Gold Smuggling case – malayalees.ch https://malayalees.ch Malayalam Online News Portal Tue, 07 Nov 2023 04:42:44 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gold Smuggling case – malayalees.ch https://malayalees.ch 32 32 നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസ്; എം.ശിവശങ്കറിന് 50 ലക്ഷം രൂപയും സ്വപ്ന സുരേഷിന് 6 കോടി രൂപയും പിഴ https://malayalees.ch/diplomatic-baggage-gold-smuggling-case-swapna-fined-6-crore-and-50-lakh-fine-for-m-sivasankar/ Tue, 07 Nov 2023 04:42:37 +0000 https://malayalees.ch/?p=90680 നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. ഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടക്കണം. തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരും പിഴയടക്കണം. ആകെ 44 പ്രതികളുള്ള കേസിൽ 60.60 കോടി രൂപയാണ് പിഴ. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്.

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എ പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തത്. ഈ കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.

]]>
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; നാല് കോടിരൂപയുടെ സ്വര്‍ണം പിടികൂടി https://malayalees.ch/gold-seized-at-karipur-airport-worth-rs-4-crores/ Thu, 30 Mar 2023 08:03:14 +0000 https://malayalees.ch/?p=78861 കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണക്കടത്ത് സംഘവും സ്വര്‍ണം പൊട്ടിക്കല്‍ സംഘവും പിടിയിലായി. 5151 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ച അഞ്ച് പേരെയാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം ഒളിപ്പിച്ച് കടത്താനുപയോഗിച്ച പത്തൊന്‍പത് കാപ്‌സൂളുകള്‍ ഇവരില്‍ നിന്ന് കണ്ടെടുത്തു. കാപ്‌സ്യൂളുകളായി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലും, കാര്‍ബോട് പെട്ടിക്കുള്ളിലും കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്.

സ്വര്‍ണക്കടത്തുകാരായ ഇവരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാന്‍ എത്തിയ സംഘത്തിലെ ഏഴ് പേരാണ് പിടിയിലായവരില്‍ മറ്റുള്ളവര്‍.ഇതുകൂടാതെ മറ്റ് മൂന്ന് കേസുകളിലായി 1.4 കോടി രൂപ വില വരുന്ന രണ്ടര കിലോ സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു.

വിവിധ കേസുകളിലായാണ് ഇന്ന് കരിപ്പൂരില്‍ സ്വര്‍ണവേട്ട നടന്നത്. സസ്പന്‍സും ട്വീസ്റ്റു നിറഞ്ഞതായിരുന്നു ഇന്നലെ രാത്രിയിലും, പുലര്‍ച്ചയും ഉള്ള കരിപ്പൂര്‍ പരിസരത്തെ സ്വര്‍ണ്ണ വേട്ട. കടത്തുകാരോടൊപ്പം ഇവരില്‍ നിന്ന് സ്വര്‍ണം പൊട്ടിക്കാനെത്തുന്ന സംഘത്തെയും പൊലീസും കസ്റ്റംസും പിടികൂടി. ഇവരെ എയര്‍പോര്‍ട്ടിന് പുറത്ത് നിന്നാണ് അറസ്റ്റുചെയ്തത്. രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് കരിപ്പൂരില്‍ പിടിയിലാകുന്നത്.

എക്‌സറേ പരിശോധനയിലാണ് 19 കാപ്‌സൂളുകളായുള്ള സ്വര്‍ണ്ണം പിടികൂടിയത്. സ്വര്‍ണവുമായി എയര്‍ പോര്‍ട്ടിലിറങ്ങുന്ന മൂന്ന് യാത്രക്കാരെ തട്ടിക്കൊണ്ടു പോകാനായിരുന്നു കടത്തുകാരുടെ ശ്രമം.എന്നാല്‍ ഈ മൂന്ന് യാത്രക്കാരെ സംശയം തോന്നിയ ഉദ്യേഗസ്ഥര്‍ എക്സ്റേയ്ക്കായി പുറത്തേക്ക് കൊണ്ടു പോകുമ്പോള്‍ ആറംഗ സംഘം ഉദ്യോഗസ്ഥരുടെ വാഹനത്തിന് ചുറ്റും കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് തന്ത്രപരമായ പ്രതികളെ കീഴടക്കിയത്. ഉദ്യോഗസ്ഥരെ ആക്രമിച്ച് യാത്രക്കാരില്‍ നിന്ന് സ്വര്‍ണം തട്ടിയെടുക്കാനായിരുന്നു ഇവരുടെ പദ്ധതി.

