GAUTAM ADANI – malayalees.ch https://malayalees.ch Malayalam Online News Portal Fri, 01 Sep 2023 05:45:15 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GAUTAM ADANI – malayalees.ch https://malayalees.ch 32 32 അദാനിയെ കുറ്റവിമുക്തനാക്കിയത് നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമെന്ന് ഫിനാൻഷ്യൽ ടൈംസ്; കൂട്ടുനിന്നത് സെബി https://malayalees.ch/narendra-modi-help-gautam-adani/ Fri, 01 Sep 2023 05:45:10 +0000 https://malayalees.ch/?p=87060 ഗൗതം അദാനിക്കെതിരെ നേരത്തെ ഡിആർഐ അന്വേഷണം നടത്തിയിരുന്നതായി ഫിനാൻഷ്യൽ ടൈംസ്. ആദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപെടലുകളെക്കുറിച്ച് 2014ൽ അന്വേഷണം നടന്നിരുന്നു എന്നാണ് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ട്. ഹിൻഡൻബർഗിന് പിന്നാലെ ഗൗതം അദാനിയെ വെട്ടിലാക്കി ആഗോള സംഘടനയായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ട് (OCCRP) ആണ് അദാനി ഗ്രൂപ്പിന്റെ ക്രമക്കേടുകൾ പുറത്തുവിട്ടത്. മൗറീഷ്യസ് ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ പൊതു വ്യാപാര ഓഹരികളിലെ നിക്ഷേപത്തിനായി ഉപയോഗിച്ചുവെന്ന് OCCRP ആരോപിച്ചു. (narendra modi gautam adani)

2014ൽ ഡിആർഐ അന്വേഷണത്തിന്റെ വിശദാംശങ്ങൾ കൂടുതൽ പരിശോധനയ്ക്കായി സെബിക്ക് കൈമാറിയിരുന്നു. വിദേശ കമ്പനികൾ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികൾ വാങ്ങിയതിന്റെ സൂചനകൾ ഡിആർഐ പങ്കുവച്ചിരുന്നു. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ സെബി അന്വേഷണം അവസാനിപ്പിച്ച് അദാനിക്ക് ക്ലീൻ ചിറ്റ് നൽകി. ഡിആർഐ വിധിനിർണയ അതോറിറ്റിയാണ് (DRI Adjudicating Authority) കേസ് അവസാനിപ്പിച്ച് തീർപ്പുകൽപ്പിച്ചത് എന്നും ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

സെബിക്കെതിരെയും ഫിനാൻഷ്യൽ ടൈംസ് രംഗത്തുവന്നു. അദാനിക്കെതിരായ ആരോപണം സെബി നേരത്തെ പരിശോധിച്ചതിലെ നിഷ്പക്ഷതയിലും സംശയമുണ്ടാക്കുന്നു. ഡിആർഐ അന്വേഷണം നടക്കുന്ന വേളയിലെ സെബിയുടെ നിലപാടിലാണ് സംശയം. 2011മുതൽ 2017വരെ സെബി ചെയർമാനായിരുന്ന യു കെ സിൻഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോൾ അതിന്റെ തലപ്പത്തെത്തി എന്നും റിപ്പോർട്ടിൽ പറയുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തിറങ്ങി ഏകദേശം എട്ട് മാസങ്ങൾക്ക് ശേഷമാണ് OCCRP യുടെ ഈ റിപ്പോർട്ട്. അന്വേഷണാത്മക പത്രപ്രവർത്തകരുടെ ഒരു അന്താരാഷ്ട്ര സംഘടനയാണ് OCCRP. മൗറീഷ്യസ് ഫണ്ടുകൾ വഴി അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്തിയെന്നാണ് ആരോപണം. അദാനി തന്നെ രഹസ്യമായി സ്വന്തം കമ്പനികളിൽ നിക്ഷേപം നടത്തിയതായും കണ്ടെത്തി.

2013 മുതൽ 2018 വരെ ഗ്രൂപ്പ് കമ്പനികൾ തങ്ങളുടെ ഓഹരികൾ രഹസ്യമായി വാങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. മൗറീഷ്യസില്‍ കടലാസ് കമ്പനികള്‍ സ്ഥാപിച്ച് അദാനി ഗ്രൂപ്പിന്റെ ലിസ്റ്റഡ് കമ്പനി ഓഹരികളില്‍ തന്നെ കോടിക്കണക്കിന് ഡോളറിന്റെ രഹസ്യനിക്ഷേപം നടത്തിയെന്നാണ് ഒ.സി.സി.ആര്‍.പിയുടെ കണ്ടെത്തൽ. ഇതു വഴി ഓഹരി വില കൃത്രിമമായി ഉയർത്തി അദാനി പണം തട്ടിയെന്നും റിപ്പോർട്ട് പറയുന്നു.

