Gautam Gambhir – malayalees.ch https://malayalees.ch Malayalam Online News Portal Sat, 07 Jan 2023 08:02:12 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gautam Gambhir – malayalees.ch https://malayalees.ch 32 32 ‘ഏഴ് നോ ബോൾ എറിയുകയെന്നാൽ ഒരു ഓവർ അധികമെറിയും പോലെ’; രൂക്ഷവിമർശനവുമായി ഗൗതം ഗംഭീർ https://malayalees.ch/gautam-gambhir-arshdeep-singh/ Sat, 07 Jan 2023 08:01:55 +0000 https://malayalees.ch/?p=74120 ശ്രീലങ്കക്കെതിരായ രണ്ടാം ടി-20യിൽ മോശം പ്രകടനം നടത്തിയ പേസർ അർഷ്ദീപ് സിംഗിനെതിരെ രൂക്ഷവിമർശനവുമായി ഇന്ത്യയുടെ മുൻ താരം ഗൗതം ഗംഭീർ. ഏഴ് നോ ബോളുകൾ എറിയുകയെന്നാൽ ഒരു ഓവർ അധികം എറിയുകയാണ്. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തതിനു ശേഷമേ രാജ്യാന്തര മത്സരം കളിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

“ഏഴ് പന്തുകൾ, അത് 21 ഓവറുകളെക്കാൽ കൂടുതൽ എറിയുന്നത് പോലെയാണ്. എല്ലാവരും മോശം പന്തുകൾ എറിയുകയും മോശം ഷോട്ടുകൾ കളിക്കുകയും ചെയ്യും. പരുക്കിൽ നിന്ന് തിരികെവരികയാണെങ്കിൽ രാജ്യാന്തര മത്സരം കളിക്കരുത്. ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുത്തിട്ട് തിരികെവരണം. കാരണം, നോ ബോളുകൾ ഒരിക്കലും സ്വീകരിക്കാനാവില്ല. പരുക്കേറ്റ് ഏറെക്കാലം പുറത്തിരുന്നാൽ ആഭ്യന്തര ക്രിക്കറ്റ് കളിച്ച് 15-20 ഓവറുകൾ എറിഞ്ഞിട്ട് വേണം രാജ്യാന്തര മത്സരം കളിക്കാൻ.”- ഗംഭീർ പറഞ്ഞു.

ശ്രീലങ്കക്കെതിരെ 2 ഓവർ മാത്രം എറിഞ്ഞ അർഷ്ദീപ് 5 ബോളുകൾ സഹിതം 37 റൺസാണ് വഴങ്ങിയത്. ശിവം മവിയും ഉമ്രാൻ മാലിക്കും ഓരോ നോ ബോളുകൾ കൂടി എറിഞ്ഞതോടെ ഇന്ത്യ ആകെ എറിഞ്ഞത് ഏഴ് നോ ബോളുകൾ. മത്സരത്തിൽ ഇന്ത്യ 16 റൺസിന് പരാജയപ്പെട്ടിരുന്നു. നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 206 എന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ, ഇന്ത്യയുടെ മറുപടി എഴ് വിക്കറ്റ് നഷ്ടത്തിൽ 190ൽ അവസാനിച്ചു.

]]>
മൂന്ന് ഐസിസി കിരീടങ്ങൾ; ‘അതൊക്കെ ധോണിയെക്കൊണ്ട് മാത്രമെ സാധിക്കൂ’; ഗംഭീർ https://malayalees.ch/%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%90%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%bf-%e0%b4%95%e0%b4%bf%e0%b4%b0%e0%b5%80%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b5%be/ Sat, 12 Nov 2022 05:38:39 +0000 https://malayalees.ch/?p=71134 ടി20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യ പുറത്തായതിന് പിന്നാലെ മുൻ നായകൻ എം എസ് ധോണിയെ വാഴ്ത്തി മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. സെഞ്ചുറികളുടെ എണ്ണത്തിൽ വിരാട് കോലിയെയും രോഹിത് ശർമയെയും മറികടക്കുന്ന ഒരു കളിക്കാരൻ ഇനിയും വരുമായിരിക്കും, പക്ഷെ എനിക്ക് തോന്നുന്നില്ല, ധോണിയെപ്പോലെ ഇനിയൊരു ഇന്ത്യ ക്യാപ്റ്റന് മൂന്ന് ഐസിസി കിരീടങ്ങൾ നേടാനാവുമെന്ന്-ഗംഭീർ പറഞ്ഞു.(gambhir praises dhoni for his captaincy)

2013ൽ ധോണിയുടെ നേതൃത്വത്തിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയശേഷം ഇന്ത്യക്ക് മറ്റൊരു ഐസിസി കിരീടം നേടാനായിട്ടില്ല. രോഹിത് ശർമയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം സെമിയിൽ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിൻറെ നാണംകെട്ട തോൽവി വഴങ്ങിയതിന് പിന്നാലെയാണ് മൂന്ന് ഐസിസി കിരീടങ്ങൾ നേടിയിട്ടുള്ള ധോണിയെ ഗംഭീർ സ്റ്റാർ സ്പോർട്സിലെ ചർച്ചയിൽ പുകഴ്ത്തിയത്.

