germany – malayalees.ch https://malayalees.ch Malayalam Online News Portal Fri, 10 Mar 2023 11:47:01 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png germany – malayalees.ch https://malayalees.ch 32 32 ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു https://malayalees.ch/several-killed-in-shooting-in-germanys-hamburg-church-2/ Fri, 10 Mar 2023 11:46:47 +0000 https://malayalees.ch/?p=77794 ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു.

രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ നടക്കുന്നതിനാൽ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

]]>
ജർമ്മനിയിലെ പള്ളിയിൽ വെടിവയ്പ്പ്: നിരവധി പേർ കൊല്ലപ്പെട്ടു https://malayalees.ch/several-killed-in-shooting-in-germanys-hamburg-church/ Fri, 10 Mar 2023 04:49:03 +0000 https://malayalees.ch/?p=77739 ജർമ്മനിയിലെ ഹാംബർഗിൽ പള്ളിയിലുണ്ടായ വെടിവയ്പ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗ്രോസ് ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗെ സ്ട്രീറ്റിലാണ് വെടിവയ്പ്പ് നടന്നത്. ഏഴ് പേർ കൊല്ലപ്പെട്ടതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം മരിച്ചവരിൽ അക്രമിയും ഉൾപ്പെടുന്നതായി ഹാംബർഗ് പൊലീസ് സംശയിക്കുന്നു.

രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഒന്നോ അതിലധികമോ പേർ ചേർന്നാണ് വെടിവയ്പ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ കാരണം കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്ന് വെടിയൊച്ച കേട്ടതായും പരിശോധനയിൽ ഒരു മൃതദേഹം കണ്ടെത്തിയെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് അക്രമിയുടേതാണെന്ന് പൊലീസ് സംശയിക്കുന്നു. സംഭവസ്ഥലത്ത് നിന്നുള്ള ചില ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രദേശം വളഞ്ഞ പൊലീസ് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. ഓപ്പറേഷൻ നടക്കുന്നതിനാൽ സമീപത്തെ താമസക്കാരോട് വീടിന് പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. സംഭവത്തെ കുറിച്ച് കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർത്ഥിച്ചു.

]]>
യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും; ഇത് റഷ്യയ്ക്കുള്ള ഭീഷണിയല്ലെന്ന് ബൈഡന്‍ https://malayalees.ch/biden-says-sending-tanks-is-no-offensive-threat-to-russia/ Thu, 26 Jan 2023 04:41:46 +0000 https://malayalees.ch/?p=75035 റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രൈനെ സഹായിക്കുന്നതിനായി യുക്രൈന് യുദ്ധടാങ്കറുകള്‍ നല്‍കുമെന്ന് സ്ഥിരീകരിച്ച് ജര്‍മനിയും അമേരിക്കയും. മാരക പ്രഹരശേഷിയുള്ള ലെപ്പേഡ് ടാങ്കറുകള്‍ ഉടന്‍ യുക്രൈന് കൈമാറുമെന്ന് ജര്‍മനി അറിയിച്ചു. M1 എബ്രാംസ് ടാങ്കറുകളാണ് അമേരിക്ക യുക്രൈന് കൈമാറുക.

14 ജര്‍മന്‍ നിര്‍മിത ലെപ്പേഡ്-2 ടാങ്കറുകളാണ് ജര്‍മനി യുക്രൈന് കൈമാറാനിരിക്കുന്നത്. ജര്‍മനിയില്‍ നിന്നും ടാങ്കറുകളെത്താന്‍ വൈകുന്നതില്‍ യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ആശങ്കയും നിരാശയും പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ജര്‍മനി യുദ്ധടാങ്കറുകള്‍ കൈമാറാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കുന്നത്.

