GDP – malayalees.ch https://malayalees.ch Malayalam Online News Portal Tue, 04 Oct 2022 09:44:50 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GDP – malayalees.ch https://malayalees.ch 32 32 ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട് https://malayalees.ch/indias-economy-to-grow-5-7-in-2022-4-7-in-2023-unctad/ Tue, 04 Oct 2022 09:44:40 +0000 https://malayalees.ch/?p=68998 2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു.

ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2023 കഴിയുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൊവിഡ് പൂര്‍വ്വ ട്രെന്‍ഡുകളിലേക്ക് തിരിച്ചുപോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

]]>
കരകയറാതെ ജിഡിപി; സമ്പദ് വ്യവസ്ഥ 40 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ചയിൽ https://malayalees.ch/economy-contracts-by-record-73/ Tue, 01 Jun 2021 05:44:14 +0000 https://malayalees.ch/?p=44923 ന്യൂഡൽഹി: 2020-21 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ നാമമാത്ര വളർച്ച കൈവരിച്ച് ഇന്ത്യൻ സമ്പദ് വ്യവസ്ഥ. മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ (ജിഡിപി) 1.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 7.3 ശതമാനം നെഗറ്റീവ് വളർച്ചയാണ് ജിഡിപിയിലുണ്ടായത്. നാൽപ്പതു വർഷത്തിനിടെയുള്ള ഏറ്റവും മോശം വളർച്ചാ നിരക്കാണിത്. തിങ്കളാഴ്ച നാഷണൽ സ്റ്റാറ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണുകളും അടച്ചിടലുകളും സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചുവെന്ന് ബോധ്യപ്പെടുത്തുന്നതാണ് കണക്കുകൾ.

നിർമാണ, സാമ്പത്തിക, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ സേവന മേഖലയിൽ എല്ലാം നെഗറ്റീവ് വളർച്ചയാണ് ഉണ്ടായത്. എന്നാൽ മൂന്നു-നാലു പാദങ്ങളിൽ പല മേഖലകളും വളർച്ചയിലേക്ക് തിരിച്ചെത്തിയത് ആശ്വാസകരമാണ്. മൂന്നാം പാദത്തിൽ 0.5 ശതമാനവും നാലാം പാദത്തിൽ 1.6 ശതമാനവും വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. 2019-20 സാമ്പത്തിക വർഷത്തിൽ നാലു ശതമാനത്തിന്റെ കുറവാണ് ജിഡിപിയിൽ ഉണ്ടായിരുന്നത്. അതേസമയം, ജിഡിപിയിൽ എട്ടു ശതമാനം കുറവാണ് റിസർവ് ബാങ്കും സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയവും പ്രവചിച്ചിരുന്നത്. മിക്ക സാമ്പത്തിക റേറ്റിങ് ഏജൻസികളും 7-8 ശതമാനം ഇടിവ് പ്രവചിച്ചിരുന്നു.

]]>
താടി കൂടി, ജിഡിപി കുറഞ്ഞു; മോദിയുടെ ചിത്രം വച്ച് ട്രോളി ശശി തരൂർ https://malayalees.ch/congress-leader-shashi-tharoor-compared-pm-modi-beard-and-indias-gdp/ Wed, 03 Mar 2021 08:38:06 +0000 https://malayalees.ch/?p=40980 ന്യൂഡൽഹി: രാജ്യത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഉണ്ടായ ഇടിവിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താടിയുമായി താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ശശി തരൂർ. താടി കൂടിയതിന് അനുസരിച്ച് ഇന്ത്യയുടെ ജിഡിപി കുറഞ്ഞെന്നും തരൂർ വിമർശിച്ചു. മോദിയുടെ ചിത്രം പങ്കുവച്ചാണ് തരൂരിന്റെ വിമർശനം.

2017 മുതലുള്ള മോദിയുടെ അഞ്ചു ചിത്രങ്ങളാണ് ട്വീറ്റിലുള്ളത്. 2017-18 സാമ്പത്തിക വർഷത്തിൽ താടി കുറവുണ്ടായിരുന്നപ്പോൾ 8.1 ശതമാനമായിരുന്നു ഇന്ത്യയുടെ സാമ്പത്തിക വളർച്ച. അടുത്ത വർഷം താടി അൽപ്പം നീണ്ടു. വിവിധ പാദങ്ങളിലായി ജിഡിപി ആറു ശതമാനത്തിനും താഴെയായി കൂപ്പു കുത്തി. 2019-20 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 4.5 ശതമാനമായും ഇടിഞ്ഞു. അപ്പോഴേക്കും മോദിയുടെ താടിക്ക് നീളം കൂടിയെന്നും ചിത്രത്തിൽ നിന്നു വ്യക്തം.

