google – malayalees.ch https://malayalees.ch Malayalam Online News Portal Wed, 02 Aug 2023 09:11:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png google – malayalees.ch https://malayalees.ch 32 32 നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ https://malayalees.ch/google-will-start-deleting-inactive-accounts/ Wed, 02 Aug 2023 09:11:04 +0000 https://malayalees.ch/?p=85490 ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു.

നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രൊഡക്‌റ്റ് മാനേജ്‌മെന്റ് വൈസ് പ്രസിഡന്റ് റൂത്ത് ക്രിചെലി പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഗൂഗിളിൽ സൈൻ ഇൻ ചെയ്‌തിട്ടില്ലെങ്കിൽ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതായിരിക്കും. എങ്കിലും Gmail, Drive, Docs, Photos, Meet, Calendar തുടങ്ങിയ സേവനങ്ങളിൽ നിന്ന് അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ്, ഉപയോക്താക്കളെ അറിയിക്കുമെന്നും വ്യക്തമാക്കി.

ഒരു അക്കൗണ്ട് ഇല്ലാതാക്കിക്കഴിഞ്ഞാൽ, ഒരു പുതിയ അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുന്നതിന് അനുബന്ധ Gmail വിലാസം ഉപയോഗിക്കാൻ കഴിയില്ല. നിങ്ങൾ അപൂർവ്വമായി ഉപയോഗിക്കുന്ന അക്കൗണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഓരോ രണ്ട് വർഷത്തിലും ലോഗിൻ ചെയ്യുക, Google അത് നിഷ്‌ക്രിയമായി ഫ്ലാഗ് ചെയ്യില്ല.

പകരമായി, നിങ്ങൾക്ക് ഇമെയിലുകൾ അയയ്‌ക്കാനോ വായിക്കാനോ കഴിയും, Google ഡ്രൈവ് ഉപയോഗിക്കുക, YouTube-ൽ തിരയുക അല്ലെങ്കിൽ വീഡിയോകൾ കാണുക, മറ്റ് വെബ്‌സൈറ്റുകളിൽ Google ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുക.

കമന്റുകൾ, ചാനലുകൾ, വീഡിയോകൾ എന്നിവ പോലെയുള്ള YouTube ആക്‌റ്റിവിറ്റിയുള്ള അല്ലെങ്കിൽ പണ ബാലൻസ് ഉള്ള അക്കൗണ്ടുകൾ ഇല്ലാതാക്കില്ലെന്ന് Google കുറിക്കുന്നു. നിങ്ങൾ ഇനി ഒരു Google അക്കൗണ്ട് ഉപയോഗിക്കുന്നില്ലെങ്കിൽ, അതുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും ഡൗൺലോഡ് ചെയ്യാൻ നിങ്ങൾക്ക് ‘Google Takeout’ സേവനം ഉപയോഗിക്കാം. പകരമായി, നിങ്ങളുടെ അക്കൗണ്ട് ഒരു നിശ്ചിത കാലയളവിലേക്ക് നിഷ്‌ക്രിയമായിരുന്നെങ്കിൽ സ്വയം ഓർമ്മപ്പെടുത്താൻ നിങ്ങൾക്ക് കമ്പനിയുടെ നിഷ്‌ക്രിയ അക്കൗണ്ട് മാനേജർ ഉപയോഗിക്കാം.

]]>
ഗൂഗിൾ പണിമുടക്കി; യൂട്യൂബ് ഉൾപ്പെടെയുള്ള സേവനങ്ങൾ തകരാറിൽ https://malayalees.ch/google-down-right-now/ Fri, 24 Mar 2023 14:21:08 +0000 https://malayalees.ch/?p=78546 ഗൂഗിൾ പണിമുടക്കി. ലോകമെമ്പാടുമുള്ള നിരവധി ഉപഭോക്താക്കൾക്ക് യൂട്യൂബ്, ഡ്രൈവ്, ജി-മെയിൽ എന്നീ സേവനങ്ങളിൽ തകരാർ അനുഭവപ്പെടുന്നുണ്ട്. ഡൗൺ ഡിടെക്ടർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ( google down right now )

