golden visa – malayalees.ch https://malayalees.ch Malayalam Online News Portal Thu, 21 Oct 2021 04:16:49 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png golden visa – malayalees.ch https://malayalees.ch 32 32 കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ https://malayalees.ch/ks-chitra-gets-golden-visa/ Thu, 21 Oct 2021 04:16:27 +0000 https://malayalees.ch/?p=51315 പ്രശസ്ത ഗായിക കെ.എസ് ചിത്രയ്ക്ക് ഗോൾഡൻ വീസ. ഗായിക തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ( ks chitra gets golden visa )

ദുബായ് ഇമ്മിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മാരിയിൽ നിന്നാണ് ചിത്ര വീസ സ്വീകരിച്ചത്. ഗോൾഡൻ വീസ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ചിത്ര കുറിപ്പിൽ വ്യക്തമാക്കി. സാധാരണ ഗതിയിൽ രണ്ടു വർഷത്തേക്കാണ് യുഎഇ വിസ അനുവദിക്കാറുള്ളത്. രണ്ടു വർഷം കൂടുമ്പോൾ പുതുക്കാവുന്ന എംപ്ലോയ്‌മെന്റ് വിസയ്ക്ക് പകരം 10 വർഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ‘ഗോൾഡൻ വീസ’ പദ്ധതി 2018ലാണ് യുഎഇ സർക്കാർ ആരംഭിച്ചത്. വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. ബിസിനസുകാർ, ഡോക്ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് യുഎഇ ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

]]>
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ സിദ്ദിഖ് https://malayalees.ch/siddique-golden-visa/ Mon, 11 Oct 2021 04:34:01 +0000 https://malayalees.ch/?p=50796 നടന്‍ സിദ്ദിഖ് യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. ദുബായിലെ ബിസിനസ് സെറ്റപ് സെന്ററായ എമിറേറ്റ്‌സ് ഫസ്റ്റ് സിഇഒ ജമാദ് ഉസ്മാനാണ് ഗോള്‍ഡന്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.

നേരത്തെ നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പ്രിഥ്വിരാജ്, നൈല ഉഷ, ആസിഫ് അലി, മിഥുന്‍ രമേശ്, മീര ജാസ്മിന്‍, ആശാ ശരത്, ലാല്‍ ജോസ് എന്നിവരും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. ബിസിനസുകാര്‍, ഡോക്ടര്‍മാര്‍, മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍, ഗവേഷകര്‍ എന്നിവരടക്കം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്. രണ്ടു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന എംപ്ലോയ്മെന്റ് വിസയ്ക്കു പകരം 10 വര്‍ഷത്തേക്കുള്ള വിസ തന്നെ അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ പദ്ധതി 2018ലാണ് യുഎഇ സര്‍ക്കാര്‍ ആരംഭിച്ചത്.

]]>
മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ https://malayalees.ch/tovino-thomas-golden-visa/ Tue, 31 Aug 2021 04:07:13 +0000 https://malayalees.ch/?p=48837 മമ്മൂട്ടിക്കും മോഹൻലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോൾഡൻ വീസ നൽകി. കലാ-സാംസ്‍കാരിക രംഗങ്ങളിലെ പ്രതിഭകൾക്ക് യു.എ.ഇ. സർക്കാർ നൽകുന്ന അംഗീകാരമാണ് ഗോൾഡൻ വീസ. കഴിഞ്ഞയാഴ്‍ച മമ്മൂട്ടിയും മോഹൻലാലും അബുദാബിയിൽ വെച്ച് ഗോൾഡൻ വിസ സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടൊവിനോ തോമസിനും ഗോൾഡൻ വിസ ലഭിച്ചത്.

ഗോൾഡൻ വിസ സ്വീകരിക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ടൊവിനോ ദുബൈയിലെത്തിയത്. മറ്റ് ചില യുവ താരങ്ങൾക്കും നടിമാർക്കും വൈകാതെ ഗോൾഡൻ വീസ ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. കലാപ്രതിഭകൾക്ക് ഓഗസ്റ്റ് 30 മുതൽ ഗോൾഡൻ വീസ അനുവദിക്കുമെന്ന് ദുബായ് കൾച്ചർ ആന്റ് സ്‍പോർട്സ് അതോറിറ്റി അറിയിച്ചിരുന്നു.

വിവിധ മേഖലകളിൽ മികച്ച സംഭാവന നൽകിയ വ്യക്തികൾക്കാണ് യു.എ.ഇ. ഗോൾഡൻ വീസ നൽകുന്നത്. മലയാള സിനിമയിൽ നിന്ന് മമ്മൂട്ടിക്കും മോഹൻലാലിനുമാണ് ആദ്യമായി ഗോൾഡൻ വീസ ലഭിക്കുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് എന്നിവർക്ക് ഗോൾഡൻ വീസ അനുവദിച്ചിരുന്നു.

ബിസിനസുകാർ, ഡോക്​ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക്​ യുഎഇ ​ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

]]>
മമ്മൂട്ടിക്കും മോഹൻലാലിനും ​ഗോൾഡൻ വീസ https://malayalees.ch/mohanlal-mammootty-golden-visa/ Thu, 19 Aug 2021 04:18:02 +0000 https://malayalees.ch/?p=48328 മമ്മൂട്ടിക്കും മോഹൻലാലിനും ​ഗോൾഡൻ വീസ നൽകി യുഎഇ. കലാമേഖലയിൽ നൽകിയ സംഭാവന പരി​ഗണിച്ചാണ് യുഎഇയുടെ അം​ഗീകാരം. നേരത്തെ ഷാറൂഖ് ഖാനും സഞ്ജയ് ദത്തിനും യുഎഇ ​ഗോൾഡൻ വീസ നൽകിയിരുന്നു. ബിസിനസുകാർ, ഡോക്​ടർമാർ, കോഡർമാർ, മികച്ച വിജയം നേടിയ വിദ്യാർഥികൾ, ഗവേഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക്​ യുഎഇ ​ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.

]]>