ഗ്രാഫിക് ഇല്ലസ്‌ട്രേഷൻ എന്നതിന്റെ അർത്ഥം ഇതാണ് എന്ന തലക്കെട്ടോടെയാണ് കോൺഗ്രസ് നേതാവ് ചിത്രങ്ങൾ പങ്കുവച്ചത്.

അതിനിടെ, ഡിസംബറിൽ അവസാനിച്ച സാമ്പത്തിക വർഷത്തിന്റെ കഴിഞ്ഞ പാദത്തിൽ രാജ്യത്തിന്റെ ജിഡിപിയിൽ 0.4 ശതമാനം വർധനയുണ്ടായിരുന്നു. തുടർച്ചയായ രണ്ട് പാദങ്ങളിലെ ഇടിവിന് ശേഷമാണ് സാമ്പത്തിക വളർച്ചാ നിരക്ക് തിരിച്ചു കയറിയത്. ജൂൺ പാദത്തിൽ 23.9 ശതമാനത്തിന്റെയും സെപ്തംബർ പാദത്തിൽ 7.5 ശതമാനത്തിന്റെയും ഇടിവാണ് ജിഡിപിയിൽ ഉണ്ടായത്.

]]>
സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നു; ജിഡിപിയിൽ 0.4 ശതമാനം വളർച്ച https://malayalees.ch/gdp-growth-india/ Sat, 27 Feb 2021 03:59:20 +0000 https://malayalees.ch/?p=40780 ന്യൂഡൽഹി: മാന്ദ്യത്തിൽ നിന്ന് പുറത്തുകടക്കുമെന്ന സൂചന നൽകി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിൽ മുന്നേറ്റം. 2020-21 ഒക്ടോബർ-ഡിസംബർ പാദത്തിൽ 0.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിയെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണങ്ങൾ നേരത്തെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു.

ദേശീയ സ്ഥിതിവിവര ഓഫീസാണ് പുതിയ ജിഡിപി കണക്കുകൾ പുറത്തുവിട്ടത്. തുടർച്ചയായ രണ്ടു പാദങ്ങളിലെ ഇടിവിന് ശേഷമാണ് ജിഡിപി തിരിച്ചു കയറുന്നത്. 2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യ പാദത്തിൽ 23.96 ശതമാനം ഇടിവാണ് ജിഡിപിയുണ്ടായിരുന്നത്. സെപ്തംബര്‍ പാദത്തില്‍ 7.3 ശതമാനം ഇടിവാണ് ഉണ്ടായിരുന്നത്.

ഡിസംബർ പാദത്തിൽ സാമ്പത്തിക വളർച്ച കൈവരിച്ച ചുരുക്കം ചില സമ്പദ് വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ചൈന, വിയറ്റ്‌നാം, തായ്‌വാൻ രാഷ്ട്രങ്ങളുടെ ജിഡിപിയും വളർച്ച കൈവരിച്ചിട്ടുണ്ട്. തിരിച്ചടിക്കു ശേഷം സമ്പദ് വ്യവസ്ഥയിൽ ഉണർവുണ്ടാകുമെന്ന് ഐഎഎം അടക്കമുള്ള ഏജൻസികൾ പ്രവചിച്ചിരുന്നു.

തുടര്‍ച്ചയായ രണ്ടു പാദത്തില്‍ മൈനസ് വളര്‍ച്ചയിലേക്ക് പോയതോടെ ഇന്ത്യ സാങ്കേതികമായി മാന്ദ്യത്തിലേക്ക് പ്രവേശിച്ചിരുന്നു.

