gokulam gopalan – malayalees.ch https://malayalees.ch Malayalam Online News Portal Fri, 13 Oct 2023 04:40:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gokulam gopalan – malayalees.ch https://malayalees.ch 32 32 ‘മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണ് ഗംഗാധരേട്ടന്‍; സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടം’; ഗോകുലം ഗോപാലന്‍ https://malayalees.ch/gokulam-gopalan-condoled-the-demise-of-pv-gangadharan/ Fri, 13 Oct 2023 04:39:56 +0000 https://malayalees.ch/?p=89356 അന്തരിച്ച ചലച്ചിത്ര നിര്‍മാതാവും മാതൃഭൂമി ഡയറക്ടറുമായ പി.വി ഗംഗാധരന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ മായി ഗോകുലം ഗോപാലന്‍. മറക്കാന്‍ പറ്റാത്ത വ്യക്തിത്വമാണെന്നും ഗംഗാധരന്റെ നിര്യാണം സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്നും ഗോകുലം ഗോപാലന്‍ പറഞ്ഞു. സിനിമയിലായാലും രാഷ്ട്രീയത്തിലായാലും സാംസ്‌കാരിക രംഗത്തിലായാലും നല്ലൊരു സുഹൃത്തായിരുന്നു ഗംഗാധരന്‍ എന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞു.

‘അദ്ദേഹത്തെ കാണുമ്പോള്‍ സഹോദര മനോഭാവമാണ് എല്ലാവര്‍ക്കും. ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിയപ്പോഴും ജനങ്ങളുടെ മനസില്‍ നിന്ന് നേടിയ അവാര്‍ഡാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ നേട്ടം’ ഗോകുലം ഗോപാലന്‍ പറഞ്ഞു.

പി.വി ഗംഗാധരന്‍ ഇന്ന് രാവിലെയാണ് അന്തരിച്ചത്. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

1977 ല്‍ സുജാത എന്ന മലയാള സിനിമയാണ് പി.വി ഗംഗാധരന്‍ നിര്‍മിച്ച ആദ്യ ചിത്രം. പിന്നീട് അങ്ങാടി, കാറ്റത്തെ കിളിക്കൂട്, ഒരു വടക്കന്‍ വീരഗാഥ, അദ്വൈതം, തൂവല്‍ക്കൊട്ടാരം, എന്ന് സ്വന്തം ജാനകിക്കുട്ടി, വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) കൊച്ചു കൊച്ചു സന്തോഷങ്ങള്‍ (2000) ശാന്തം (2000) അച്ചുവിന്റെ അമ്മ (2005) യെസ് യുവര്‍ ഓണര്‍ (2006) നോട്ട്ബുക്ക് (2006) എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്.

]]>
പത്തൊമ്പതാം നൂറ്റാണ്ട് ഓണത്തിന്; റിലീസ് പ്രഖ്യാപിച്ചു https://malayalees.ch/pathonpatham-noottand-movie-will-release-onam/ Tue, 09 Aug 2022 08:32:21 +0000 https://malayalees.ch/?p=66137 ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പത്തൊമ്പതാം നൂറ്റാണ്ട് റിലീസ് പ്രഖ്യാപിച്ചു. സംവിധായകന്‍ വിനയന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് പ്രഖ്യാപനം നടത്തിയത്. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്.

ഒന്നര നൂറ്റാണ്ട് മുന്‍പുള്ള കേരളത്തിന്റെ സാമൂഹിക ജീവിതവും അക്കാലത്തെ സാമൂഹിക നേതാവായിരുന്ന ആറാട്ടുപുഴ വേലായുധ പണിക്കരുടെ അനാചാരങ്ങള്‍ക്കെതിരെയുള്ള ഇടപെടലുകളും സിനിമയില്‍ അനാവരണം ചെയ്യുന്നു. സംവിധായകന്‍ വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ടിന്റെ സഹ നിര്‍മ്മാതാക്കള്‍ വി.സി പ്രവീണ്‍, ബൈജു ഗോപാലന്‍ എന്നിവരാണ്. കൃഷ്ണമൂര്‍ത്തിയാണ് എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍. കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്. ഷാജി കുമാര്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. സുപ്രീം സുന്ദര്‍, രാജശേഖര്‍ എന്നിവര്‍ ഒരുക്കിയ സംഘടന രംഗങ്ങള്‍ സിനിമയുടെ പ്രത്യേകതയാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. അജയന്‍ ചാലിശ്ശേരി കലാ സംവിധാനവും പട്ടണം റഷീദ് മേക്കപ്പും നിര്‍വഹിച്ചിരിക്കുന്നു, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണ. പ്രൊഡക്ഷന്‍ കണ്ട്രോളര്‍ രാജന്‍ ഫിലിപ്പ്. പിആര്‍ ആന്റ് മാര്‍ക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.

