gold price – malayalees.ch https://malayalees.ch Malayalam Online News Portal Sat, 08 Jul 2023 08:18:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold price – malayalees.ch https://malayalees.ch 32 32 വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില; ഇന്നത്തെ നിരക്കുകള്‍ അറിയാം https://malayalees.ch/gold-price-gold-rate-kerala-live-updates/ Sat, 08 Jul 2023 08:18:05 +0000 https://malayalees.ch/?p=84073
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 320 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 43,640 രൂപയായി. ജൂലൈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണ് ഇത്. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 5455 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 

വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 43320 രൂപയായിരുന്നു. ജൂലൈ ഒന്നിനും രണ്ടിനും 43320 രൂപയായിരുന്നു സ്വര്‍ണവില. ജൂലൈ മൂന്നിന് സ്വര്‍ണവില ഇടിഞ്ഞ് 43240 രൂപയിലെത്തി. ജൂലൈ നാലിന് വീണ്ടും സ്വര്‍ണവില 43320 രൂപയിലെത്തുകയായിരുന്നു.

സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വില. സാധാരണ വെള്ളിയ്ക്ക് 76 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

]]>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല https://malayalees.ch/gold-prices-kerala-live-updates/ Tue, 27 Jun 2023 10:23:14 +0000 https://malayalees.ch/?p=83396 സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5435 രൂപയിലാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 43,480 രൂപയായി. 

കഴിഞ്ഞ ദിവസം സ്വര്‍ണം ഗ്രാമിന് 10 രൂപയും പവന് 80 രൂപയും വര്‍ധിച്ച ശേഷമാണ് സ്വര്‍ണവില ഈ നിരക്കിലേക്ക് എത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 4508 രൂപയുമാണ്. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹോള്‍മാര്‍ക്ക് വെള്ളിയ്ക്ക് 103 രൂപയാണ് ഇന്നത്തെ വിപണി വില.

]]>
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് https://malayalees.ch/gold-rate-decreased-by-35-rs/ Wed, 14 Jun 2023 06:01:23 +0000 https://malayalees.ch/?p=82708 സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. ഇന്ന് ഗ്രാമിന് 35 രൂപ കുറഞ്ഞ് വില 5505 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് വില 44,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന് വില 30 രൂപ കുറഞ്ഞ് 4563 രൂപയിലെത്തി. 

ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ 5540 രൂപയായിരുന്നു സ്വർണവില. പവന് 44320 രൂപയാണ് പവന് വില.

ഏപ്രിൽ 14ന് സ്വർണവില സർവകാല റെക്കോർഡിലെത്തിയിരുന്നു. ഗ്രാമിന് 55 രൂപ വർധിച്ചാണ് വില റെക്കോർഡ് മറികടന്ന് 5665 രൂപയിലെത്തിയത്. പവന് 45,320 രൂപയുമായിരുന്നു അന്നത്തെ വില. ഇതിന് മുൻപ് ഏപ്രിൽ 5നാണ് സംസ്ഥാനത്ത് സ്വർണവില റെക്കോർഡിട്ടത്. ഗ്രാമിന് 5625 രൂപയായിരുന്നു അന്നത്തെ റെക്കോർഡ് നിരക്ക്.

]]>
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഗ്രാമിന് ഇന്നും 5140 രൂപ തന്നെ https://malayalees.ch/kerala-gold-rate-on-11-03-2023/ Sat, 11 Mar 2023 04:26:21 +0000 https://malayalees.ch/?p=77806 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്നും 5140 രൂപയായി നില്‍ക്കുകയാണ്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 5140 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 41,120 രൂപയാണ്. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 45 രൂപ വര്‍ധിച്ച് 4245 രൂപയായി.വെള്ളി നിരക്കില്‍ മാറ്റമില്ല. 

തുടര്‍ച്ചയായി മൂന്ന് ദിവസത്തെ ഇടിവിന് ശേഷമാണ് സ്വര്‍ണവിലയില്‍ ഇന്നലെ ഉയര്‍ച്ച രേഖപ്പെടുത്തുന്നത്. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഗ്രാമില്‍ 95 രൂപയുടെ ഇടിവാണ് സ്വര്‍ണവിലയില്‍ രേഖപ്പെടുത്തിയത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5090 രൂപയില്‍ എത്തിയിരുന്നു.

ഫെബ്രുവരി രണ്ടിനാണ് കേരളത്തില്‍ സ്വര്‍ണവില റെക്കോര്‍ഡിട്ടത്. അന്ന് ഗ്രാമിന് 5360 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,880 രൂപയിലുമെത്തിയിരുന്നു.

]]>
Budget 2023: പൊന്നും വെള്ളിയും പൊള്ളും; ഈ ഇനങ്ങള്‍ക്ക് വില കുറയും https://malayalees.ch/gold-price-and-cigarette-price-will-rise-budget-2023/ Wed, 01 Feb 2023 11:46:52 +0000 https://malayalees.ch/?p=75482 കേന്ദ്രബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാര്‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷന്‍ സ്‌പെയര്‍ പാര്‍ട്‌സുകളുടെ കസ്റ്റംസ് തീരുവയില്‍ ഇളവ് പ്രഖ്യാപിച്ചു.
ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ല്‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വര്‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

വില കൂടുന്നവ

സ്വര്‍ണം
വെള്ളി
വജ്രം
സിഗരറ്റ്
തുണിത്തരങ്ങള്‍
ഇലക്ട്രിക് അടുക്കള ചിമ്മിനി

]]>
റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില; ഇന്നും ഉയർന്നു https://malayalees.ch/gold-rate-all-time-high/ Thu, 26 Jan 2023 05:08:56 +0000 https://malayalees.ch/?p=75053 റെക്കോർഡ് കുതിപ്പ് തുടർന്ന് സ്വർണ വില. ഇന്ന് ഗ്രാമിന് 40 രൂപ വർധിച്ച് വില 5310 രൂപയിൽ എത്തി. ഒരു പവൻ സ്വർണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് 4,395 രൂപയായി.

