Goa – malayalees.ch https://malayalees.ch Malayalam Online News Portal Fri, 12 Aug 2022 08:03:26 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Goa – malayalees.ch https://malayalees.ch 32 32 മുംബൈ ടീമിൽ അവസരമില്ല; അർജുൻ തെണ്ടുൽക്കർ ഗോവയ്ക്കായി കളിക്കും https://malayalees.ch/arjun-tendulkar-play-goa/ Fri, 12 Aug 2022 08:03:17 +0000 https://malayalees.ch/?p=66314 ഓൾറൗണ്ടറും ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ വരുന്ന ആഭ്യന്തര സീസണിൽ ഗോവയ്ക്കായി കളിക്കും. മുംബൈ ടീമിൽ അവസരം ലഭിക്കാത്തതിനെ തുടർന്നാണ് താരം ഗോവയിലേക്ക് മാറുന്നത്. ഗോവയ്ക്കായി കളിക്കാൻ അർജുന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, മുംബൈ ഇന്ത്യൻസിൻ്റെ കേപ്‌ടൗൺ ഫ്രാഞ്ചൈസി വമ്പൻ താരങ്ങളെ ടീമിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ സിഎസ്എ ടി-20 ലീഗിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരിക്കുന്ന ഫ്രാഞ്ചൈസിയാണ് എംഐ കേപ്‌ടൗൺ. റാഷിദ് ഖാൻ, കഗീസോ റബാഡ, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ, ഡെവാൾഡ് ബ്രെവിസ് എന്നീ താരങ്ങൾ കേപ്‌ടൗണിനായി കളിക്കുമെന്ന് അധികൃതർ അറിയിച്ചു.

ലേലത്തിനു മുൻപ് ഓരോ ടീമിനും അഞ്ച് താരങ്ങളെ വീതം ടീമിലെത്തിക്കാൻ അനുവാദമുണ്ട്. ഇതിൽ മൂന്ന് വിദേശതാരങ്ങളും ഒരു ദക്ഷിണാഫ്രിക്കൻ താരവും ഒരു ദക്ഷിണാഫ്രിക്കൻ അൺ കാപ്പ്ഡ് താരവും ഉൾപ്പെട്ടിരിക്കണം. റാഷിദ്, കറൻ, ലിവിങ്സ്റ്റൺ എന്നിവർ വിദേശതാരങ്ങളാണ്. കഗീസോ റബാഡയാണ് ദക്ഷിണാഫ്രിക്കൻ താരം. മുംബൈ ഇന്ത്യൻസിൻ്റെ തന്നെ താരമായ ഡെവാൾഡ് ബ്രെവിസ് അൺകാപ്പ്ഡ് താരമാവും.

വേറെ ഒരു ടീമും തങ്ങളുടെ സൈനിങുകൾ പ്രഖ്യാപിച്ചിട്ടില്ല. ജോസ് ബട്‌ലർ, മൊയീൻ അലി, ഫാഫ് ഡുപ്ലെസി, ക്വിൻ്റൺ ഡികോക്ക്, ഡേവിഡ് മില്ലർ തുടങ്ങി നിരവധി താരങ്ങൾ ലീഗിൽ കളിക്കും. ആകെ 11 ഇംഗ്ലീഷ് താരങ്ങൾ ലീഗിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലീഗിലെ ഏറ്റവുമധികം താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ്. 10 താരങ്ങളുള്ള ശ്രീലങ്ക രണ്ടാമതാണ്. പാകിസ്താൻ താരങ്ങൾ ലീഗിൽ കളിക്കില്ല. ലീഗിൽ ഇന്ത്യൻ താരങ്ങൾ കളിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുയർന്നെങ്കിലും അതേപ്പറ്റി വ്യക്തതയില്ല. വരുന്ന ആഴ്ചയിൽ തന്നെ ലേലം നടക്കും.

