glenn maxwell – malayalees.ch https://malayalees.ch Malayalam Online News Portal Thu, 02 Nov 2023 08:23:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png glenn maxwell – malayalees.ch https://malayalees.ch 32 32 മാക്സ്‌വെലിനു പരുക്ക്; മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങി: ഓസ്ട്രേലിയക്ക് തിരിച്ചടി https://malayalees.ch/maxwell-marsh-injury-cricket-world-cup-australia/ Thu, 02 Nov 2023 08:23:28 +0000 https://malayalees.ch/?p=90479 ഓസ്ട്രേലിയയുടെ ലോകകപ്പ് സെമി പ്രതീക്ഷകൾക്ക് തിരിച്ചടിയായി മിച്ചൽ മാർഷിൻ്റെ മടങ്ങിപ്പോക്കും മാക്സ്‌വെലിൻ്റെ പരുക്കും. വ്യക്തിപരമായ കാരണങ്ങളാൽ മിച്ചൽ മാർഷ് നാട്ടിലേക്ക് മടങ്ങിയപ്പോൾ ഗ്ലെൻ മാക്സ്‌വലിന് ഗോൾഫ് കോഴ്സിൽ വച്ച് പരുക്കേറ്റു. ഇരുവരും ഈ മാസം നാലിന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് വിവരം. സുപ്രധാന താരങ്ങളായ ഇരുവരും ഇല്ലാതെയിറങ്ങുന്നത് ഓസീസിന് കനത്ത തിരിച്ചടിയാകും.

മിച്ചൽ മാർഷും ഗ്ലെൻ മാക്സ്‌വെലും പുറത്തായതിനാൽ ഇംഗ്ലണ്ടിനെതിരെ മാർക്കസ് സ്റ്റോയിനിസും കാമറൂൺ ഗ്രീനും തിരികെ എത്തിയേക്കും. എങ്കിലും മാർഷിൻ്റെയും മാക്സ്‌വെലിൻ്റെയും അഭാവം ഓസീസിനെ സാരമായി ബാധിക്കുമെന്നുറപ്പ്.

]]>
ഗ്രൗണ്ടിൽ തിരിച്ചെത്തിയതിന് പിന്നാലെ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക് https://malayalees.ch/glenn-maxwell-injured-in-comeback-game-ahead-of-odi-series-against-india/ Tue, 21 Feb 2023 07:05:29 +0000 https://malayalees.ch/?p=76607 ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായുള്ള തിരിച്ചുവരവ് മത്സരത്തിനിടെ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെല്ലിന് വീണ്ടും പരുക്ക്. ഓസ്‌ട്രേലിയയുടെ ആഭ്യന്തര ടൂർണമെന്റിൽ വിക്ടോറിയക്കായി കളിക്കുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്. കൈത്തണ്ടക്ക് പരുക്കേറ്റ താരം ഗ്രൗണ്ടിൽ നിന്നും മടങ്ങി. സ്ലിപ്പിൽ ഫീൽഡ് ചെയ്യുന്നതിനിടെയാണ് മാക്‌സ്‌വെല്ലിന് പരുക്കേറ്റത്.

വിക്ടോറിയയുടെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചെങ്കിലും മാക്‌സ്‌വെൽ ഇതുവരെ ബാറ്റിങ്ങിനായി ഇറങ്ങിയിട്ടില്ല. പരിശോധനയിൽ ഒടിവില്ലെന്ന് കണ്ടെത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാനാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും ക്രിക്കറ്റ് വിക്ടോറിയ വക്താവ് അറിയിച്ചു. ഒരിടവേള കഴിഞ്ഞ് ഗ്രൗണ്ടിൽ തിരിച്ചെത്തിയ താരം ആദ്യ ഇന്നിംഗ്‌സിൽ വെറും അഞ്ച് റൺസിന് പുറത്തായി. എന്നാൽ വിക്ടോറിയൻ പ്രീമിയർ ലീഗിൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിൽ തന്റെ ഫിറ്റ്നസ് പ്രകടിപ്പിക്കുന്നതിനായി അദ്ദേഹം ഫിഫ്റ്റി നേടിയിരുന്നു.

കഴിഞ്ഞ വർഷം ഒരു ജന്മദിന പാർട്ടിക്കായി മെൽബണിൽ എത്തിയപ്പോൾ അപകടത്തിൽ പെട്ട് മാക്‌സ്‌വെല്ലിൻ്റെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. ഇക്കാരണത്താൽ, ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിന്നും ബിഗ് ബാഷ് ലീഗിൽ നിന്നും അദ്ദേഹത്തെ പുറത്താക്കേണ്ടി വന്നു, കൂടാതെ ഇന്ത്യക്കെതിരായ നാല് മത്സര ടെസ്റ്റിൽ നിന്നും പുറത്തായി.

]]>
ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം;മാക്സ്‌വെല്‍ ഫിനിഷിംഗില്‍ ഓസീസിന് ജയം https://malayalees.ch/glenn-maxwell-propels-australia-past-sri-lanka-in-rain-hit-first-odi/ Wed, 15 Jun 2022 04:33:38 +0000 https://malayalees.ch/?p=63385 ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നു. മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു.

സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 ഓവറില്‍282-8 (ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം) ലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സിലെ പതിമൂന്നാം ഓവറിലാണ് മഴയെത്തിയത്. ഈ സമയം ഓസീസ് 12.4 ഓവറില്‍ 72-1 എന്ന നിലയിലായിരുന്നു. മഴക്ക് ശേഷം മത്സരം പുനരാരംഭിച്ചപ്പോള്‍ ഓസീസ് ലക്ഷ്യം 44 ഓവറില്‍ 282 റണ്‍സായി പുനര്‍നിര്‍ണയിച്ചു. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(44), സ്റ്റീവ് സ്മിത്തും(53) ചേര്‍ന്ന് ഓസീസിനെ മുന്നോട്ടു നയിച്ചു. ഇരുവരും പുറത്തായശേഷം ലാബുഷെയ്നും(24), മാര്‍ക്കസ് സ്റ്റോയ്നിസും(44) ഓസീസിനായി പൊരുതി.

സ്റ്റോയ്നിസ് പുറത്തായശേഷം ക്രീസിലെത്തിയ ഗ്ലെന്‍ മാക്സ്‌വെല്‍ ആദ്യം അലക്സ് ക്യാരിയെയും(21) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് പൊരുതി ഓസീസിനെ ജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 80 റണ്‍സെടുത്ത മാക്സ്‌വെല്‍ പുറത്താകാതെ നിന്നു. ആറ് സിക്സും ആറ് ഫോറും പറത്തിയാണ് മാക്സ്‌വെല്‍ 80 റണ്‍സടിച്ചത്. ചമീര എറിഞ്ഞ 43-ാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സ് അടിച്ച് മാക്സ്‌വെല്‍ ഓസീസിനെ ജയത്തിലെത്തിച്ചു.

]]>