gold case – malayalees.ch https://malayalees.ch Malayalam Online News Portal Thu, 05 Aug 2021 08:07:20 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gold case – malayalees.ch https://malayalees.ch 32 32 കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത്; സ്വര്‍ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കില്ലെന്ന് സുഫിയാന്‍ https://malayalees.ch/karipur-gold-case-accused-sufiyan/ Thu, 05 Aug 2021 08:07:13 +0000 https://malayalees.ch/?p=47709 കരിപ്പൂര്‍ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ സ്വര്‍ണ്ണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ പ്രതി സുഫിയാന്‍. സ്വര്‍ണം കൊണ്ടുവന്നത് അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് സൂഫിയാന്‍ കസ്റ്റംസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നിരന്തരമായി അര്‍ജുന്‍ തന്നെയും കൂട്ടരെയും ആക്രമിക്കുന്നു, അതുകൊണ്ടുമാത്രമാണ് വിമാനത്താവളത്തില്‍ പോയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ സുഫിയാന്‍ അറിയിച്ചു.(karipur gold case)

അപകടം നടന്ന ദിവസം പിടികൂടിയത് തന്റെ സ്വര്‍ണം അല്ല എന്നും മുന്‍പ് സ്വര്‍ണ്ണം കടത്തിയപ്പോള്‍ കസ്റ്റംസ് പിടികൂടിയിട്ടുണ്ട് എന്നും സുഫിയാന്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തുകാരെ ആക്രമിച്ച് അര്‍ജുന്‍ സ്വര്‍ണ്ണം തട്ടിയിരുന്നു എന്നും സുഫിയാന്‍ വ്യക്തമാക്കി. അതേസമയം ഇന്നലെ ആരംഭിച്ച കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ തിങ്കളാഴ്ച്ച വരെ തുടരും.

കൊടുവള്ളി സ്വദേശിയായ സുഫിയാന് വേണ്ടിയാണ് സ്വര്‍ണമെത്തിയത് എന്ന നിഗമനത്തിലായിരുന്നു കസ്റ്റംസും പൊലീസും. പൊലീസുമായി സഹകരിച്ചാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്. സുഫിയാനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ അര്‍ജുന്‍ ആയങ്കി, കൊടി സുനി എന്നിവരുടെ പങ്ക് വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

]]>
സ്വര്‍ണക്കടത്ത് കേസില്‍ ശിവങ്കറിന് ജാമ്യം https://malayalees.ch/m-shivasankar-gets-bail/ Mon, 25 Jan 2021 08:13:40 +0000 https://malayalees.ch/?p=39100 കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് ജാമ്യം. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ജാമ്യം നൽകിയത്. അതേസമയം ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചു. നയതന്ത്ര ചാനലിലൂടെ സ്വർണ്ണം കടത്തിയ കേസിൽ ശിവശങ്കറിന് ജാമ്യം ലഭിച്ചതിന് തൊട്ട് പിന്നാലെയാണ് കസ്റ്റംസിന്‍റെ നടപടി.

സ്വർണക്കള്ളക്കടത്ത് കേസിൽ എൻഫോഴ്സമെന്‍റ് ഡയറക്ട്രയേറ്റ് സമർപ്പിച്ച കുറ്റപത്രം ചോദ്യം ചെയ്ത് ശിവശങ്കർ നൽകിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. പ്രിൻസിപ്പിൽ സെക്ഷൻസ് കോടതിയാണ് ഹരജി പരിഗണിക്കുന്നത്. ഗവർണമെന്‍റ് ഉദ്യോഗസ്ഥനായ തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സർക്കാരിന്‍റെ മുൻകൂർ അനുമതി വാങ്ങിയില്ലയെന്നും അതുകൊണ്ട് കുറ്റപത്രം നിലനിൽക്കില്ലെന്നുമാണ് ശിവശങ്കറിന്‍റെ വാദം.

]]>