Gaza – malayalees.ch https://malayalees.ch Malayalam Online News Portal Fri, 18 Nov 2022 04:04:10 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gaza – malayalees.ch https://malayalees.ch 32 32 ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം https://malayalees.ch/21-killed-in-fast-moving-gaza-fire-in-jabaliya-neighborhood/ Fri, 18 Nov 2022 04:03:57 +0000 https://malayalees.ch/?p=71475 പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

]]>
ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം https://malayalees.ch/israel-air-strike-gaza/ Tue, 19 Apr 2022 07:37:54 +0000 https://malayalees.ch/?p=60349 പലസ്തീനിലെ ഗാസയിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഹമാസ് ഇസ്രായേലിലേക്ക് റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രത്യാക്രമണം. അൽ അക്‌സാ പള്ളിയിലുണ്ടായ ആക്രമണമാണ് പുതിയ സംഘർഷങ്ങൾക്ക് പിന്നിൽ.

‘ഗാസ സ്ട്രിപ്പിൽ നിന്ന് ഇസ്രായേലി ടെറിടറിയിലേക്ക് ഒരു റോക്കറ്റ് പതിച്ചിരുന്നു. എന്നാൽ അയേൺ ഡോം എയർ ഡിഫൻസ് സിസ്റ്റം ശ്രമം തകർത്തു’- ഇസ്രായേലി മിലിട്ടറി പുറത്തിറക്കിയ പ്രസ്താവന പറയുന്നു. മണിക്കൂറുകൾക്ക് പിന്നാലെ ഇസ്രായേലി വ്യോമ സേന ഹമാസ് ആയുധ നിർമാണ കേന്ദ്രം ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തി.

എന്നാൽ ഹമാസിന്റെ ആന്റി-എയർക്രാഫ്റ്റ് ഡിഫന്ഡസ് സംവിധാനം ഉപയോഗിച്ച് ശ്രമം തകർത്തുവെന്നും നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഗാസ വ്യക്തമാക്കി.

]]>
ഇസ്രായേല്‍ ആക്രമണം മാനവികതക്കെതിരായ കുറ്റകൃത്യം: തുര്‍ക്കി https://malayalees.ch/israels-actions-amount-to-crimes-against-humanity-turkey-news/ Sat, 29 May 2021 10:39:29 +0000 https://malayalees.ch/?p=44821 ഗാസയിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുമ്പോഴാണ് തുര്‍ക്കി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണം. ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസോഗ്ലു പറഞ്ഞു.

നിലവില്‍ ഫലസ്തീനില്‍ കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് കാരണം അല്‍ അഖ്‌സ പള്ളിയിലും ശൈഖ് ജറാഹ് മേഖലയിലും ഇസ്രായേല്‍ നടത്തിയ പ്രകോപനമാണ്. ഇത് ആസൂത്രിതമായ വംശീയവും മതപരവും സാംസ്‌കാരികവുമായ തുടച്ചുനീക്കലാണെന്നും കവുസോഗ്ലു പറഞ്ഞു. 11 ദിവസം നീണ്ടു നിന്ന ഇസ്രായേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക കോഓപ്പറേഷന്‍ (ഒ.ഐ.സി) ആവശ്യപ്പെട്ടു.

