GOKULAM KERALA FC – malayalees.ch https://malayalees.ch Malayalam Online News Portal Fri, 27 Oct 2023 04:56:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GOKULAM KERALA FC – malayalees.ch https://malayalees.ch 32 32 ഐലീഗിന് നാളെ തുടക്കം; ഗോകുലം കേരളയുടെ ആദ്യ എതിരാളികൾ ഇൻ്റർ കാശി https://malayalees.ch/i-league-gokulam-kerala-match-2/ Fri, 27 Oct 2023 04:56:07 +0000 https://malayalees.ch/?p=90153 ഐ ലീഗിൽ അഭിമാന പോരാട്ടത്തിന് കച്ച മുറുക്കി ഗോകുലം കേരള എഫ് സി നാളെ ഇറങ്ങും. കോഴിക്കോട് ഇ എം എസ് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി എട്ടിന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്റർ കാശിയാണ് എതിരാളികൾ. ഉദ്ഘാടന മത്സരത്തോടനുബന്ധിച്ചുള്ള കലാവിരുന്നിൽ നടൻ ദിലീപ് മുഖ്യാതിഥിയാകും.

ഐ ലീഗ് ഏഴാം സീസണിലെ ആദ്യ ഹോം മത്സരത്തിനുള്ള അവസാന വട്ട തയ്യാറെടുപ്പിലാണ് സ്പാനിഷ് കോച്ച് ഡോമിംഗോ ഒറാമോസും സംഘവും. അലക്സാണ്ട്രോ സാഞ്ചസ് നയിക്കുന്ന ടീം തികഞ്ഞ പ്രതീക്ഷയിലാണ്. ലീഗിൽ തുടക്കാക്കാരാണെങ്കിലും പരിചയ സമ്പന്നരായ താരങ്ങളുള്ള ഇന്റർ കാശിയെ വിലകുറച്ച് കാണുന്നില്ലെന്ന് അലക്സാണ്ട്രോ സാഞ്ചസ് 24 നോട് പറഞ്ഞു.

25 അംഗ സംഘത്തിൽ മുൻ ഇന്ത്യൻ താരം അനസ് എടത്തൊടിക ഉൾപ്പെടെ 11 മലയാളി താരങ്ങളുണ്ട്. വിഎസ് ശ്രീക്കുട്ടനാണ് ഉപനായകൻ. ഗോകുലം മാൾ, സ്റ്റേഡിയം എന്നിവിടങ്ങളിലും ഗോകുലം ചിറ്റ്സ് ഓഫീസുകളിലും ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നുണ്ട്.

]]>
സൂപ്പർ കപ്പ്: ആദ്യ മത്സരത്തിനിറങ്ങാൻ ഗോകുലം കേരളം എഫ്‌സി; എതിരാളികൾ എടികെ മോഹൻ ബഗാൻ https://malayalees.ch/gokulam-kerala-fc-vs-atk-mohun-bagan-super-cup/ Mon, 10 Apr 2023 04:21:04 +0000 https://malayalees.ch/?p=79361 ഹീറോ സൂപ്പർ കപ്പിൽ ഇന്ന് ഗോകുലം കേരള എഫ്‌സിക്ക് ആദ്യ മത്സരം. ഇന്ത്യൻ സൂപ്പർ ലീഗ് ജേതാക്കളായ എടികെ മോഹൻ ബഗാനാണ് എതിരാളികൾ. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. എഫ്‌സി ഗോവ, ജാംഷെഡ്പൂർ എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നീ ടീമുകളാണ് ഗോകുലം കേരള അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഉള്ളത്. Gokulam Kerala FC vs ATK Mohun Bagan Super Cup