]]>
രാജ്യം ‘സാങ്കേതിക’ സാമ്പത്തിക മാന്ദ്യത്തിലേക്ക്; ജി.ഡി.പി 7.5 ശതമാനം ഇടിഞ്ഞു https://malayalees.ch/india-now-in-technical-recession/ Sat, 28 Nov 2020 06:34:14 +0000 https://malayalees.ch/?p=35903 നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും രാജ്യത്തിന്റെ ജി.ഡി.പിയില്‍ 7.5 ശതമാനത്തിന്റെ ഇടിവ്. തൊട്ടുമുന്‍പത്തെ പാദത്തില്‍ ഇത് 23.9 ശതമാനമായിരുന്നു. രണ്ടു വട്ടം തുടർച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്( ടെക്നികൽ റിസഷൻ) നീങ്ങുന്നുവെന്നാണ് നാഷനൽ സ്റ്റാറ്റിക്സ് പുറത്തുവിട്ട കണക്ക് സൂചിപ്പിക്കുന്നു.

ഈ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിൽ 8.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നാല് ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും മോശം അവസ്ഥയാണിതെന്നാണ് റിപ്പോർട്ട്.

1996 മുതലാണ് ത്രൈമാസ കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയത്. ഏപ്രിൽ–ജൂൺ, ജൂലൈ– സെപ്റ്റംബർ, ഒക്ടോബർ–ഡിസംബർ, ജനുവരി–മാർച്ച് എന്നിവയാണ് സാമ്പത്തിക കണക്കുകൂട്ടലുകളിലെ ത്രൈമാസ പാദങ്ങൾ. അതേസമയം ഉല്‍പാദനത്തിലും വൈദ്യുതി ഉല്‍പാദനത്തിലുമുള്ള തിരിച്ചുവരവും സ്ഥിരമായ കാര്‍ഷിക ഉല്‍പാദന വളര്‍ച്ചയും സെപ്റ്റംബര്‍ പാദത്തിലെ സാമ്പത്തിക വീണ്ടെടുക്കലിനെ പിന്തുണച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു.

]]>
രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്; സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിലും ജി.ഡി.പി ഇടിഞ്ഞു https://malayalees.ch/moodys-revises-india-2020-gdp-forecast-news/ Thu, 12 Nov 2020 08:29:04 +0000 https://malayalees.ch/?p=34972 രാജ്യം വൻ സാമ്പത്തിക മാന്ദ്യത്തിലേക്ക്. ഈ വർഷത്തെ രണ്ടാം പാദത്തിലും ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തി. 8.6 ശതമാനത്തിന്റെ ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് കണക്കാക്കിയത്. ആദ്യ പാദത്തിലെ ഇടിവ് 23.9 ശതമാനമായിരുന്നു.

2020-21 സാമ്പത്തിക വ൪ഷത്തിലെ ആദ്യ പാദത്തിൽ ജി.ഡി.പിയിൽ 23.9% ത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ മുതൽ സെപ്റ്റംബര്‍ വരെയുള്ള രണ്ടാം പാദത്തിലും ഇടിവ് രേഖപ്പെടുത്തുമെന്നാണ് കണക്ക്. 8.6% ഇടിവാണ് നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് കണക്കാക്കിയത്. രണ്ടോ അതിലധികമോ പാദങ്ങളിൽ തുടര്‍ച്ചയായി ജി.ഡി.പിയിൽ ഇടിവ് രേഖപ്പെടുത്തിയാൽ സാങ്കേതികമായി സാമ്പത്തിക മാന്ദ്യം ഉണ്ടായതായി കണക്കാക്കും.

ഈ മാസം അവസാനത്തോടെ രണ്ടാം പാദത്തിലെ കണക്ക് പുറത്തുവരും. ഇതോടെ രാജ്യം ചരിത്രത്തിലാദ്യമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് ആര്‍.ബി.ഐ കണക്കാക്കുന്നത്. മോദിയുടെ പ്രവര്‍ത്തനങ്ങളാണ് രാജ്യത്തിന്റെ ശക്തിയെ ദുര്‍ബലമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഇത് നാണയപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമായേക്കും. മാന്ദ്യം മുൻകൂട്ടി കണ്ട് മുൻകരുതൽ നടപടികളും ആര്‍.ബി.ഐ സ്വീകരിച്ചുവരുന്നുണ്ട്. അടുത്ത പാദത്തിൽ നില മെച്ചപ്പെടുമെന്നും ആര്‍. ബി.ഐ പ്രതീക്ഷിക്കുന്നുണ്ട്.

]]>