girl – malayalees.ch https://malayalees.ch Malayalam Online News Portal Mon, 07 Aug 2023 06:56:51 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png girl – malayalees.ch https://malayalees.ch 32 32 വിനോദയാത്രയ്ക്ക് കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി, പാലത്തിൽ നിന്ന് തള്ളിയിട്ടു; രക്ഷപ്പെട്ട് പെൺകുട്ടി https://malayalees.ch/lover-and-children-trip-youth-murder-attempt-girl-escaped-fvv-rz0dec/ Mon, 07 Aug 2023 06:56:46 +0000 https://malayalees.ch/?p=85756 ബെം​ഗളൂരു: കാമുകിയേയും കുഞ്ഞുങ്ങളേയും കൂട്ടി വിനോദയാത്രയ്ക്ക് പോയ യുവാവ് മൂവരേയും കൊലപ്പെടുത്താൻ ശ്രമിച്ചു. ആന്ധ്രയിലാണ് സംഭവം. പാലത്തിന് മുകലിൽ നിന്ന് കാമുകിയേയും കുഞ്ഞുങ്ങളേയും തള്ളിയിട്ടെങ്കിലും പത്ത് വയസ്സുകാരി തന്ത്രപരമായി രക്ഷപ്പെടുകയായിരുന്നു. അമ്മയുടെ കാമുകനായ ഉലവ സുരേഷ് എന്നയാളാണ് ഇവരെ തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. ഗുണ്ടൂരിലെ തടപ്പള്ളി സ്വദേശികളാണ് ഇവർ. 

രാജമഹേന്ദ്രവാരത്തേക്ക് വിനോദയാത്ര പോകാനെന്ന പേരിലാണ് കാമുകിയേയും കുഞ്ഞുങ്ങളെയും കൂട്ടി സുരേഷ് രാവുലപള്ളത്ത് എത്തിയത്. തുടർന്ന് ഫോട്ടോ എടുക്കാനെന്ന പേരിൽ ഇവരെ പാലത്തിന് മുകളിൽ കയറ്റി നിർത്തി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ആന്ധ്രയിലെ രാവുലപള്ളത്ത് ഗൗതമി- ഗോദാവരി പുഴയ്ക്ക് മുകളിലുള്ള പാലത്തിൽ നിന്നാണ് തള്ളിയിട്ട് കൊല്ലാൻ നോക്കിയത്. എന്നാൽ കൂട്ടത്തിലുള്ള പത്ത് വയസ്സുകാരി പാലത്തിന് അരികിലുള്ള പൈപ്പിൽ തൂങ്ങിക്കിടന്ന് രക്ഷപ്പെടുകയായിരുന്നു. 

പൈപ്പിൽ തൂങ്ങിക്കിടന്ന് കുട്ടി ഉടുപ്പിന്‍റെ പോക്കറ്റിലുള്ള ഫോണെടുത്ത് 100-ൽ വിളിക്കുകയും സ്ഥലത്തേയ്ക്ക് അതിവേഗം എത്തിയ പൊലീസ് പൈപ്പിൽ തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുകയുമായിരുന്നു. എന്നാൽ പുഴയിൽ വീണ അമ്മയേയും കുഞ്ഞിനേയും ഒഴുക്കിൽപെട്ട് കാണാതാവുകയും ചെയ്തു. അമ്മയ്ക്കും ഒരു വയസ്സുള്ള കുഞ്ഞിനും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. പെണ്‍കുട്ടിയാണ് പൊലീസിനോട് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. സംഭവത്തിനു ശേഷം യുവാവ് കടന്നുകളഞ്ഞു. ഇയാൾക്കുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ തന്ത്രപരമായ ഇടപെടലിലാണ് ജീവൻ തിരിച്ചു കിട്ടിയതെന്ന് പൊലീസ് പറയുന്നു. 

]]>
സുഹൃത്തിനെ അടിച്ചു വീഴ്ത്തി; തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം https://malayalees.ch/malayali-girl-raped-tamil-nadu/ Mon, 16 Jan 2023 04:18:20 +0000 https://malayalees.ch/?p=74518 തമിഴ്നാട്ടിൽ മലയാളി പെൺകുട്ടിക്ക് ക്രൂര പീഡനം. സുഹൃത്തിനെ അടിച്ചു വീഴ്ത്തിയായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിൽ ആറു പേർ പൊലീസ് പിടിയിലായി . രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് കൈയ്ക്കും കാലിനും പരുക്കേറ്റു. കാഞ്ചീപുരത്താണ് സംഭവം. പത്തിലധികം സ്ത്രീകളെ പീഡിപ്പിച്ച സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.

]]>
കോഴിക്കോട് പ്രണയപ്പകയിൽ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി https://malayalees.ch/kozhikode-hacked-girl-health-condition/ Sat, 11 Jun 2022 04:21:02 +0000 https://malayalees.ch/?p=63218 കോഴിക്കോട് നാദാപുരത്ത് പ്രണയപ്പകയിൽ യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി മൊബൈൽ നമ്പർ ബ്ലോക്ക്‌ ചെയ്തതാണ് പ്രകോപനത്തിന് കാരണമെന്ന് പ്രതി റഫ്നാസ് പൊലീസിന് മൊഴി നൽകി. വിദ്യാർത്ഥിനി രാവിലെ കോളേജിൽ പോകുമ്പോൾ ആക്രമിക്കാനായിരുന്നു പ്രതിയുടെ ആദ്യ പദ്ധതി.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇരുപതുകാരിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പെൺകുട്ടി തന്നിൽ നിന്ന് ഒഴിഞ്ഞു മാറിയതും ഫോൺ ബ്ലോക്ക്‌ ചെയ്തതുമാണ് പ്രകോപന കാരണമെന്നാണ് പ്രതി റഫ്നാസിന്റെ മൊഴി. തെളിവെടുപ്പിനിടെയാണ് പ്രതി ഇക്കാര്യം പൊലീസിനോട് പറഞ്ഞത്.

പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച പ്രതി കുറ്റബോധം പോലും പ്രകടിപ്പിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. പ്രതി കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് കൃത്യത്തിന് എത്തിയത്. കൊടുവാളും പെട്രോളുമായി രാവിലെ തന്നെ റഫ്‌നാസ് ബൈക്കിൽ പെൺകുട്ടിയുടെ വീടിന് സമീപം എത്തി. കോളേജിലേക്ക് പോകുംവഴിയിൽ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പെൺകുട്ടിയുടെ കൂടെ പിതാവ് ഉണ്ടായിരുന്നതിനാൽ പദ്ധതി നടന്നില്ല. പിന്നീട് ഉച്ചയ്ക്ക് പെൺകുട്ടി സഞ്ചരിച്ച ബസിനെ ബൈക്കിൽ പിന്തുടർന്നാണ് ആക്രമിക്കാൻ എത്തിയത്. വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ലക്ഷ്യം. കാറിലെത്തിയ നാല് യുവാക്കൾ തടഞ്ഞതിനാൽ പെട്രോൾ ഉപയോഗിക്കാനായില്ല.

]]>