]]>
രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ 60 ലക്ഷത്തിന്റെ സ്വർണമിശ്രിതവുമായി യുവാവ് പിടിയിൽ https://malayalees.ch/gold-seized-again-at-karipur-airport-2/ Sat, 29 Oct 2022 11:30:06 +0000 https://malayalees.ch/?p=70425 കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. 1286 ഗ്രാം സ്വർണ മിശ്രിതവുമായി മലപ്പുറം തലക്കടത്തൂർ സ്വദേശി പാറമ്മൽ റഷീദ് (49)നെ കോഴിക്കോട് കസ്റ്റംസ് വിഭാഗം പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം ഇയാൾ കടത്താൻ ശ്രമിച്ചത് 

സ്വര്‍ണക്കടത്തിലെ ഒരു ക്യാരിയര്‍ മാത്രമാണ് ഇയാളെന്നാണ് ലഭ്യമാകുന്ന വിവരം. കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടുന്നത്. ആദ്യ പരിശോധനയിൽ സ്വർണം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് രഹസ്യ ഭാ​ഗങ്ങളിൽ ഒളിപ്പിച്ചു കടത്തിയ സ്വർണമിശിതം പിടികൂടുന്നത്. റഷീദ് സ്വർണക്കടത്ത് സംഘത്തിലെ അം​ഗമാണെന്നാണ് ലഭ്യമാകുന്ന വിവരം.

]]>
താമരശേരി തട്ടി കൊണ്ടുപോകൽ; പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ https://malayalees.ch/kidnapped-thamarassery-merchant-case/ Thu, 27 Oct 2022 04:10:26 +0000 https://malayalees.ch/?p=70267 താമരശേരി തട്ടി കൊണ്ടു പോകൽ പൊലീസ് അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. തട്ടി കൊണ്ടു പോകലിനു പിന്നിൽ സ്വർണ്ണ കടത്തു സംഘം. 8 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. ദുബായിയിലും കോഴിക്കോടുമായാണ് ​ഗൂഢാലോചന നടന്നതെന്നാണ് നി​ഗമനം

കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിലും പേരാമ്പ്രയിൽ സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് അൻസൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിലും പ്രതിയായ കൊടിയത്തൂർ ഇല്ലങ്കൽ അലി ഉബൈറാനും (25) ​ഗൂഢാലോചനയിൽ നിർണായക പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അലി ഉബൈറാന്റെ തിരിച്ചറിയൽ രേഖവെച്ചാണ് ടാറ്റാസുമോ വാടകയ്‌ക്കെടുത്തതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അലി ഉബൈറാന്റെ വീട്ടിൽ തിരച്ചിൽ നടത്തിയ പൊലീസ്, കുടുംബാംഗങ്ങളെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും അലി ഒളിവിൽ തുടരുകയായിരുന്നു.

ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയ വ്യാപാരി അഷ്‌റഫ് ചൊവ്വാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയിരുന്നു. താമരശേരി പൊലീസ് അഷ്‌റഫിനെ വിശദമായി ചോദ്യം ചെയ്തെങ്കിലും അദ്ദേഹം സഹകരിക്കുന്നില്ലെന്ന വിവരമാണ് ലഭ്യമാകുന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയാണ് അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയത്. രാത്രി മുക്കത്തെ സൂപ്പർമാർക്കറ്റ് അടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ താമരശേരി -മുക്കം റോഡിൽ വെഴുപ്പൂർ എൽപി സ്‌കൂളിന് സമീപംവെച്ച് കാറുകളിലെത്തിയ സംഘം സ്‌കൂട്ടർ തടഞ്ഞ് അഷ്റഫിനെ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. സംഭവം കണ്ട ബൈക്ക് യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്.

തട്ടിക്കൊണ്ടുപോകലിന് ഉപയോഗിച്ച രണ്ട് കാറുകൾ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജൗഹറിനെ തിങ്കളാഴ്ച പൊലീസ് പിടിയിലായിരുന്നു. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോവലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ച വിവരം. അഷ്‌റഫിന്റെ ഒരു ബന്ധം വിദേശത്ത് ജോലി ചെയ്യുന്നുണ്ട്. ഇയാളുൾപ്പെട്ട സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിലേക്ക് നയിച്ചത് എന്നാണ് വിവരം.