ഇന്ന് രാവിലെ 11 മണിയോടെയാണ് ഗൂഗിൾ സേവനങ്ങളിൽ തകരാർ അനുഭവപ്പെട്ട് തുടങ്ങിയത്. 82% പേർക്ക് സർവർ കണക്ഷനിലാണ് തകരാർ അനുഭവപ്പെട്ടതെങ്കിൽ 12% പേർക്ക് ലോഗ് ഇൻ ചെയ്യാൻ ബുദ്ധിമുട്ടും, 6% പേർക്ക് ഇ-മെയിൽ ലഭിക്കുന്നതിൽ വീഴ്ചയും അനുഭവപ്പെട്ടു. ഗൂഗിൾ വർക്ക്‌സ്‌പേസ്, ഗൂഗിൾ ഡോക്‌സ് എന്നിവയും ലഭ്യമല്ല.

ട്വിറ്ററിൽ നിരവധി പേരാണ് ഗൂഗിൾ പണിമുടക്കിയതിനെ കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്.

]]>
ആകെ 2274 കോടി പിഴ: കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കും https://malayalees.ch/google-may-give-appeal-against-competition-commission-of-india-after-imposing-fine/ Fri, 28 Oct 2022 04:20:14 +0000 https://malayalees.ch/?p=70333 ഒരാഴ്ചയ്ക്കിടെ രണ്ട് തവണ പിഴയിട്ടത് ചൂണ്ടിക്കാട്ടി കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ തുടര്‍ നടപടികള്‍ക്ക് ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. 2274 കോടി പിഴയിട്ടതിനെതിരെ ഗൂഗിള്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന.

ചൊവ്വാഴ്ചയാണ് ഗൂഗിളിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 936 കോടി രൂപ പിഴയിട്ടത്. അതിന് മുമ്പ് 1337 കോടിയും പിഴയിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളെ വാണിജ്യ ആവശ്യത്തിനായി ദുരുപയോഗം ചെയ്തതിനാണ് ഇന്ത്യ ടെക് ഭീമനെതിരെ പിഴ ചുമത്തിയത്.

മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം, ആപ്പ് സ്റ്റോറുകള്‍, വെബ് സെര്‍ച്ച് സേവനങ്ങള്‍, വെബ് ബ്രൗസറുകള്‍, ഓണ്‍ലൈന്‍ വീഡിയോ ഹോസ്റ്റിംഗ് സേവനങ്ങള്‍ എന്നിവയിലൂടെ ഗൂഗിള്‍ ആരോഗ്യകരമായ വിപണി മത്സരത്തിന് വിരുദ്ധമായി നേട്ടമുണ്ടാക്കിയെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.

വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് ഗൂഗിളിന്റേതാണ്. ആന്‍ഡ്രോയ്ഡിനൊപ്പം മൊബൈല്‍ ആപ്ലിക്കേഷന്‍ ഡിസ്ട്രിബ്യൂഷന്‍ എഗ്രിമെന്റ് പോലുള്ള പരാതികളിലൂടെ ഗൂഗിളിന്റെ ആപ്പുകള്‍ മൊബൈല്‍ ഫോണിന്റെ നിര്‍മാണ വേളയില്‍ തന്നെ ഫോണില്‍ ഉള്‍പ്പെടുത്താറുണ്ട്. വിജറ്റ്, ഗൂഗിള്‍ ക്രോം, ഗൂഗിള്‍ സെര്‍ച്ച് ആപ്പ്, ഗൂഗിള്‍ മാപ് മുതലായവ ഉള്‍പ്പെടുത്തുന്നത് വഴി എതിരാളികളെ അപേക്ഷിച്ച് ഗൂഗിള്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയെന്നും പ്രസ്താവനയിലുണ്ട്.

വിപണിയില്‍ മെറിറ്റ് അടിസ്ഥാനപ്പെടുത്തി മത്സരിക്കാനുള്ള അവസരത്തെ ഗൂഗിള്‍ പരിമിതപ്പെടുത്തുന്നുവെന്ന് കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ പറയുന്നു. ചില മേഖലകളില്‍ ഗൂഗിള്‍ പരമമായ ആധിപത്യം ഉറപ്പിക്കുന്നത് വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടയിടുന്നതായും കോംപറ്റിഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ വിലയിരുത്തി.

