genetically modified corona virus – malayalees.ch https://malayalees.ch Malayalam Online News Portal Tue, 29 Dec 2020 08:42:00 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png genetically modified corona virus – malayalees.ch https://malayalees.ch 32 32 ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് https://malayalees.ch/covid-found-in-six-people-who-came-from-britain-to-india/ Tue, 29 Dec 2020 08:41:51 +0000 https://malayalees.ch/?p=37655 ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയിലും. ഇന്ത്യയിലെത്തിയ ആറ് പേർക്ക് ബ്രിട്ടണിൽ കണ്ടെത്തിയതരം കോവിഡ് സ്ഥിരീകരിച്ചു. അതിവേഗ കോവിഡ് സ്ഥിരീകരിച്ചവരില്‍ മൂന്ന് പേർ ബാഗ്ലൂരും രണ്ട് പേർ ഹൈദരാബാദിലും ഒരാൾക്ക് പൂനെയിലുമുള്ളവരാണ്. ബംഗലൂരു നിംഹാന്‍സില്‍ നടത്തിയ ടെസ്റ്റിലാണ് കോവിഡ് വകഭേദം കണ്ടെത്തിയത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനില്‍ നിന്നും രാജ്യത്തെത്തിയ 46 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവ സാംപിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജീനോം സീക്വന്‍സിങ്ങിന് അയച്ചിരിക്കുകയാണ്.

നവംബര്‍ 25 നും ഡിസംബര്‍ 23 നും ഇടയ്ക്ക് രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലായി 33,000 പേരാണ് ഇറങ്ങിയത്. ഇവരെ കണ്ടെത്താനും ആര്‍ പിസിആര്‍ പരിശോധന നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ബ്രിട്ടനില്‍ നിന്നെത്തിയ യാത്രക്കാരെ അധികൃതര്‍ നിരീക്ഷിച്ചു വരുകയാണ്‌. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നും രണ്ടാഴ്ച മുമ്പ് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകൾ ഡിസംബർ 31വരെ ഇന്ത്യ റദ്ദാക്കിയിരിക്കുകയാണ്. സൗദി അറേബ്യയും ഒമാനും അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിരുന്നു.

ബ്രിട്ടനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഓസ്ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്സ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിരുന്നു.

ബ്രിട്ടനില്‍ നിന്നും സംസ്ഥാനത്ത് എത്തിയ എട്ടുപേര്‍ക്ക് കോവിഡ് കണ്ടെത്തിയതായും, സ്രവം വിദഗ്ധ പരിശോധനയ്ക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു. പുതിയ വൈറസിന്‍റെ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്.

]]>
വൈറസ് ബാധ; ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു https://malayalees.ch/gulf-states-are-closing-their-borders-due-to-the-spread-of-the-genetically-modified-corona-virus/ Tue, 22 Dec 2020 04:52:14 +0000 https://malayalees.ch/?p=37307 ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം മുന്നിൽ കണ്ട് ഗൾഫ് രാജ്യങ്ങൾ അതിർത്തികൾ അടയ്‍ക്കുന്നു. സൗദി അറേബ്യക്കും ഒമാനും പിന്നാലെ കുവൈത്തും അതിർത്തി അടച്ചിടാൻ തീരുമാനിച്ചു. യൂറോപ്പിൽ നിന്നും ഡിസംബർ എട്ടിന് ശേഷം എത്തിയവർ രണ്ടാഴ്ച നിർബന്ധിത ക്വാറന്റൈനിൽ തുടരണമെന്നും സൗദി ആരോഗ്യ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് ഒമാന്‍ അതിർത്തികൾ അടച്ചിടുന്നത്.

സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ വീണ്ടും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

സൗദിയിൽനിന്ന് വിദേശത്തേക്കും വിദേശരാജ്യങ്ങളിൽനിന്ന് സൗദിയിലേക്കും ഒരാഴ്ചത്തേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രാലയ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ ഇവയാണ്.

1. ഒരാഴ്ചത്തേക്ക് മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും റദ്ദാക്കി. ആരോഗ്യ പ്രവർത്തകർക്കടക്കമുള്ള അത്യാവശ്യ ഘട്ടങ്ങളിലുള്ള യാത്രകൾ അനുവദിക്കും. ഒപ്പം, നിലവിൽ സൗദിയിലെത്തിയ വിദേശ വിമാനങ്ങൾക്ക് തിരിച്ചുപോകാം.

2. ജല മാർഗവും, റോഡ് അതിർത്തികൾ വഴിയുള്ള യാത്രയും അടുത്ത ഒരാഴ്ചത്തേക്ക് റദ്ദാക്കി. ആവശ്യമെങ്കിൽ ഒരാഴ്ച കൂടി തുടരും.

3. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ഡിസംബർ 8ന് ശേഷം സൗദിയിൽ എത്തിയവർ രണ്ടാഴ്ച ക്വാറന്റൈനിൻ കഴിയണം. ക്വാറന്റൈൻ സമയം ഓരോ അഞ്ചുദിവസം കോവിഡ് ടെസ്റ്റ് ചെയ്യണം.

4. യൂറോപ്പിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ സന്ദർശനം നടത്തിയവരും കോവിഡ് ടെസ്റ്റിന് വിധേയരാവണം.

5. ചരക്ക് നീക്കവും വൈറസ് ബാധയില്ലാത്ത രാജ്യങ്ങളിലേക്കുള്ള സഹായ വിതരണവും തടസ്സമില്ലാതെ തുടരും.

6. നടപടികള്‍ പുനഃപരിശോധിക്കാന്‍ ആരോഗ്യമന്ത്രാലയത്തിന് അധികാരമുണ്ടായിരിക്കും.

]]>