]]>
ഗോവ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ഇന്നുമുതല്‍ പത്രിക സമര്‍പ്പിച്ച് തുടങ്ങും https://malayalees.ch/goa-election-bjp-pleades-utpal-parrikar/ Mon, 24 Jan 2022 04:13:40 +0000 https://malayalees.ch/?p=55895 ഗോവയില്‍ തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ പ്രമുഖ സ്ഥാനാര്‍ഥികള്‍ ഇന്നു മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങും. വെള്ളിയാഴ്ചയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ബിജെപി വിട്ട് സ്വതന്ത്രരായി മത്സരിക്കാന്‍ തീരുമാനിച്ച ഉത്പാല്‍ പരീക്കറിനെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കേന്ദ്ര നേതൃത്വം തുടരുകയാണ്. മനോഹര്‍ പരീക്കറിന്റെ മണ്ഡലമായ പനാജിയില്‍ നിന്നാണ് മകന്‍ ഉത്പാല്‍ സ്വതന്ത്രനായി മത്സരിക്കുക.

ഉത്പാല്‍ തീരുമാനം പുനപരിശോധിക്കണമെന്നും മനോഹര്‍ പരീക്കറിന്റെ സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി ബിജെപിയില്‍ തുടരണമെന്നും ബിജെപി ജനറല്‍ സെക്രട്ടറി സി ടി രവി അപേക്ഷിച്ചിട്ടുണ്ട്. ഗോവയില്‍ ബിജെപിക്ക് മാത്രമേ സ്ഥിരതയുള്ള ഒരു സര്‍ക്കാരിനെ രൂപീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ജനുവരി 30ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഗോവയിലെത്തുമെന്നും പ്രഖ്യാപനമുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം കൂറുമാറില്ലെന്ന് സ്ഥാനാര്‍ഥികളെക്കൊണ്ട് കോണ്‍ഗ്രസ് സത്യം ചെയ്യിപ്പിച്ചത് വലിയ ചര്‍ച്ചയായിട്ടുണ്ട്. ക്ഷേത്രങ്ങളിലും ക്രിസ്ത്യന്‍ പള്ളികളിലും മുസ്ലീം പള്ളികളിലുമായി 36 സ്ഥാനാര്‍ത്ഥികളാണ് ഇത്തരത്തില്‍ പ്രതിജ്ഞ ചൊല്ലിയത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയോടും ജനങ്ങളോടും വിധേയപ്പെടും എന്ന പ്രതിജ്ഞയാണ് സ്ഥാനാര്‍ത്ഥികള്‍ ചൊല്ലിയത്.

പനാജിയിലെ മഹാലക്ഷ്മി ക്ഷേത്രത്തിലെയും കൊങ്കണിയിലെ ബാംബോലിം ക്രോസിലുമെത്തി കൈകൂപ്പി വണങ്ങിയാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം അടുത്ത അഞ്ച് വര്‍ഷത്തേക്ക് കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം തുടരുമെന്ന് സ്ഥാനാര്‍ത്ഥികള്‍ പറഞ്ഞത്. പാര്‍ട്ടിക്കൊപ്പം ഏത് സാഹചര്യത്തിലും അടിയുറച്ച് നില്‍ക്കുമെന്നും പ്രതിജ്ഞയില്‍ പറയുന്നു. ഫെബ്രുവരി 14നാണ് ഗോവയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10 ന് വോട്ടെണ്ണല്‍ നടക്കും.

]]>
തിരിച്ചെത്തി രാഹുല്‍ ഗാന്ധി; ആദ്യ പരിപാടി ഗോവ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം https://malayalees.ch/rahul-returns-the-first-event-is-a-review-of-goa-election-preparations/ Tue, 11 Jan 2022 11:47:46 +0000 https://malayalees.ch/?p=55345 തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച രാത്രിയോടെയാണ് രാഹുല്‍ രാജ്യത്ത് തിരിച്ചെത്തിയത്.

തിരിച്ചെത്തിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ അദ്ദേഹം വിലയിരുത്തി. തെരഞ്ഞെടുപ്പ് സഖ്യത്തിനായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ സമീപിച്ചുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് മുതിര്‍ന്ന നേതാക്കളുടെ കൂടിക്കാഴ്ച എന്നത് ശ്രദ്ധയമാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് അദ്ദേഹം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാനത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രവര്‍ത്തക സമിതി അംഗവുമായ പി ചിദംബരവുമായി ചര്‍ച്ചനടത്തി. എ ഐ സി സിയുടെ സംഘടനാ ചുമതലയുളള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ചര്‍ച്ചയില്‍ പങ്കെടുത്തു.

സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോര്‍ ഫോണില്‍ ബന്ധപ്പെട്ടുവെന്ന് ഒരു ദേശീയ നേതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് വിവരം നല്‍കിയിരുന്നു. എന്നാല്‍, സംസ്ഥാനത്ത് ടി എം സിയുമായി യാതൊരു തെരഞ്ഞെടുപ്പ് സഖ്യവുമുണ്ടാവില്ലെന്ന് ചര്‍ച്ചക്ക് ശേഷം ദേശീയ നേതാക്കള്‍ വ്യക്തമാക്കി.

ടി എം സിക്കെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ കടുത്ത വികാരം നിലനില്‍ക്കുന്നുണ്ടെന്നും നേതാക്കള്‍ വിലയിരുത്തി. കോണ്‍ഗ്രസ് നേതാക്കളെ അടര്‍ത്തിയെടുത്ത് പാര്‍ട്ടി ശക്തിപ്പെടുത്തിയ ടി എം സിയുമായി ഏതെങ്കിലും തരത്തില്‍ സഹകരിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

]]>
ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക് https://malayalees.ch/goa-bjp-leader-michael-lobo-to-join-congress-today/ Mon, 10 Jan 2022 11:22:16 +0000 https://malayalees.ch/?p=55295 നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കമുള്ള നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോയ്ക്ക് പിന്നാലെ യുവമോര്‍ച്ചാ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഗജാനന്‍ ടില്‍വേയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഗജാനന്‍ ടില്‍വേ ആരോപിച്ചു. പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത്, ഗോവയുടെ ചുമതലയുള്ള ദിനേശ് ഗുണ്ടറാവു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വരദ് മര്‍ഗോല്‍ക്കര്‍ തുടങ്ങിയ നേതാക്കള്‍ ഗജാനനെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്തു.

ഗജാനന്‍ ടില്‍വെയെക്കൂടാതെ സങ്കേത് പര്‍സേക്കര്‍, വിനയ് വൈംഗങ്കര്‍, ഓം ചോദങ്കര്‍, അമിത് നായിക്, സിയോണ്‍ ഡയസ്, ബേസില്‍ ബ്രാഗന്‍സ, നിലേഷ് ധര്‍ഗാല്‍ക്കര്‍, പ്രതീക് നായിക്, നിലകാന്ത് നായിക് എന്നീ പ്രമുഖ നേതാക്കളും ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തി.

ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കല്‍ ലോബോ ഇന്ന് കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേര്‍ന്നേക്കും. നേരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പ്രചാരണ പരിപാടിയിലും മന്ത്രി പങ്കെടുത്തിരുന്നു. ബിജെപിയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ ന്യൂനപക്ഷ എംഎല്‍എയാണ് ലോബോ. ബിജെപിയുടെ പ്രവർത്തനത്തിൽ താനും പ്രവർത്തകരും അതൃപ്തരാണെന്നും അതുകൊണ്ടാണ് രാജിവെയെന്നും മൈക്കൽ ലോബോ പ്രതികരിച്ചു. ഫെബ്രുവരി 14 നാണ് ഗോവയിൽ തെരഞ്ഞെടുപ്പ്. മാർച്ച് 10 ന് ഫലപ്രഖ്യാപനവും ഉണ്ടാകും.