]]>
ഗൂഗിൾ പണിമുടക്കി; വ്യാപക പരാതിയുമായി ഉപഭോക്താക്കൾ https://malayalees.ch/google-down-says-users/ Tue, 09 Aug 2022 04:20:13 +0000 https://malayalees.ch/?p=66110 ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുഗിൾ പണിമുടക്കിയതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ മുതലാണ് ഗൂഗിൾ സർച്ചിൽ ചെറിയ തകരാറ് അനുഭവപ്പെട്ടത്.

ഗൂഗിളിൽ ചിത്രവും മറ്റും തെരയുമ്പോൾ എറർ 500 എന്ന സന്ദേശമാണ് സ്‌ക്രീനിൽ തെളിയുന്നത്. ഗൂഗിളിന് തകരാർ സംഭവിച്ചതായി ഡൗൺ ഡിടക്ടറും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ‘ഗൂഗിൾ ഡൗൺ’ എന്ന ഹാഷ്ടാഗുമായി ട്വിറ്ററിൽ രംഗത്ത് വന്നത്.

ഇന്ത്യയിൽ ചെറിയ രീതിയിൽ മാത്രമാണ് തകരാര് അനുഭവപ്പെടുന്നത്. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ വലിയ രീതിയിൽ ഇത് ഉപഭോക്താക്കൾക്ക് അനുഭവപ്പെടുന്നതായാണ് റിപ്പോർട്ട്.

]]>
യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍ https://malayalees.ch/youtube-music-for-android-could-soon-get-a-sleep-timer-feature/ Sat, 23 Jul 2022 07:58:37 +0000 https://malayalees.ch/?p=65306 ആന്‍ഡ്രോയിഡിനായി യൂട്യൂബ് മ്യൂസിക് ആപ്പില്‍ സ്ലീപ്പ് ടൈമര്‍ ചേര്‍ക്കുന്നതിന്റെ സാധ്യത ഗൂഗിള്‍ പരിശോധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ആപ്‌കെ ഇന്‍സൈറ്റ് തയാറാക്കിയ പ്രത്യേക റിപ്പോര്‍ട്ടിലാണ് പുതിയ അപ്‌ഡേറ്റിനെക്കുറിച്ചുള്ള പ്രവചനങ്ങളുള്ളത്. മുന്‍പ് തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ സ്ലീപ് ടൈമര്‍ ഫീച്ചര്‍ ഉണ്ടായിരുന്നു. ഇത് യൂട്യൂബിലേക്ക് കൂടി കൊണ്ടുവരുന്നതിനാണ് ഗൂഗിള്‍ ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലേ മ്യൂസിക്കില്‍ നിന്ന് വ്യത്യസ്തമായി യൂട്യൂബ് മ്യൂസിക്കിന്റെ പ്ലേ ബാക്ക് കണ്‍ട്രോള്‍ സെറ്റിംഗ്‌സില്‍ തന്നെ സ്ലീപ്പ് ടൈമര്‍ ഉണ്ടാകുമെന്നാണ് സൂചന.

പാട്ടുകള്‍ കേട്ടുകഴിഞ്ഞ് കൃത്യസമയത്ത് കേള്‍വിക്കാരെ ഉറങ്ങാന്‍ സഹായിക്കുന്ന ഫീച്ചറാണ് സ്ലീപ് ടൈമര്‍. എത്ര സമയം ആപ്പ് ഉപയോഗിക്കണമെന്നും ഏത് സമയത്ത് ഉറങ്ങണമെന്നും മുന്‍കൂട്ടി തീരുമാനിച്ച് നമ്മുക്ക് ടൈമര്‍ സെറ്റ് ചെയ്യാനുള്ള ഫീച്ചറാണ് വരാനിരിക്കുന്നത്. 30 മിനിറ്റ്, 45 മിനിറ്റ്, ഒരു മണിക്കൂര്‍, രണ്ട് മണിക്കൂര്‍ തുടങ്ങി നിരവധി ടൈം സ്ലോട്ടുകള്‍ ഇതിനായി തെരഞ്ഞെടുക്കാം. നമ്മള്‍ പ്ലേ ചെയ്ത മ്യൂസിക്ക് ഈ സമയപരിധി കഴിയുമ്പോള്‍ താനേ അവസാനിക്കും.