]]>
ഗസ്സയിൽ യുദ്ധക്കുറ്റം നടന്നു; അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട് യു എന്‍. https://malayalees.ch/israels-attacks-on-gaza-may-constitute-war-crimes-un-rights-chief-michelle-bachelet/ Fri, 28 May 2021 04:24:34 +0000 https://malayalees.ch/?p=44729 ഗസ്സയിലെ അതിക്രമത്തെ കുറിച്ച് അന്തർദേശീയ അന്വേഷണത്തിന് ഉത്തരവിട്ട യു.എൻ മനുഷ്യാവകാശ സമിതി നടപടി ഇസ്രായേലിനും അമേരിക്കക്കും വൻതിരിച്ചടി. യു.എൻ അന്വേഷണ കണ്ടെത്തലിന് പരിമിതിയുണ്ടെങ്കിലും അന്താരാഷ്ട്ര ക്രിമിനിൽ കോടതിയിൽ അനുകൂല വിധി ലഭിക്കാൻ ഇതു വഴിയൊരുക്കും എന്നാണ് ഫലസ്തീൻ പ്രതീക്ഷ. യു.എൻ സമിതി നടപടിയെ ഇസ്രായേലും അമേരിക്കയും രൂക്ഷമായി വിമർശിച്ചു. ജനീവയിൽ ചേർന്ന യു എൻ മനുഷ്യാവകാശ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഗസ്സയിലെ ഇസ്രായേൽ അതിക്രമം അന്വേഷിക്കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഒമ്പതിനെതിെര 24 വോേട്ടാടെയാണ് പ്രമേയം പാസായത്. 14 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഇസ്രായേലിന് അന്താരാഷ്ട്ര തലത്തിൽ ഏൽക്കുന്ന സമീപകാലത്തെ കനത്ത രാഷ്ട്രീയ തിരിച്ചടി കൂടിയാണിത്. അമേരിക്ക, ബ്രിട്ടൻ, ജർമനി, ഓസ്ട്രിയ എന്നിവയാണ് പ്രമേയത്തിനെതിരെ രംഗത്തുവന്ന പ്രധാന രാജ്യങ്ങൾ.\ഇസ്രായേലിനെതിരെ അതിനിശിതമായ വിമർശനമാണ് ഇന്നലെ യു.എൻ സമിതി യോഗത്തിൽ ഉയർന്നത്. ഗസ്സയിൽ ഇസ്രായേൽ നടത്തിയത് നഗ്നമായ യുദ്ധക്കുറ്റമാണെന്നും യു എൻ മനുഷ്യാവകാശ സമിതി വിലയിരുത്തി. അധിനിവിഷ്ട പ്രദേശത്തെ താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഫലസ്തീൻ സമൂഹത്തെ പുറന്തള്ളാനുള്ള നീക്കമാണ് ഇസ്രയേൽ നടത്തുന്നതെന്നും സമിതി കുറ്റപ്പെടുത്തി. ഇസ്രായേൽ അല്ല ഹമാസ് ആണ് യഥാർഥ പ്രതിയെന്നായിരുന്നു അമേരിക്കയുടെ കുറ്റപ്പെടുത്തൽ. 11 ദിവസങ്ങൾ നീണ്ട ഇസ്രയേലിന്‍റെ ഗസ്സ അതിക്രമം ഏകപക്ഷീയവും ക്രൂരവുമാണെന്ന് സമിതി ഹൈക്കമ്മീഷണർ മൈക്കിൾ ബാഷേലേറ്റ് അഭിപ്രായപ്പെട്ടു.അധിനിവിഷ്ട ഫലസ്തീനിൽ നടക്കുന്നത് ഇസ്‌റാഈലിന്‍റെ കോളനിവത്കരണമാണെന്നും ചെറുത്തുനിൽപ്പ് അവകാശമാണെന്നും ഫലസ്തീൻ നേതൃത്വം വ്യക്തമാക്കി. അന്വേഷണ തീരുമാനത്തെ ഫലസ്തീൻ സമൂഹം സ്വാഗതം ചെയ്തു.

]]>
ഗസ്സയില്‍ വെടിനിര്‍ത്തല്‍, ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേല്‍ https://malayalees.ch/israel-announces-ceasefire-in-gaza/ Fri, 21 May 2021 05:25:44 +0000 https://malayalees.ch/?p=44441 പലസ്തീനെതിരെ പതിനൊന്ന് ദിവസമായി നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രയേല്‍. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല ഇന്ന് വൈകീട്ട് ചേര്‍ന്ന മന്ത്രിസഭ ഐക്യകണ്ഠേന അംഗീകരിച്ചതായും വെടിനിര്‍ത്തലിന് സന്നദ്ധരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. വെള്ളിയാഴ്ച്ച വെളുപ്പിന് രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായാണ് അറിയിപ്പ്. ഇസ്രയേല്‍ തീരുമാനത്തിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈജിപ്തിന്‍റെ മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചാണ് ഹമാസിന്‍റെ നടപടി.