]]>
നോർക്കാ റൂട്ട്സിന്‍റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണം; ലോകകേരള സഭയില്‍ ഗോകുലം ഗോപാലന്‍ https://malayalees.ch/gokulam-gopalan-in-the-loka-kerala-sabha/ Sat, 18 Jun 2022 04:31:42 +0000 https://malayalees.ch/?p=63549 നോർക്കാ റൂട്ട്സിന്‍റെ ഡയറക്ടർ സ്ഥാനത്തേക്ക് മറുനാടന്‍ മലയാളികളെയും പരിഗണിക്കണമെന്ന് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍. കേരളത്തില്‍ നിക്ഷേപ സന്നദ്ധരായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. എന്നാല്‍ അവർക്ക് ആശങ്കയുണ്ടെന്നും അത് പരിഹരിക്കാന്‍ സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്നും ഗോകുലം ഗ്രൂപ്പിന്‍റെയും ഫ്ലവേഴ്സ് ടി വിയുടെയും ചെയർമാന്‍ കൂടിയായ ഗോകുലം ഗോപാലന്‍ ലോകകേരള സഭയില്‍ ആവശ്യപ്പെട്ടു

വിദേശരാജ്യങ്ങളിലെന്ന പോലെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും നിരവധി മലയാളികളുണ്ട്. എന്നാല്‍ നോർക്കാ റൂട്ട്സില്‍ ഇവർക്ക് പ്രതിനിധികളില്ല. ഈ പ്രശ്നത്തിന് പരിഹാരം വേണമെന്ന നിർദേശമാണ് ഓള്‍ ഇന്ത്യാ മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് ഗോകുലം ഗോപാലന്‍ ലോക കേരളസഭയില്‍ മുന്നോട്ടുവെച്ചത്.

കേരളത്തില്‍ നിക്ഷേപമിറക്കാൻ തയ്യാറായി നിരവധി മറുനാടന്‍ മലയാളികളുണ്ട്. കേരളത്തില്‍ നിക്ഷേപമിറക്കാന്‍ അവർക്ക് ഭയവുമുണ്ട്. അത്തരക്കാരുടെ ആശങ്കയകറ്റാന്‍ നടപടി വേണം. മറുനാടന്‍ മലയാളികളും പ്രവാസിമലയാളികളും ഒത്തുചേരുമ്പോള്‍ കേരളത്തിന്കൂടുതല്‍ സാധ്യതകളേറും. ഇതിന് വേണ്ട കർമ്മ പദ്ധതി സർക്കാർ ആവിഷ്കരിക്കണമെന്നും ഗോകുലം ഗോപാലന്‍ ആവശ്യപ്പെട്ടു.

]]>
‘എന്റെ പഠന ചെലവ് കണ്ടെത്താൻ അമ്മ കൃഷിപ്പണിയെടുത്തു; പുല്ല് കെട്ട് ചുമന്ന് ചന്തകളിൽ വിറ്റു… ‘ വനിതാ ദിനത്തിൽ ഗോകുലം ഗോപാലന്റെ ഹൃദയസ്പർശിയായ കുറിപ്പ്… https://malayalees.ch/gokulam-gopalan-about-mother-womens-day/ Tue, 08 Mar 2022 13:08:57 +0000 https://malayalees.ch/?p=58247 വനിതാ ദിനത്തിൽ അമ്മയെ കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി ഫൽവേഴ്‌സ് ചെയർമാൻ ഗോകുലം ഗോപാലൻ. വടകരയിലെ നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്ന് താൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ അമ്മയാണെന്ന് ഗോകുലം ഗോപാലൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( gokulam gopalan about mother womens day )

തന്റെ പഠനച്ചെലവിനായി ചൊവ്വാഴ്ച ചന്തകളിൽ അമ്മ പുല്ല് കെട്ട് ചുമന്നുവിറ്റ കഥയുൾപ്പെടെ പങ്കുവച്ച് ഹൃദയസ്പർശിയായ കുറിപ്പാണ് ഗോകുലം ഗോപാലൻ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