യൂറോപ്യന്‍ സഖ്യകക്ഷികളുമായുള്ള ടെലിഫോണ്‍ കോളുകള്‍ക്ക് ശേഷം വൈറ്റ് ഹൗസിലാണ് ടാങ്കറുകള്‍ കൈമാറാനുള്ള തീരുമാനം അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കിയത്. യുക്രേനിയന്‍ ബറ്റാലിയന് തുല്യമായ 31 അബ്രാംസ് ടാങ്കറുകള്‍ അമേരിക്ക അയയ്ക്കുമെന്നും ജര്‍മ്മനി സ്വന്തം ലെപ്പാര്‍ഡ് 2 ടാങ്കുകള്‍ സംഭാവന ചെയ്യുമെന്നും ബൈഡന്‍ വൈറ്റ് ഹൗസില്‍ പറഞ്ഞു.

ടാങ്കറുകള്‍ കൈമാറുന്നത് റഷ്യയ്ക്കുള്ള പ്രകടമായ ഭീഷണിയല്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. തങ്ങളുടെ രാജ്യം സംരക്ഷിക്കുന്നതിന് യുക്രൈന്‍ ജനതയ്ക്കുള്ള സഹായം മാത്രമാണ് ഇതെല്ലാം. റഷ്യന്‍ സൈന്യം മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചാല്‍ യുദ്ധം ഇന്ന് ഈ നിമിഷം അവസാനിക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

]]>
സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം; ലോകകപ്പിൽ ഇന്ന് കരുത്തർ കളത്തിൽ https://malayalees.ch/qatar-fifa-world-cup-spain-germany-croatia-belgium/ Wed, 23 Nov 2022 07:40:14 +0000 https://malayalees.ch/?p=71736 ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

ഖത്തർ ലോകകപ്പിൽ ഇന്ന് വമ്പന്മാർ കളത്തിൽ. മുൻ ചാമ്പ്യന്മാരായ സ്പെയിൻ, ജർമനി, ക്രൊയേഷ്യ, ബെൽജിയം എന്നീ ടീമുകൾ ഇന്ന് കളത്തിലിറങ്ങും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് ഗ്രൂപ്പ് എഫിൽ ക്രൊയേഷ്യ മൊറോക്കോയെ നേരിടും. വൈകിട്ട് 6.30ന് ഗ്രൂപ്പ് ഇയിൽ ജർമനി ജപ്പാനെയും രാത്രി 9.30ന് സ്പെയിൻ കോസ്റ്റാറിക്കയെയും നേരിടും. ഗ്രൂപ്പ് എഫിൽ ബെൽജിയവും കാനഡയും തമ്മിലുള്ള മത്സരം പുലർച്ചെ 12.30നാണ്.

]]>
ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷിക്ക് ഇറങ്ങി ജർമൻ യുവതി; വിഡിയോ കണ്ടത് രണ്ടരക്കോടി ആളുകൾ https://malayalees.ch/german-woman-plants-onions-with-indian-mother-in-law/ Sat, 12 Nov 2022 05:27:41 +0000 https://malayalees.ch/?p=71122 ഇന്ത്യൻ ജീവിതരീതികളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ജർമൻ യുവതിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഭർത്താവിന്റെ ഗ്രാമത്തിൽ അദ്ദേഹത്തിന്റെ അമ്മയ്‌ക്കൊപ്പം കൃഷി ചെയ്യുന്ന ജൂലി ശർമ എന്ന യുവതിയുടേതാണ് വിഡിയോ.(german Woman Plants Onions With Indian Mother-In-Law)

ജയ്പൂർ സ്വദേശിയായ അർജുൻ ശർമയാണ് ഇവരുടെ ഭർത്താവ്. കൃഷിയിടത്തിൽ ജൂലി ഭർതൃമാതാവിനൊപ്പം ഉള്ളി കൃഷി ചെയ്യുന്നതിന്റെ വിഡിയോ അർജുൻ തന്നെയാണ് പകർത്തിയത്. എവിടെ നിന്നാണ് വരുന്നതെന്ന് ജൂലിയോട് അർജുൻ ചോദിക്കുന്നത് വിഡിയോയിൽ കേൾക്കാം. ജർമനിയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ ഏഴു കടലുകൾ കടന്നെത്തിയത് ഇന്ത്യയിൽ ഉള്ളി നടാനാണോ എന്നും ഇയാൾ തമാശയായി ചോദിക്കുന്നുണ്ട്.

