ghulam nabi azad – malayalees.ch https://malayalees.ch Malayalam Online News Portal Mon, 29 Aug 2022 08:04:13 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ghulam nabi azad – malayalees.ch https://malayalees.ch 32 32 ‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ് https://malayalees.ch/ghulam-nabi-azad-praises-modi/ Mon, 29 Aug 2022 08:04:05 +0000 https://malayalees.ch/?p=67249 നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം നല്‍കിയ മറുപടിയെയും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി.

സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു.

രാജിക്ക് പിന്നാലെ താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കിയിരുന്നു. ജമ്മുകശ്മീര്‍ കേന്ദ്രീകരിച്ചാകും പാര്‍ട്ടി രൂപീകരിക്കുക. രാജി തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുമെന്നും പുതിയ രാഷ്ട്രീയ നിലപാട് ജമ്മു കശ്മീര്‍ കേന്ദ്രീകരിച്ച് കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാജിക്ക് പിന്നാലെ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുന്നു എന്നും ഗുലാബ് നബി ആസാദ് വ്യക്തമാക്കിയിരുന്നു.

]]>
ഗുലാം നബി പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കോൺഗ്രസിൽ കൂട്ടരാജി https://malayalees.ch/5-jk-leaders-resign-from-congress-in-support-of-ghulam-nabi-azad/ Fri, 26 Aug 2022 12:47:46 +0000 https://malayalees.ch/?p=67143 മുതിർന്ന നേതാവ് ഗുലാം നബി ആസാദ് പാർട്ടി വിട്ടതിന് പിന്നാലെ ജമ്മു കശ്മീർ കോൺഗ്രസിൽ കൂട്ട രാജി. ആസാദിനെ പിന്തുണച്ച് 5 നേതാക്കൾ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചു. ജമ്മു കശ്മീർ മുൻ എംഎൽഎമാരായ ജി.എം സറൂരി, ഹാജി അബ്ദുൾ റഷീദ്, മുഹമ്മദ് അമീൻ ഭട്ട്, ഗുൽസാർ അഹമ്മദ് വാനി, ചൗധരി മുഹമ്മദ് അക്രം എന്നിവരാണ് രാജിവച്ചത്.

ഭരണ നേതൃത്വവുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജി. സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. രാഹുല്‍ ഗാന്ധിയുടെ പക്വതയില്ലായ്മയും പാര്‍ട്ടിയിലെ കണ്‍സള്‍ട്ടേറ്റീവ് സംവിധാനത്തെ തകര്‍ത്തുവെന്നും കത്തില്‍ പറയുന്നു. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്.

]]>
ഗുലാം നബി ആസാദിന്റെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരം; ഒമര്‍ അബ്ദുള്ള https://malayalees.ch/omar-abdullah-reacts-the-resignation-of-ghulam-nabi-azad/ Fri, 26 Aug 2022 08:12:09 +0000 https://malayalees.ch/?p=67132 ഗുലാം നബി ആസാദിന്റെ രാജി പാര്‍ട്ടിക്കേറ്റ കനത്ത പ്രഹരമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ പരക്കുകയായിരുന്നു. ഗുലാം നബിയുടെ രാജി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമാണ്.

സമീപകാലത്ത് പാര്‍ട്ടി വിട്ട ഏറ്റവും മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ രാജിക്കത്ത് തന്നെ് വളരെ വേദനാജനകമാണ്. ഒമര്‍ അബ്ദുള്ള പ്രതികരിച്ചു. രാജ്യത്തെ മഹത്തായ ഈ വലിയ പാര്‍ട്ടി തകരുന്നത് കാണുമ്പോള്‍ സങ്കടമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശീയ നേത്യത്വത്തിന്റെ സമീപനത്തില്‍ കടുത്ത അതൃപ്തി വ്യക്തമാക്കിയാണ് ഗുലാം നബി പ്രാഥമിക അംഗത്വം ഉപേക്ഷിച്ചത്. എട്ട് വര്‍ഷമായി പാര്‍ട്ടിയുടെ ചുമതല ഗൗരവമില്ലാത്ത രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കാന്‍ ശ്രമിച്ചതാണ് ഇന്നത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ഗുലാം നബി അസാദ് രാജിക്കത്തില്‍ കുറ്റപ്പെടുത്തുന്നു.

