goons – malayalees.ch https://malayalees.ch Malayalam Online News Portal Tue, 18 Jan 2022 04:22:06 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png goons – malayalees.ch https://malayalees.ch 32 32 സംസ്ഥാന വ്യാപക റെയ്ഡ്; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത് https://malayalees.ch/goons-from-raid-in-kerala/ Tue, 18 Jan 2022 04:21:53 +0000 https://malayalees.ch/?p=55646 സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള സംസ്ഥാന വ്യാപക പൊലീസ് റെയ്‌ഡിൽ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു. വ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കിയെന്ന് പൊലീസ് അറിയിച്ചു. (Police Raid)

ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു.ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേര്‍. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 ഫോണുകളാണ് പിടിച്ചെടുത്തത്.

]]>
കേരളത്തിൽ സർക്കാർ സ്‌പോൺസേർഡ് സിപിഐഎം ഗുണ്ടാ ആക്രമണം: കെ സി വേണുഗോപാൽ https://malayalees.ch/government-sponsored-cpim-goons-attack-in-kerala/ Thu, 13 Jan 2022 04:32:11 +0000 https://malayalees.ch/?p=55435 കേരളത്തിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് സി.പി.എം ഗുണ്ടാ ആക്രമണമാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി. ജില്ലകൾ തോറും അക്രമം നടത്തി കേരളത്തെ ചോരക്കളമാക്കാനാണ് സി.പി.ഐ.എമ്മും പിണറായി സർക്കാരും ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി വ്യാപക അക്രമം അരങ്ങേറിയിട്ടും മൗനം പുലർത്തുന്ന മുഖ്യമന്ത്രി അക്രമങ്ങൾക്ക് ഒത്താശ പകരുകയുകയാണെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

രണ്ടു ദിവസത്തിനിടെ കോൺഗ്രസ് ഓഫീസുകൾക്കു നേരെയും പ്രവർത്തകർക്ക് നേരെയും വ്യാപക അക്രമമുണ്ടായി. ജനപ്രതിനിധികളെ പോലും പൊലീസിന്റെ ഒത്താശയോടെ കയ്യേറ്റം ചെയ്യാനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്. മുവാറ്റുപുഴയിൽ മാത്യു കുഴൽ നാടന് നേരെയും, കായംകുളത്തു യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന അരിത ബാബുവിനെതിരെയും പൊലീസ് ഒത്താശയോടെ സി.പി.ഐ.എം പ്രവർത്തകരും, പൊലീസും അക്രമമഴിച്ചു വിടുകയുണ്ടായി.

സി.പി.ഐ.എമ്മിൻ്റെ മുതിർന്ന നേതാക്കൾ വരെ കെ.പി.സി.സി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനും, സാമൂഹ്യമാധ്യമങ്ങൾ വഴി കരിവരിതേക്കാനും മത്സരിക്കുകയാണ്. കെ.പി.സി.സി അധ്യക്ഷനെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് നോക്കി നിൽക്കില്ലെന്നും, പാർട്ടി ഒറ്റക്കെട്ടായി സുധാകരന് പിന്തുണ നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.

]]>
സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ https://malayalees.ch/kerala-police-arrested-13032-goons-within-20-days-by-statewide-raid/ Wed, 12 Jan 2022 04:19:43 +0000 https://malayalees.ch/?p=55390 സംസ്ഥാനത്തെ വ്യാപക റെയ്‌ഡിൽ അറസ്റ്റിലായത് 13032 ഗുണ്ടകൾ. ഗുണ്ടാ നിയമപ്രകാരം 250 പേർക്കെതിരെ കേസെടുത്തു. ഡിസംബർ 18 മുതൽ ജനുവരി 9 വരെയുള്ള കണക്കാണിത്. റെയ്‌ഡ്‌ നടത്തിയത് 16680 സ്ഥലങ്ങളിലാണ്. അതിൽ ഏറ്റവും കൂടുതൽ അറസ്റ്റ് രേഖപ്പെടുത്തിയത് തിരുവനന്തപുരം റൂറലിൽ 1506 പേർക്കെതിരെയാണ്.

ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും കാസര്‍ഗോഡ് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1103 എണ്ണം.

5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.