സ്വന്തം മണ്ഡലമായ കലുങ്കട്ട്, സലിഗാവോ, സിയോലിംസ മപുസ എന്നിവിടങ്ങളിലെ ന്യൂനപക്ഷ മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് ലോബോ. ഇദ്ദേഹത്തിന്റെ വരവ് കോണ്‍ഗ്രസിന് മേഖലയില്‍ നേട്ടമാകും. നേരത്തെ സാംഗും മണ്ഡലത്തിലെ സ്വതന്ത്ര എംഎല്‍എയായ പ്രസാദ് ഗോണ്‍കര്‍ സ്ഥാനം രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

2017 ൽ 17 അംഗങ്ങളുമായി സംസ്ഥാനത്ത് കോൺഗ്രസ്‌ ഒറ്റ കക്ഷി ആയിരുന്നെങ്കിലും 13 സീറ്റുകൾ മാത്രം നേടിയ ബിജെപി പ്രാദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അധികാരത്തിൽ എത്തുകയായിരുന്നു. പിന്നീട് ബിജെപിയിലേക്കും തൃണമൂൽ കോൺഗ്രസിലേക്കും എംഎൽഎ മാർ കൊഴിഞ്ഞു പോയതോടെ കോൺഗ്രസിന് അവശേഷിക്കുന്നത് രണ്ട് എംഎൽഎ മാർ മാത്രമാണ്.

]]>
കൊവിഡ് വ്യാപനം; ഗോവയിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം https://malayalees.ch/public-gatherings-restricted-in-goa/ Sat, 08 Jan 2022 04:01:57 +0000 https://malayalees.ch/?p=55199 കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഗോവയിൽ പൊതുസമ്മേളനങ്ങൾക്ക് നിയന്ത്രണം. തെരഞ്ഞെടുപ്പ് നടക്കുന്ന തീരദേശ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു. നിയന്ത്രണങ്ങൾ ജനുവരി 26 വരെ തുടരുമെന്നും സംസ്ഥാനത്തെ കൊവിഡ് സാഹചര്യം അനുസരിച്ച് കൂടുതൽ തീരുമാനം എടുക്കുമെന്നും സാവന്ത് കൂട്ടിച്ചേർത്തു.

ഔട്ട്ഡോർ വേദിയിൽ സിറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ച് സമ്മേളനം സംഘടിപ്പിക്കാം. ഇൻഡോർ വേദികളിൽ 100 ​​പേർക്ക് മാത്രമാണ് അനുമതി. ചന്തകൾ, പൊതുയോഗങ്ങൾ, രാഷ്ട്രീയ യോഗങ്ങൾ, ബീച്ചുകൾ മുതലായവയിൽ വലിയ ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് തടയാനാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, ഗോവയിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. സർക്കാർ പുറത്തിറക്കിയ ആരോഗ്യ ബുള്ളറ്റിൻ പ്രകാരം ഗോവയിൽ ഇന്നലെ 1432 പുതിയ COVID-19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 6,295 സാമ്പിളുകളാണ് പരിശോധിച്ചത്.

]]>
വിധിയെഴുതാൻ ഇനി ദിവസങ്ങൾ മാത്രം, തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ച് ഗോവ https://malayalees.ch/goa-elections-2022-outlook/ Fri, 07 Jan 2022 08:24:32 +0000 https://malayalees.ch/?p=55170 ഗോവൻ ജനത വിധിയെഴുതാൻ ഇനി രണ്ടുമാസത്തിൽ താഴെ മാത്രമേ സമയം ഉള്ളുവെന്നതിനാൽ തെരെഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു കഴിഞ്ഞു. രാഷ്ട്രീയപാർട്ടികൾ ഘട്ടം ഘട്ടമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും വോട്ടർമാർക്ക് മുന്നിൽ വച്ചു തുടങ്ങി. ഇത്തവണ കോൺഗ്രസ്‌ നൽകുന്ന വാഗ്ദാനങ്ങളിൽ ഒന്ന് കാലുമാറ്റക്കാരെ പാർട്ടിക്ക് വേണ്ട എന്നാണ്.

കൂറുമാറുന്ന പതിവ് എന്നെന്നേക്കുമായി അവസാനിപ്പിക്കും. കർണാടകയിലും മധ്യപ്രദേശിലും ഗോവയിലും മണിപ്പൂരിലുമെല്ലാം കണ്ടത് സമീപകാലത്തെ ഉദാഹരണങ്ങൾ. എംഎൽഎമാരുടെ കൊഴിഞ്ഞു പോക്കിൽ വലിയ ക്ഷീണവും തിരിച്ചടിയുമേറ്റ പാർട്ടിയാണ് ഗോവയിലെ കോൺഗ്രസ്‌. തിരിച്ചടി തുടരുന്നതിനിടെ ഗോവ പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി നേതൃത്വം കഴിഞ്ഞ ദിവസം ഒരു സുപ്രധാന തീരുമാനം കൈകൊണ്ടു. കൂറുമാറി വരുന്ന ഒരാളെയും പാർട്ടിയ്ക്ക് വേണ്ട.

