gold smuggling – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Aug 2023 05:31:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold smuggling – malayalees.ch https://malayalees.ch 32 32 തിരുവനന്തപുരത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ https://malayalees.ch/youth-arrested-with-black-money-and-gold-bar-in-thiruvananthapuram/ Thu, 03 Aug 2023 05:31:37 +0000 https://malayalees.ch/?p=85532 തലസ്ഥാനത്ത് കുഴൽപ്പണവും സ്വർണക്കട്ടിയുമായി യുവാവ് പിടിയിൽ. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. തിരൂർ സ്വദേശി മുഹമ്മദ് റാഷിദാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 15 ലക്ഷം രൂപയുടെ കുഴൽപ്പണവും 17 പവൻ വരുന്ന സ്വർണക്കട്ടികളും പിടിച്ചെടുത്തു. ബൈപാസിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് റഷീദ് പിടിയിലായത്. സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ രണ്ടു ബാഗുകളിലായി ഒളിപ്പിച്ച നിലയിൽ സ്വർണവും പണവും കണ്ടെത്തി. പ്രതിയെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.

]]>
‘സ്വപ്‌നയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്’ : വിജേഷ് പിള്ള https://malayalees.ch/vijesh-pillai-files-complaint-against-swapna-suresh/ Fri, 10 Mar 2023 08:17:16 +0000 https://malayalees.ch/?p=77762 ഇന്നലെ പുറത്ത് വിട്ട പുതിയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്വപ്‌നാ സുരേഷിനെതിരെ പരാതി നൽകി വിജേഷ് പിള്ള. ഡിജിപിക്ക് ഇ-മെയിൽ വഴിയാണ് വിജേഷ് പിള്ള പരാതി നൽകിയിരിക്കുന്നത്. ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോഴാണ് വിജേഷ് ഇക്കാര്യം വ്യക്തമാക്കിയത്. ( vijesh pillai files complaint against swapna suresh )

‘സ്വപ്‌ന എന്ത് പറഞ്ഞാലും വൈറലായി കൊണ്ടിരിക്കുകയാണ്. ബിസിനസ് മീറ്റിന് പോയ ഞാൻ അവരത് മാറ്റിപറഞ്ഞപ്പോൾ ആരായി ? നിസാരമായ കാര്യങ്ങൾ അവർ വേറെ രീതിയിലാക്കുകയാണ്. അവരെ വിശ്വസിച്ചാണ് ഞാൻ അവിടെ പോയത്. അവർ ബുക്ക് എഴുതിയിട്ടുണ്ട്, അതുകൊണ്ട് അതുപോലെ ഒരു കണ്ടന്റ് വെബ് സീരീസാക്കാം എന്ന് വിചാരിച്ചാണ് അവരെ കാണാൻ പോയത്. വൈറലായ കണ്ടന്റ് ചെയ്തിട്ടല്ലേ കാര്യമുള്ളു. കണ്ടന്റിന് 100 കോടി വ്യൂസ് കിട്ടിയാൽ അതിന്റെ 30 ശതമാനം നൽകാമെന്ന് പറഞ്ഞിരുന്നു. അവർ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്നാണ് സ്വപ്‌ന പറയുന്നത്. ഇത്രയധികം പണം കിട്ടിയാൽ മലേഷ്യയിലോ മറ്റോ പോയി സേഫ് ആകാം എന്ന് ഞാൻ പറഞ്ഞിരുന്നു. ആരും പറഞ്ഞിട്ടല്ല ഞാൻ സ്വപ്നയെ കണ്ടത്. എന്റെ കമ്പനിക്ക് വേണ്ടി കണ്ടന്റ് ചെയ്യാനാണ്. സ്വപ്‌ന അന്ന് പറഞ്ഞത് ഇതിന്റെ സ്‌ക്രിപ്റ്റ് സ്വപ്‌ന തയാറാക്കുമെന്നാണ്. സ്വപ്‌നയ്‌ക്കെതിരെ നിലവിൽ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. ഇ-മെയിലായാണ് പരാതി നൽകിയിരിക്കുന്നത്. സ്വപ്‌നയുടെ പ്ലാനിലേക്ക് എന്നെ പെടുത്തുകയായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. നിങ്ങൾ ഓരോ ദിവസവും ഓരോരുത്തരുടെ പേരാണ് കേസിലേക്ക് ഇടുന്നത്. അത് പ്രശ്‌നമാകില്ലേ എന്ന് ഞാൻ ചോദിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞു അവർ സേഫ് അല്ല, അതിനനുസരിച്ചുള്ള സ്ഥലത്ത് വേണം ഷൂട്ട് ചെയ്യാനെന്ന്. അപ്പോൾ ഞാൻ പറഞ്ഞു ഹരിയാനയിലേക്കോ ജയ്പൂരിലേക്കോ പോയി ഷൂട്ട് ചെയ്യാമെന്ന്’- വിജേഷ് പിള്ള പറഞ്ഞു.