11 ദിവസം നീണ്ട ഇസ്രയേല്‍ ആക്രമണങ്ങളില്‍ 232 പലസ്തീനികളാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു. 1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നു. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ ഇസ്രയേലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

നേരത്തെ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ലക്ഷ്യം കാണും വരെ ആക്രമണം തുടരുമെന്നായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. പിന്നീട് ഈജിപ്തിന്‍റെ നേതൃത്വത്തില്‍ നടന്ന നിരന്തരമായ മധ്യസ്ഥ നീക്കങ്ങളാണ് ഇപ്പോള്‍ ഇസ്രയേലിനെ വെടിനിര്‍ത്തലിന് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ നടന്ന ഏറ്റുമുട്ടലുകളില്‍ നിന്ന് വിഭിന്നമായി വിവിധ ഇസ്രയേലി നഗരങ്ങളില്‍ വന്‍ നാശനഷ്ടങ്ങളാണ് ഹമാസിന്‍റെ പ്രത്യാക്രമണങ്ങളില്‍ ഇത്തവണ ഉണ്ടായത്. ഇത്രയും ദിസം നീണ്ട യുദ്ധം ഗസ്സയെ പൂര്‍ണമായും തകര്‍ത്തതായാണ് യുഎന്‍ റിപ്പോര്‍ട്ട്. 90,000 നിലവില്‍ താമസകേന്ദ്രങ്ങള്‍ വിട്ട് ഓടിപ്പോയതായാണ് റിപ്പോര്‍ട്ട്. ഇതില്‍ 66,000 പേര്‍ യുഎന്നിന്‍റെ സ്കൂളുകളിലും 25000 പേര്‍ ബന്ധുവീടുകളിലും അഭയം തേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു

]]>
ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷം; ഗാസയിൽ മരണം 200 കടന്നു https://malayalees.ch/srael-palastine-conflict-death-toll-200-gaz/ Tue, 18 May 2021 09:26:38 +0000 https://malayalees.ch/?p=44291 ഇസ്രയേൽ-പലസ്തീൻ സംഘർഷം രണ്ടാം ആഴ്ചയും തുടരുന്നു. ആക്രമണങ്ങളിൽ ഗാസ മുനമ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 200 കടന്നു. 1500ലധികം പലസ്തീനികൾക്ക് പരുക്കേറ്റിട്ടുണ്ട്.

സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 61 കുട്ടികളടക്കം 212 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അതേസമയം ആക്രമണങ്ങൾ പലസ്തീനിയൻ പൗരന്മാരെ ലക്ഷ്യം വച്ചുള്ളതല്ലെന്നും മരിച്ചവരിൽ കൂടുതലും ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട തീവ്രവാദികളാണെന്നും ഇസ്രയേൽ ആരോപിക്കുന്നു.

തിങ്കളാഴ്ചയും ഇസ്രയേൽ ഗാസയിൽ വ്യോമാക്രമണം തുടർന്നു. മൂന്ന് പലസ്തീൻ പൗരന്മാരാണ് ഇന്നലെ കൊല്ലപ്പെട്ടത്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് യുഎൻ രക്ഷാ സമിതിയിൽ യുഎസ് അംബാസഡർ പറഞ്ഞു.

സംഘർഷത്തിന് തീവ്രത കൂടിയതോടെ ഗാസ ഇസ്രയേലിന് നേരെ പ്രയോഗിച്ചത് ഇതുവരെ 3000 റോക്കറ്റുകളാണ്. ഒരു മലയാളിയും രണ്ട് കുട്ടികളുമടക്കം ഇസ്രയേലിൽ മരിച്ചത് 10 പേരാണ്.