വോട്ടർമാർ ഒരു പാർട്ടി ചിഹ്നത്തിൽ ജനപ്രതിനിധിയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, അധികാരത്തിനുവേണ്ടി മാത്രം അവർ പാർട്ടി മാറുന്നത് ശരിയല്ലെന്നും അതു വോട്ടർമാരോടുള്ള വഞ്ചനയാണെന്നും കോൺഗ്രസ്‌ നേതൃത്വം പറയുന്നു. അതുകൊണ്ടാണ് ധീരമായ ഈ തീരുമാനം കൈകൊണ്ടതെന്നാണ് പാർട്ടി വിശദീകരണം.

1991 ൽ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുടെ പിന്തുണയോടെ പ്രോഗ്രസ്സീവ് ഡെമോക്രറ്റിക് ഫ്രണ്ട് ആയിരുന്നു ഗോവ ഭരിച്ചിരുന്നത്. ലൂയിസ് പ്രോട്ടോ ബാർബോസ ആയിരുന്നു മുഖ്യമന്ത്രി. അന്നു സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസ്‌ കൂട്ടുപിടിച്ചത് രവി നായിക്കിനെ. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എംഎൽഎയായിരുന്നു അപ്പോൾ നായിക്. ആറു എംഎൽഎമാരെയും കൂടെ കൂട്ടി നായിക് എത്തിയപ്പോൾ പാർട്ടി അംഗത്വം മാത്രമല്ല മുഖ്യമന്ത്രി സ്ഥാനവും നൽകി കോൺഗ്രസ്‌. ഇപ്പോൾ കൂറുമാറി എത്തുന്നവരെ സ്വീക്കരിക്കില്ലെന്ന് പറയുന്നുണ്ടെങ്കിലും പ്രായോഗിക രാഷ്ട്രീയത്തിൽ ഈ നിലപാടുമായി കോൺഗ്രസിന് എത്രകാലം മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം.

അംഗങ്ങളുടെ കൂറുമാറ്റം കൊണ്ട് സർക്കാരുകൾ വീണ ചരിത്രം ഗോവയ്ക്ക് ഉണ്ട്. 1999ൽ 21 സീറ്റുകളുമായി നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിയ ലൂസിഞ്ഞോ ഫലേരിയോയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്‌ സർക്കാർ ഭരണത്തിലിരുന്നത് അഞ്ചു മാസത്തിൽ താഴെ മാത്രം. മുഖ്യമന്ത്രി മോഹമുണ്ടായിരുന്ന ഫ്രാൻസിസ്കോ സാർദീനയുടെ നേതൃത്വത്തിൽ പത്തു എംഎൽഎമാർ പാർട്ടി പിളർത്തുകയും ബിജെപി പിന്തുണയോടെ സർക്കാർ ഉണ്ടാക്കുകയും ചെയ്തു.

എന്നാൽ ഈ സർക്കാരിനും ആയുസ് പതിനൊന്നു മാസം മാത്രമായിരുന്നു. കോൺഗ്രസ്‌ നേതാവും അന്നത്തെ പ്രതിപക്ഷ നേതാവുമായ രവി നായിക് പത്തു എംഎൽഎമാരുമായി ബിജെപിയിൽ ചേർന്നത്തോടെ 2000 ഒക്ടോബറിൽ മനോഹർ പരീഖറിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ബിജെപി സർക്കാർ അധികാരത്തിൽ വന്നു. പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തിയ രവി നായിക് ഈമാസം ആദ്യം ബിജെപിയിലേക്ക് മടങ്ങി.