രണ്ടു തവണ ഐ ലീഗ് കിരീടം നേടിയ ഗോകുലം കേരള ഈ സീസണിൽ മൂന്നാം സ്ഥാനത്താണ് ടൂർണമെന്റ് പൂർത്തിയാക്കിയത്. ഈ സീസണിൽ ടീമിന് കിരീടം നേടുന്നതിനുള്ള അവസാനത്തെ പ്രതീക്ഷയാണ് സൂപ്പർ കപ്പ് ടൂർണമെന്റ്. കഴിഞ്ഞ വർഷം ഡിസംബറിൽ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്ത ഫ്രാൻസെസ്‌ക് ബോണറ്റിന്റെ കീഴിലാണ് ക്ലബ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്കായി ഒരുങ്ങുന്നത്. സൂപ്പർ കപ്പിന്റെ യോഗ്യത ഘട്ടത്തിൽ മൊഹമ്മദൻസിനെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോകുലം ഗ്രൂപ്പ് ഘട്ടത്തിലേക്ക് ടിക്കറ്റ് എടുത്തത്. സൂപ്പർ കപ്പിൽ വിജയിക്കുന്നവർക്ക് കഴിഞ്ഞ വർഷത്തെ ഐ ലീഗ് ജേതാക്കളായ ഗോകുലത്തിനോട് ഏറ്റുമുട്ടി 2023-24 എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടാൻ സാധിക്കും. അതിനാൽ, ഏഷ്യൻ ഫുട്ബോൾ കളിക്കുന്നതിനുള്ള അവസരം നിലനിർത്തുക എന്ന ലക്ഷ്യം ഗോകുലം കേരളക്ക് മുന്നിലുണ്ട്.

ശക്തരാണ് എടികെ മോഹൻ ബഗാൻ. ജുവാൻ ഫെർണാണ്ടോ നയിക്കുന്ന എടികെ മോഹൻ ബഗാൻ ഈ സീസൺ ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്‌സിയെ പെനാൽറ്റി ഷൂറ്ഔട്ടിൽ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ദിമിത്രി പെട്രോറ്റോസും ഹ്യൂഗോ ബൗമാസും നയിക്കുന്ന ടീമിന്റെ ആക്രമണ നിര മൂർച്ചയേറിയതാണ്. ഐഎസ്എൽ കിരീടവും സൂപ്പർ കപ്പും ഒരേ സീസണിൽ നേടുന്ന ആദ്യ ക്ലബായ തീരുക എന്നതാണ് അവരുടെ ലക്ഷ്യം.

]]>
വനിതാ ഫുട്ബോൾ ലീഗ്; ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി ഗോകുലം ഫൈനലിൽ https://malayalees.ch/kwl-gokulam-won-blasters-final/ Fri, 14 Oct 2022 04:39:18 +0000 https://malayalees.ch/?p=69599 കേരള വനിതാ ഫുട്‌ബോള്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്സിനെതിരെ ഗോകുലം കേരളയ്ക്ക് ജയം. 6-2 എന്ന സ്കോറിനാണ് നിലവിലെ ചാമ്പ്യന്മാർ അയൽക്കാരെ കീഴടക്കിയത്. ആദ്യഘട്ടത്തില്‍ മുന്നിലെത്തിയ ശേഷമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ബ്ലാസ്‌റ്റേഴ്‌സിനായി സുനിത മുണ്ടയും അപുര്‍ണ നര്‍സാറിയും ലക്ഷ്യംകണ്ടു. ഗോകുലത്തിനായി വിവിയന്‍ നാല് ഗോളടിച്ചു. രത്‌നബാലയും സൗമ്യയും മറ്റ് ഗോളുകള്‍ നേടി. 

സീസണിൽ ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ തോല്‍വിയാണ് ഇത്. ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താനായില്ല. ഗോകുലം കേരള എഫ്‌സിയും ലോര്‍ഡ്‌സ് എഫ്എയും ഫൈനലില്‍ കളിക്കും. കളിച്ച 9 മത്സരങ്ങളും ഗോകുലം വിജയിച്ചപ്പോൾ ലോർഡ്സ് എഫ്സിയും ബ്ലാസ്റ്റേഴ്സും ഏഴ് മത്സരങ്ങൾ വീതം ജയിച്ചു. ഇരു ടീമുകൾക്കും ഒരു പരാജയവും ഒരു സമനിലയും ഉണ്ട്. കണക്കുകളും പോയിൻ്റുകളും ഒരുപോലെയാണെങ്കിലും മികച്ച ഗോൾ ശരാശരി ലോർഡ്സ് എഫ്സിയെ ഫൈനലിൽ എത്തിക്കുകയായിരുന്നു.