]]>
ഗസ്സ കൂട്ടക്കുരുതിയില്‍ വെടിനിർത്തൽ ആഹ്വാനമില്ല: രക്ഷാസമിതി യോഗവും അമേരിക്ക അട്ടിമറിച്ചു https://malayalees.ch/un-security-council-on-israel-palestine-issue/ Mon, 17 May 2021 06:35:07 +0000 https://malayalees.ch/?p=44205 ഗസ്സയിൽ ഒരാഴ്ചയിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ അടിയന്തര യോഗം പരാജയപ്പെട്ടു. അഭിപ്രായ ഐക്യം രൂപപ്പെടുത്താൻ ചൈനയും മറ്റും നടത്തിയ നീക്കം തകർന്നത് അമേരിക്കയുടെ എതിർപ്പിനെ തുടർന്നാണ്. ഹമാസിനെതിരെ ഇസ്രായേൽ കൈക്കൊണ്ട സൈനിക നടപടിയിൽ അപാകതയില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക പ്രശ്നപരിഹാരത്തിന് പുറത്ത് നടക്കുന്ന നയതന്ത്ര നീക്കം പര്യാപ്തമാണെന്നും വാദിച്ചു. ഗസ്സ ആക്രമണ വിഷയത്തിൽ രണ്ടു തവണ രക്ഷാസമിതി മാറ്റിവെപ്പിക്കുന്നതിൽ വിജയിച്ച അമേരിക്ക ഇന്നലെ ചേർന്ന അടിയന്തര യോഗം അട്ടിമറിക്കാനും മുന്നിലുണ്ടായിരുന്നു. ഗസ്സയിലെ രൂക്ഷമായ സ്ഥിതിഗതികൾ മുൻനിർത്തി അടിയന്തര വെടിനിർത്തൽ ആഹ്വാനം രക്ഷാസമിതി പുറപ്പെടുവിക്കുമെന്ന പ്രതീക്ഷയാണ് തകർന്നത്. ഗസ്സ ആക്രമണത്തെ കുറിച്ച് മൗനം പാലിച്ച യു.എസ് പ്രതിനിധി, ഹമാസിന്‍റെ റോക്കറ്റ് ആക്രമണം സിവിലിയൻ സമൂഹത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുറ്റപ്പെടുത്താൻ മറന്നില്ല. ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഏറെക്കുറെ സമാന നിലപാടാണ് രക്ഷാസമിതി യോഗത്തിൽ സ്വീകരിച്ചത്.

എന്നാൽ ആക്രമണം ഉടനടി അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാൻ ചൈന, തുനീഷ്യ, നോർവെ എന്നീ രാജ്യങ്ങൾ പരമാവധി നയതന്ത്രനീക്കം നടത്തിയെങ്കിലും വിജയിച്ചില്ല. വെടിനിർത്തലിനൊപ്പം സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രനീക്കവും ശക്തിപ്പെടുത്തണം എന്നാവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിൽ പാസാക്കാനായിരുന്നു ഇവരുടെ നീക്കം. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാകണമെന്ന ആവശ്യവും ചൈന രക്ഷാസമിതിക്കു മുമ്പാകെ ശക്തമായി ഉന്നയിച്ചു. ഇസ്രായേലിനൊപ്പം സ്വതന്ത്ര രാഷ്ട്ര പദവി ഫലസ്തീനും വേണമെന്ന പ്രഖ്യാപിത നിലപാടാണ് യോഗത്തിൽ ഇന്ത്യ അവതരിപ്പിച്ചത്. രക്ഷാസമിതിയുടെ നിസ്സംഗത ഇസ്രായേലിന് ക്രൂരതകൾ തുടരാൻ പ്രേരണയാകുമെന്ന് ഇറാൻ കുറ്റപ്പെടുത്തി. അറബ്, മുസ്‍ലിം കൂട്ടായ്മകളും രക്ഷാസമിതിയുടെ നിസ്സംഗ നിലപാടിനെ രൂക്ഷമായി വിമർശിച്ചു.

]]>