Google Pay – malayalees.ch https://malayalees.ch Malayalam Online News Portal Mon, 27 Nov 2023 06:59:24 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Google Pay – malayalees.ch https://malayalees.ch 32 32 ഗൂ​ഗിൾ പേയിലൂടെ ഫോൺ റീചാർജ് ചെയ്യാറുണ്ടോ ? എന്നാൽ ഇനി അധിക പണം നൽകണം https://malayalees.ch/%e0%b4%97google-pay-starts-charging-rs-3-convenience-fee-on-mobile-rech/ Mon, 27 Nov 2023 05:38:29 +0000 https://malayalees.ch/?p=91792 ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്താൽ ഇനി അധിക പണം നൽകണമെന്ന് റിപ്പോർട്ട്. ​ഗൂ​ഗിൾ പേയിലൂടെ പ്രീപെയ്ഡ് പ്ലാൻ വാങ്ങുന്ന ഉപയോക്താക്കളാണ് അധിക രൂപ നൽകേണ്ടി വരിക. പേയ്ടിഎം, ഫോൺ പേ എന്നീ യുപിഐ ആപ്പുകൾ നേരത്തെ തന്നെ ഫോൺ റീചാർജിന് സർവീസ് ചാർജ് ഈടാക്കിയിരുന്നു. ഇക്കൂട്ടത്തിലേത്താണ് ​ഗൂ​ഗിൾ പേയും വന്നിരിക്കുന്നത്.

​ഗൂ​ഗിൾ പേ സർവീസ് ചാർജിന്റെ കാര്യം ഔദ്യോ​ഗികമായി ഉപയോക്താക്കളെ അറിയിച്ചിട്ടില്ല. ​ഗൂ​ഗിൾ പേ യുപിഐ വഴി ഫോൺ റീചാർജ് ചെയ്ത ഉപയോക്താക്കൾക്ക് മൂന്ന് രൂപ അധികമായി നൽകേണ്ടി വന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ​ജി-പേയും റീചാർജിനായി സർവീസ് ചാർജ് ഏർപ്പെടുത്തിയത് അറിയുന്നത്.

നൂറ് രൂപയ്ക്ക് താഴെ വരുന്ന ഫോൺ റീചാർജുകൾക്ക് കൺവേയൻസ് ഫീ വരില്ല. എന്നാൽ നൂറ് രൂപയ്ക്കും 200 രൂപയ്ക്കും മധ്യേ വരുന്ന റീചാർജുകൾക്ക് രണ്ട് രൂപയും 200-300 രൂപയ്ക്ക് മധ്യേ വരുന്ന റീചാർജുകൾക്ക് മൂന്ന് രൂപയുമാണ് അധിക ചാർജ് വരിക. 300 രൂപയ്ക്ക് മുകളിലുള്ള റീചാർജുകൾക്കും മൂന്ന് രൂപ തന്നെയാണ് കൺവേയൻസ് ഫീ ആയി ഈടാക്കുക.

ഇനി മുതൽ അതത് ടെലിക്കോം ഓപറേറ്ററുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ റീചാർജ് ചെയ്താൽ മാത്രമേ കൺവേയൻസ് ഫീ കൂടാതെ റീചാർജ് സാധ്യമാകൂ എന്ന് ചുരുക്കം.

]]>
ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ https://malayalees.ch/google-pay-will-give-upto-one-lakh-rupees-loan/ Tue, 26 Sep 2023 10:43:01 +0000 https://malayalees.ch/?p=88441 ഇന്ന് മിക്ക പണമിടപടികളും നമ്മൾ യുപിഐ വഴിയാണ് ചെയ്യുന്നത്. അതിൽ തന്നെ ഇന്ന് ഗൂഗിള്‍ പേ ഉപയോഗിക്കാത്തവർ വളരെ കുറവാണ്. എന്തിനും ഏതിനും ഇന്ന് ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകൾ നടത്തുന്നത്. എന്നാല്‍ ഈ ഗൂഗിള്‍ പേ വഴി വായ്പ എടുക്കാം. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പ എടുക്കാവുന്നത്. ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്.

വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈൽ വഴി ഗൂഗിൾ പേയിൽ തന്നെ എളുപ്പത്തിൽ തന്നെ വായ്പ അപേക്ഷ പൂർത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.

വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നൽകുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.