കളിയുടെ തുടക്കത്തില്‍ ഗോകുലം ആക്രമിച്ച് കളിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തില്‍ കരുത്തുകാട്ടി. ആദ്യ അവസരം ഗോകുലത്തിന് കിട്ടി. ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിനുള്ളില്‍ പന്തുമായി ഒറ്റയ്ക്ക് കയറിയ വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോള്‍ കീപ്പര്‍ നിസരിയും ചേര്‍ന്ന് തടഞ്ഞു.കളിയുടെ പതിനഞ്ചാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് സുനിതയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്നിലെത്തി. മധ്യവരയ്ക്കിപ്പുറത്ത്‌നിന്ന് പന്തുമായി മുന്നേറിയ സുനിത ഗോകുലത്തിന്റെ രണ്ട് പ്രതിരോധക്കാരെ മറികടന്ന് ബോക്‌സിനുള്ളില്‍ കയറി വലയുടെ വലതുമൂലയിലേക്ക് തട്ടിയിട്ടു. പിന്നാലെ വിവിയന്റെ ഫ്രീകിക്ക് നിസരി കൈയിലൊതുക്കി. തുടര്‍ന്നും ഗോകുലം ആക്രമിച്ചുകളിച്ചെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം വിട്ടുകൊടുത്തില്ല. പ്രതിരോധം ഉറപ്പിച്ച് പ്രത്യാക്രമണമായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. എന്നാല്‍ കളിയുടെ 28ാം മിനിറ്റില്‍ ഗോകുലം തിരച്ചടിച്ചു. ബോക്‌സില്‍വച്ച് നിസരിയുടെ തലയ്ക്ക് മുകളിലുടെ പന്ത് കോരിയിട്ട ആളൊഴിഞ്ഞ വലയിലേക്ക് തലകൊണ്ട് ചെത്തിയിട്ടു. രണ്ട് മിനിറ്റിനുള്ളില്‍ ഗോകുലം ലീഡും നേടി. ഇക്കുറി പെനല്‍റ്റി. വിവിയനെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ബോക്‌സില്‍ വീഴ്ത്തി. റഫറി പെനല്‍റ്റിക്ക് വിസിലൂതി. കിക്കെടുത്ത വിവിയന് പിഴച്ചില്ല. ഗോകുലം 2-1ന് മുന്നില്‍.

തിരിച്ചടിക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ് ആഞ്ഞുശ്രമിച്ചു. എന്നാല്‍ 37ാം മിനിറ്റില്‍ ഫ്രീകിക്കില്‍ വീണ്ടും അപകടമെത്തി. ഫ്രീകിക്ക് ബോക്‌സിലേക്ക്. രത്‌നബാലയുടെ ക്രോസില്‍ സൗമ്യ കാല്‍വച്ചു. ഗോകുലം ലീഡുയര്‍ത്തി. രണ്ടാംപകുതിയില്‍ ബ്ലാസ്‌റ്റേഴ്‌സിന് നല്ല തുടക്കമായിരുന്നു. വിവിയന്റെ ഫ്രീകിക്ക് നിസരിയുടെ കൈയിലൊതുങ്ങാതെ വലയില്‍ കയറി. എന്നാല്‍ റഫറി ഓഫ്‌സൈഡ് വിളിച്ചതിനാല്‍ ഗോള്‍ അനുവദിച്ചില്ല. ബ്ലാസ്‌റ്റേഴ്‌സ് ആശ്വാസംകണ്ടു. പിന്നാലെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസരം ക്രോസ് ബാറില്‍ തട്ടിത്തെറിക്കുകയായിരുന്നു. മാളവികയുടെ നേതൃത്വത്തില്‍ നിരന്തരം ബ്ലാസ്‌റ്റേഴ്‌സ് ഗോകുലം ബോക്‌സില്‍ കയറി. പക്ഷേ, ഗോകുലം പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. എന്നാല്‍ കളിയുടെ 62ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ശ്രമങ്ങള്‍ക്ക് ഫലംകിട്ടി. മനോഹരമായ നീക്കത്തിലൂടെ അപുര്‍ണ ലക്ഷ്യം കണ്ടു. പന്ത് നിയന്ത്രിച്ച് ബോക്‌സിലെത്തിയ അപുര്‍ണ തകര്‍പ്പന്‍ ഷോട്ടിലൂടെ ലക്ഷ്യം കണ്ടു. എന്നാല്‍ വേഗത്തില്‍തന്നെ ഗോകുലം തിരിച്ചടിച്ചു. കോര്‍ണര്‍ കിക്കില്‍ തലവച്ച് രത്‌നബാല അവരുടെ ലീഡുയര്‍ത്തി. സ്‌കോര്‍ 4-2. 77ാം മിനിറ്റില്‍ വിവിയന്റെ മറ്റൊരു ഗോളില്‍ ഗോകുലം അഞ്ചാം തവണയും ലക്ഷ്യംകണ്ടു. സൗമ്യ നല്‍കി ലോങ് പാസ് പിടിച്ചെടുത്ത് മുന്നേറിയ വിവിയനെ തടയാന്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിന് കഴിഞ്ഞില്ല. കളി തീരാന്‍ നാല് മിനിറ്റ് ശേഷിക്കെ വിവിയന്‍ തന്റെ നാലാമത്തെ ഗോളിലൂടെ ഗോകുലത്തിന്റെ ജയം ഉറപ്പാക്കി.

