gold smuggling karipur – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Jun 2021 08:13:40 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold smuggling karipur – malayalees.ch https://malayalees.ch 32 32 കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്; സജേഷിന് ഹാജരാകാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കി https://malayalees.ch/customs-gives-notice-to-c-sajesh-for-questioning/ Tue, 29 Jun 2021 08:13:33 +0000 https://malayalees.ch/?p=46163 കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ഡിവൈഎഫ് ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി സജേഷിന് കസ്റ്റംസ് നോട്ടീസ് നല്‍കി. ചൊവ്വാഴ്ച രാവിലെ 11ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്.

അതിനിടെ സ്വര്‍ണക്കടത്തില്‍ മുഖ്യപ്രതിയെന്ന് കരുതുന്ന അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. ഫോണ്‍ വിളി വിശദാംശങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ച ശേഷമായിരുന്നു അര്‍ജുനെ അറസ്റ്റ് ചെയ്തത്. ഫോണും പാസ്‌പോര്‍ട്ടും അടക്കം തിരിച്ചറിയല്‍ രേഖകള്‍ കാണാനില്ലെന്നായിരുന്നു അര്‍ജുന്‍ കസ്റ്റംസിന് മൊഴി നല്‍കിയത്.

]]>