കോൺഗ്രസിന്റെ നഷ്ടം

2017 ൽ 40 അംഗ നിയമസഭയിലേക്കു നടന്ന വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നപ്പോൾ 17 സീറ്റുമായി കോൺഗ്രസ്‌ ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. പക്ഷെ സർക്കാർ ഉണ്ടാക്കിയത് 13 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി. പിന്നാലെ അംഗങ്ങൾ കൂറുമാറി തുടങ്ങി. ചിലർ ബിജെപിയായപ്പോൾ ചിലർ തൃണമൂലിൽ ചേർന്നു.ഇപ്പോൾ രണ്ടു എംഎൽഎമാർ മാത്രമാണ് കോൺഗ്രസിന് ഉള്ളത്. മുൻമുഖ്യമന്ത്രിമാരായ പ്രതാപ് സിംഗ് റാണെയും ദിഗംബർ കാമത്തും

ബിജെപി എംഎൽഎ കോൺഗ്രസിൽ

കൂറുമാറ്റം ഇല്ലാതാക്കുമെന്ന് കോൺഗ്രസ്‌ പറയുമ്പോഴും ഏറ്റവും ഒടുവിൽ ഒരു എംഎൽഎ മറുകണ്ടം ചാടിയത് കോൺഗ്രസ്സിലേക്കാണ്. വാസ്കോ മണ്ഡലത്തിലെ എംഎൽഎയും ബിജെപി നേതാവുമായ കാർലോസ് അൽമെയ്ഡയാണ് കോൺഗ്രസ്‌ പാളയത്തിൽ എത്തിയത്. മനോഹർ പരീഖറിന്റെ കാലത്തെ ബിജെപി അല്ല ഇപ്പോഴത്തെതെന്നാണ് രാജിക്ക് കാരണമായി കാർലോസ് അൽമെയ്ഡ പറയുന്നത്. അൽമെയ്ഡ കോൺഗ്രസിൽ ചേർന്നത് മറ്റു കൂറുമാറ്റങ്ങളുമായി താരതമ്യം ചെയ്യേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

പദ്ധതികൾ വാഗ്ദാനം നൽകി രാഷ്ട്രീയ പാർട്ടികൾ

സ്ത്രീക്ഷേമ പദ്ധതികൾ വാഗ്ദാനം ചെയ്ത് രണ്ടുമാസം മുൻപേ ഗോവയിൽ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങുകയാണ് രാഷ്ട്രീയ പാർട്ടികൾ. എല്ലാ സ്ത്രീകൾക്കും പ്രതിമാസം 5000 നൽകാനുള്ള പദ്ധതിയുമായി തൃണമൂൽ കോൺഗ്രസാണ് ഏറ്റവും ഒടുവിൽ രംഗത്തെത്തിയത്. സ്ത്രീകൾക്കായി ഗൃഹലക്ഷ്മി സ്കീം ആണ് തൃണമൂല്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഇത് തങ്ങൾ നേരത്തെ നടപ്പാക്കിയതാണെന്ന് ബിജെപി പറഞ്ഞു. 2016 ൽ ബിജെപി സർക്കാ‍ർ കൊണ്ടുവന്ന ഗൃഹ ആധാർ പദ്ധതിയാണ് ചൂണ്ടിക്കാണിക്കുന്നത്. അവിടെ സ്ത്രീകൾക്ക് നൽകിയിരുന്നത് 1500 രൂപയാണ്.

പക്ഷെ കുടുംബത്തിന്‍റെ ആകെ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിൽ കൂടരുതെന്നും 15 വർഷമായി ഗോവയിൽ താമസിക്കുന്നവരാവണമെന്നും നിബന്ധനയുണ്ടായിരുന്നു. ഇത്തരം നിയന്ത്രണങ്ങളൊന്നും ഗൃഹലക്ഷ്മി പദ്ധിതില്‍ ഉണ്ടാകില്ലെന്നാണ് തൃണമൂൽ വാഗ്ദാനം. കണക്ക് പ്രകാരം മൂന്നരലക്ഷം വീടുകളിൽ സഹായമെത്തും. ബജറ്റിന്‍റെ എട്ട് ശതമാനത്തോളം പദ്ധതിക്കായി വകയിരുത്തും. മാസങ്ങൾക്ക് മുൻപാണ് അധികാരത്തിലെത്തിയാൽ സ‍ർക്കാർ നിലവിൽ നൽകുന്ന 1500 രൂപ 2500 ആക്കുമെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചത്.

