gold rate increase – malayalees.ch https://malayalees.ch Malayalam Online News Portal Fri, 16 Jun 2023 06:28:23 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold rate increase – malayalees.ch https://malayalees.ch 32 32 സ്വര്‍ണവിലയില്‍ കുത്തനെ ഉയര്‍ച്ച; വീണ്ടും 44,000 കടന്നു https://malayalees.ch/gold-price-increased-kerala-today/ Fri, 16 Jun 2023 06:28:11 +0000 https://malayalees.ch/?p=82840 സംസ്ഥാനത്ത് കുത്തനെ ഉയര്‍ന്ന് സ്വര്‍ണവില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 40 രൂപ ഉയര്‍ന്ന് 5510 രൂപയിലേക്ക് എത്തി. ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4568 രൂപയിലേക്കെത്തി.

പവന് 320 രൂപ വര്‍ധിച്ച് 44,080 രൂപയിലാണ് ഇന്ന് സ്വര്‍ണത്തിന്റെ വ്യാപാരം നടക്കുന്നത്. ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലയുണ്ടാകുന്ന ചാഞ്ചാട്ടമാണ് കേരളത്തിലെ സ്വര്‍ണമാര്‍ക്കറ്റിലും പ്രതിഫലിക്കുന്നത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരാഴ്ചയ്ക്കിടെ 720 രൂപയാണ് ആകെ കുറഞ്ഞത്.

]]>
സ്വർണവില സർവകാല റെക്കോർഡിൽ https://malayalees.ch/gold-rate-sets-record/ Sat, 18 Mar 2023 06:58:04 +0000 https://malayalees.ch/?p=78217 സ്വർണവില സർവകാല റെക്കോർഡിൽ. ഗ്രാമിന് ഇന്ന് 150 രൂപ വർധിച്ച് സ്വർണവില എക്കാലത്തേയും റെക്കോർഡായ 5530 രൂപയിലെത്തി. ഇതോടെ പവന് 1200 രൂപ വർധിച്ച് വില 44,240 രൂപയിലെത്തി. 

ഇന്നലെയായിരുന്നു കേരളത്തിൽ സ്വർണവില റെക്കോർഡ് ഭേദിച്ചത്. ഇന്നലെ ഗ്രാമിന് 200 രൂപ വർധിച്ച്, 5380 രൂപയിലാണ് വ്യാപാരം നടന്നിരുന്നത്. പവന് 43,040 രൂപയുമായിരുന്നു ഇന്നലത്തെ വില.

യു.എസിലെ സിലിക്കൺവാലി, സിഗ്‌നേച്ചർ, സിൽവർ ഗേറ്റ് ബാങ്കുകളുടെ തകർച്ചയും, സ്വിസ് ബാങ്ക് തകർച്ചയിലേക്കെന്ന വാർത്തകളും സ്വർണ വില ഉയരാൻ കാരണമായി. അമേരിക്കയും, ചില യൂറോപ്യൻ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാർത്തകൾ സ്വർണ വില വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളാണ് വരുന്നത്.

]]>