ഏറെ ഇഷ്ടപ്പെടുന്ന ജോലിയാണെന്നും ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും ജൂലി ഇതിന് മറുപടിയും നൽകുന്നുണ്ട്. തന്നെ ശല്ല്യപ്പെടുത്താതെ അവിടെ നിന്ന് മാറിനിൽക്കാൻ അർജുനോട് ജൂലി ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം. ഹിന്ദിയിലാണ് അവരുടെ സംസാരം.

രണ്ടു കോടി 80 ലക്ഷം ആളുകളാണ് ഇതുവരെ ഈ വിഡിയോ കണ്ടത്. 21 ലക്ഷം ആളുകൾ ഈ വിഡിയോ ലൈക്കും ചെയ്തു. ഒരു മടിയും കാണിക്കാതെ ഇന്ത്യൻ സംസ്‌കാരവുമായി ഇത്രവേഗം ഇഴുകിച്ചേർന്ന ജൂലിയെ അഭിനന്ദിച്ച് നിരവധി പേർ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. ജൂലിക്കും അർജുനും ആശംസകൾ അറിയിക്കുന്നുവെന്നും ആളുകൾ കമന്റിൽ പറയുന്നു.

]]>
ഈ യുദ്ധത്തില്‍ വിജയികളില്ല; സമാധാനത്തെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്ന് യുക്രൈന്‍ വിഷയത്തില്‍ മോദി https://malayalees.ch/no-victory-in-ukraine-war-says-modi-in-meeting-with-german-chancellor/ Tue, 03 May 2022 04:30:32 +0000 https://malayalees.ch/?p=61162 യുക്രൈന്‍-റഷ്യ വിഷയം ജര്‍മന്‍ വൈസ് ചാന്‍സലറുമായുള്ള കൂടിക്കാഴ്ചയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങള്‍ക്കും വിജയിക്കാനാകില്ല. ഇന്ത്യ എന്നും സമാധാനത്തെയാണ് പിന്തുണയ്ക്കുന്നതെന്നും യുദ്ധം നീണ്ടുനില്‍ക്കാതെ അവസാനിപ്പിക്കണമെന്നും മോദി പറഞ്ഞു.

‘യുക്രൈനില്‍ അധിവേശം ആരംഭിച്ചതുമുതല്‍ അത് പരിഹരിക്കാനുള്ള മാര്‍ഗമായി ഞങ്ങള്‍ മുന്നോട്ടുവച്ചത് വെടിനിര്‍ത്തല്‍ ആശയവും ചര്‍ച്ചകളുമായിരുന്നു. ഈ യുദ്ധത്തില്‍ ഒരു രാജ്യവും ജയിക്കാന്‍ പോകുന്നില്ല. എല്ലാവര്‍ക്കും നഷ്ടവും തോല്‍വിയും മാത്രമാണുണ്ടാകുക. എന്തുതന്നെയായാലും സമാധാനത്തെയാണ് ഞങ്ങള്‍ പിന്തുണയ്ക്കുന്നത്. മാനുഷികാഘാതകങ്ങള്‍ക്കുപുറമേ എണ്ണവിലയിലും ആഗോള ഭക്ഷ്യവിതരണത്തിലുമാണ് നഷ്ടമുണ്ടാകുന്നുവെന്ന് പറഞ്ഞ മോദി, പക്ഷേ അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്തിയില്ല.

അതേസമയം യുദ്ധം ആഗോളതലത്തില്‍ തന്നെ ഭീഷണിയാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് പറഞ്ഞു. യുക്രൈനെതിരായ ആക്രമണങ്ങളിലൂടെ അന്താരാഷ്ട്ര നിയമങ്ങളുടെ അടിസ്ഥാന തത്വങ്ങളെ റഷ്യ അപകടത്തിലായിക്കിയെന്നും ഷോള്‍സ് പറഞ്ഞു. പരസ്പരം യുദ്ധം ചെയ്യുന്നതിലൂടെയല്ല, മറിച്ച് സാമ്പത്തിക വികസനം ഒരുമിച്ച് സാധ്യമാക്കുന്നതിലൂടെ മെച്ചപ്പെട്ട ഒരു ഭാവി കൈവരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നരേന്ദ്രമോദി ഇന്ന് ഡെന്‍മാര്‍ക്കില്‍ എത്തും. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും ആയി നടത്തും. കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി ചര്‍ച്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ-നോര്‍ഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവയാണ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങള്‍.