]]>
ഇടുക്കി സ്വദേശിയുടെ അക്കൗണ്ടിലേക്ക് ഒരു നിമിഷത്തിൽ എത്തിയത് 55,000; തട്ടിപ്പെന്ന് ഉറപ്പിച്ചു, പക്ഷെ ട്വിസ്റ്റ് https://malayalees.ch/local-news-youth-get-huge-amount-in-google-pay-alleges-scam-and-approach-police-for-help-funny-twist-in-idukki-police-station-vkv-ryc47o/ Tue, 25 Jul 2023 05:37:56 +0000 https://malayalees.ch/?p=84943 വണ്ടൻമേട്: പെട്ടെന്നൊരു നിമിഷത്തിൽ 55,000 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു. തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് പുറകെ ഫോൺ വിളിയും വരുന്നു. ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്ന ഇക്കാലത്ത് ഇങ്ങനെയൊരു അവസ്ഥ വന്നാൽ എന്തു ചെയ്യും. ഇടുക്കി വണ്ടൻമേട് സ്വദേശിക്കും തൃശ്ശൂർ സ്വദേശിക്ക് അത്തരമൊരു അനുഭവമുണ്ടായി. പിന്നാലെ ട്വിസ്റ്റും. സംഭവം ഇങ്ങനെയാണ്.

ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിൻറെ അക്കൗണ്ടിലേക്ക് കഴിഞ്ഞ ശനിയാഴ്ചയാണ് ഗൂഗിൾ പേ വഴി 55,000 രൂപ എത്തിയത്. അപ്രതീക്ഷിതമായി അക്കൌണ്ടിലേക്ക് വൻ തുകഎത്തിയതിന്‍റെ ഞെട്ടിലില്‍ ഇരിക്കുമ്പോള്‍ തൊട്ടുപിന്നാലെ ജോയലിന് തൃശൂരിൽ നിന്നാണെന്ന് പറഞ്ഞൊരു ഫോൺ വിളിയും. മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച പണം നമ്പർ മാറി എത്തിയതാണെന്നും മടക്കി നൽകണമെന്നുമായിരുന്നു ആവശ്യം. തൃശ്ശൂർ സ്വദേശിയും ബിസിനസുകാരനുമായ പരമേശ്വരനാണ് ജോയലിനെ വിളിച്ചത്. 

ഇതോടെ മകൻ ഇക്കാര്യം പിതാവ് സിജുവിനെ അറിയിച്ചു. അപ്പോഴാണ് കുറച്ചുപണം അക്കൗണ്ടിലേക്കു നിക്ഷേപിച്ചശേഷം അത് തിരികെ ആവശ്യപ്പെടുകയും മടക്കി അയയ്ക്കുമ്പോൾ അക്കൗണ്ടിലുള്ള പണം പൂർണമായി നഷ്ടമാകുകയും ചെയ്യുന്ന തട്ടിപ്പിനെക്കുറിച്ച് സിജുവിന് ഓർമ്മ വന്നത്. ഇത്തരത്തിൽ തട്ടിപ്പ് നടന്ന കാര്യം വാർത്തകളിൽ നിന്നും സിജു മനസലിക്കായിരുന്നു. സമാനമായി തട്ടിപ്പിന് ഇരയാകാതിരിക്കാൻ മകൻറെ അക്കൗണ്ടിലേക്ക് വന്ന പണം സിജു സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. തുടർന്നു വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു.

സിജുവിൻറെയും വണ്ടന്മേട് പൊലീസിൻറെയും നിർദ്ദേശ പ്രകാരം പരമേശ്വരൻ തൃശ്ശൂർ വരന്തരപ്പിള്ളി പൊലീസിനെ വിവരം അറിയിച്ചു. അവിടെ നിന്നും വണ്ടന്മേട് സ്റ്റേഷനിലേക്ക് സന്ദേശമെത്തിയതോടെയാണ് തട്ടിപ്പല്ല, സംഭവം റിയലാണെന്ന് മനസ്സിലായത്. വണ്ടന്മേട് പൊലീസിൻറെ സാന്നിധ്യത്തിൽ പണം കൈമാറാമെന്ന് സിജു അറിയിച്ചു.  തുടർന്ന് പരമേശ്വരൻ വണ്ടൻമേട് എത്തി പണം കൈപ്പറ്റി. എന്തായാലും പണം തിരിക കിട്ടിയ ആശ്വാസത്തിലാണ് പരമേശ്വരൻ, തട്ടിപ്പിനിരയായില്ലെന്ന ആശ്വാസത്തിൽ ജോയലും സിജുവും.