നിലവില്‍ നിരവധി മ്യൂസിക്ക് ആപ്പുകള്‍ക്ക് സ്ലീപ് ടൈമിംഗ് ഫീച്ചറുണ്ട്. ഈ ഫീച്ചര്‍ ഡിവൈസിന്റെ ബാറ്ററിയ്ക്കും ഉപയോക്താക്കളുടെ ഉറക്കത്തിന്റെ പാറ്റേണ്‍ മെച്ചപ്പെടുത്താനും ഗുണം ചെയ്യും.

]]>
ലിംഗവിവേചനം കാണിച്ചെന്ന് പരാതി;15,500 വനിതകൾക്ക് ഗൂഗിൾ നഷ്ടപരിഹാരം നൽകും… https://malayalees.ch/google-agrees-to-pay-118-million-to-female-employees/ Wed, 15 Jun 2022 07:39:48 +0000 https://malayalees.ch/?p=63397 ഏറ്റവും മികച്ച ടെക്ക് കമ്പനികളിൽ ഒന്നാണ് ഗൂഗിൾ. വനിതാ ജീവനക്കാരോട് വിവേചനം കാണിച്ചെന്ന പരാതിയിൽ ഏകദേശം 15,500 ഓളം ജീവനക്കാര്‍ക്ക് നഷ്ടപരിഹാരം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി. 11.8 കോടി യുഎസ് ഡോളർ അതായത് ഏകദേശം 920.88 കോടി രൂപ നൽകിയാണ് ഗൂഗിള്‍ ഒത്തുതീർപ്പാക്കിയത്. ലിംഗവിവേചനം കാണിച്ചെന്ന പരാതിയിലാണ് ഈ നടപടി. വനിതകളായത് കൊണ്ട് ശമ്പളത്തില്‍ കുറവ് വരുത്തിയെന്നും സ്ഥാനക്കയറ്റം തടഞ്ഞുവെന്നുമാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. 2013 മുതൽ ഗൂഗിളിന്റെ കലിഫോർണിയ ഓഫിസിൽ ജോലി ചെയ്ത് വന്ന 15,500 വനിതാ ജീവനക്കാർക്ക് ഈ തുക നൽകും.

കമ്പനിയിലെ നിയമന രീതികൾ വിലയിരുത്താനും ഇക്വിറ്റി പഠന റിപ്പോർട്ട് നൽകാനും ഒരു സ്വതന്ത്ര തൊഴിൽ സാമ്പത്തിക വിദഗ്ധൻ ഗൂഗിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബ്ലൂംബെർഗ് ആണ് ഈ വാർത്ത റിപ്പോർട് ചെയ്തിരിക്കുന്നത്. 2017 ലാണ് വനിതാ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം നൽകിയതിനു മൂന്ന് സ്ത്രീകൾ ഗൂഗിളിനെതിരെ പരാതി നൽകിയത്. കൂടാതെ കമ്പനിയിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും ഇടയിൽ ഏകദേശം 17,000 ഡോളർ വേതന വ്യത്യാസവും ഉണ്ടായിരുന്നു. തൊഴിൽപരമായി താഴ്ന്ന നിലയിലാണ് ഗൂഗിൾ സ്ത്രീകളെ പരിഗണിക്കുന്നത്. ഒരേ പദവിയിലിക്കുന്ന പുരുഷ- വനിതാ ജീവനക്കാർക്ക് ഗൂഗിൾ വ്യത്യസ്ത ശമ്പളമാണ് നൽകുന്നതെന്നും ഇത് ലിംഗവിവേചനമാണെന്നും നിരവധി മുൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഗൂഗിൾ തുല്യ ശമ്പള നിയമം ലംഘിച്ചുവെന്നാണ് വനിതാ ജീവനക്കാർ പരാതിയിലാണ് ഇത്.