]]>
ഓഹരികൾ വിൽക്കും; 3.5 ബില്യൺ ഡോളർ സമാഹരിക്കാനൊരുങ്ങി അദാനി ഗ്രൂപ്പ്‌ https://malayalees.ch/adani-group-sale-shares-to-raise-3-5-billion-dollar/ Thu, 01 Jun 2023 04:56:03 +0000 https://malayalees.ch/?p=82072 ഓഹരി വിൽപ്പനയിലൂടെ വൻ തുക സ്വരൂപിക്കാനൊരുങ്ങി ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ്. ഇക്വിറ്റി ഓഹരി വിൽപ്പനയിലൂടെ മൂന്ന് ബില്യൺ ഡോളർ സമാഹരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഓഹരി ഇൻസ്റ്റിറ്റിയൂഷണൽ നിക്ഷേപകർക്ക് കൈമാറും.

അദാനി എന്റർപ്രൈസസ് ലിമിറ്റഡിന്റെയും ഇലക്‌ട്രിസിറ്റി ട്രാൻസ്മിഷൻ കമ്പനിയായ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡിന്റെയും ബോർഡുകൾ ഓഹരി വിൽപ്പനയിലൂടെ 2.5 ബില്യൺ ഡോളറിലധികം ( ഏകദേശം 21000 കോടിയിലധികം) സമാഹരിക്കാൻ ഇതിനകം അം​ഗീകാരം തേടിയിട്ടുണ്ടെങ്കിലും ഓഹരി ഉടമകളുടെ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ ഇടപാട് പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ധനസമാഹരണത്തിന് അനുമതി നൽകുന്നതിനായി അദാനി ഗ്രീൻ എനർജി ലിമിറ്റഡിന്റെ ബോർഡ് ജൂൺ ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ യോഗം ചേർന്നേക്കും. യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും നിക്ഷേപകർ ഓഹരികൾ വാങ്ങുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചുവെന്നാണ് റിപ്പോർട്ട്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങളെ തുടർന്ന് അദാനി ഗ്രൂപ്പിന് എഫ്പിഒയിൽ നിന്ന് പിന്മാറേണ്ടിവന്നിരുന്നു.
ഇതിന് ശേഷമുള്ള കമ്പനിയുടെ ഏറ്റവും വലിയ തുകയായിരിക്കും അദാനി ഗ്രൂപ്പ് സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. സമാഹരിക്കുന്ന തുക ഗ്രൂപ്പിന്റെ വിപുലീകരണ പദ്ധതികൾക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്.

]]>
ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്‌ https://malayalees.ch/gautam-adani-drops-out-of-top-10-richest-people-list/ Tue, 31 Jan 2023 12:02:32 +0000 https://malayalees.ch/?p=75409 ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.

പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സി.ഇ.ഒ. സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നലാണ് അദാനി. ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട്, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്ത്.

അതേസമയം അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.

]]>
ആമസോണ്‍ തലവനെയും പിന്തള്ളി; ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്ത് ഗൗതം അദാനി https://malayalees.ch/gautam-adani-is-the-second-richest-person-in-the-world/ Fri, 16 Sep 2022 08:31:29 +0000 https://malayalees.ch/?p=68179 ഫോബ്‌സിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ലോകസമ്പന്നരില്‍ രണ്ടാം സ്ഥാനത്തേക്ക് ഗൗതം അദാനി. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെയും ലൂയിസ് വിട്ടന്റെ ബെര്‍നാഡ് അര്‍നോള്‍ട്ടിനെയും പിന്തള്ളിക്കൊണ്ടാണ് അദാനി രണ്ടാം സ്ഥാനത്തേക്കെത്തിയത്. നിലവില്‍ ഫോബ്‌സിന്റെ കണക്കുപ്രകാരം 154.7 ബില്യണ്‍ ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി.

നിലവില്‍ ലോകസമ്പന്നരില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് സ്‌പേസ് എക്‌സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് തന്നെയാണ്. 273.5 ബില്യണ്‍ ഡോളറാണ് മസ്‌കിന്റെ ആസ്തി.

