gavi – malayalees.ch https://malayalees.ch Malayalam Online News Portal Fri, 07 Oct 2022 05:09:05 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gavi – malayalees.ch https://malayalees.ch 32 32 വിലക്ക് മാറ്റി; ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു https://malayalees.ch/gavi-travel-ban-uplifted/ Fri, 07 Oct 2022 05:08:07 +0000 https://malayalees.ch/?p=69168 കനത്ത മഴയെ തുടർന്ന് നിർത്തി വച്ചിരുന്ന ഗവിയിലേക്കുള്ള വിനോദ സഞ്ചാരം പുനരാരംഭിച്ചു. അരണ മുടിയിൽ തുടർച്ചയായി മണ്ണിടിഞ്ഞതിനെ തുടർന്നായിരുന്നു സഞ്ചാരികൾക്ക് വിലക്ക് ഏർപെടുത്തിയത്. മണ്ണിടിച്ചിൽ ഉണ്ടായ അരണമുടിയിൽ താത്ക്കാലിക വേലി നിർമ്മിച്ച ശേഷമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

അരണ മുടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്നാണ് ഗവിയിലേക്കുള്ള വിനോദസഞ്ചാരത്തിന് സർക്കാർ വിലക്കേർപ്പെടുത്തിയിരുന്നത്. അരണ മുടിയിൽ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് താൽക്കാലിക വേലി നിർമ്മിച്ച ശേഷമാണ് നിലവിൽ വീണ്ടും വിനോദസഞ്ചാരത്തിന് അടക്കം അനുമതി നൽകിയിരിക്കുന്നത്.

നേരത്തെ ഓൺലൈനായി ബുക്ക് ചെയ്ത ആളുകൾക്ക് മാത്രമാണ് ഗവിയിലേക്ക് പോകാൻ അനുമതി ഉണ്ടാവുക. നിയന്ത്രിതമായ അളവിൽ മാത്രമാകും ആളുകളെ ഗവിയിലേക്ക് കടത്തിവിടുക എന്ന് വനഭദ്യോഗസ്ഥരും അറിയിച്ചിട്ടുണ്ട്. നിലവിൽ ആളുകൾക്ക് ഗവിയിലൂടെ യാത്ര ചെയ്യുന്നതിന് പത്തനംതിട്ടയിൽ നിന്നും പുതുതായി ഒരു കെഎസ്ആർടിസി സർവീസ് കൂടി ആരംഭിച്ചിട്ടു മുണ്ട്.

]]>
ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചര്‍ക്ക് നേരെ ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ പീഡനശ്രമം; നടപടി https://malayalees.ch/deputy-range-officers-harassment-attempt-on-woman-watcher/ Sat, 28 May 2022 12:44:42 +0000 https://malayalees.ch/?p=62592 ഗവി വനംവകുപ്പ് സ്റ്റേഷനിൽ വനിത വാച്ചറെ പീഡിപ്പിക്കാൻ ശ്രമം. സ്റ്റേഷൻ ഓഫീസിലാണ് സംഭവം. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് ടി മാത്യുവാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. വനംവകുപ്പ് അന്വേഷണം നടത്തി അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തു. വണ്ടിപ്പെരിയാർ പൊലീസും കേസെടുത്ത് അന്വേഷണം തുടങ്ങി. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ഗവി ഫോറസ്റ്റ് സ്റ്റേഷൻ വനത്തിനകത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കില്ല. ഡെപ്യൂട്ടി റേഞ്ച് ഓഫീസറായിരുന്ന മനോജ് താത്കാലിക വാച്ചറായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്നാണ് പാരാതിയിൽ പറയുന്നത്. അടുക്കളയിൽ പാകം ചെയ്തുകൊണ്ട് നിൽക്കുകയായിരുന്നു യുവതി.  മനോജ് സാധനങ്ങൾ എടുത്ത് തരാമെന്ന വ്യാജേന സ്റ്റോര്‍ റൂമിലേക്ക് യുവതിയെ വിളിച്ചു. ഇവിടെയെത്തിയ യുവതിയെ ബലമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

പിന്നാലെ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ക്ക് ഇവര്‍ പരാതി നൽകി. റേഞ്ച് ഓഫീസര്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി അന്വേഷണം നടത്തി സംഭവം നടന്നതായി തെളിഞ്ഞു. തുടര്‍ന്നാണ് കര്‍ശന നടപടിക്ക് ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍ദേശം നൽകിയത്.

]]>