GCDA – malayalees.ch https://malayalees.ch Malayalam Online News Portal Sat, 13 Aug 2022 04:34:07 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GCDA – malayalees.ch https://malayalees.ch 32 32 തോപ്പുംപടി ബിഒടി പാലത്തിലെ കുഴിയടയ്ക്കല്‍; കൈ കഴുകി ജിസിഡിഎയും പൊതുമരാമത്തും https://malayalees.ch/trenching-of-thoppumpadi-bot-bridge/ Sat, 13 Aug 2022 04:33:54 +0000 https://malayalees.ch/?p=66353 തോപ്പുംപടി ബിഒടി പാലത്തില്‍ കുഴിയടയ്ക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകി ജിസിഡിഎയും പൊതുമരാമത്തും. പാലം പൊതുമരാമത്തിന് കൈമാറിയെന്ന് പറഞ്ഞ് ജിസിഡിഎ ഒഴിഞ്ഞു മാറുമ്പോള്‍ പാലത്തിന്റെ പരിപാലനം കൈമാറിയിട്ടില്ലെന്നാണ് പൊതുമരാമത്തിന്റെ മറുപടി.

ബിഒടി പാലം പൊട്ടിപ്പൊളിഞ്ഞിട്ട് കാലം കുറച്ചായി. പാലത്തിന്റെ അറ്റകുറ്റപണിയ്ക്കായി സമീപിച്ചപ്പോള്‍ ജിസിഡിഎ പറയുന്നത് പാലം പൊതുമരാമത്തിന് കൈമാറിയെന്നാണ്. മാര്‍ച്ച് 15 ന് കൈമാറ്റ നടപടികള്‍ നടന്നതായും ജിസിഡിഎ രേഖാമൂലം അറിയിക്കുന്നു. പൊതുമരാമത്തുകാരെ സമീപിച്ചപ്പോള്‍ മറുപടി വിചിത്രമായിരുന്നു. പാലത്തിന്റെ പരിപാലനം ഇപ്പോഴും ജിസിഡിഎ തന്നെയാണെന്നും കൈമാറ്റം നടക്കാതെ ഫണ്ട് വകയിരുത്താനാകില്ലെന്നും അവര്‍ കൈ കഴുകി.

ഫോര്‍ട്ട്‌കൊച്ചി മട്ടാഞ്ചേരി പള്ളുരുത്തി ഭാഗത്തേക്ക് എറണാകുളത്തുനിന്നും ആശ്രയിക്കുന്ന പ്രധാന പാലത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി അധികൃതരെ മാറിമാറി സമീപിക്കുകയാണ് നാട്ടുകാര്‍. കുഴിയടയ്ക്കുന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കുമുണ്ടെങ്കിലും കുഴിയില്‍ വീണ് നടുവൊടിയുന്നവര്‍ക്ക് നഷ്ടപരിഹാരം കിട്ടില്ലെന്ന കാര്യത്തില്‍ സംശയം വേണ്ട.

]]>
കലൂര്‍ സ്റ്റേഡിയം വിവാദം; കെ.സി.എയുടെ ആവശ്യം ന്യായമെന്ന് ജി.സി.ഡി.എ https://malayalees.ch/kca-wants-to-kaloor-stadium-for-cricket/ Fri, 19 Jun 2020 04:50:00 +0000 https://malayalees.ch/?p=27301 കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ

കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം വിട്ടുനല്‍കണമെന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ ആവശ്യം ന്യായമെന്ന് ജിസിഡിഎ. കേരള ബ്ലാസ്റ്റേഴ്സിന്‍റെ ജി.സി.ഡി.എ ചെയര്‍മാന്‍ പ്രാഥമിക ചര്‍ച്ച നടത്തി. വലിയ വിവാദങ്ങളിലേക്ക് പോകാതെ പ്രശ്നം പരിഹാരിക്കാനുള്ള ശ്രമത്തിലാണ് ജി.സി.ഡി.എ

കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് കെ.സി.എ വീണ്ടും ജി.സി.ഡി.എക്ക് കത്തയച്ചിരുന്നു. പിന്നാലെയാണ് കേരളബ്ലാസ്റ്റേഴ്സിന്‍റെ കേരളത്തിലെ പ്രതിനിധികളെ ജി.സി.ഡി.എ വിളിച്ചു വരുത്തിയത്. സ്റ്റേഡിയത്തിന്‍റെ കാര്യത്തില്‍ എത്രയും വേഗം വ്യക്തത വരുത്തണെമെന്ന് ജി.സി.ഡി.എ പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത മാസം ബ്ലാസ്റ്റേഴ്സ് ഉടമകളേയും കെ.സി.എ ഭാരാവാഹികളെയും ഉള്‍പ്പെടുത്തി ചര്‍ച്ച നടത്താനാണ് ജി.സി.ഡി.എ തീരുമാനം.

സ്റ്റേഡിയം 30 വര്‍ഷത്തേക്ക് കെ.സി.എക്ക് നല്‍കിക്കൊണ്ടുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ കെ.സി.എയുടെ ആവശ്യം തള്ളികളയാന്‍ ജി.സി.ഡി.എക്ക് കഴിയില്ല. എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാനുള്ള നീക്കങ്ങളാണ് ജി.സി.ഡി.എ നടത്തുന്നത്. സമവായ ചര്‍ച്ച ഫലം കണ്ടില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് കെ.സി.എയുടെ തീരുമാനം.

]]>