]]>
സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചന; സ്വപ്‌ന സുരേഷിന്റെ അമ്മയെ ചോദ്യം ചെയ്യും https://malayalees.ch/crime-branch-will-question-swapna-sureshs-mother-in-gold-smuggling-conspiracy-case/ Mon, 18 Jul 2022 09:02:57 +0000 https://malayalees.ch/?p=64999 സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസില്‍ സ്വപ്നയുടെ മാതാവ് പ്രഭ സുരേഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് വീട്ടിലെത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലില്‍ ഗൂഢാലോചനയുണ്ടെന്ന കെ.ടി ജലീലിന്റെ പരാതിയിലാണ് പ്രത്യേക സംഘം അന്വേഷണം നടത്തുന്നത്.

കേസിലെ സാക്ഷി സരിത നായര്‍ പ്രതികള്‍ക്കെതിരെ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. സാക്ഷി മൊഴികളില്‍ നിന്ന് ഗൂഢാലോചന നടന്ന സമയങ്ങളില്‍ സ്വപ്നയ്‌ക്കൊപ്പം പ്രഭ സുരേഷുമുണ്ടായിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്.

ഗൂഢാലോചനക്കേസില്‍ സ്വപ്ന സുരേഷിനെതിരെ തെളിവുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ട്. ഗൂഢാലോചന സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയല്ല ഗൂഢാലോചനക്കേസിന് ആധാരമെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

]]>
സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണം: യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ച് രണ്ടിന് https://malayalees.ch/udf-secretariat-march-on-july-2/ Sat, 25 Jun 2022 12:51:44 +0000 https://malayalees.ch/?p=63906 സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുന്നു. ഇതിന്റെ ആദ്യഘട്ടമായി ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് പടിക്കലും 12 ജില്ലാ കളക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. മലപ്പുറത്ത് രാഹുല്‍ഗാന്ധി പങ്കെടുക്കുന്ന പരിപാടി ഉള്ളതിനാല്‍ അവിടെ നാലാം തീയതിയാണ് മാര്‍ച്ച്.

ജൂലൈ രണ്ടിന് സെക്രട്ടറിയേറ്റ് മാര്‍ച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും എറണാകുളത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കൊല്ലത്ത് രമേശ് ചെന്നിത്തലയുമാണ് ഉദ്ഘാടകര്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിക്ക് ശേഷവും തുടരന്വേഷണം വൈകുന്നത് സംശയകരമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ ചൂണ്ടിക്കാട്ടി.

രാജ്യദ്രോഹം, പണം വെളുപ്പിക്കല്‍, കള്ളക്കടത്ത് എന്നിവയെല്ലാം കേന്ദ്ര വിഷയങ്ങളാണ്. ഇല്ലാത്ത കേസില്‍ രാഹുല്‍ഗാന്ധിയെ 52 മണിക്കൂര്‍ ചോദ്യം ചെയ്ത കേന്ദ്ര ഏജന്‍സികള്‍ പിണറായി വിജയനെ ഒരു മിനിട്ട് പോലും ചോദ്യം ചെയ്തിട്ടില്ലെന്നത് സിപിഎം -ബിജെപി രഹസ്യബാന്ധവത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. പത്രക്കാരെ കാണുന്നില്ല, ജനങ്ങളോട് പറയുന്നില്ല. അസുഖമെന്ന് പറഞ്ഞ് ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി ഉറക്കത്തില്‍ സ്വര്‍ണ സ്വപ്നങ്ങള്‍ കണ്ട് ഞെട്ടിയുണരുകയാണെന്നും ഹസന്‍ പരിഹസിച്ചു.

]]>
ഖുറാനിൽ സ്വർണം കടത്തിയെന്ന വാദം പൊളിഞ്ഞു; പ്രതിപക്ഷം മാപ്പ് പറയണമെന്ന് കെടി ജലീൽ https://malayalees.ch/kt-jaleel-wants-opposition-to-apologize/ Fri, 24 Jun 2022 08:11:14 +0000 https://malayalees.ch/?p=63847 പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കുമെതിരെ മുൻ മന്ത്രി കെടി ജലീൽ. സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് ഉയിർത്തെഴുന്നേൽക്കും. ഖുറാനിൽ സ്വർണം കടത്തിയെന്ന പ്രതിപക്ഷ ആരോപണം തെറ്റെന്ന് തെളിഞ്ഞു. പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തുവന്നിട്ടും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്;

ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ളവാദം പൊളിഞ്ഞു:
UDF ഉം BJP യും മാപ്പ് പറയണം.

