gold seized – malayalees.ch https://malayalees.ch Malayalam Online News Portal Wed, 11 Jan 2023 07:19:04 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold seized – malayalees.ch https://malayalees.ch 32 32 സ്വർണ വില വീണ്ടും ഇടിഞ്ഞു https://malayalees.ch/gold-price-decreased-again/ Wed, 11 Jan 2023 07:18:37 +0000 https://malayalees.ch/?p=74300 സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇന്ന് ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി.

ഇന്നലെയും സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഗ്രാമിന് 15 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,145 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയിലുമെത്തിയിരുന്നു.

24സ സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10സ,14സ,18സ, 24സ എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24സ കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22സ സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22സ ഗോൾഡാണ്. 22സ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

]]>
കരിപ്പൂരിൽ മിന്നൽ റെയ്ഡ്; യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം https://malayalees.ch/raid-karipur-airport-gold-seized/ Thu, 03 Feb 2022 05:34:39 +0000 https://malayalees.ch/?p=56425 കരിപ്പൂരിൽ ഇന്നലെയുണ്ടായ കസ്റ്റംസിന്റെ മിന്നൽ റെയ്ഡിൽ യാത്രക്കാരിൽ നിന്ന് പിടിച്ചെടുത്തത് 23.6 കിലോ സ്വർണ്ണം. ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം എന്ന പേരിലാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റ് പരിശോധന നടത്തിയത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നെത്തിയ 22 യാത്രക്കാരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ കാത്തിരുന്ന മറ്റ് കടത്ത് സംഘവും കസ്റ്റംസിന്റെ പിടിയിലായിട്ടുണ്ട്.https://bd789ad1b4c66a7cccdfad975c8896ae.safeframe.googlesyndication.com/safeframe/1-0-38/html/container.html

ഒരേസമയം വിമാനത്താവളത്തിനകത്തും പുറത്തും കസ്റ്റംസ് പരിശോധന നടന്നു. രണ്ട് വാഹനങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തു. വൻ കടത്ത് സംഘം സംഭവത്തിന് പിന്നിലുണ്ടെന്നാണ് കസ്റ്റംസ് കരുതുന്നത്. കസ്റ്റംസ് അഡീഷനൽ കമ്മീഷണർ എസ് വസന്തകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ ഡസേർട്ട് സ്റ്റോം.

]]>