]]>
ടോക്യോ ഒളിമ്പിക്സ്: ഹോക്കി സന്നാഹ മത്സരത്തിൽ ജർമനിയോട് പൊരുതിക്കീഴടങ്ങി ഇന്ത്യ https://malayalees.ch/tokyo-olympics-india-hockey-lost-germany/ Thu, 22 Jul 2021 13:04:42 +0000 https://malayalees.ch/?p=47156 ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന് തോൽവി. ജർമനിക്കെതിരായ സന്നാഹ മത്സരത്തിൽ 3-2 എന്ന സ്കോറിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു ഘട്ടത്തിൽ 2-0 എന്ന നിലയിൽ പതറിയ ഇന്ത്യ അവിടെ നിന്ന് തിരികെ വന്ന് മികച്ച കളി കെട്ടഴിച്ചെങ്കിലും വിജയിക്കാനായില്ല. ഈ മാസം 24നാണ് ഇന്ത്യൻ ടീമിൻ്റെ ആദ്യ മത്സരം. അർജന്റീന, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാൻഡ്, സ്‌പെയ്ൻ എന്നിവർ അടങ്ങുന്ന ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്ളത്. ( tokyo olympics india hockey )

രണ്ടാം ക്വാർട്ടറിൻ്റെ അവസാനം വരെ ഇന്ത്യ 2-0നു പിന്നിലായിരുന്നു. ഒരു ഫീൽഡ് ഗോളും ഒരു പെനാൽറ്റി കോർണർ ഗോളും നേടി മുന്നിലെത്തിയ ജർമ്മനിയെ പിന്നീട് ഇന്ത്യ ഒപ്പം പിടിച്ചു. ദിൽപ്രീത് സിങ്ങും മൻപ്രീത് സിങ്ങും ഗോൾ നേടി കളി സമനിലയായിക്കിയെങ്കിലും ഒരു ഗോൾ കൂടി നേടിയ ജർമ്മനി ഇന്ത്യയെ കീഴ്പ്പെടുത്തുകയായിരുന്നു. മത്സരത്തിൽ മലയാളി ഗോൾകീപ്പർ പിആർ ശ്രീജേഷ് രണ്ട് മികച്ച സേവുകൾ നടത്തിയിരുന്നു.

ഒളിമ്പിക്സിൽ ഇന്ത്യ ഏറ്റവുമധികം മെഡൽ നേടിയിട്ടുള്ള ഇനമാണ് ഹോക്കി. 8 തവണ ഇന്ത്യൻ പുരുഷ ടീം ഒളിമ്പിക്സിൽ സ്വർണം നേടിയിട്ടുണ്ട്. ആകെ 11 മെഡലുകൾ. 1928 മുതൽ 1956 വരെ ഇന്ത്യ തുടർച്ചയായി 6 സ്വർണമെഡലുകൾ നേടി. അത് ഇപ്പോഴും റെക്കോർഡ് ആണ്. 84 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനു ശേഷം ഇന്ത്യ ഒരു തവണ പോലും അവസാന അഞ്ച് സ്ഥാനങ്ങളിൽ പോലും ഫിനിഷ് ചെയ്തിട്ടില്ല. 1980 മോസ്കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സ്വർണമെഡൽ നേടിയത്. 41 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാനാണ് ഇന്ത്യ ടോക്യോയിൽ എത്തിയിരിക്കുന്നത്.