നാല് പേജുള്ള രാജിക്കത്ത് രാഹുല്‍ ഗാന്ധിയ്ക്ക് എതിരായ കുറ്റപത്രമാക്കിയാണ് ആസാദിന്റെ രാജി പ്രഖ്യാപനം. നിര്‍വാഹക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചു എന്ന് തുടങ്ങുന്നതാണ് വിമര്‍ശനങ്ങള്‍. റിമോട്ട് കണ്ട്രോള്‍ മോഡല്‍ പാര്‍ട്ടിയുടെ ആര്‍ജവം തകര്‍ത്തു. രാഹുല്‍ നടപ്പാക്കുന്നത് സെക്യൂരിറ്റി ഗാര്‍ഡിന്റെയും പി എ മാരുടെയും തീരുമാനങ്ങള്‍ ആണെന്നും കത്തില്‍ പറയുന്നു.

പാര്‍ട്ടിയെ തിരുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍,ആക്രമിക്കുകയും, അവഹേളിക്കുകയും, അപമാനിക്കുകയും ചെയ്തു. പ്രതീക്കാത്മകമായി തന്റെ സംസ്‌കാരം നടത്തിയവരെ രാഹുല്‍ ആദരിച്ചു എന്ന വിമര്‍ശനം ഗുലാം കത്തില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടിയിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ രാഷ്ട്രമായ് തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചു. പാര്‍ട്ടി നേതൃത്വം ഏറ്റെടുക്കാന്‍ ബിനാമികളെ പ്രേരിപ്പിക്കുന്നു എന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി. ഗുലാം നബിയുടെ രാജി കോണ്‍ഗ്രസ്സ് ദേശിയ നേതൃത്വത്തിന് കടുത്ത പ്രതിസന്ധിയാണ് സമ്മാനിച്ചിരിക്കുന്നത്. പാര്‍ട്ടി വിടാനുള്ള ഗുലാം നബിയുടെ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അജയ് മാക്കാന്‍ പ്രതികരിച്ചു.

ജി23 യിലെ ഭാഗമായിരുന്ന ഗുലാം നബി പാര്‍ട്ടി വിടുന്ന കൂട്ടായ്മയിലെ ആറാമനാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ പ്രധാനപ്പെട്ട ഒരു പാര്‍ട്ടിയില്‍ ചേരുകയോ ഗുലാം നബി ചെയ്യും എന്ന് അദ്ദേഹത്തോട് അടുത്ത വ്യത്തങ്ങള്‍ സൂചിപ്പിച്ചു.

]]>
തിരുത്തൽ നടപടി നിർദ്ദേശങ്ങൾ സമർപ്പിക്കും; ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന https://malayalees.ch/sonia-gandhi-ghulam-nabi-azad/ Thu, 17 Mar 2022 05:18:28 +0000 https://malayalees.ch/?p=58703 തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന. ഇന്നലെ പതിനെട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തയാറാക്കിയ നിർദേശങ്ങൾ ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ ധരിപ്പിച്ചേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.

എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പോകുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം. സംഘടനയുടെ എല്ലാ തലത്തിലും ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന നേതൃത്വം വേണമെന്നാണ് ജി23 നേതാക്കളുടെ നിലപാട്. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ ബദലാകാൻ വേദിയൊരുക്കണം. ഇതിനായി സമാന മനസ്ഥിതിയുള്ള പാർട്ടികളുമായി ചർച്ചകൾ ആരംഭിക്കണമെന്ന നിർദേശം ജി23 സോണിയ ഗാന്ധിക്ക് മുന്നിൽ വയ്ക്കും. അടുത്ത നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ജി23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ ഗുലാം നബി ആസാദിന്റെ വസതിയിൽ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ, ഭൂപീന്ദർ സിംഗ് ഹൂഡ, മണി ശങ്കർ അയ്യർ, പി.ജെ. കുര്യൻ തുടങ്ങി 18 നേതാക്കളാണ് നാല് മണിക്കൂറോളം യോഗം ചേർന്നത്.

]]>