]]>
ഗൂഗിൾ പേ വഴി കൈക്കൂലി; പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ https://malayalees.ch/excise-officer-suspended-palakkad/ Wed, 12 Oct 2022 10:47:26 +0000 https://malayalees.ch/?p=69476 ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയ പാലക്കാട് എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിവിൽ എക്സൈസ് ഓഫീസർ ടി എസ് അനിൽകുമാറിനാണ് സസ്പെൻഷൻ. മൂന്നു ലിറ്റർ മദ്യം ബിവറേജിൽ നിന്ന് വാങ്ങി വരുമ്പോൾ ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരൻ ആരോപിച്ചു.

പരാതിക്കാരനിൽ നിന്ന് 15,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും പണം തന്നില്ലെങ്കിൽ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ആദ്യ ഗഡുവായി 5000 രൂപ ഗൂഗിൾ പേ വഴി വാങ്ങി. അനിൽ കുമാറിൻ്റെ പ്രവൃത്തി വകുപ്പിനെ അപകീർത്തിപ്പെട്ടുതുന്നതെന്നാണ് കണ്ടെത്തൽ.

]]>
യുപിഐ ലൈറ്റ് എന്നാൽ എന്ത്? ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇനി ഇന്റർനെറ്റ് ആവശ്യമില്ലേ? https://malayalees.ch/what-is-upi-lite-and-how-it-can-help-you/ Mon, 21 Mar 2022 08:41:36 +0000 https://malayalees.ch/?p=58857 കൊവിഡ് പ്രതിസന്ധി ഡിജിറ്റൽ രംഗത്തിന് തുറന്ന് നൽകിയത് അനന്തസാധ്യതകളുടെ കലവറയാണ്. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ വേഗത്തിലും എളുപ്പത്തിലും പണമടയ്ക്കാൻ ഉതകുന്ന മാർഗങ്ങൾ സുലഭമായി. ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകാര്യത കൈവരിച്ചതും ഈ കൊവിഡ് കാലയളവിലാണ്. ഡിജിറ്റലായി പണമിടപാട് നടത്താൻ വിവിധ മാർഗങ്ങളുണ്ടെങ്കിലും രാജ്യത്ത് കൂടുതലായും ഉപയോഗിക്കുന്ന ഒരു രീതിയാണ് യുപിഐ (Unified Payment Interface).

Google Pay, PhonePe, Paytm തുടങ്ങി UPI പേയ്‌മെന്റുകൾ നടത്താൻ നിരവധി പ്ലാറ്റ്‌ഫോമുകൾ ഇന്നുണ്ട്. പക്ഷേ നമുക്കറിയും പോലെ ഇന്റർനെറ്റ് സേവനമില്ലെങ്കിൽ ഈ പ്ലാറ്റ്‌ഫോമുകൾ വെറും നോക്കു കുത്തിയായി മാറും. ഒരിക്കലെങ്കിലും UPI പേയ്‌മെന്റുകൾ പണിതരാത്ത ആരും ഉണ്ടാകില്ല എന്നതാണ് മറ്റൊരു വസ്തുത. ചുരുക്കത്തിൽ ഇത്തരം സമയങ്ങളിൽ 123Pay അല്ലെങ്കിൽ USSD അടിസ്ഥാനമാക്കിയുള്ള UPI സേവനം മാത്രമേ ഉപയോഗിക്കാനാവൂ. എന്നാൽ ഈ USSD രീതികൾ ഉപയോക്താക്കളിൽ മടുപ്പുണ്ടാക്കുന്ന കാര്യമാണ്. ഈ രീതികൾക്കൊന്നും QR കോഡ് സ്കാൻ ചെയ്യാനുള്ള ഓപ്ഷൻ ഇല്ലാത്തതാണ് ഇതിന് കാരണം.

അത്തരം സന്ദർഭങ്ങളിൽ ഉപയോക്താക്കളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ, നാഷണൽ പേയ്‌മെന്റ് കമ്മീഷൻ ഓഫ് ഇന്ത്യ (NPCI) UPI Lite എന്ന പുതിയ UPI സേവനം ആരംഭിച്ചത്. അതെന്താണെന്ന് കൂടുതൽ അറിയാൻ താൽപര്യമുണ്ടെങ്കിൽ നിങ്ങളുടെ ഉത്തരം ഇതാ…