]]>
യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരം; ചരിത്ര നേട്ടം കുറിച്ച് മനീഷ കല്യാൺ https://malayalees.ch/uefa-champions-league-manisha-kalyan/ Fri, 19 Aug 2022 04:36:48 +0000 https://malayalees.ch/?p=66648 യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായി മനീഷ കല്യാൺ. സൈപ്രസിലെ അപ്പോളോൺ ലേഡീസിനായി കളിക്കുന്ന മനീഷയാണ് ഇന്നലെ ഈ നേട്ടം സ്വന്തമാക്കിയത്. റിഗാസ് എഫ്എസിനെതിരെ നടന്ന മത്സരത്തിൽ 40 മിനിട്ടോളം മനീഷ കളത്തിലുണ്ടായിരുന്നു. ഐലീഗ് ക്ലബ് ഗോകുലം കേരളയിൽ നിന്ന് കഴിഞ്ഞ മാസമാണ് 20 വയസുകാരിയായ മനീഷ അപ്പോളോൺ ലേഡീസിലെത്തിയത്.

ക്ലബിനായി മനീഷയുടെ ആദ്യ മത്സരമായിരുന്നു ഇത്. മത്സരത്തിൽ റിഗാസ് എഫ് എസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അപ്പോളോൺ തോൽപ്പിച്ചു. ഈ ജയത്തോടെ അപ്പോളോൺ യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിന്റെ സെമി ഫൈനലിൽ എത്തി.

ഗോകുലം കേരളയ്ക്കായി ഗംഭീര പ്രകടനങ്ങളാണ് മനീഷ നടത്തിയത്. വിമൻസ് ലീഗിൽ കളിച്ച രണ്ട് സീസണുകളിലും ഗോകുലം ആയിരുന്നു ജേതാക്കൾ. ഇതിൽ മനീഷയുടെ പങ്ക് വളരെ വലുതായിരുന്നു. അനായാസം ഗോളടിച്ചുകൂട്ടിയ താരം 24 മത്സരങ്ങളിൽ നിന്ന് 21 ഗോളുകളാണ് ഗോകുലത്തിനായി നേടിയത്. കഴിഞ്ഞ വർഷം നടന്ന എഎഫ്‌സി വിമൻസ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ഉസ്ബക്കിസ്ഥാൻ്റെ ബുന്യോദ്കറിനെതിരെ ഗോളടിച്ച മനീഷ ഒരു ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് പോരാട്ടത്തിൽ ഗോളടിക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു.

]]>
’10 തവണ എടികെയോട് കളിച്ചാൽ ഒരു തവണയേ ഗോകുലം ജയിക്കൂ’; ഇഗോർ സ്റ്റിമാച് https://malayalees.ch/gokulam-kerala-atk-mohun-bagan-igor-stimac/ Wed, 01 Jun 2022 04:26:37 +0000 https://malayalees.ch/?p=62708 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ എന്ന് ഇന്ത്യൻ പരിശീകൻ ഇഗോർ സ്റ്റിമാച്. ഐഎലീഗ് താരങ്ങളെയും ദേശീയ ടീമിലേക്ക് പരിഗണിക്കണമെന്ന ഗോകുലം കേരള പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസെയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പരിശീലകൻ.

