Girlfriend – malayalees.ch https://malayalees.ch Malayalam Online News Portal Tue, 11 Apr 2023 04:42:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Girlfriend – malayalees.ch https://malayalees.ch 32 32 വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവം; ക്വട്ടേഷൻ നൽകിയ പെൺസുഹൃത്ത് പിടിയിൽ https://malayalees.ch/quotation-varkala-man-girlfriend-arrest/ Tue, 11 Apr 2023 04:41:46 +0000 https://malayalees.ch/?p=79416 വർക്കലയിൽ യുവാവിനെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദ്ദിച്ച സംഭവത്തിൽ പെൺസുഹൃത്ത് പിടിയിൽ. ചെറുന്നിയൂർ സ്വദേശി ലക്ഷ്‌മിപ്രിയ ആണ് പിടിയിലായത്. പ്രണയബന്ധത്തിൽ നിന്നു പിന്മാറാനായിരുന്നു ഇവർ ക്വട്ടേഷൻ നൽകിയത്. യുവാവിന്റെ നഗ്നദൃശ്യങ്ങൾ ഉൾപ്പടെ മൊബൈലിൽ ചിത്രീകരിച്ചിരുന്നു. കേസിൽ ആകെ 8 പ്രതികൾ ആണുള്ളത്. പ്രതിയായ എറണാകുളം സ്വദേശി അമൽ ഇന്നലെ പിടിയിലായിരുന്നു.

കൊട്ടേഷൻ നൽകിയ ലക്ഷ്മി പ്രിയ യുവാവിനെ വിവസ്ത്രമാക്കി മർദ്ദിക്കുന്നത് മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കഴക്കൂട്ടം ഭാഗത്തുനിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.

പ്രതി ചേർക്കപ്പെട്ട മറ്റുള്ളവർക്കു വേണ്ടി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഈ കേസിലെ ചിലർ വർക്കല കേന്ദ്രീകരിച്ചുള്ള ലഹരി സംഘത്തിലെ കണ്ണികളാണെന്നുള്ള വിവരം കൂടി അയിരൂർ പൊലീസിന് ലഭിച്ചിട്ടുണ്ട്.

]]>
കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം; യുവാവ് അറസ്റ്റിൽ https://malayalees.ch/man-wears-burqa-meet-girlfriend-arrested/ Thu, 18 Aug 2022 12:44:56 +0000 https://malayalees.ch/?p=66625 കാമുകിയെ കാണാൻ ബുർഖ ധരിച്ച് ആൾമാറാട്ടം നടത്തിയ 25കാരൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലാണ് സംഭവം. സ്ഥലത്തെ ക്രമസമാധാനനില തകർക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് സൈഫ് അലി എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

ദൂരെയൊരിടത്ത് ജോലി ലഭിച്ച് തൻ്റെ ഗ്രാമത്തിൽ നിന്ന് പോകുന്നതിനു മുന്നോടിയായി കാമുകിയെ കാണാൻ പോയതായിരുന്നു സൈഫ് അലി. പ്രദേശത്ത് സൈഫ് അലി സുപരിചിതനായതിനായതിനാൽ ഇയാൾ ബുർഖ ധരിച്ച് പോവുകയായിരുന്നു. എന്നാൽ, സൈഫിൻ്റെ നടത്തം ആളുകളിൽ സംശയമുണ്ടാക്കുകയും ആളുകൾ ബുർഖ നീക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പരിശോധനയിലാണ് ബുർഖ ധരിച്ചെത്തിയത് പുരുഷനാണെന്ന് മനസ്സിലായത്. തുടർന്ന് ആളുകൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

]]>
കാമുകിയെ ക്രൂരമായി മർദിച്ചു, പാസ്പോർട്ട് നശിപ്പിച്ചു; ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് തടവ് ശിക്ഷ https://malayalees.ch/indian-origin-malaysian-jailed-for-terrorising-girlfriend/ Thu, 23 Jun 2022 08:23:59 +0000 https://malayalees.ch/?p=63790 കാമുകിയെ ക്രൂരമായി മർദിച്ചതിന് സിംഗപ്പൂരിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ യുവാവിന് ജയിൽ ശിക്ഷ. പാർതിബൻ മണിയം എന്ന 30 കാരന് ഏഴ് മാസവും മൂന്നാഴ്ചയുമാണ് കോടതി തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. കാമുകിയെ മർദിക്കുകയും സിം കാർഡ് വിഴുങ്ങിയ ശേഷം ഫോൺ തകർക്കുകയും പാസ്‌പോർട്ട് വലിച്ചുകീറുകയും കൈകൊണ്ട് ശ്വാസം മുട്ടിക്കുകയും ചെയ്‌തെന്ന കേസിലാണ് സിംഗപ്പൂർ കോടതിയുടെ വിധി.

തന്റെ 38 വയസ്സുള്ള പങ്കാളിയുമൊത്ത് കഴിഞ്ഞ വർഷം ഡിസംബർ മുതൽ ജനുവരി 23 വരെ യുവതിയുടെ ബന്ധുവിനൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും ലിവിങ് റിലേഷനിലാണ്. ജനുവരി 23 ന് സുഹൃത്തുക്കളോടൊപ്പം മദ്യപിക്കാൻ പോയി തിരിച്ച് വീട്ടിലെത്തിയ പാർതിബൻ, മറ്റൊരു പുരുഷനോടൊപ്പമാണെന്ന് ആരോപിച്ച് യുവതിയെ അസഭ്യം പറഞ്ഞു. യുവതിയെ ആക്രമിക്കുന്ന അവസരങ്ങളിലെല്ലാം ഇയാൾ മദ്യലഹരിയിലായിരുന്നു.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി യുവതിയുടെ ബന്ധു ഇടപെട്ടെങ്കിലും പാർതിബൻ കാമുകിയെ തല്ലുകയും മർദിക്കുകയും ചെയ്തു. ഫ്ലാറ്റിൽ തിരിച്ചെത്തിയ പാർതിബൻ കാമുകിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അടുക്കള കത്തി കാമുകിയുടെ കഴുത്തിൽ വച്ചു. പിന്നീട് ടവൽ ഹോൾഡർ കൊണ്ട് യുവതിയുടെ തലയിൽ അടിച്ചു. ഇരുവരും തമ്മിൽ അടിപിടിയിലെത്തി. ബന്ധു പൊലീസിനെ വിളിക്കുകയും പാർതിബനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

എന്നാൽ ജാമ്യത്തിൽ തിരിച്ചെത്തിയ ഇയാൾ വീണ്ടും യുവതിയെ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒരിക്കൽ കൂടി ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ വീണ്ടും യുവതിയുടെ ഫ്ലാറ്റിലെത്തി. യുവതിയെ ഇടിക്കുകയും മലേഷ്യൻ പാസ്പോർട്ട് വലിച്ചുകീറുകയുമായിരുന്നു. പിന്നീട് വീണ്ടും പൊലീസെത്തി ഇയാളെ പിടികൂടി, കോടതിയിൽ ഹാജരാക്കി. തുടർന്ന് കോടതി ഇയാളെ ശിക്ഷിക്കുകയായിരുന്നു.

]]>