സ്വപ്നയുടെ ആരോപണങ്ങൾ നുണയാണെന്ന് വിജേഷ് പിള്ള നേരത്തെ തന്നെ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു. സ്വപ്നയുടേത് തിരക്കഥയാണ്. വെബ് സീരീസുമായി ബന്ധപ്പെട്ട ചർച്ചയ്ക്കാണ് സ്വപ്നയെ കണ്ടത്. സ്വപ്നയെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബിസിനസ് ഇടപാട് മാത്രമാണ് സ്വപ്നയുമായി സംസാരിച്ചതെന്നുമാണ് വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞത്.

30 കോടി തരാമെന്നല്ല, വെബ് സീരിസിന്റെ 30% ലാഭവിഹിതം നൽകാമെന്നാണ് പറഞ്ഞത്. സ്വപ്‌നാ സുരേഷ് ആരോപിച്ചത് പോലെ എം വി ഗോവിന്ദനെ നേരിട്ട് പരിചയമില്ലെന്നും അദ്ദേഹം തൻറെ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പറഞ്ഞിരുന്നുവെന്നും വിജേഷ് പിള്ള വ്യക്തമാക്കി. പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണങ്ങൾക്ക് തെളിവുകൾ ഉണ്ടെങ്കിൽ സ്വപ്ന പുറത്തുവിടട്ടെയെന്നും വിജേഷ് പിള്ള പറഞ്ഞു. മറ്റാരുടെയും പേരുകൾ സംസാരത്തിനിടെ പരാമർശിച്ചിട്ടില്ലെന്നും എന്തിനാണ് തൻറെ പേര് വലിച്ചിഴയ്ക്കുന്നത് എന്നറിയില്ലെന്നും വിജേഷ് പിള്ള കൂട്ടിച്ചേർത്തു. തന്നെ ഇ ഡി നോട്ടിസ് നൽകി വിളിപ്പിച്ചിരുന്നുവെന്നും ഇ ഡി ഓഫീസിൽ നേരിട്ട് ഹാജരായെന്നും വിജേഷ് പിള്ള ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്നലെയാണ് എംവി ഗോവിന്ദനെ സ്വർണക്കടത്ത് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്ന പുതിയ ആരോപണവുമായി സ്വപ്‌നാ സുരേഷ് എത്തുന്നത്. എം.വി ഗോവിന്ദൻ പറഞ്ഞിട്ട് വിജേഷ് പിള്ള എന്ന വ്യക്തി തന്നെ കാണാനെത്തിയെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. 30 കോടി തരാമെന്നും മലേഷ്യയിലേക്കോ യുകെയിലേക്കോ പോകണമെന്നും ഇല്ലെങ്കിൽ കൊന്ന് കളയുമെന്ന് എംവി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നും വിജയ് പിള്ള പറഞ്ഞതായാണ് സ്വപ്‌നാ സുരേഷ് പറഞ്ഞത്.

]]>
കൊടുവള്ളിയിലെ സ്വർണവേട്ട; പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡിആർഐ https://malayalees.ch/koduvally-dri-raid-updates/ Wed, 08 Feb 2023 04:19:43 +0000 https://malayalees.ch/?p=75804 കോഴിക്കോട് കൊടുവള്ളിയിലെ സ്വർണവേട്ട കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ഡി ആർ ഐ. കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ഡി ആർ ഐ അപേക്ഷ നൽകും. കേസിലെ നാല് പ്രതികളും റിമാൻഡിലാണ്.കൊടുവള്ളി മഹിമ ഗോൾഡ് ഉടമ മുഹമ്മദ്, ജയ്‌ഫർ, ഇടവനപ്പാറ സ്വദേശികളും സഹോദരങ്ങളുമായ റഷീദ്, റഫീക്ക്എന്നിവരാണ് അറസ്റ്റിലായത്.

നാല്കോടിയിലേറെ രൂപയുടെ സ്വർണത്തിന് പുറമെ 13.5 ലക്ഷം രൂപയും പിടികൂടികൂടിയിരുന്നു. ജയ്‌ഫറിന്റെ വീട്ടിലാണ് വിവിധ കള്ളക്കടത്തു സംഗങ്ങൾ എത്തിക്കുന്ന സ്വർണംഉരുകിയിരുന്നത്. ടെറസിലും വീടിന്റെ പുറകിലുമായി ഇതിന് പ്രത്യേക ക്രമീകരണങ്ങൾ. റഷീദും റഫീകുമായിരുന്നുസ്വർണം ഉരുക്കുന്നതിലെ സ്പെഷ്യലിസ്റ്റുകൾ.

