബില്ലില്‍ ഏതെങ്കിലും ഭാഗത്ത് വിശദീകരണം ആവശ്യമുണ്ടെങ്കില്‍ അതു നല്‍കും.വിഷയവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധികള്‍ സര്‍ക്കാരിന് പ്രതീക്ഷ പകരുന്നുണ്ട്. ഒപ്പിടുന്നത് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയാല്‍ രാഷ്ട്രപതിയെ സമീപിക്കും. ഇതിനൊപ്പം നിയമപരമായും നേരിടാനാണ് തീരുമാനം.

ഗവര്‍ണര്‍ തിരിച്ചെത്തിയ ശേഷം മാത്രമേ ഒപ്പിടുന്നതില്‍ ഉണ്ടാകുകയുള്ളൂ. ഇതിനിടയില്‍ സമവായത്തിനുള്ള നീക്കവും സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകും. എന്നാല്‍ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ ഗവര്‍ണര്‍ ലോകായുക്ത, സര്‍വകലാശാല ബില്ലുകള്‍ പിടിച്ചുവയ്ക്കുമെന്നാണ് സൂചന.

]]>