ഇതാദ്യമായല്ല ലിംഗ വിവേചനത്തിന്റെ പേരിൽ ഗൂഗിൾ നിരീക്ഷണത്തിന് വിധേയമാകുന്നത്. കഴിഞ്ഞ വർഷം, ഗൂഗിൾ വനിതാ എൻജിനീയർമാർക്ക് കുറഞ്ഞ വേതനം നൽകുന്നുണ്ടെന്നും ജോലിക്ക് ഏഷ്യൻ അപേക്ഷകരെ അവഗണിക്കുന്നുവെന്നും അവകാശപ്പെട്ട ഒരു കേസ് തീർപ്പാക്കാൻ 2.5 മില്യൺ ഡോളർ നൽകാൻ ഗൂഗിൾ സമ്മതിച്ചിരുന്നു. കലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഫെയർ എംപ്ലോയ്‌മെന്റ് ആൻഡ് ഹൗസിങ് കറുത്ത വർഗക്കാരായ സ്ത്രീ ജീവനക്കാർക്കെതിരായ പീഡനത്തിന്റെയും വിവേചനത്തിന്റെയും പരാതികളിലും ഗൂഗിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

]]>
ഐപിഎൽ സംപ്രേഷണാവകാശം; ആമസോണും ഗൂഗിളും പിന്മാറി https://malayalees.ch/ipl-media-rights-amazon-google-out/ Sat, 11 Jun 2022 04:39:11 +0000 https://malayalees.ch/?p=63236 ഐപിഎൽ സംപ്രേഷണാവകാശത്തിനുള്ള ലേലത്തിൽ നിന്ന് ആമസോണും ഗൂഗിളും പിന്മാറി. നാളെ ലേലം നടക്കാനിരിക്കെയാണ് അമേരിക്കൻ കമ്പനികൾ പിന്മാറിയത്. ഇതോടെ, റിലയൻസ് ഗ്രൂപ്പ്, സ്റ്റാർ ഇന്ത്യ എന്നീ കമ്പനികൾ തമ്മിലാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ക്രിക്കറ്റ് ലീഗിൻ്റെ സംപ്രേഷണാവകാശം സ്വന്തമാക്കാനുള്ള പ്രധാന മത്സരം. ജിയോ, ഹോട്ട്‌സ്റ്റാർ എന്നിവർ തമ്മിലാണ് ഡിജിറ്റൽ അവകാശത്തിനായി പോരടിക്കുക.

സംപ്രേഷണാവകാശത്തിനായി കമ്പനികൾ മുടക്കേണ്ട കുറഞ്ഞ തുക 32,890 കോടി രൂപയാണ്. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് തുക.

ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.

വരും സീസണുകളിൽ ഐപിഎൽ മത്സരങ്ങളുടെ എണ്ണം വർധിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. 2023 മുതൽ 2027 വരെയുള്ള സീസണുകളിൽ മത്സരങ്ങളുടെ എണ്ണം ക്രമാനുഗതമായി വർധിപ്പിക്കാനാണ് ബിസിസിഐയുടെ ആലോചന. 2023, 2024 സീസണുകളിൽ 74 മത്സരങ്ങൾ വീതമാണ് ഉണ്ടാവുക. 2025, 2026 സീസണുകളിൽ ഇത് 84 മത്സരങ്ങളായി വർധിക്കും. 2027 സീസണിൽ 10 മത്സരങ്ങൾ കൂടി വർധിച്ച് 94 മത്സരങ്ങളാവും. എന്നാൽ, 84 മത്സരങ്ങളിൽ നിർത്താനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

]]>
2021ല്‍ ഗൂഗിളില്‍ ഇന്ത്യക്കാര്‍ കൂടുതല്‍ അന്വേഷിച്ചത് ഇക്കാര്യങ്ങള്‍… https://malayalees.ch/google-top-searchings-from-india-2021/ Tue, 14 Dec 2021 04:15:39 +0000 https://malayalees.ch/?p=53959 വിവരങ്ങളറിയാന്‍ ഗൂഗിളിനെ ഒരു ദിവസം എത്രതവണ നമ്മള്‍ ആശ്രയിക്കാറുണ്ട്? എന്ത് സംശയവും ഏത് അറിവും ഗൂഗിളിനോട് ചോദിക്കുകയല്ലാതെ മറ്റെന്താണല്ലേ എളുപ്പമാര്‍ഗം? ഇത്തരത്തില്‍ ഓരോ നിമിഷവും ഓരോ മണിക്കൂറും ഓരോ ദിവസവും ഓരോ വര്‍ഷവുമുള്ള കണക്കുനോക്കിയാല്‍ അറിയാം നമ്മള്‍ ഏതെല്ലാം കാര്യങ്ങള്‍ അറിയാനാണ് ഗൂഗിളിനെ കൂടുതലായി ഉപയോഗിക്കുന്നതെന്ന്.