കൊച്ചി യൂണിറ്റിലെ ഡിആർഐ ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിലാണ് സംഘ കുടുങ്ങിയത്. . കള്ളക്കടത്ത്സ്വർണം എത്തിച്ച് ജോലികൾ ആരംഭിച്ചതിന് പിന്നാലെയായിരുന്നു റെയ്ഡ്. വിവിധ രൂപത്തിൽ കടത്തിയതുൾപ്പെടെ ഏഴ് കിലോയിലേറേ സ്വർണമാണ് പിടികൂടിയത്. എയർപോർട്ട് വഴി രാത്രി കടത്തുന്ന സ്വർണം പകലാണ്ഉരുക്കുകേന്ദ്രങ്ങളിൽ എത്തിക്കുന്നത്. പോലീസ് പരിശോധന കുറവായതിനാലാണ് പകൽ സമയം തിരഞ്ഞെടുക്കാൻകാരണം. സ്വർണം ഉരുക്കുന്നതും പകലാണ്. മലബാർ മേഖലയിലെ വിവിധ സംഘങ്ങൾക് വേണ്ടിയാണു പിടിയിലായവർ പ്രവർത്തിച്ചിരുന്നത്.

]]>
ചാർജിങ് അഡാപ്‌റ്റർ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലൂടെ 1 കിലോയുടെ സ്വർണക്കടത്ത്; കാസർഗോഡ് സ്വദേശികൾ പിടിയിൽ https://malayalees.ch/smuggling-gold-through-lipstick-kasaragod-natives-arrested/ Sat, 04 Feb 2023 04:22:35 +0000 https://malayalees.ch/?p=75632 കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ടയുമായി കസ്റ്റംസ്. മൂന്നു കേസുകളിലായി 1 കിലോഗ്രാം സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശികളായ അബ്ദുറഹിമാൻ (43), ഗഫൂർ അഹമ്മദ് (39), അബ്ദുൽ റഹിമാൻ (53) എന്നിവരാണ് സ്വർണം കടത്തിയത്. ചാർജിങ് അഡാപ്‌റ്റർ, കളിപ്പാട്ടങ്ങൾ, ലിപ്സ്റ്റിക്ക്, കാർട്ടൻ ബോക്സ് എന്നിവയിലാണ് സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.

നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവും പിടികൂടി. ദുബൈയിൽ നിന്ന് കടത്താൻ ശ്രമിച്ച സ്വർണമാണ് കൊച്ചിയിൽ വെച്ച് കസ്റ്റഡിയിൽ എടുത്തത്. പിടിച്ചെടുത്ത 543 ഗ്രാം സ്വർണത്തിന്റെ മൂല്യം 27 ലക്ഷം രൂപയാണെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശിയായ അശോകനെ പൊലീസ് അറസ്റ്റ് ചെയ്തു.

അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി അതിൽ സ്വർണം വച്ചശേഷം പോക്കറ്റാണെന്ന് മനസിലാകാത്ത വിധത്തിൽ ചേർത്ത് തയ്ക്കുകയായിരുന്നു. ഇയാളിൽ സംശയം തോന്നിയ കസ്റ്റംസ് കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. അശോകൻ ഇതിന് മുൻപ് സ്വർണ്ണം കടത്തിയിട്ടുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കും. നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണ്ണകടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കുകയാണ് കസ്റ്റംസ് അറിയിച്ചു.

]]>
സ്വർണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസ്; കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും https://malayalees.ch/gold-smuggling-dollar-smuggling-case-in-highcourt-today/ Wed, 25 Jan 2023 04:57:31 +0000 https://malayalees.ch/?p=74998 സ്വർണ്ണക്കള്ളക്കടത്ത്, ഡോളർകടത്ത് കേസുകൾ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എച്ച് ആർ ഡി എസ് സെക്രട്ടറി അജി കൃഷ്ണൻ ആണ് ഹര്‍ജിക്കാരന്‍. മുഖ്യമന്ത്രി, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മറ്റ് ഉന്നതഉദ്യോഗസ്ഥർ എന്നിവർക്കെതിരെ അന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം.

ഇതുകൂടാതെ ഇവരുടെ പങ്ക് അന്വേഷിക്കാന്‍ കസ്റ്റംസ്, ഇ ഡി എന്നിവയ്ക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പിണറായി വിജയൻ, കസ്റ്റംസിന്റെയും ഇഡിയുടെയും ഉന്നത ഉദ്യോഗസ്ഥർ, സ്വപ്ന സുരേഷ് എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹർജി. അജി കൃഷ്ണനു വേണ്ടി അഡ്വ: കെ. എം. ഷാജഹാനാണ് ഹർജി ഫയൽ ചെയ്തത്.

