girl raped – malayalees.ch https://malayalees.ch Malayalam Online News Portal Wed, 20 Sep 2023 08:21:52 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png girl raped – malayalees.ch https://malayalees.ch 32 32 5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി https://malayalees.ch/7-year-old-boy-accused-of-raping-5-year-old-girl-in-kanpur/ Wed, 20 Sep 2023 08:21:47 +0000 https://malayalees.ch/?p=88078 അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.

ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ഗ്രാമത്തിൽ ഞായറാഴ്ച രാത്രി വൈകിയാണ് സംഭവം. കളിച്ചുകൊണ്ടിരുന്ന മകളെ ഏഴുവയസ്സുകാരൻ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് അഞ്ചുവയസ്സുകാരിയുടെ അമ്മ പരാതിയിൽ പറയുന്നു. കുട്ടികളെ ജില്ലാ ആശുപത്രിയില്‍ പരിശോധനക്ക് വിധേയരാക്കി. ബലാത്സംഗം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.

ഇതിൻ്റെ അടിസ്ഥാനത്തിലാണ് അക്ബര്‍പുര്‍ പൊലീസ് കേസെടുത്തത്. ഐപിസി 376, പോക്സോ ആക്ട് എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസ് ജാഗ്രതയോടെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അക്ബർപൂർ കോട്വാലി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സതീഷ് സിംഗ് പറഞ്ഞു. നിയമോപദേശം ലഭിച്ച ശേഷമേ കേസിൽ തുടർനടപടി സ്വീകരിക്കൂ. ചൊവ്വാഴ്ചയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നും സതീഷ്.

]]>
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, കഴുത്തറുത്ത് കാട്ടിൽ തള്ളി; യുവാവ് അറസ്റ്റിൽ https://malayalees.ch/assam-man-allegedly-raped-minor-stuffed-her-in-bag/ Sat, 08 Oct 2022 08:12:51 +0000 https://malayalees.ch/?p=69270 പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളുകയായിരുന്നു. യുവതി മറ്റൊരാളോടൊപ്പം ദുർഗാ പൂജയ്ക്ക് പോയതിൻ്റെ ദേഷ്യത്തിലാണ് കൊലപാതക ശ്രമമെന്ന് പൊലീസ്.

അസമിലെ ക്യാച്ചർ ജില്ലയിൽ ഒക്ടോബർ 3 നാണ് സംഭവം. പെൺകുട്ടി തൻ്റെ കാമുകിയാണെന്ന് 26 കാരൻ അവകാശപ്പെടുന്നു. പെൺകുട്ടി മറ്റൊരാൾക്കൊപ്പം ദുർഗാ പൂജ ചടങ്ങിൽ പങ്കെടുത്തതാണ് യുവാവിനെ ചൊടിപ്പിച്ചത്. ഇവിടെ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപ്പോയി ക്രൂരമായി പീഡിപ്പിച്ചു. പിന്നീട് കഴുത്തറുത്ത് ബാഗിലാക്കി കാട്ടിൽ തള്ളി.

ഒക്ടോബർ 3 ന് മകളെ കാണാനില്ലെന്ന് കുടുംബം പരാതിപ്പെട്ടു. എന്നാൽ പെൺകുട്ടി ആക്രമണത്തെ അതിജീവിച്ചു സ്വയം മോചിതയായ പെൺകുട്ടി അടുത്ത ദിവസം രാത്രി വൈകി വീട്ടിൽ തിരിച്ചെത്തി. ചോരയിൽ കുളിച്ച പെൺകുട്ടിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ അവൾ സിൽചാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജീവനുവേണ്ടി പോരാടുകയാണ്.

]]>