രണ്ട് ദിവസം മുൻപാണ് സ്വർണവില സർവകാല റെക്കോർഡ് തകർത്തത്. അന്ന് ഗ്രാമിന് 35 രൂപ വർധിച്ച് വില 5270 ൽ എത്തിയിരുന്നു. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയർന്ന വില രേഖപ്പെടുത്തിയത്. 5250-42000 ആയിരുന്നു അന്ന് വില. 2020 ൽഅന്താരാഷ്ട്ര സ്വർണ വില റെക്കോർഡിലായിരുന്നു. 2077 ഡോളർ. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.

1973 ൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 27.50 രൂപയായിരുന്നു. പവൻ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വർധനവാണ് ഇപ്പോൾ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 50 വർഷത്തിനിടെ സ്വർണ വില 19000 ശതമാനത്തിന്റെ വർദ്ധധനവാണ് രേഖപ്പെടുത്തിയത്.

]]>
മൂന്നാം ദിവസവും കുതിപ്പ്; സ്വർണവില റെക്കോർഡിനരികെ https://malayalees.ch/gold-rate-nears-record-2/ Sat, 14 Jan 2023 07:50:43 +0000 https://malayalees.ch/?p=74480 മൂന്നാം ദിവസവും തുടർച്ചയായി സ്വർണവിലയിൽ കുതിപ്പ്. 22 കാരറ്റ് സ്വർണം ഗ്രാമിന് 40 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 5,200 രൂപയായി. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില 41,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 35 രൂപ വർധിച്ച് വില 4,300 രൂപയിലെത്തി.

2020 ഓഗസ്റ്റ് 5 ന് 5100 രൂപയായിരുന്നു സ്വർണം ഗ്രാമിന് വില. അതിനു ശേഷമുളള ഉയർന്ന വിലയാണിന്ന് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 7, 8, 9 തിയ്യതികളിലാണ് റിക്കാർഡ് വിലയായ 5250 രൂപയുണ്ടായിരുന്നത്.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്. 10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22k സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

]]>
സ്വർണവില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം https://malayalees.ch/gold-price-drops-after-hike/ Tue, 10 Jan 2023 10:49:24 +0000 https://malayalees.ch/?p=74230 സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 15 രൂപ കുറഞ്ഞു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,145 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 41,160 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് 4,255 രൂപയാണ്. 

ഇന്നും സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ വർധിച്ച് വില 5,160 രൂപയിലാണ് എത്തിയത്. ഒരു പവൻ സ്വർണത്തിന്റെ വില 41,280 രൂപയുമായിരുന്നു.

]]>
സ്വർണവില റെക്കോർഡിലേക്ക്; ഇന്നത്തെ വില അറിയാം https://malayalees.ch/gold-rate-nears-record/ Thu, 05 Jan 2023 07:04:46 +0000 https://malayalees.ch/?p=73990 സ്വർണവില റെക്കോർഡിലേക്ക് അടുക്കുന്നു. ഇന്ന് ഗ്രാമിന് 20 രൂപ വർധിച്ച്, 22 കാരറ്റ് സ്വർണത്തിന്റെ വില 5,130 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 160 രൂപ വർധിച്ച് 41,040 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 4,240 രൂപയായി.

2020 ഓഗസ്റ്റ് 5 ന് സ്വർണ വില ഗ്രാമിന് 5100 രൂപയായിരുന്നു. അതിനു ശേഷമുളള ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 7, 8, 9 തിയതികളിലാണ് റിക്കാർഡ് വിലയുണ്ടായിരുന്നത്. 5250 രൂപ. സ്വർണ വില ഇനിയും ഉയരുമെന്ന സൂചനകളാണ് വരുന്നത്.

24സ സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10സ,14സ,18സ, 24സ എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24സ കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22സ സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22സ ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

]]>
സ്വർണ വില ഇടിഞ്ഞു; ഇന്നത്തെ വില അറിയാം https://malayalees.ch/gold-price-decrease-by-15rs/ Mon, 02 Jan 2023 07:33:00 +0000 https://malayalees.ch/?p=73772 സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 5,045 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന് വില 40,360 രൂപയാണ്. 18 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 4,170 രൂപയാണ് വില.

ഇന്നലെ സ്വർണവിലയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 25 രൂപ വർധിച്ച് 5,060 ൽ എത്തിയിരുന്നു. ഇതോടെ രു പവൻ സ്വർണത്തിന്റെ വില 40,480 രൂപയായിരുന്നു.

24k സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10k,14k,18k, 24k എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24k കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22k സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22k ഗോൾഡാണ്. 22ഗ സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.

]]>