gopinath raveendran – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jul 2022 07:51:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gopinath raveendran – malayalees.ch https://malayalees.ch 32 32 വിസി ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയ കോളജിന് സര്‍ക്കാര്‍ അനുമതിയും; ഉത്തരവിറക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് https://malayalees.ch/govt-gives-sanction-to-college-which-vc-recommended-by-violating-rules/ Sat, 30 Jul 2022 07:51:02 +0000 https://malayalees.ch/?p=65647 കണ്ണൂര്‍ വൈസ് ചാന്‍സലര്‍ ചട്ടം ലംഘിച്ച് ശുപാര്‍ശ നല്‍കിയെന്ന പരാതി ഉയര്‍ന്ന കോളജിന് സര്‍ക്കാര്‍ അനുമതി. കാസര്‍ഗോഡ് പടന്നയിലെ ടികെസി എജ്യുക്കേഷന്‍ സൊസൈറ്റിക്കാണ് കോളജ് അനുവദിച്ചത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുമതി ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

സിന്‍ഡിക്കേറ്റില്‍ ചര്‍ച്ച ചെയ്യാതെ ക്രമവിരുദ്ധമായി ശുപാര്‍ശ നല്‍കിയെന്ന് കാണിച്ച് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ യുജിസി ചട്ടങ്ങള്‍ അനുവദിക്കാതെയാണ് കോളജിന് അനുമതി ശുപാര്‍ശ ചെയ്തതെന്നായിരുന്നു പ്രധാന ആരോപണം.

എല്ലാ കോളജുകളിലും അനുമതി ആവശ്യപ്പെട്ടുള്ള അപേക്ഷകള്‍ സര്‍വകലാശാലക്ക് മുന്നില്‍ വരുമ്പോള്‍ അത് സിന്‍ഡിക്കറ്റില്‍ വച്ച് ചര്‍ച്ച ചെയ്യണം. ശേഷം ഉപസമിതിയും റിപ്പോര്‍ട്ട് തയ്യാറാക്കണം. സിന്‍ഡിക്കേറ്റാണ് ഈ ഉപസമിതിയെ നിയോഗിക്കേണ്ടത്. പിന്നീട് ഉപസമിതി റിപ്പോര്‍ട്ട് വിസിയുടെ പരിഗണനയ്ക്ക് വിടും. വീണ്ടും സിന്‍ഡിക്കറ്റിലേക്ക് എത്തണം. ഈ ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് വിസി ശുപാര്‍ശ ചെയ്തത്.

]]>
സന്തോഷവും ആശങ്കയുമുണ്ട്; പുനര്‍നിയമനത്തില്‍ പ്രതികരണവുമായി വി.സി ഗോപിനാഥ് രവീന്ദ്രന്‍ https://malayalees.ch/gopinath-raveendran-responding-after-reppointment-as-vc-kannur-university/ Wed, 24 Nov 2021 04:09:32 +0000 https://malayalees.ch/?p=52948 കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ പ്രതികരണവുമായി ഗോപിനാഥ് രവീന്ദ്രന്‍. ഈ ഘട്ടത്തില്‍ സന്തോഷവും ആശങ്കയുമുണ്ട്. കേരള ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ഇതാദ്യമായാണ്. ഉത്തരവാദിത്തം കൂടുതലായി ഏറ്റെടുക്കേണ്ടിവരും. നടപ്പിലാക്കാന്‍ ആഗ്രഹിച്ച സ്വപ്‌ന പദ്ധതികള്‍ രണ്ട് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും വി.സി ഗോപിനാഥ് രവീന്ദ്രന്‍ വ്യക്തമാക്കി.

നാല് വര്‍ഷത്തേയ്ക്കാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കിക്കൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നല്‍കിയിട്ടുള്ളത്. അതിനിടെ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നിയമിക്കാനുള്ള നീക്കം വിവാദമായതോടെ ഗോപിനാഥ് രവീന്ദ്രനോട് ഗവര്‍ണര്‍ വിശദീകരണം തേടി.

നിയമന വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിസിയായി ഗോപിനാഥ് രവീന്ദ്രന് വീണ്ടും നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചത്.

]]>