എന്താണ് UPI Lite ?
Paytm, Freecharge, MobiKwik പോലുള്ള ജനപ്രിയ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പുകൾക്ക് സമാനമാണ് UPI Lite. എന്നാൽ ഇന്റർനെറ്റ് സേവനമില്ലാതെ ഡിജിറ്റൽ പേയ്‌മെന്റുകൾ വേഗത്തിൽ നടത്താൻ സാധിക്കും എന്നതാണ് UPI Lite ൻ്റെ സവിശേഷത. ആദ്യ ഘട്ടത്തിൽ ഇടപാടുകൾ ‘നിയർ ഓഫ്‌ലൈൻ’ മോഡിൽ നടത്താൻ കഴിയും. രണ്ടാം ഘട്ടത്തിൽ ഇത് ‘സമ്പൂർണ്ണ ഓഫ്‌ലൈൻ’ മോഡിൽ ഉപയോഗിക്കാൻ സാധിക്കുന്നു.

UPI Lite-ലെ ഇടപാട് പരിധി എത്ര ?
പരിധി 2,000 രൂപയാണ് വാലറ്റ് ബാലൻസ് വേണ്ടത്. ഇതിൽ നിന്നുള്ള ഡെബിറ്റ് മാത്രമേ അനുവദിക്കൂ. പരിധി 200 രൂപ വരെ UPI ലൈറ്റ് ഉപയോഗിച്ച് കൈമാറാൻ കഴിയും. അധിക ഫാക്ടർ ഓതന്റിക്കേഷൻ (additional factor authentication) ഉപയോഗിച്ചോ യുപിഐ ഓട്ടോപേ (UPI AutoPay) ഉപയോഗിച്ചോ വാലറ്റിൽ കൂടുതൽ ബാലൻസ് ചേർക്കാൻ സാധിക്കും എന്ന് NPCI പറയുന്നു.

UPI Lite എപ്പോൾ ലഭ്യമാകും?
യുപിഐ ലൈറ്റ് ലോഞ്ച് ചെയ്യുന്നതിനുള്ള പ്രത്യേക തീയതിയൊന്നും എൻപിസിഐ വെളിപ്പെടുത്തിയിട്ടില്ല. തുടക്കത്തിൽ ഒന്നിലധികം ബാങ്കുകളും ആപ്പ് ദാതാക്കളുമായി ചേർന്ന് പൈലറ്റായി UPI Lite ആരംഭിക്കുക എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്പെഷ്യലൈസ്ഡ് ഡിവിഷൻ പുറപ്പെടുവിച്ച സർക്കുലർ വ്യക്തമാക്കുന്നു.

]]>
ഗൂഗിൾ പേയ്ക്ക് അനർഹമായ മുൻഗണന; ഗൂഗിളിനെതിരെ അന്വേഷണത്തിന് ഉത്തരവ് https://malayalees.ch/cci-investigates-google-pay/ Tue, 10 Nov 2020 07:42:46 +0000 https://malayalees.ch/?p=34830 പ്ലേസ്റ്റോറിലും ആൻഡ്രോയ്ഡിലുമുള്ള മുൻതൂക്കം ഉപയോഗിച്ച് മറ്റ് സേവനദാതാക്കളേക്കാൾ ആനുകൂല്യം എടുക്കുന്നുവെന്ന പരാതിയിൽ ‘ഗൂഗിൾ പേ’യ്‌ക്കെതിരെ അന്വേഷണം നടത്താൻ കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ഉത്തരവിട്ടു. മൊബൈൽ പേമെന്റ് മേഖലയിലെ മറ്റ് സേവനദാതാക്കളേക്കാൾ അനർഹമായ മുൻഗണന ഗൂഗിൾ എടുക്കുന്നുവെന്നും ഇത് രാജ്യത്തെ നിയമങ്ങൾക്ക് എതിരാണെന്നുമുള്ള പരാതിയിലാണ് ഉത്തരവ്.

പ്ലേസ്റ്റോറിലെ പെയ്ഡ് ആപ്പുകൾക്കും ഇൻ-ആപ്പ് പർച്ചേസുകൾക്കും പണമടക്കാൻ നിലവിലുള്ള ഏക മൊബൈൽ പേയ്‌മെന്റ് സംവിധാനം ഗൂഗിൾ പേ മാത്രമാണ്. ഇൻ-ആപ്പ് പർച്ചേസുകൾക്ക് 30 ശതമാനം വരെ കമ്മീഷൻ ഗൂഗിൾ ഈടാക്കുന്നുമുണ്ട്. ഇത് അന്യായമായ വിവേചനമാണെന്നും, വിപണിയിലുള്ള മറ്റ് ആപ്പുകൾക്ക് അവസരം നിഷേധിക്കലാണെന്നും അന്വേഷണത്തിനുള്ള ഉത്തരവിൽ സിസിഐ വ്യക്തമാക്കുന്നു. ആൻഡ്രോയ്ഡ് മൊബൈലുകളിൽ ഗൂഗിൾ പേ ആപ്പ് പ്രീ-ഇൻസ്റ്റാൾ ചെയ്യുന്നത് ശരിയല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.