]]>
ഓക്സിജൻ ലഭിച്ചില്ല; ​ഗോവയിൽ 13 രോ​ഗികൾ കൂടി മരിച്ചു https://malayalees.ch/oxygen-crisi-in-goa-took-lives-of-thirteen/ Fri, 14 May 2021 11:26:54 +0000 https://malayalees.ch/?p=44161 ഗോവയിൽ ഓക്സിജൻ കിട്ടാതെ 13 രോഗികൾ കൂടി മരിച്ചു. ഗോവ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം.

ഇന്ന് പുലർച്ചെ ഒരു മണിക്കും ആറ് മണിക്കുമിടെയാണ് 13 പേരും മരിച്ചത്. ഇന്നലെ ഇതേ സമയക്ക് 15 പേരുടെ മരണം റിപ്പോർട്ട് ചെയ്തിരുന്നു. ബുധനാഴ്ച പുലർച്ചെ 20 പേരാണ് ഓക്സിജൻ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ചയും ഇതേ സമയത്ത് ഇതേ കാരണത്താൽ 26 പേർ മരണമടഞ്ഞിരുന്നു.

കഴിഞ്ഞ നാല് ദിവസത്തിനിടെ 74 രോഗികളാണ് ഈ ആശുപത്രിയിൽ മരിച്ചത്. കുറഞ്ഞ മർദ്ദത്തിലുള്ള ഓക്സിജനാണ് മരണകാരണമെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ ഇന്ന് വൈകീട്ട് 7 മണിക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി ആശുപത്രി അധികൃതർക്കും സർക്കാരിനും നിർദേശം നൽകിയിട്ടുണ്ട്.

]]>
24 മണിക്കൂറിനിടെ രാജ്യത്ത് 445 മരണം; ഗോവയില്‍ ആദ്യ കോവിഡ് മരണം https://malayalees.ch/goa-registers-first-covid-19-death/ Mon, 22 Jun 2020 07:51:20 +0000 https://malayalees.ch/?p=27431 ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 445 കോവിഡ് മരണം. 14,821 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ അഭയ കേന്ദ്രത്തിൽ ഗർഭിണികൾ അടക്കമുള്ളവർക്ക് കോവിഡ്. ഇതേ തുടര്‍ന്ന് അഭയ കേന്ദ്രം അടച്ചു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 3,870 പുതിയ രോഗികളുണ്ട്. ഇന്നലെ 101 പേർ മരിച്ചതോടെ മൊത്തം മരണം 6,085 ആയി.

അതേസമയം മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയുണ്ട്. പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു. രോഗം പോസിറ്റീവ് ആണെന്ന് അറിയുമ്പോള്‍ ചിലര്‍ ആശുപത്രികളില്‍ നിന്ന് കടന്നുകളയുന്നുവെന്നും പരാതിയുണ്ട്.

ഗോവയില്‍ ആദ്യത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പടര്‍ത്തിയിട്ടുണ്ട്. വടക്കന്‍ ഗോവയിലെ മോര്‍ലേം സ്വദേശിയായ 85കാരനാണ് കോവിഡ് ബാധിച്ച് മരിച്ചത്. രോഗം ബാധിച്ച് ഐ.സി.യുവിലായിരുന്നു ഇദ്ദേഹം. നിര്‍ഭാഗ്യകരമെന്നാണ് ആദ്യത്തെ കോവിഡ് മരണം സ്ഥിരീകരിച്ചുകൊണ്ട് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞത്. ഇതുവരെ 19 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച മോര്‍ലം പഞ്ചായത്തിനെ കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചിരുന്നു. അതേസമയം ഗോവയില്‍ ഇതുവരെ 818 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. രാജ്യത്തെ ആദ്യത്തെ കോവിഡ് മുക്ത സംസ്ഥാനമായി ഗോവയെ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു.

]]>