]]>
സംസ്ഥാന വ്യാപക റെയ്ഡില്‍ 7,674 ഗുണ്ടകള്‍ അറസ്റ്റില്‍ https://malayalees.ch/7674-goons-arrested-in-state-wide-raids/ Wed, 29 Dec 2021 04:21:20 +0000 https://malayalees.ch/?p=54721 ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാൻ വിവിധ ജില്ലകളില്‍ റെയ്ഡ് ഉള്‍പ്പെടെയുളള പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ സംസ്ഥാനത്ത് 7674 സാമൂഹിക വിരുദ്ധര്‍ അറസ്റ്റിലായി. 7767 വീടുകള്‍ റെയ്ഡ് ചെയ്തു. 3245 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച 53 പേരുടെ ജാമ്യം റദ്ദ് ചെയ്തു. കാപ്പ നിയപ്രകാരം 175 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പുതുവത്സര ആഘോഷങ്ങള്‍, ഒമിക്രോണ്‍ വ്യാപനം എന്നിവയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാനും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചു. രാത്രി 10 മണിക്ക് മുമ്പ് നടക്കുന്ന ആഘോഷങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി മുഴുവന്‍ പൊലീസ് സേനയെയും വിന്യസിക്കും.

മയക്കുമരുന്ന്, സ്വര്‍ണ്ണം, മണ്ണ്, ഹവാല എന്നിവയുടെ കളളക്കടത്ത് തടയുന്നതിനായി ഇന്‍റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തും. ഇതിനായി പ്രത്യേക ഇന്‍റലിജന്‍സ് സംഘങ്ങള്‍ ഇതിനകം തന്നെ രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ നടന്ന വര്‍ഗ്ഗീയ കൊലപാതകങ്ങളിലെ പ്രതികളെ എത്രയും വേഗം പിടികൂടാന്‍ പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും അതിന് സാമ്പത്തിക സഹായം നല്‍കുന്നവരെയും കണ്ടെത്തും.

വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങൾ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നവരെ പിടികൂടി കേസ് എടുത്തുവരുന്നു. ഇതിനകം 88 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 31 പേര്‍ അറസ്റ്റിലായി. വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന ഗ്രൂപ്പിലെ അഡ്മിന്‍മാരും കേസില്‍ പ്രതികളാകും. ഇത്തരം പോസ്റ്റുകള്‍ നിരീക്ഷിക്കുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനും സൈബര്‍ പൊലീസ് സ്റ്റേഷനെയും സൈബര്‍ സെല്ലിനെയും സൈബര്‍ഡോമിനെയും ചുമതലപ്പെടുത്തി.

]]>
ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ്; ഏകോപന ചുമതല മനോജ് എബ്രഹാമിന് https://malayalees.ch/police-squad-to-deal-with-goons/ Wed, 29 Dec 2021 04:16:45 +0000 https://malayalees.ch/?p=54715 സംസ്ഥാനത്ത് ഗുണ്ടകളെ നേരിടാന്‍ പൊലീസ് സ്ക്വാഡ് രൂപീകരിച്ചു. എഡിജിപി മനോജ് എബ്രഹാം ആണ് സ്ക്വാഡിന്റെ നോഡല്‍ ഓഫിസർ. അതിഥി തൊഴിലാളികളിലെ ലഹരി ഉപയോഗം നിരീക്ഷിക്കും. സ്വർണക്കടത്ത് തടയാൻ ക്രൈം ബ്രാഞ്ച് എസ്പിമാരുടെ നേതൃത്വത്തിൽ മറ്റൊരു സ്ക്വാഡും പ്രവർത്തിക്കും.

ഡിജിപി വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. എല്ലാ ജില്ലകളിലും രണ്ട് സ്ക്വാഡുകള്‍ ഉണ്ടായിരിക്കും. ഇതുവഴി ലഹരി മാഫിയയെ അമര്‍ച്ച ചെയ്യുകയാണ് ലക്ഷ്യം. തൊഴിലാളി ക്യാമ്പുകളിൽ സ്ഥിരം നിരീക്ഷണം ഏർപ്പെടുത്തും.

ഇതര സംസ്ഥാന തൊഴിലാളികളുടെ സാമൂഹിക മാധ്യമ ഇടപെടലുകൾ നിരീക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. മദ്യപാനവും മയക്ക് മരുന്ന് ഉപയോഗവും കുറയ്ക്കാൻ ബോധവത്ക്കരണവും സംഘടിപ്പിക്കും. തൊഴിലാളികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക നിരീക്ഷണം നടത്താനും നിർദ്ദേശമുണ്ട്.

]]>