]]>
യൂറോ കപ്പ്: മരണ ഗ്രൂപ്പിൽ ഇന്ന് പോർച്ചുഗലിനും ജർമ്മനിക്കും നിർണായകം https://malayalees.ch/euro-cup-germany-portugal-france/ Wed, 23 Jun 2021 12:29:36 +0000 https://malayalees.ch/?p=45943 യൂറോ കപ്പിൽ ഇന്ന് തീപാറും പോരാട്ടങ്ങൾ. മരണ ഗ്രൂപ്പായ ഗ്രൂപ്പ് എഫിൽ പോർച്ചുഗലും ഫ്രാൻസും തമ്മിലും ജർമനിയും ഹംഗറിയും തമ്മിലും ഏറ്റുമുട്ടും. അടുത്ത റൗണ്ടിലെത്താൻ പോർച്ചുഗലിന് ജയം അനിവാര്യമാണ്. ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിച്ചതിനാൽ രണ്ട്, മൂന്ന് സ്ഥാനങ്ങളിൽ ഉള്ള ജർമ്മനി, പോർച്ചുഗൽ എന്നീ ടീമുകൾ തമ്മിലാണ് പോരാട്ടം. ഹംഗറിയെ നേരിടുന്ന ജർമ്മനിക്ക് ജയസാധ്യത ഉള്ളതിനാൽ കരുത്തരായ ഫ്രാൻസിനെതിരെ പോർച്ചുഗൽ വിയർപ്പൊഴുക്കേണ്ടി വരും.

പോർച്ചുഗലിനെ രണ്ടിനെതിരെ 4 ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് ജർമ്മനി അവസാന ഗ്രൂപ്പ് മത്സരത്തിനെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ ക്രിസ്ത്യാനോയെയും സംഘത്തെയും ആധികാരികമായി തോല്പിക്കാൻ കഴിഞ്ഞത് ജർമ്മനിക്ക് ആത്മവിശ്വാസം നൽകും. അതേസമയം, കിരീട സാധ്യത പോലും കല്പിക്കപ്പെടുന്ന ഫ്രാൻസിനെ സമനിലയിൽ കുരുക്കിയാണ് ഹംഗറി കളത്തിലിറങ്ങുക. ഫ്രാൻസിനെതിരെ നടത്തിയ പ്രകടനം ജർമ്മനിക്കെതിരെയും പുറത്തെടുക്കാനായാൽ ഗ്രൂപ്പ് എഫിൽ ആവേശം വർധിക്കും. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30നാണ് മത്സരം.

ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരാണ് ഫ്രാൻസ്. ജർമ്മനിയെ ഏകപക്ഷീയമായ ഒരു ഗോളിനു കീഴടക്കി യൂറോ കപ്പ് ആരംഭിച്ച ഫ്രാൻസിന് രണ്ടാം മത്സരത്തിൽ ഹംഗറിയ്ക്കെതിരെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രീക്വാർട്ടർ ഉറപ്പിച്ചെങ്കിലും പോർച്ചുഗലിനെതിരെ ഇറങ്ങുമ്പോൾ വിജയം തന്നെയാണ് ഫ്രാൻസ് പ്രതീക്ഷിക്കുന്നത്. ഹംഗറിയെ മടക്കമില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കി ഗംഭീരമായി തുടങ്ങിയ പോർച്ചുഗലിന് ജർമ്മനിക്കെതിരായ കൂറ്റൻ പരാജയം കനത്ത തിരിച്ചടി ആയി. ഫ്രാൻസിനെ കീഴടക്കി പ്രീക്വാർട്ടറിൽ എത്തുക എന്നതാവും അവരുടെ ലക്ഷ്യം. ഈ മത്സരവും അർദ്ധരാത്രി 12.30നാണ്.

ഗ്രൂപ്പ് ഇയിലും ഇന്ന് രണ്ട് മത്സരങ്ങൾ ഉണ്ട്. സ്വീഡൻ പോളണ്ടിനെ നേരിടുമ്പോൾ സ്പെയിൻ-സ്ലൊവാക്യ മത്സരവും ഇന്ന് നടക്കും. രണ്ട് മത്സരവും ഇന്ത്യൻ സമയം രാത്രി 9.30നാണ്. രണ്ട് മത്സരങ്ങളിൽ രണ്ട് സമനില മാത്രമുള്ള സ്പെയിന് ഇന്ന് വിജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ ടൂർണമെൻ്റിൽ നിന്ന് പുറത്താവും. ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള സ്വീഡനും സ്ലൊവാക്യയ്ക്കും ഒരു സമനില കൊണ്ട് പ്രീക്വാർട്ടറിൽ പ്രവേശിക്കാം.