]]>
കരിപ്പൂരില്‍ സ്വര്‍ണവേട്ട; 1162 ഗ്രാം സ്വര്‍ണമിശ്രിതം ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച മലപ്പുറം സ്വദേശി പിടിയില്‍ https://malayalees.ch/gold-hunting-in-karipur-1162-gram-gold-seized/ Fri, 30 Dec 2022 11:54:27 +0000 https://malayalees.ch/?p=73667 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദാണ് പിടിയിലായത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്. സ്വര്‍ണ മിശ്രിതം 4 ക്യാപ്‌സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണമിശ്രിതം കണ്ടെത്തിയത്. 

]]>
കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ https://malayalees.ch/woman-arrested-again-with-gold-in-karipur/ Tue, 27 Dec 2022 10:42:44 +0000 https://malayalees.ch/?p=73492 കരിപ്പൂരിൽ സ്വർണ്ണവുമായി വീണ്ടും യുവതി പിടിയിൽ. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), ആണ് പിടിയിലായത്. ലഗ്ഗേജില്‍ ഒളിപ്പിച്ചാണ് 146 ഗ്രാം സ്വര്‍ണ്ണം കടത്തിയത് .

സ്വര്‍ണ്ണം തട്ടിയെടുക്കാനെത്തിയ കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരും അറസ്റ്റിലായി. മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്ത് ചേര്‍ന്ന് കടത്ത് സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്.

ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഡീന സ്വർണ്ണം കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു.

]]>
കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടി രൂപയുടെ സ്വർണം കടത്താൻ ശ്രമം; യുവതി പിടിയിൽ https://malayalees.ch/19-year-old-tried-smuggling-gold-karipur-airport/ Mon, 26 Dec 2022 05:34:49 +0000 https://malayalees.ch/?p=73390 കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പൊലീസ് പിടികൂടി. സംഭവത്തിൽ ഒരൂ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഷഹല (19) ആണ് 1884 ഗ്രാം സ്വർണം സഹിതം എയർപോർട്ടിന് പുറത്ത് വച്ച് പൊലീസ് പിടിയിലായത്.

മിശ്രിത രൂപത്തിലാക്കിയ സ്വർണം മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്.

കഴിഞ്ഞ ദിവസം രാത്രി ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് വിമാനത്താവളത്തിലിറങ്ങിയത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം വിമാനത്താവളത്തിന്‌ പുറത്തിറങ്ങിയ യുവതിയെ,
മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവതിയെ മണിക്കൂറുകളോളം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്‍െറ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.

ഇവരുടെ ലഗ്ഗേജ് ബോക്സുകള്‍ വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണ്ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

കാലിക്കറ്റ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്.

]]>
വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്തി; കരിപ്പൂരിൽ ഒരാൾ പിടിയിൽ https://malayalees.ch/gold-smuggling-karipur-airport/ Wed, 21 Dec 2022 07:48:05 +0000 https://malayalees.ch/?p=73182 കരിപ്പൂരിൽ വിക്സ് ബോട്ടിലിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിന് ഒരാൾ പിടിയിൽ. മലപ്പുറം സ്വദേശി കാസിമാണ് പിടിയിലായത്. 226 ഗ്രാം സ്വർണമാണ് ബോട്ടിലിനുള്ളിൽ സ്പ്രിംഗ് രൂപത്തിൽ കടത്തിയത്.

ഇതിനിടെ കരിപ്പൂരിൽ ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി മറ്റൊരാളും പിടിയിലായി. മലപ്പുറം സ്വദേശി ഹാരിസാണ് പിടിയിലായത്.

]]>
വിമാനത്തവാളത്തിൽ സ്വർണ്ണവേട്ട; കണ്ണൂരിൽ 2 പേർ പിടിയിൽ; 50 ലക്ഷം വിലവരുന്ന സ്വർണം പിടികൂടി https://malayalees.ch/gold-worth-50-lakh-seized-at-kannur-airport/ Tue, 20 Dec 2022 09:32:30 +0000 https://malayalees.ch/?p=73127 കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രണ്ട് പേരിൽ നിന്നായി 50 ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് മേപ്പയ്യൂർ സ്വദേശി അബ്ദുൾ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വിലവരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലായിരുന്നു സ്വർണം കൊണ്ടുവന്നത്.

ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു ഈ സ്വർണം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വിലമതിക്കുന്ന 301 ഗ്രാം സ്വർണവും പിടികൂടി. സയ്യിദ് കമ്പി രൂപത്തിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കണ്ണൂർ എയർപോർട്ട് എയർ കസ്റ്റംസാണ് സ്വർണം പിടികൂടിയത്.

]]>