“ഐലീഗിൽ ഗോകുലം കേരളയ്ക്ക് നല്ല സീസണായിരുന്നു ഇത്. സത്യാവസ്ഥ എന്തെന്നാൽ, 10 തവണ എടികെ മോഹൻ ബഗാനോട് കളിച്ചാലും ഗോകുലം കേരള ഒരു തവണയേ ജയിക്കൂ. അതുകൊണ്ട് തന്നെ മോഹൻ ബഗാനെതിരായ ഗോകുലത്തിന്റെ വിജയം കാര്യമാക്കേണ്ടതില്ല. ഗോകുലം പരിശീലകൻ പറഞ്ഞത് ഞാൻ ശ്രദ്ധിച്ചു. ഐലീഗിലെ ഏത് പരിശീലകനും സ്വന്തം ടീമിലെ താരങ്ങൾ ഇന്ത്യൻ ടീമിനായി കളിക്കാൻ യോഗ്യരാണെന്ന് പറയും. അതിൽ അത്ഭുതം ഇല്ല.”- സ്റ്റിമാച് പറഞ്ഞു.

എഎഫ്സി കപ്പ് ഗ്രൂപ്പ് സ്റ്റേജിലെ ആദ്യ മത്സരത്തിലാണ് ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എടികെ മോഹൻ ബഗാനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഗോകുലം കേരള കെ മോഹൻ ബഗാനെ തകർത്തത്. ഗോകുലത്തിനായി ലൂക്ക മാൻസണ് ഇരട്ടഗോൾ നേടി. റിഷാദ് പി പിയും ജിതിൻ എം എസും ഓരോ ഗോളും നേടി.

]]>
തുടരെ രണ്ടാം പരാജയം; എഎഫ്സി കപ്പിൽ നിന്ന് ഗോകുലം കേരള പുറത്ത് https://malayalees.ch/%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%86-%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%be%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%9c%e0%b4%af%e0%b4%82-%e0%b4%8e%e0%b4%8e%e0%b4%ab%e0%b5%8d/ Thu, 26 May 2022 12:20:56 +0000 https://malayalees.ch/?p=62476 ഐലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള എഎഫ്സി കപ്പിൽ നിന്ന് പുറത്ത്. ഇന്ന് ഗ്രൂപ്പ് ഡിയിൽ നടന്ന രണ്ടാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബ് ബസുന്ധര കിംഗ്സിനോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടാണ് ഗോകുലം പുറത്തായത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഐഎസ്എൽ ക്ലബായ എടികെ മോഹൻബഗാനെ തോല്പിച്ച ഗോകുലം അടുത്ത മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ മസിയയോട് പരാജയപ്പെട്ടിരുന്നു.

ഇന്ന് 36ആം മിനിട്ടിൽ തന്നെ ബസുന്ധര മുന്നിലെത്തി. റൊബീഞ്ഞോ ആണ് ബസുന്ധരയുടെ ആദ്യ ഗോൾ നേടിയത്. 54ആം മിനിട്ടിൽ നുഹ മരോങിലൂടെ അവർ ലീഡ് ഇരട്ടിയാക്കി. 75ആം മിനിട്ടിൽ ജോർഡൈൻ ഫ്ലെച്ചെർ ഒരു ഗോൾ മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ ഗോകുലത്തിനു സാധിച്ചില്ല.

എടികെ മോഹൻബഗാനെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വീഴ്ത്തിയാണ് ഗോകുലം ടൂർണമെൻ്റ് ആരംഭിച്ചത്. എന്നാൽ, രണ്ടാം മത്സരത്തിൽ മസിയക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ഗോകുലം പരാജയപ്പെട്ടു. എടികെ ആവട്ടെ ആദ്യ കളി തോറ്റെങ്കിലും രണ്ടാമത്തെ കളിയിൽ ബസുന്ധര കിംഗ്സിനെ എതിരില്ലാത്ത 4 ഗോളുകൾക്ക് തകർത്ത് ടൂർണമെൻ്റിലേക്ക് തിരികെയെത്തി. ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ മസിയയെ തോല്പിക്കാനായാൽ എടികെ അടുത്ത റൗണ്ടിലെത്തും.