]]>
അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും https://malayalees.ch/germany-apologises-for-colonial-era-genocide-in-namibia/ Sat, 29 May 2021 05:34:25 +0000 https://malayalees.ch/?p=44797 ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം കൊന്നൊടുക്കിയിരുന്നു. ജർമൻ ഭരണകൂടത്തിനെതിരെ നടന്ന തദ്ദേശീയരുടെ പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായായിരുന്നു കൂട്ടക്കൊലകൾ നടന്നത്. 65,000 ഹെരോരോകളും 10,000ത്തോളം നമ ഗോത്രവർഗക്കാരുമാണ് വംശഹത്യയിൽ കൊല്ലപ്പെട്ടത്.

2015ലാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ജർമനിയും നമീബിയയും തമ്മിൽ ഔദ്യോഗിക ചർച്ച ആരംഭിച്ചത്. കൂട്ടക്കൊലയുടെ ധാർമിക ഉത്തരവാദിത്തം ജർമനി ഏറ്റെടുത്തിരുന്നെങ്കിലും ഇതാദ്യമായാണ് ഔദ്യോഗികമായി മാപ്പുപറയുന്നത്. നഷ്ടപരിഹാരം അടക്കമുള്ള ശിക്ഷാനടപടികൾ ഒഴിവാക്കാനായിരുന്നു ഇത്രയും കാലം ഔദ്യോഗികമായി സംഭവത്തിൽ കുറ്റസമ്മതം നടത്താതിരുന്നത്. എന്നാൽ, പല ഘട്ടങ്ങളിലായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഔദ്യോഗികമായി മാപ്പുപറയാനും നഷ്ടപരിഹാരം നൽകാനും ജർമനി സമ്മതിച്ചത്. നമീബിയൻ പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ആൽഫ്രഡോ ഹെങ്കാരിയാണ് വിവരം പുറത്തുവിട്ടത്. ഇതേക്കുറിച്ച് ജർമനിയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

]]>
കൊവിഡ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി https://malayalees.ch/germany-and-italy-bans-entry-of-indian-travellers/ Mon, 26 Apr 2021 04:08:47 +0000 https://malayalees.ch/?p=43347 കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ജർമ്മനിയും ഇറ്റലിയും പ്രവേശനവിലക്കേർപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള ജർമ്മൻകാർക്ക് മാത്രമേ ഇന്നു മുതൽ പ്രവേശനം അനുവദിക്കൂ. ജർമ്മൻ അധികൃതരുടെ അനുമതി ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് പ്രവേശനം.

കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ ഇന്ത്യയിൽ കഴിഞ്ഞവർക്കാണ് ഇറ്റലി ഇന്നു മുതൽ പ്രവേശനം വിലക്കിയത്. അതേസമയം ഇന്ത്യയിലുള്ള ഇറ്റാലിയൻ പൗരൻമാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുണ്ടെങ്കിൽ പ്രവേശനാനുമതി നൽകും. ഇവർ ക്വാറൻ്റീനിൽ പ്രവേശിക്കണം. കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ നിന്നെത്തിയവർ നിരീക്ഷണത്തിൽ പോകണമെന്ന് ഇറ്റാലിയൻ ഹെൽത്ത് മിനിസ്റ്റർ റോബർട്ടോ സ്പെരൻസ അറിയിച്ചു.

രാജ്യത്ത് എത്തുന്നവർ നിർബന്ധമായും ക്വാറൻ്റീനിൽ പ്രവേശിക്കണമെന്ന് ഫെഡറൽ ആരോഗ്യമന്ത്രി അറിയിച്ചു. ഇന്ത്യക്കാർക്ക് അസാധാരണ സന്ദർഭത്തിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും മന്ത്രി അറിയിച്ചു.

രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.

രാജ്യത്ത് ഇതുവരെ 1,69,60172 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,40,85,110 പേർ രോഗമുക്തി നേടി. കൊവിഡ് ബാധിച്ച് 1,92,311 പേരാണ് ഇതുവരെ മരിച്ചത്. 26,82,751 പേർ നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

]]>