gauwri nandha – malayalees.ch https://malayalees.ch Malayalam Online News Portal Sat, 20 Jun 2020 05:23:46 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gauwri nandha – malayalees.ch https://malayalees.ch 32 32 ‘എന്തൊക്കെ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു, മരണം വരെ’ https://malayalees.ch/actress-gowri-nanda-about-director-sachy/ Sat, 20 Jun 2020 05:23:30 +0000 https://malayalees.ch/?p=27371 സച്ചിയെ കുറിച്ച് അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ..

സംവിധായകന്‍ സച്ചിക്ക് ആദരാഞ്ജലികളുമായി അയ്യപ്പനും കോശിയും എന്ന സിനിമയിലെ കരുത്തുറ്റ കഥാപാത്രമായ കണ്ണമ്മയായി അഭിനയിച്ച ഗൗരി നന്ദ. എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണം വരെ എന്ന് ഗൗരി നന്ദ ഫേസ് ബുക്കില്‍ കുറിച്ചു.

തന്‍റെ ഉള്ളിലെ കലാകാരിയെ ലോകത്തിന് കാണിച്ചുകൊടുത്തത് സച്ചിയാണെന്ന് ഗൗരി അനുസ്മരിക്കുന്നു. ഇനിയും ഒരുപാട് പേരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ? എന്തിനാ ഇത്ര വേഗത്തിൽ പോയെ? എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ടമെന്ന്. അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നുവെന്ന് ഗൗരി നന്ദ എഴുതി

ഗൗരി നന്ദയുടെ കുറിപ്പിന്‍റെ പൂര്‍ണരൂപം

എന്റെ ലക്ഷ്യത്തിലെത്താൻ ഉള്ള ആ വലിയ പടികൾ ഒരിക്കലും എന്തൊക്കെ സംഭവിച്ചാലും തകരാത്ത അത്ര ബലമുള്ളത് നിർമ്മിച്ച് അതിൽ എന്നെ കയറ്റി നിർത്തി നീ ഇനി ധൈര്യമായി മുൻപോട്ടു പൊക്കോ എന്നും പറഞ്ഞ്‌ അതിലൂടെ എന്നെ നടത്തിച്ചു .. നിന്റെ എല്ലാം ഉയർച്ചകളും കാണാൻ ഞാൻ ഇവിടെ ഉണ്ട്‌ എന്ന് പറഞ്ഞിട്ട്? എപ്പോഴും പറയുന്ന വാക്കുകൾ ” ടാ നീ രക്ഷപെടും “.. ശരിയാ എന്നെ രക്ഷപെടുത്താൻ ആരും അറിയാതിരുന്ന എന്റെയുള്ളിലെ കലാകാരിയെ ലോകത്തിന് മുമ്പിൽ കാണിച്ചു കൊടുക്കാൻ സച്ചിയേട്ടാ നിങ്ങൾ തന്നെ വേണ്ടി വന്നു… പക്ഷേ ഒരിക്കലും എന്തൊക്കെ ജീവിതത്തിൽ സംഭവിച്ചാലും തളരാതിരുന്ന കണ്ണമ്മയെ നിങ്ങൾ കരയിച്ചു അവളുടെ മരണംവരെ… ഇനിയും എന്നെ പോലെ ഉള്ളവരെ അവരുടെ സ്വപ്നങ്ങളിൽ എത്തിക്കാൻ ഉളള കൈകൾ ആയിരുന്നില്ലേ അത് എന്തിനാ ഇത്ര വേഗത്തിൽ പോയേ?… എല്ലാവരും പറയുന്നു നന്മയുള്ളവരെ ആണ് ദൈവത്തിന് കൂടുതൽ ഇഷ്ട്ടം എന്ന് അതെ ഒരു കൊടുമുടിയോളം നന്മ ഉണ്ടായിരുന്നു.

]]>