]]>
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പഞ്ചാബിനെ തകർത്ത് ഗോകുലം കേരള എഫ്‍സി https://malayalees.ch/gokulam-kerala-fc-defeats-punjab-in-i-league/ Wed, 20 Apr 2022 05:17:13 +0000 https://malayalees.ch/?p=60408 ഐ ലീഗിൽ ഗോകുലം കേരള എഫ്‍സി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോൽപ്പിച്ച് വിജയക്കുതിപ്പ് തുടരുന്നു. ഗോകുലത്തിനായി അമിനു ബൗബ (13), ലൂക്ക മാജ്സെൻ (63) എന്നിവരാണ് ഗോൾവല കുലുക്കിയത്. പഞ്ചാബ് താരം ജോസഫ് ചാൾസ് യാർണി 73–ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളാണ് ഗോകുലത്തിന്റെ മൂന്നാം ഗോൾ. ഇരുടീമും ആക്രമിച്ചു മുന്നേറിയ കളിയിൽ ഓരോ നിമിഷവും കളിയുടെ ഗതിമാറികൊണ്ടിരുന്നു.

12 മൽസരങ്ങളിൽനിന്ന് ഒൻപതു വിജയവും മൂന്നു സമനിലയുമായി ഒന്നാം സ്ഥാനത്താണ് ഗോകുലം. രണ്ടാം സ്ഥാനക്കാരായ മുഹമ്മദൻസുമായുള്ള ഗോകുലത്തിന്റെ പോയിന്റ് വ്യത്യാസം ഈ വിജയത്തോടെ നാലായി ഉയരുകയും തെയ്തു. മുൻ വർഷം മുതലുള്ള കണക്കനുസരിച്ച് ഐ ലീഗിൽ ഗോകുലം തോൽവിയറിയാതെ പൂർത്തിയാക്കുന്ന 17–ാം മത്സരമാണ് ഇന്നുകഴിഞ്ഞത്.

ആദ്യഘട്ടത്തിൽ പഞ്ചാബ് തുടരെ അഴിച്ചുവിട്ട ആക്രമണങ്ങൾ ഗോകുലം ഫലപ്രദമായി തടഞ്ഞു. ആദ്യപകുതിയിൽ ഗോൾ നേടിയ ബൗബ രണ്ടാം പകുതിയിൽ പഞ്ചാബിന്റെ സമനില ഗോളിനു വഴിവച്ചെങ്കിലും, പിന്നീട് ഗോകുലത്തിന് മൂന്നാം ഗോൾ നേടാൻ വഴിയൊരുക്കി കളിയിലെ താരമായി.
ഗോകുലത്തിനായി ആദ്യ ഗോൾ നേടിയ അമിനു ബൗബ 48–ാം മിനിറ്റിലാണ് സെൽഫ് ഗോൾ വഴങ്ങിയത്.

]]>
ഐ ലീഗ്‌: ഗോകുലം എഫ്.സി ഇന്ന് പഞ്ചാബിനെതിരെ https://malayalees.ch/i-league-gokulam-vs-punjab/ Tue, 19 Apr 2022 10:36:57 +0000 https://malayalees.ch/?p=60377 ഐ-ലീഗിയിൽ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്‌.സി റൗണ്ട്‌ഗ്ലാസ് പഞ്ചാബ്‌ എഫ്‌.സിയെ നേരിടും. രാത്രി 8ന് കൊൽക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തിലാണ് മത്സരം. ജയത്തോടെ ലീഡ്‌ നിലനിര്‍ത്താനുള്ള അവസരമാണ്‌ ഗോകുലത്തിന്. ഐലീഗ് സീസണിൽ കളിച്ച 11 മത്സരങ്ങളിലും തോൽവിയറിയാതെയാണ് ഗോകുലം കേരള എഫ് സി ഇന്ന് ഇറങ്ങുന്നത്.

കഴിഞ്ഞ മത്സരത്തിൽ സുദേവ ഡൽഹി എഫ് സിയെ 4-0ന് തകർത്ത ഗോകുലം 27 പോയിന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. നാല് പോയിന്റ് വ്യത്യസത്തിൽ റൗണ്ട്ഗ്ലാസ് പഞ്ചാബാണ് മൂന്നാമതും. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാർ കൂടിയായ ഗോകുലം കളിയുടെ സകല മേഖലകളിലും നിറഞ്ഞുനിൽക്കുന്ന പ്രകടനമായിരുന്നു സുദേവ എഫ് സിയ്ക്കെതിരെ പുറത്തെടുത്തത്. പഞ്ചാബിനെതിരേയും ഇത് പ്രതീക്ഷിക്കാം.

