gone-too-young-sachin-tendulkar-remembers-shane-warne-r889ub – malayalees.ch https://malayalees.ch Malayalam Online News Portal Sat, 05 Mar 2022 05:23:31 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gone-too-young-sachin-tendulkar-remembers-shane-warne-r889ub – malayalees.ch https://malayalees.ch 32 32 വളരെ നേരത്തെ ആയിപ്പോയി’ വോണിന് ആദരാഞ്ജലിയുമായി സച്ചിന്‍ https://malayalees.ch/gone-too-young-sachin-tendulkar-remembers-shane-warne-r889ub/ Sat, 05 Mar 2022 05:23:25 +0000 https://malayalees.ch/?p=58066 മുംബൈ: ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരാധര്‍ എന്നും കാണാന്‍ കൊതിക്കുന്ന പോരാട്ടമായിരുന്നു സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും(Sachin Tendulkar) ഷെയ്ന്‍ വോണിന്‍റെയും(Shane Warne). ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ അത് രണ്ട് ഇതിഹാസ താരങ്ങളുടെ ഏറ്റു മുട്ടല്‍ മാത്രമായിരുന്നില്ല ആരാധകര്‍ക്ക്.  ഷാര്‍ജയില്‍ സച്ചിന്‍ ഫ്രണ്ട് ഫൂട്ടിലിറങ്ങിവന്ന് തന്‍റെ തലക്ക് മുകളിലൂടെ സിക്സ് പറത്തുന്നത് സ്വപ്നം കണ്ട് താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്ന് ഒരിക്കല്‍ വോണ്‍ പറഞ്ഞിട്ടുണ്ട്.

പരസ്പരമുള്ള പോരാട്ടങ്ങളില്‍ എക്കാലത്തും സച്ചിനായിരുന്നു ആധിപത്യമെങ്കിലും കളിക്കളത്തിലെ പോരാട്ടം ഒരിക്കലും ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദത്തിന് തടസമായിരുന്നില്ല. ക്രിക്കറ്റ് ഗ്രൗണ്ടിന് പുറത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വോണുമൊത്തുള്ള നിമിഷങ്ങളെ ഓര്‍ത്തെടുത്താണ് സച്ചിന്‍ ഇതിഹാസ താരത്തിന് ആദരമര്‍പ്പിച്ചത്.

]]>