2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടി20 ലോകകപ്പിലും ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ഫൈനലിലെ ടോപ് സ്കോറർ ഗംഭീറായിരുന്നു. കിരീട നേട്ടത്തിന് ധോണിയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തുമ്പോൾ തനിക്ക് അർഹമായ പരിഗണന ലഭിക്കാത്തതിലെ അസംതൃപ്തി പലപ്പോഴും ഗംഭീർ തുറന്നു പറഞ്ഞിട്ടുണ്ട്.തോൽവിക്ക് പിന്നാലെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് കരുതുന്നവരിൽ നിന്ന് മാത്രമെ എന്തെങ്കിലും പ്രതീക്ഷിക്കാവു, തല ഉയർത്തു കുട്ടികളെ എന്ന് ഗംഭീർ ട്വീറ്റ് ചെയ്തിരുന്നു.

]]>
‘ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ്’; സൂര്യകുമാർ യാദവിനെ പുകഴ്ത്തി ഗൗതം ഗംഭീർ https://malayalees.ch/gautam-gambhir-suryakumar-yadav/ Mon, 31 Oct 2022 10:49:34 +0000 https://malayalees.ch/?p=70491 ടി-20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കെതിരായ സൂര്യകുമാർ യാദവിൻ്റെ ഇന്നിംഗ്സിനെ പുകഴ്ത്തി മുൻ താരം ഗൗതം ഗംഭീർ. ഒരു ഇന്ത്യൻ താരത്തിൻ്റെ ഏറ്റവും മികച്ച ടി-20 ഇന്നിംഗ്സ് ആണ് ഇതെന്ന് ഗംഭീർ പറഞ്ഞു. ഇന്ത്യയുടെ ഇന്നിംഗ്സിനു ശേഷം നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഗംഭീർ.

“മുൻകാലത്ത് കളിച്ച ഒരുപാട് ഇന്നിംഗ്സുകളുണ്ട്. സെഞ്ചുറികളുണ്ട്. സൂര്യ തന്നെ സെഞ്ചുറി നേടിയിട്ടുണ്ട്. പക്ഷേ, ഇതിനെക്കാൾ മികച്ചതോ ഇതിനെക്കാൾ ബുദ്ധിമുട്ടേറിയതോ ആയ ഒരു വേദിയില്ല. അത് ഈ സാഹചര്യങ്ങളായാലും ബൗളിംഗ് ആയാലും. ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 50 ആയിരുന്നു. അവിടെനിന്ന്, ഇങ്ങനെയൊരു പിച്ചിൽ 40 പന്തിൽ 60 എടുക്കാൻ കഴിയുമെങ്കിൽ, അതിനെക്കാൾ മികച്ച ഒരു പ്രകടനം ഞാൻ കണ്ടിട്ടില്ല. ഇത് ഒരു ഇന്ത്യൻ താരം ടി-20യിൽ കളിക്കുന്ന ഏറ്റവും മികച്ച ഇന്നിംഗ്സാണ്.”- ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കകെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 133 റൺസ് ആണ് നേടിയത്. മുൻനിര തകർന്നടിഞ്ഞപ്പോൾ സൂര്യകുമാർ യാദവിൻ്റെ ഒറ്റയാൾ പോരാട്ടം (40 പന്തിൽ 68) ഇന്ത്യയെ മാന്യമായ സ്കോറിലെത്തിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കക്കായി ലുങ്കി എങ്കിഡി 4 വിക്കറ്റ് വീഴ്ത്തി.

]]>
രോഹിത്, കോലി എന്നിവരെക്കാൾ കഴിവുള്ള താരമാണ് രാഹുൽ എന്ന് ഗംഭീർ https://malayalees.ch/kl-rahul-rohit-kohli-gambhir/ Mon, 19 Sep 2022 04:36:31 +0000 https://malayalees.ch/?p=68272 രോഹിത് ശർമ, വിരാട് എന്നിവരെക്കാൾ കഴിവുള്ള താരമാണ് കെഎൽ രാഹുൽ എന്ന് ഇന്ത്യയുടെ മുൻ താരവും ഐപിഎൽ ടീമായ ലക്നൗ സൂപ്പർ ജയൻ്റ്സിൻ്റെ ഉപദേശകനുമായ ഗൗതം ഗംഭീർ. കോലി സെഞ്ചുറി നേടിയപ്പോൾ താരത്തെ ഓപ്പണറായി പരിഗണിക്കണമെന്ന് അഭിപ്രായപ്പെടുമ്പോൾ രാഹുലിനെ മറന്നുകളയുകയാണെന്ന് ഗംഭീർ പറഞ്ഞു. ലോകകപ്പിൽ രാഹുൽ തന്നെ ഇന്നിംഗ്സ് ഓപ്പൺ ചെയ്യണമെന്നും ഗംഭീർ പറഞ്ഞു.

