GOONS ATTACK – malayalees.ch https://malayalees.ch Malayalam Online News Portal Thu, 14 Jul 2022 04:44:36 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GOONS ATTACK – malayalees.ch https://malayalees.ch 32 32 ആലുവയിൽ ഗൂണ്ടാവിളയാട്ടം; അക്രമികൾ ഹോട്ടൽ അടിച്ചുതകർത്തു https://malayalees.ch/aluva-goonda-attack-hotel-video/ Thu, 14 Jul 2022 04:44:25 +0000 https://malayalees.ch/?p=64815 എറണാകുളം ആലുവയിൽ ഗൂണ്ടാവിളയാട്ടം. ആലുവ പുളിഞ്ചോടിലെ ഹോട്ടൽ അക്രമികൾ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി ആയിരുന്നു സംഭവം. ആക്രമണത്തിൽ പരുക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പുളിഞ്ചോട് പ്രവർത്തിക്കുന്ന ടർക്കിഷ് മന്തി എന്ന ഹോട്ടലാണ് മൂൻ പേരടങ്ങുന്ന സംഘം അടിച്ചുതകർത്തത്. ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കാൻ ഹോട്ടലിലെത്തിയ സംഘം കാറിലിരുന്ന് ഓർഡർ ചെയ്തു. എന്നാൽ, കാറിൽ ഭക്ഷണം നൽകാനാവില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. തുടർന്ന് ഇവർ ഹോട്ടലിലേക്ക് കയറി ഭക്ഷണം വാങ്ങി. ആദ്യം ഭക്ഷണത്തിനു പണം വേണോ എന്ന് ചോദിച്ച ഇവർ പിന്നീട് പണം നൽകി. തുടർന്ന് സംഘത്തിലൊരാൾക്ക് മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്നറിയിച്ചു. മൊബൈൽ ചാർജ് ചെയ്തതിനു ശേഷം തനിക്ക് ചാർജർ കൂടി നൽകണമെന്ന് ഇവർ ആവശ്യപ്പെട്ടു. എന്നാൽ, ചാർജർ നൽകാൻ കഴിയില്ലെന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് ഹോട്ടൽ ജീവനക്കാർ പ്രതികരിച്ചു. മുൻപൊരു ദിവസം കാറിലിരുന്ന് ഓർഡർ ചെയ്ത ഇവർക്ക് ഭക്ഷണം നൽകിയപ്പോൾ പണം തരാതെ പോയതുകൊണ്ടാണ് ഇത്തവണ കാറിലേക്ക് ഭക്ഷണം നൽകാതിരുന്നതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

ഹോട്ടലിനുള്ളിലെ ഫർണിച്ചറുകളും കമ്പ്യൂട്ടറുകളുമൊക്കെ തകർന്നുകിടക്കുന്നതായി വിഡിയോയിൽ കാണാം. ഭീഷണിപ്പെടുത്തിയിട്ടാണ് അവർ പോയത്. അല്പസമയത്തിനു ശേഷം മുഖംമൂടിയൊക്കെ ധരിച്ച് തിരികെ വന്നിട്ടായിരുന്നു അതിക്രമം. ഭക്ഷണം വാങ്ങാനെത്തിയപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങളായതിനാൽ അവരെ വേഗം മനസ്സിലാക്കാൻ സാധിച്ചു എന്ന് ജീവനക്കാരിൽ ഒരാൾ 24നോട് പറഞ്ഞു. ഭക്ഷണം കഴിച്ചിരുന്ന രണ്ട് പേരാണ് വിഡിയോ എടുത്തത്. പൊലീസ് എത്തിയപ്പോൾ സാക്ഷി പറഞ്ഞതും ഇവരാണ്. മയക്കുമരുന്ന് സംഘത്തിൽ പെട്ട സിയാദ് എന്നയാൾ സംഘത്തിലുണ്ടായിരുന്നു. ദിലീപിൻ്റെ കൈ ഒടിഞ്ഞിട്ടുണ്ട്. ഇയാൾക്ക് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

]]>
ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി പൊലീസ് ഉന്നതതല യോഗം വിളിച്ചു https://malayalees.ch/pinarayi-vijayan-calls-high-level-meeting-over-goons-act/ Mon, 11 Apr 2022 05:09:22 +0000 https://malayalees.ch/?p=59844 കേരളത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പൊലീസ് ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി. പൊലീസ് റിപ്പോർട്ട് നൽകിയിട്ടും ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ കളക്ടറുടെ ഉത്തരവ് വൈകുന്നുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം. വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിൽ യോഗം ചേരും.

ഡിജിപി അനിൽ കാന്ത്, ആഭ്യന്തര വകുപ്പ് സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. ഗുണ്ടാ ആക്രമണം അവസാനിപ്പിക്കാന്‍ കാപ്പ ചുമത്താനുള്ള അധികാരം ഡി.ഐ.ജിമാര്‍ക്ക് നല്‍കണമെന്ന ആവശ്യം പൊലീസ് ഉയര്‍ത്തിയിരുന്നു. ഇന്നത്തെ യോഗത്തില്‍ പൊലീസിന്‍റെ ഈ ആവശ്യം പ്രധാന വിഷയമാകും. കഴിഞ്ഞ ദിവസം പൊലീസ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കാപ്പ ചുമത്താന്‍ ജില്ലാ കലക്ടര്‍ അടങ്ങിയ സമിതിക്കാണ് നിലവില്‍ അനുവാദമുള്ളത്. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ ഇടപെടല്‍ കലക്ടര്‍മാരുടെ ഇടയില്‍ നിന്നുണ്ടാകാറില്ലെന്നും ഇതാണ് സംസ്ഥാനത്തെ ഗുണ്ടാ ആക്രമണം വര്‍ധിക്കാന്‍ കാരണമെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

]]>
നെയ്യാറ്റിന്‍കരയില്‍ വീട് കയറി ആക്രമണം; ഒരാൾക്ക് വെട്ടേറ്റു https://malayalees.ch/goon-attack-again-in-tvm/ Mon, 13 Dec 2021 08:20:52 +0000 https://malayalees.ch/?p=53900 തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കരയില്‍ വീട് കയറി നടത്തിയ ആക്രമണത്തില്‍ ആറാലുംമൂട് സ്വദേശി സുനിലിന് വെട്ടേറ്റു. ഇന്നലെ രാത്രി 12മണിയോടെയാണ് ആക്രമണം. ഇരുകൂട്ടർക്കും ക്രിമിനൽ പശ്ചാത്തലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റ സുനിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരുക്ക് ഗുരുതരമല്ല. ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. സുനിലിനും പ്രതികൾക്കുമെതിരെ ഒന്നിലധികം ക്രിമിനൽ കേസുകൾ നിലനില്കുന്നുണ്ട്.

ഒരു മരണ വീട്ടിൽ വെച്ച് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. അതിനെ തുടർന്ന് നേരിയ തോതിൽ സംഘർഷം നിലനിന്നിരുന്നു. ഇതിന് പകരം വീട്ടാൻ എത്തിയവരാണ് ആക്രമിച്ചതെന്നാണ് പൊലീസ് നിഗമനം.

]]>