ഇന്ന് വനിതാ ദിനമാണ്.
വടകരയിലെ ഒരു നാട്ടിൻപുറത്ത്, ഒരു ശരാശരി കുടുംബത്തിൽ ജനിച്ചു വളർന്ന ഗോപാലൻ എന്ന കുട്ടിയെ ഇന്നത്തെ ഗോകുലം ഗോപാലൻ ആക്കി മാറ്റിയത് എന്റെ അമ്മയാണ്, അമ്മയുടെ സ്‌നേഹവും കഠിനാധ്വാനവും ദീർഘവീക്ഷണവുമാണ്.
പത്താം ക്ലാസ് പൂർത്തിയാക്കുന്നത് പോലും ഒരു മഹാകാര്യം ആണെന്ന് കരുതപ്പെട്ടിരുന്ന അക്കാലത്ത്,മകനെ ബിരുദാനന്തര ബിരുദധാരിയാക്കാൻ എന്റെ അമ്മ നാട്ടിൽ ലഭ്യമായ എല്ലാ കൃഷി പണിയും ചെയ്തു. പുല്ല് കെട്ട് ചുമന്ന് ചൊവ്വാഴ്ച ചന്തകളിൽ വിറ്റു. നാട്ടുനടപ്പ് അനുസരിച്ച് മകനെയും തന്നോടൊപ്പം കൃഷിപ്പണിക്ക് കൂട്ടണം എന്ന് വാശി പിടിച്ച അച്ഛനോട് എന്റെ പഠനത്തിനായി നിരന്തരം കലഹിച്ചു. പത്താം തരം കഴിഞ്ഞ് പട്ടാളത്തിൽ ചേരാൻ പോയ എന്നെ നിർബന്ധപൂർവ്വം മടക്കി കൊണ്ട് വന്നു. എന്റെ നിയോഗം മറ്റൊന്നാണ് എന്ന് അമ്മ അന്നേ തിരിച്ചറിഞ്ഞിരുന്നിരിക്കണം. ഒരു വനിതാ ദിനത്തിൽ, മരിക്കുവോളം എന്റെ വിജയത്തിനായി പരിശ്രമിച്ച എന്റെ അമ്മയെയല്ലാതെ മറ്റാരെയാണ് ഞാൻ അഭിമാനത്തോടെ ഓർക്കുക.
കേരളത്തിലെ ഓരോ ശ്രീനാരായണീയ ഭവനങ്ങളിലും ഇതുപോലെയുള്ള അമ്മമാരുണ്ട്. എന്നാൽ
നേതാവിനെ സ്വീകരിക്കാൻ താലപ്പൊലി പിടിക്കാനും സെറ്റ് മുണ്ടുടുത്ത് ബാനർ പിടിക്കാനും പീത വസ്ത്രം ധരിച്ച് തെരുവിൽ ശക്തി പ്രകടനം നടത്തുമ്പോൾ എണ്ണം തികയ്ക്കാനും മാത്രമാണ് കേരളത്തിലെ ഈഴവ സ്ത്രീകൾക്ക് സാധിക്കുക എന്ന് കരുതുന്നവരാണ് ഇന്ന് സമുദായത്തെ നയിക്കുന്നത് എന്നതാണ് അവർക്കു വന്നു പെട്ട ദുർവിധി.
കേരളത്തിലെ ഈഴവ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ സംരംഭകത്വം, ശാക്തീകരണം എന്നിവയ്ക്കായി ഭാവനാപൂർണമായ, കാലാനുസൃതമായ പദ്ധതികൾക്ക് രൂപം നൽകാൻ നമുക്ക് സാധിക്കണം. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും സംഘടിച്ചു ശക്തരാകാനും ഗുരുദേവൻ പറഞ്ഞത് കേരളത്തിലെ യുവാക്കളോട് മാത്രമല്ല യുവതികളോടുമാണ്.
ഈ സാഹചര്യത്തിന് ഒരു മാറ്റം വരുത്തുക എന്നത് എന്റെ നിയോഗമാണ്. കുടുംബത്തിനു വേണ്ടി ജീവിതം പോരാട്ടമാക്കിയ എന്റെ അമ്മയെപ്പോലുള്ള നിരവധി അമ്മമാരോടുള്ള ബാധ്യതയാണ് അത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഏവർക്കും വനിതാ ദിനാശംസകൾ.
സ്‌നേഹത്തോടെ
ഗോകുലം ഗോപാലൻ.

]]>