UAE കോൺസുലേറ്റ് ഇറക്കുമതി ചെയ്ത 4479 തൂക്കമുള്ള വിശുദ്ധ ഖുർആൻ്റെ കോപ്പികൾ കസ്റ്റംസ് ഡ്യൂട്ടി അടക്കാതെയാണ് പുറത്ത് സൗജന്യ വിതരണം നടത്തിയതെന്ന് കാണിച്ച് കസ്റ്റംസ്, കോൺസുലേറ്റിന് നോട്ടീസയച്ചു. 10,84,993 രൂപയാണ് ഇതിൻ്റെ മതിപ്പു വിലയെന്നും നോട്ടീസിൽ പറയുന്നു. കോൺസുലേറ്റിലെ ജീവനക്കാർക്ക് ഉപയോഗിക്കാനുള്ള സാധനങ്ങൾക്കു മാത്രമേ ഡ്യൂട്ടി ഇളവുള്ളൂ. എന്നിരിക്കെ പ്രസ്തുത വ്യവസ്ഥ പാലിക്കാതെ ഇറക്കുമതി ചെയ്ത ഖുർആൻ കോപ്പികൾ പുറത്ത് സൗജന്യമായി വിതരണം ചെയ്തതിലേക്ക് 2,63,870 രൂപ UAE കോൺസുലേറ്റ് കസ്റ്റംസ് ഡ്യൂട്ടി അടക്കണമെന്ന് കാണിച്ചാണ് അസിസ്റ്റൻ്റ് കസ്റ്റംസ് കമ്മീഷണർ ഷോക്കോസ് നോട്ടീസ് അയച്ചിരിക്കുന്നത്.

മാസങ്ങളോളം കേരളത്തെ പിടിച്ച് കുലുക്കിയ ഖുർആനിൽ സ്വർണ്ണം കടത്തി എന്ന കള്ള പ്രചരണത്തിൻ്റെ നിജസ്ഥിതി പുറത്തു വന്നപ്പോൾ മുഖ്യധാരാ ചാനലുകളോ പത്രങ്ങളോ അത് പ്രസിദ്ധീകരിച്ചതായി കണ്ടില്ല. അത് കൊണ്ടാണ് 9 പേജുള്ള കത്തിൻ്റെ കോപ്പി പൊതു ജനങ്ങളുടെ അറിവിലേക്കായി ഇമേജായി നൽകുന്നത്. കസ്റ്റംസ് വകുപ്പ് കേരള സർക്കാരിൻ്റെ സ്ഥാപനമല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ?
സത്യത്തെ എത്ര കുഴിച്ച് മൂടിയാലും ഒരുനാൾ ഉഗ്രരൂപം പൂണ്ട് അത് ഉയിർത്തെഴുന്നേൽക്കും.

]]>
സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം; സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കും https://malayalees.ch/cpim-state-leadership-meeting/ Fri, 24 Jun 2022 04:43:19 +0000 https://malayalees.ch/?p=63828 സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും തുടര്‍ന്നുള്ള രണ്ട് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുന്നത്. സ്വര്‍ണക്കടത്ത് ആരോപണങ്ങളില്‍ എല്‍ഡിഎഫ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സിപിഐഎമ്മും പ്രതിരോധം തീര്‍ക്കും. അതിനു വേണ്ട പ്രചരണ പരിപാടികള്‍ നേതൃയോഗം തീരുമാനിക്കും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷം ആദ്യമായിട്ടാണ് സംസ്ഥാന സമിതി ചേരുന്നത്. തോല്‍വി സംബന്ധിച്ച വിശദ ചര്‍ച്ച നേതൃയോഗത്തില്‍ ഉണ്ടാകും. കനത്ത പരാജയം നേരിട്ട പശ്ചാത്തലത്തില്‍ ഇത് പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാനുള്ള സാധ്യതയുമുണ്ട്. പയ്യന്നൂര്‍ ഫണ്ട് തട്ടിപ്പില്‍ കണ്ണൂര്‍ ജില്ലാ നേതൃത്വം എടുത്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇതിലും പരിശോധന ഉണ്ടായേക്കാം.