പ്ലേസ്റ്റോറിലെ പർച്ചേസിന് മറ്റ് സേവനദാതാക്കൾക്ക് അവസരം നൽകാതെ ഗൂഗിൾ പേ മാത്രം ഉപയോഗിക്കണമെന്ന നിർബന്ധം, ആൻഡ്രോയ്ഡ് ഫോണുകളിൽ പ്രീ ഇൻസ്റ്റാൾ ആയി ഗൂഗിൾ പേ മാത്രം നൽകുന്നത്, പ്ലേസ്റ്റോറിൽ ഗൂഗിൾ പേയ്ക്കുള്ള മുൻനിര സ്ഥാനം തുടങ്ങിയവ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയാണ് സിസിഐക്ക് ലഭിച്ചത്. കോംപറ്റീഷൻ ആക്ടിന്റെ 26 (1) വകുപ്പുകൾ പ്രകാരം അന്വേഷണം നടത്തി 60 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ചെയർപേഴ്‌സൺ അശോക് കുമാർ ഗുപ്ത സിസിഐ ഡയറക്ടർ ജനറലിനോട് ആവശ്യപ്പെട്ടു.

]]>
പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ കാണാനില്ല https://malayalees.ch/google-pay-disappears-from-google-play-store-news/ Tue, 18 Aug 2020 05:15:42 +0000 https://malayalees.ch/?p=30375 ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് ഇപ്പോൾ പ്ലേസ്റ്റോറിൽ ഉള്ളത്.

യുപിഐ പണക്കൈമാറ്റ ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഉപയോക്താക്കള്‍ക്ക് ഒരു ആഴ്ചയായി കഷ്ടകാലമാണ്. പണമിടപാടുകളൊന്നും വിചാരിച്ച നിലയില്‍ നടക്കുന്നില്ല. ബാങ്ക് സര്‍വറുമായി കണക്ട് ചെയ്യുന്നതില്‍ പ്രശ്‌നമുണ്ടെന്നാണ് പണം അയക്കുമ്പോള്‍ ലഭിക്കുന്ന സന്ദേശം. പലരും അപ്‌ഡേറ്റ് ചെയ്‌തെങ്കിലും പരാതി പരിഹരിക്കാതെ തുടരുകയായിരുന്നു.

ഇപ്പോള്‍ ആ പ്രശ്‌നത്തിന് ഏറക്കുറെ പരിഹാരമായെങ്കിലും പ്ലേസ്റ്റോറില്‍ ഗൂഗിള്‍ ആപ്പ് കാണാനില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇന്ത്യൻ യൂസർമാരുടെ പ്ലേസ്റ്റോർ അക്കൗണ്ടുകളിൽ നിന്നാണ് ആപ്പ് അപ്രത്യക്ഷമായത്. ഗൂഗിൾ പേ ബിസിനസ് മാത്രമാണ് നിലവില്‍ പ്ലേസ്റ്റോറിൽ ഉള്ളത്. നിരവധിപേര്‍ ഇക്കാര്യം സൂചിപ്പിച്ച് ട്വീറ്റ് ചെയ്യുന്നുണ്ട്. എന്താണ് കാരണമെന്ന് വ്യക്തമല്ല. അതേസമയം വെബ്സൈറ്റിൽ നിന്ന് ഇപ്പോഴും ആപ്പ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നുണ്ട്.

പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗിള്‍ പേ കാണാനില്ല

വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഗൂഗിളിന്റെ ഡിജിറ്റൽ പേയ്‌മെന്റ് ആപ്ലിക്കേഷനായ ഗൂഗിൾ പേ ഇന്ത്യയിൽ വലിയ പ്രചാരം നേടിയത്. ലളിതവും സുരക്ഷിതവുമായ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ എന്നതാണ് ഗൂഗിൾ പേയെ വ്യത്യസ്തമാക്കുന്നത്. രണ്ടോ അധിലധികമോ ബാങ്ക് അക്കൗണ്ടുകളും ഗൂഗിൾ പേയിൽ ചേർക്കാനാകും എന്ന പ്രത്യേകതയും ഉണ്ട്.

]]>