“ഇന്ത്യയിലെ അവസ്ഥ എന്താണെന്നുവച്ചാൽ, ഒരു കളിക്കാരൻ നന്നായി കളിച്ചാൽ ഉദാഹരണമായി, കോലി കഴിഞ്ഞ കളിയിൽ സെഞ്ചുറി നേടിയപ്പോൾ ഏറെക്കാലമായി രോഹിത്തും രാഹുലും നൽകിയ സംഭാവനകൾ നമ്മൾ മറന്നു കളഞ്ഞു. കോലി ഓപ്പണറാവണമെന്ന് പറയുമ്പോൾ രാഹുലിന് എന്താണ് സംഭവിക്കുക എന്ന് ചിന്തിക്കണം. എത്ര അരക്ഷിതാവസ്ഥയാണ് രാഹുലിന് ഉണ്ടാവുക. ആദ്യ കളി അദ്ദേഹം കുറഞ്ഞ സ്കോറിനു പുറത്തായാൽ വീണ്ടും കോലി ഓപ്പൺ ചെയ്യണമെന്ന ചർച്ചകളുണ്ടാവും. കോലിയെക്കാളും രോഹിതിനെക്കാളും കഴിവുള്ള താരമാണ് രാഹുൽ. നമ്മൾ ഇന്ത്യയുടെ കാഴ്ചപ്പാടിൽ വേണം കാര്യങ്ങൾ കാണാൻ. അല്ലാതെ വ്യക്തിപരമായി കാണരുത്.”- ഗംഭീർ പറഞ്ഞു.

ലക്നൗ സൂപ്പർ ജയൻ്റ്സ് ക്യാപ്റ്റനായ രാഹുലിൻ്റെ പ്രകടനങ്ങൾ ഏറെ അടുത്തുനിന്ന് വീക്ഷിച്ചിട്ടുള്ള താരമാണ് ഗംഭീർ.

]]>
‘സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ’; സൂര്യകുമാറിനെ മൂന്നാം ടി-20യിൽ പരിഗണിക്കാതിരുന്നതിനെതിരെ ഗംഭീർ https://malayalees.ch/gautam-gambhir-slams-team-indias-omission-of-surakumar-yadav/ Thu, 18 Mar 2021 04:10:56 +0000 https://malayalees.ch/?p=41712 ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി-20 മത്സരത്തിനുള്ള ടീമിൽ നിന്ന് സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിനെ വിമർശിച്ച് മുൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. സഞ്ജുവിനും മനീഷിനും സംഭവിച്ചതു പോലെ ആവാതിരിക്കട്ടെ സൂര്യകുമാറിൻ്റെ വിധി എന്ന് ഗംഭീർ പറഞ്ഞു. ഇ എസ് പി എൻ ക്രിക്കിൻഫോയോടാണ് ഗംഭീറിൻ്റെ പ്രതികരണം.

“ഞാനായിരുന്നു സൂര്യയുടെ സ്ഥാനത്തെങ്കിൽ അതെന്നെ വേദനിപ്പിച്ചേനെ. 21 അല്ല, 30 വയസ്സായി. 30 വയസ്സായാൽ അരക്ഷിതാവസ്ഥ ആരംഭിക്കാൻ തുടങ്ങി. മനീഷ് പാണ്ഡെയ്ക്ക് സംഭവിച്ചത് നോക്കൂ. ആരും അദ്ദേഹത്തെപ്പറ്റി സംസാരിക്കുന്നില്ല. സഞ്ജുവിനെ നോക്കൂ. അദ്ദേഹം എവിടെയാണെന്ന് പോലും ആരും ചോദിക്കുന്നില്ല. അരങ്ങേറിയാൽ കുറച്ച് മത്സരങ്ങളിലെങ്കിലും അവസരം നൽകണം. ടീം മാനേജ്മെൻ്റിൻ്റെ പിന്തുണ ലഭിക്കാത്തിടത്തോളം നിങ്ങൾക്ക് വിജയിക്കാനാവില്ല. ഇഷാൻ കിഷനെ നോക്കൂ. അർധസെഞ്ചുറി അടിച്ചിട്ടും അടുത്ത കളി മൂന്നാം നമ്പറിലേക്കിറക്കി. രാജ്യാന്തര ക്രിക്കറ്റിൽ എന്താണ് സൂര്യകുമാറിൽ നിങ്ങൾ കാണുന്നത്. ഇനിയൊരിക്കൽ സൂര്യകുമാറിനെ പരിഗണിക്കണമെങ്കിൽ എന്ത് ചെയ്യും? കുറച്ച് മത്സരങ്ങളിൽ അവസരം നൽകണം.”- ഗംഭീർ പറഞ്ഞു.

അതേസമയം, അഞ്ച് മത്സരങ്ങൾ അടങ്ങിയ ടി-20 പരമ്പരയിൽ ഇംഗ്ലണ്ട് 2-1നു മുന്നിലാണ്. മൂന്നാം മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 156 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ 18.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.

]]>