]]>
ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത്; സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ https://malayalees.ch/film-producer-kp-sirajuddin-nabbed-gold-smuggling-case/ Wed, 22 Jun 2022 12:48:10 +0000 https://malayalees.ch/?p=63743 ഇറച്ചിവെട്ടു യന്ത്രത്തിലെ സ്വർണ്ണക്കടത്ത് കേസിൽ സിനിമാ നിർമാതാവ് കസ്റ്റംസിന്റെ കസ്റ്റഡിയിൽ. കസ്റ്റഡിയിലായത് വാങ്ക്, ചാർമിനാർ എന്നീ സിനിമകളുടെ നിർമാതാവ് കെ പി സിറാജുദ്ദീനാണ് പിടിയിലായത്.

ഏപ്രില്‍ രണ്ടിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാര്‍ഗോയായില്‍ വന്ന ഇറച്ചിവെട്ട് യന്ത്രത്തില്‍നിന്ന് രണ്ടരക്കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ ഷാബിന്‍ അടക്കം മൂന്നുപേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു.

ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്തിയത്. ഇത്തരത്തില്‍ മുന്‍പും സ്വര്‍ണം കടത്തിയിരുന്നെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. ഷാബിനെയും മറ്റു പ്രതികളെയും ചോദ്യംചെയ്തപ്പോഴാണ് സിനിമാനിര്‍മാതാവ് കെ.പി. സിറാജുദ്ദീനാണ് ഗള്‍ഫില്‍നിന്ന് സ്വര്‍ണം അയച്ചതെന്ന് വ്യക്തമായത്. ചാര്‍മിനാര്‍, വാങ്ക് തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ് സിറാജുദ്ദീന്‍.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പലതവണ സിറാജുദ്ദീന്റെ വീട്ടില്‍ നോട്ടീസ് നല്‍കി. എന്നാല്‍ അദ്ദേഹം ഹാജരായില്ല. എന്നാല്‍ ചൊവ്വാഴ്ച സിറാജുദ്ദീന്‍ ചെന്നൈയില്‍ വിമാനം ഇറങ്ങിയ ശേഷം നാട്ടിലേക്ക് വന്നു. അവിടെനിന്നാണ് അദ്ദേഹത്തെ കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. തൃക്കാക്കര സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതിയാണ് സിറാജുദ്ദീന്‍.

]]>
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധം; യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകന് സസ്‌പെന്‍ഷന്‍ https://malayalees.ch/plane-protest-against-cm-youth-congress-leader-teacher-suspended/ Tue, 14 Jun 2022 07:51:29 +0000 https://malayalees.ch/?p=63348 മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദിനെ സ്‌കൂള്‍ മാനെജ്‌മെന്റാണ് സസ്‌പെന്‍ഡ് ചെയ്തത്. അധ്യാപകനെ 15 ദിവസത്തേക്ക് സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തില്‍ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഷന്‍. അധ്യാപകനെതിരെ പരാതിയുമായി രക്ഷിതാക്കള്‍ സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്നാണ് നടപടി. രക്ഷിതാക്കള്‍ കൂട്ടമായെത്തി കുട്ടികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കുകയായിരുന്നു. കുട്ടികള്‍ ഭയപ്പാടിലാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഡിപിഐയുടെ നിര്‍ദ്ദേശപ്രകാരം സംഭവത്തില്‍ ഡിഡിഇ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എസ്എഫ്ഐയും ഡിവൈഎഫ്ഐയും സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. അതേസമയം പ്രവർത്തകരെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി.

അധ്യാപകനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. മുട്ടന്നൂര്‍ എയിഡഡ് യുപി സ്‌കൂള്‍ അധ്യാപകനായ ഫര്‍സീന്‍ മജീദ് മുഖ്യമന്ത്രിയെ ശാരീരികമായി ആക്രമിക്കാനാണ് ശ്രമിച്ചതെന്നും ഈ പശ്ചാത്തലത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നിര്‍ദേശിട്ടുണ്ടെന്നുമാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ അറിയിച്ചത്.

]]>