girl death – malayalees.ch https://malayalees.ch Malayalam Online News Portal Tue, 27 Oct 2020 12:43:55 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png girl death – malayalees.ch https://malayalees.ch 32 32 ഹരിയാനയില്‍ കോളജിന് മുന്നില്‍ പെണ്‍കുട്ടിയെ വെടിവെച്ച് കൊന്നു https://malayalees.ch/buy-land-in-jamu-kashmir-and-ladakhcentral-government-issued-notification-2/ Tue, 27 Oct 2020 12:43:36 +0000 https://malayalees.ch/?p=33983 ഹരിയാനയില്‍ ഇരുപത്തൊന്നുകാരിയെ കോളജിന് മുന്നില്‍ വെടിവെച്ച് കൊന്നു. ഹരിയാനയിലെ ഫരീദാബാദിലാണ് പട്ടാപകല്‍ നടുറോഡില്‍ വെച്ച് ക്രൂരകൃത്യം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി. കൊലപാത ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

അഗര്‍വാള്‍ കോളജ് വിദ്യാര്‍ഥിനിയായ യുവതി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങും വഴി പ്രതികള്‍ ബലമായി കാറില്‍ പിടിച്ചു കയറ്റുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇവരുടെ കയ്യില്‍ നിന്നും കുതറിയോടി രക്ഷപ്പെടുന്നതിനിടെയാണ് രണ്ടു പ്രതികളിലൊരാള്‍ പെണ്‍കുട്ടിക്ക് നേരെ വെടിവെച്ചത്. തുടര്‍ന്ന് ഇരുവരും കാറില്‍ കയറി രക്ഷപ്പെട്ടു.

പ്രതികള്‍ തൗസീഫ്, റൈഹാന്‍ എന്നിവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിന് മുന്‍പും പെണ്‍കുട്ടിയെ തട്ടികൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമം നടത്തിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും മകളുടെ സുരക്ഷയെ ഓര്‍ത്ത് പിന്‍വലിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഇന്ന് അവര്‍ തങ്ങളുടെ മകളെ കൊലപ്പെടുത്തിയിരിക്കുന്നു. തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും, മകളെ വെടിവെച്ച് കൊലപ്പെടുത്തിയ പോലെ പ്രതികളെയും കൊലപ്പെടുത്തണമെന്നും മാതാപിതാക്കള്‍ പറഞ്ഞു.

]]>