2021 അവസാനഘട്ടത്തിലാണ്. 2022നെ വരവേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ ഈ വര്‍ഷം ഇന്ത്യക്കാര്‍ കൂടുതലായി ഗൂഗിളില്‍ തെരഞ്ഞത് എന്തൊക്കെയാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്.

കൊവിഡ് മഹാമാരി വന്നതിനുശേഷം ജാഗ്രതയും കരുതലും ലോക്ക്ഡൗണുമൊക്കെയാണ് ഒരു ശരാശരി ഇന്ത്യക്കാരന്റെ ദൈനംദിന ജീവിതം. 2021ല്‍ ഗൂഗളിനോട് ചോദിച്ചതും ഇത് തന്നെയാണ്. വാക്‌സിന്‍ ലഭിക്കാന്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാമെന്ന്. 2021 ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 5 വരെയും ഏപ്രില്‍ 25 മുതല്‍ മെയ് 1 വരെയുമാണ് ഈ സെര്‍ച്ച് കൂടിയത്.

വാക്‌സിന്‍ കിട്ടിക്കഴിഞ്ഞാല്‍ മാത്രം പോരല്ലോ. സര്‍ട്ടിഫിക്കറ്റ് കൂടി സൂക്ഷിക്കണം. അതുതന്നെയാണ് രണ്ടാം സ്ഥാനത്തെ സെര്‍ച്ചിങും. മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെയാണെന്ന് ഇന്ത്യക്കാര്‍ ഗൂഗിളിനോട് ചോദിച്ചത്.

തെരച്ചിലില്‍ മൂന്നാം സ്ഥാനത്തും കൊവിഡ് തന്നെയാണ്. കൊവിഡ് മഹാമാരി രൂക്ഷമായിരുന്ന സമയത്ത് ഓക്‌സിജന്‍ ദൗര്‍ലഭ്യതയും രാജ്യം നേരിട്ടിരുന്നു. ഓക്‌സിജന്‍ സംബന്ധിച്ച് നിരവധി വ്യാജ വാര്‍ത്തകളും ഇക്കൂട്ടത്തില്‍ വന്നിരുന്നു. ഏതായാലും ശരീരത്തിലെ ഓക്‌സിജന്റെ അളവ് എങ്ങനെ വര്‍ധിപ്പിക്കാം എന്നാണ് പിന്നീട് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തെരഞ്ഞത്.

കൊവിഡും ഓക്‌സിജനും സര്‍ട്ടിഫിക്കറ്റും കഴിഞ്ഞപ്പോള്‍ ആധാറും പാനും തമ്മിലുള്ള ലിങ്കിംഗ് എങ്ങനെയെന്നായിരുന്നു ഇന്ത്യക്കാരുടെ പിന്നീടുള്ള ആശങ്ക. അതിനുശേഷം മികച്ച നിക്ഷേപങ്ങളെ കുറിച്ച് അറിയാനായിരുന്നു ഇന്ത്യക്കാരുടെ ആഗ്രഹം. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമെല്ലാം മറികടക്കണമല്ലോ. ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ വളര്‍ച്ചയെപ്പറ്റയും ഇന്ത്യക്കാര്‍ അറിയാന്‍ ആശ്രയിച്ചത് ഗൂഗിളിനെ തന്നെ.

2021 ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലാകട്ടെ പഞ്ചാബില്‍ നിന്നും ഭക്ഷണത്തെ കുറിച്ചുള്ള സംശയങ്ങളാണ് കൂടുതലും ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം സ്ഥാനത്തെത്തിയ ചോദ്യമാണ്; പഴം ഉപയോഗിച്ച് ബ്രഡ് എങ്ങനെ ഉണ്ടാക്കാമെന്നത്.

