golden globe – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Jan 2023 07:34:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png golden globe – malayalees.ch https://malayalees.ch 32 32 ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം; മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ് https://malayalees.ch/steven-spielberg-won-for-best-director-golden-globe/ Wed, 11 Jan 2023 07:34:04 +0000 https://malayalees.ch/?p=74311 ഇക്കൊല്ലത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച സംവിധായകനായി വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗ്. ദ ഫാബെൽമാൻസ് എന്ന ചിത്രമാണ് മികച്ച സിനിമയായി തെരെഞ്ഞെടുത്തത്. അതിന്‍റെ സംവിധാനത്തിനാണ് വിഖ്യാത സംവിധായകന്‍ സ്റ്റീവൻ സ്പിൽബർഗിനെ മികച്ച സംവിധായകനായി തെരെഞ്ഞെടുത്തത്.

അതേസമയം മികച്ച ഇംഗ്ലീഷ് ഇതര ഭാഷ ചിത്രത്തിനുള്ള അവാര്‍ഡ് ആര്‍ആര്‍ആര്‍ നേടിയില്ല. അര്‍ജന്‍റീന 1985 ആണ് ഈ നേട്ടം കൈവരിച്ചത്. അവാര്‍ഡിന്‍റെ അവസാന നോമിനേഷനില്‍ രണ്ട് വിഭാഗത്തിലാണ് എസ്എസ് രാജമൌലി സംവിധാനം ചെയ്ത് ആര്‍ആര്‍ആര്‍ ഉണ്ടായിരുന്നത്. അതില്‍ ഒരു ഗോള്‍ഡന്‍ ഗ്ലോബ് ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടുനാട്ടു ഗാനത്തിനാണ്. കൂടുതല്‍ അവാര്‍ഡ് വിശദാംശങ്ങള്‍ പരിശോധിക്കാം.

ബെസ്റ്റ് ഫിലിം- ഡ്രാമ- ദ ഫാബെൽമാൻസ്, മികച്ച ഫിലിം(മ്യൂസിക്കല്‍ \കോമഡി) -ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍, മികച്ച ടിവി സീരിസ് – മ്യൂസിക്കല്‍ \കോമഡി- അബോട്ട് എലിമെന്‍ററി, മികച്ച ടിവി സീരിസ് -ഡ്രാമ- ഹൗസ് ഓഫ് ഡ്രാഗണ്‍, മികച്ച തിരക്കഥ – മാർട്ടിൻ മക്ഡൊനാഗ് (ദ ബാൻഷീസ് ഓഫ് ഇന്‍ഷെറിന്‍) മികച്ച സംവിധായകന്‍- സ്റ്റീവൻ സ്പിൽബർഗ് (ദ ഫാബെൽമാൻസ്) മികച്ച ഇംഗ്ലീഷ് ഇതര ചിത്രം- അര്‍ജന്‍റീന 1985. മികച്ച നടി -ഡ്രാമ -കേറ്റ് ബ്ലാഞ്ചെറ്റ് (ടാർ) മികച്ച സഹനടന്‍ കെ ഹുയ് ക്വാൻ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്) മികച്ച സഹനടി ഏഞ്ചല ബാസെറ്റ് (ബ്ലാക്ക് പാന്തർ: വക്കണ്ട ഫോര്‍ എവര്‍) മികച്ച ഒറിജിനല്‍ സ്കോര്‍-ജസ്റ്റിൻ ഹർവിറ്റ്സ് (ബാബിലോൺ) മികച്ച ഗാനം നാട്ടു നാട്ടു (ആര്‍ആര്‍ആര്‍) – കാല ഭൈരവ, എം.എം. കീരവാണി, രാഹുൽ സിപ്ലിഗഞ്ച് മികച്ച നടന്‍ ഓസ്റ്റിൻ ബട്‌ലർ (എൽവിസ്)മികച്ച ആനിമേഷന്‍ ചിത്രം പിനോച്ചിയോ മികച്ച നടന്‍- മ്യൂസിക്കല്‍ \കോമഡി കോളിൻ ഫാരെൽ (ദി ബാൻഷീസ് ഓഫ് ഇനിഷെറിൻ) മികച്ച നടി- മ്യൂസിക്കല്‍ \കോമഡി മിഷേൽ യോ – (എവരിത്തിംഗ് എവരിവേര്‍ ഓള്‍ അറ്റ് വണ്‍സ്

]]>
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകള്‍ മാറ്റിവച്ചു https://malayalees.ch/next-years-golden-globes-will-take-place-later-than-usual/ Wed, 24 Jun 2020 04:25:53 +0000 https://malayalees.ch/?p=27508 കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം

ഓസ്കറിന് പിന്നാലെ അടുത്ത വര്‍ഷം ആദ്യം നടത്താനിരുന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങുകളും മാറ്റിവെച്ചു. കോവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തോടെയാണ് ഹോളിവുഡിലെ അവാര്‍ഡ് ചടങ്ങുകളുടെ തുടക്കം. ജനുവരിയിലെ ആദ്യ ഞായറാഴ്ചയാണ് സാധാരണഗതിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് നടക്കാറുള്ളത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഏപ്രില്‍ 28 ലേക്ക് ചടങ്ങ് മാറ്റിവെക്കുകയാണെന്ന് സംഘാടകരായ ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ അറിയിച്ചു. ഫെബ്രുവരി 28ന് നടത്തേണ്ട ഓസ്കര്‍ പ്രഖ്യാപനം ഏപ്രില്‍ 25 ലേക്ക് മാറ്റിവെച്ചിരുന്നു.

കൊവിഡ് 19 ലോകമൊട്ടാകെയുള്ള സിനിമാ വിപണിക്ക് കടുത്ത ആഘാതം സൃഷ്ടിച്ച സാഹചര്യത്തില്‍ ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഓസ്‌കര്‍ പുരസ്‌കാരത്തിന് അയക്കുന്ന ചിത്രങ്ങള്‍ ലോസ് ആഞ്ചലസിലുള്ള ഏതെങ്കിലും ഒരു സിനിമ തിയറ്ററില്‍ ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു നിയമം. എന്നാല്‍ അത് വേണ്ടെന്നാണ് പുതിയ തീരുമാനം. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തിന് യോഗ്യത നേടണമെങ്കില്‍ അതാത് രാജ്യങ്ങളിലെ തിയറ്റുകളില്‍ പ്രദര്‍ശിപ്പിക്കണം എന്ന നിയമത്തിലും മാറ്റം വരുത്തി. ബാഫ്റ്റ പുരസ്കാരദാന ചടങ്ങും മാറ്റിവെച്ചതായി സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഹോളിവുഡില്‍ സിനിമ, ടെലിവിഷന്‍ ചിത്രീകരണങ്ങള്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്.

]]>