റെക്കോർഡുകൾ പ്രധാനമല്ല, ജയത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും ഗോകുലം കോച്ച് വിൻസെൻസോ ആൽബെർട്ടോ അന്നീസ് പറഞ്ഞു. സ്ഥിതിവിവരക്കണക്കുകൾക്ക് മാത്രമുള്ളതാണ് റെക്കോർഡുകൾ. ഗെയിം ബൈ ഗെയിം മെച്ചപ്പെടുത്താനാണ് ടീം ശ്രമിക്കുന്നത്. പഞ്ചാബ് ശക്തരായ എതിരാളികളാണ്, അവസാന നാല് മത്സരങ്ങളും ജയിക്കുകയും പുതിയ പരിശീലകന്റെ കീഴിൽ ടീം കൂടുതൽ ആക്രമണോത്സുകരായി മാറിയെന്നും വിൻസെൻസോ ആൽബെർട്ടോ പറഞ്ഞു.

]]>
കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക് https://malayalees.ch/gokulam-kerala-fc-wins-kerala-premier-league-title/ Thu, 22 Apr 2021 04:42:21 +0000 https://malayalees.ch/?p=43250 കേരള പ്രീമിയർ ലീഗ് കിരീടം ഗോകുലം കേരള എഫ്‌സിക്ക്. ഫൈനലിൽ കെഎസ്ഇബിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗോകുലം ചാമ്പ്യൻമാരായത്. നിലവിലെ ഐ ലീഗ് ചാമ്പ്യൻമാരായ ഗോകുലത്തിന്റെ രണ്ടാം കെപിഎൽ കിരിടമാണിത്.

രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഗോകുലം കേരള എഫ്‌സിയും കെഎസ്ഇബിയും എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ കലാശ പോരാട്ടത്തിനിറങ്ങിയത്. കളിയുടെ തുടക്കത്തിൽ സാലിയോ ഗ്വിൻ്റോയിലൂടെ ഗോകുലം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ഇരുടീമിനും ഗോൾ നേടാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയുടെ 54ാം മിനുറ്റിൽ ത്രോബോളിലൂടെയുള്ള നീക്കത്തിനൊടുവിൽ എം വിഗ്‌നേഷ് കെഎസ്ഇബിയുടെ അക്കൗണ്ട് തുറന്നു. 79-ാം മിനുറ്റിൽ ഗോകുലം തിരിച്ചടിച്ചു. ഇടത് വിങിലൂടെയുള്ള നീക്കത്തിനൊടുവിൽ നിംഷാദ് റോഷന്റെ ലോങ്‌റേഞ്ചർ. ഇരുടീമും ഒപ്പത്തിനൊപ്പം.

ഇഞ്ചുറി ടൈമിലും ഇരുടീമുകൾ സമനില തുടർന്നതോടെ കളി അധിക സമയത്തേക്ക്. എക്‌സ്ട്രാ ടൈമിന്റെ 30ാം സെക്കൻഡിൽ തന്നെ ഗോകുലം ലീഡെടുത്തു. നിംഷാദ് റോഷൻ്റെ ഫ്രീകിക്ക് കെഎസ്ഇബി ഗോളി ഷൈൻ ഖാൻ തടഞ്ഞിട്ടതോടെ ഗോൾ പോസ്റ്റിന് മുന്നിൽ സ്വതന്ത്രനായി നിന്ന ഗണേശൻ്റെ ക്ലോസ് റേഞ്ചർ.

സീസണിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഗോകുലം കേരളയുടെ രണ്ടാം കിരീട നേട്ടം. ചാമ്പ്യൻ നേട്ടത്തോടെ രണ്ടു തവണ കെപിഎൽ കിരീടം നേടുന്ന ടീമെന്ന എസ്ബിഐയുടെ നേട്ടത്തിനൊപ്പമെത്താനും ഗോകുലത്തിന് കഴിഞ്ഞു. ഇനി ഏഷ്യൻ ചാമ്പ്യൻ പട്ടമാണ് ലക്ഷ്യമെന്ന് ടീം ഉടമ ഗോകുലം ഗോപാലൻ പറഞ്ഞു. ഐലീഗിന് പുറമേ കേരളാ ചാമ്പ്യന്മാരായതോടെ സ്വപ്നതുല്യമായ നേട്ടമാണ് ഗോകുലം

]]>