]]>
നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്തില്ല; വീണ്ടും ഗൂഗിളിനു പിഴയിട്ട് റഷ്യ https://malayalees.ch/google-fined-by-russia/ Thu, 19 Aug 2021 12:57:14 +0000 https://malayalees.ch/?p=48355 നിരോധിച്ച ഉള്ളടക്കങ്ങൾ നീക്കം ചെയ്യാതിരുന്നതിനെ തുടർന്ന് ഗൂഗിളിനു പിഴയിട്ട് റഷ്യ. ടാഗൻസ്കി ജില്ലാ കോടതിയാണ് ഗൂഗിളിന് 6 മില്ല്യൺ റഷ്യൻ റൂബിൾ പിഴ വിധിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇക്കാരണം ചൂണ്ടിക്കാട്ടി ഫേസ്ബുക്കും ഗൂഗിളും അടക്കമുള്ള ടെക് ഭീമന്മാർക്ക് റഷ്യ പിഴയിടുകയാണ്. കഴിഞ്ഞ മാസം റഷ്യ ഗൂഗിളിന് 3 മില്ല്യൺ റൂബിൾ പിഴ വിധിച്ചിരുന്നു. (Google Fined by Russia)

കഴിഞ്ഞ ജൂൺ മാസത്തിൽ ടെലഗ്രാമിനും ഫേസ്ബുക്കിനും മോസ്കോയിലെ കോടതി പിഴയിട്ടിരുന്നു. ഫേസ്ബുക്കിന് 17 മില്ല്യൺ റൂബിളും (ഏകദേശം 1.7 കോടി രൂപ) ടെലഗ്രാമിന് 10 മില്ല്യൺ റൂബിളുമാണ് (ഏകദേശം ഒരു കോടി) പിഴ. ഏത് തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യാത്തതിനാണ് പിഴ വിധിച്ചതെന്ന് വ്യക്തമല്ല.

റഷ്യൻ അധികൃതർക്കെതിരായ പോസ്റ്റുകൾ പിൻവലിക്കാത്തതിന് മെയ് 25ആം തിയതി ഫേസ്ബുക്കിന് 26 മില്ല്യൺ റൂബിൾ പിഴ വിധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പ്രതിഷേധങ്ങൾക്കുള്ള ആഹ്വാനം പിൻവലിക്കാത്തതിന് ടെലഗ്രാമിന് 5 മില്ല്യൺ റൂബിളും പിഴ വിധിച്ചു.

]]>
ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി.ദേഭഗതി നിയമം പാലിക്കണം; ഫേസ്ബുക്കിനും ഗൂഗിളിനും നിർദേശം https://malayalees.ch/comply-with-it-rules-to-continue-in-india-says-parliamentary-committe/ Wed, 30 Jun 2021 04:16:42 +0000 https://malayalees.ch/?p=46200 ഇന്ത്യയിൽ തുടരണമെങ്കിൽ ഐ.ടി ദേഭഗതി നിയമം പാലിക്കണമെന്ന് ഫേസ്ബുക്കിനും ഗൂഗിളിനും പാർലമെന്ററി ഐ.ടികാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നിർദ്ദേശം. രാജ്യത്തെ നിയമം പാലിച്ചുകൊണ്ട് മാത്രമെ ഇവിടെ തുടരാൻ അനുവദിക്കൂ എന്നും സമിതി നിർദ്ദേശിച്ചു.

ശശി തരൂർ അധ്യക്ഷനായ സമിതി വിളിച്ച യോഗത്തിൽ ഇന്ന് ഗുഗിളിന്റെയും ഫെയ്‌സ്ബുക്കിന്റെയും പ്രതിനിധികൾ നേരിട്ട് ഹാജരായി. ഐടി ഭേദഗതി നിയമം നടപ്പിലാക്കിയത് വിലയിരുത്താനാണ് സമിതി ഇന്ന് യോഗം വിളിച്ചത്.

ഫേസ്്ബുക് പബ്ലിക് പൊളിസി ഡയറക്ടർ ശിവാനന്ദ് തുക്രാൽ, ജനറൽ കൗൺസിൽ നമ്രത സിങ്ങ് എന്നിവരാണ് പങ്കെടുത്തത്. നേരത്തെ പ്രതിനിധികൾ നേരിട്ട് ഹാജരാകാൻ

]]>