കഴിഞ്ഞ മാസം അര്‍നോള്‍ട്ടിനെ പിന്തള്ളി അദാനി മൂന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും മസ്‌കിനും ബെസോസിനും പിന്നിലായിരുന്നു. ഫോര്‍ബ്സിന്റെ സമ്പന്നരുടെ പട്ടികയില്‍ ഇപ്പോള്‍ അര്‍നോള്‍ട്ട് മൂന്നാം സ്ഥാനത്തും ബെസോസ് നാലാം സ്ഥാനത്തുമാണ്.

അദാനി പോര്‍ട്ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിങ്ങനെ നീളുന്നു അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. 1988 ലാണ് സാധനങ്ങള്‍ കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും അദാനി എന്റര്‍പ്രൈസസ് ആരംഭിക്കുന്നത്. 1994 ല്‍ മുന്ദ്ര പോര്‍ട്ടില്‍ ഹാര്‍ബര്‍ സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനിക്ക് അനുമതി ലഭിച്ചു.

ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖമാണ് മുന്ദ്ര പോര്‍ട്ട്. 2009 ലാണ് അദാനി ഊര്‍ജ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. 2020 ല്‍ ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള രണ്ടാംത്തെ വിമാനത്താവളമായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 74% ഓഹരിയും അദാനി സ്വന്തമാക്കി.

]]>
പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് ഗൗതം അദാനി https://malayalees.ch/gautam-adani-to-donate-60000-crore-rupees/ Fri, 24 Jun 2022 08:13:07 +0000 https://malayalees.ch/?p=63849 അദാനി ഗ്രൂപ്പ് ചെയർമാനും ഏഷ്യയിലെ അതിസമ്പന്നരിൽ ഒരാളുമായ ഗൗതം അദാനി തന്റെ പിറന്നാൾ ദിനത്തിൽ 60,000 കോടി രൂപ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അദാനി ഫൗണ്ടേഷന്റെ ഭാഗമായാകും തുക വിതരണം ചെയ്യുക.

ആരോഗ്യ രംഗം, വിദ്യാഭ്യാസ, സ്‌കിൽ ഡെവലപ്‌മെന്റ് എന്നിവയ്ക്ക് വേണ്ടിയാകും തുക വിനിയോഗിക്കുന്നത്. ശാന്തിലാൽ അദാനിയുടെ നൂറാം ജന്മവർഷം കൂടി പരിഗണിച്ചാണ് ഇന്ത്യൻ കോർപറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ധനസഹായം നടത്തുന്നതെന്ന് ഗൗതം അദാനി പറഞ്ഞു.

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കുന്ന, മാർക്ക് സക്കർബർ, വാരൺ ബഫറ്റ് എന്നിവരുൾപ്പെടുന്ന അതിസമ്പന്നന്മാരുടെ പട്ടികയിലേക്ക് ഇതോടെ ഗൗതം അദാനിയും എത്തുകയാണ്. ബ്ലൂംബർഗ് ബില്യണെയർ പട്ടിക പ്രകാരം 92 ബില്യൺ ഡോളറാണ് ഗൗതം അദാനിയുടെ ആസ്ഥി. ഈ വർഷം 15 ബില്യൺ ഡോളറാണ് അദാനി സമ്പാദിച്ചത്.

1988 ൽ ചെറുകിട കാർഷിക വിപണന ശൃംഖലയായി പ്രവർത്തനമാരംഭിച്ച അദാനി ഗ്രൂപ്പ് ഇന്ന് ശതകോടികൾ മൂല്യമുള്ള സ്ഥാപനമാണ്.

]]>
ചൈനക്കാരെ കടത്തി വെട്ടി അംബാനിയും അദാനിയും; ഇന്ത്യൻ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ വൻ കുതിപ്പ് https://malayalees.ch/ambani-adani-surpass-chinas-richest-billionaire-list/ Wed, 09 Jun 2021 12:45:44 +0000 https://malayalees.ch/?p=45338 സമ്പത്തിന്റെ കാര്യത്തിൽ ചൈനക്കാരെ കടത്തിവെട്ടി ഇന്ത്യൻ ശതകോടീശ്വരൻമാർ. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി, അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി എന്നിവർ ആഗോള ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുന്നിലെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര പട്ടികയിൽ 12-ാം സ്ഥാനത്ത് അംബാനിയും 14-ാം സ്ഥാനത്ത് അദാനിയും ഇടംപിടിച്ചു.

​ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നർ

അംബാനിക്ക് മുകളിൽ ഒരൊറ്റ ചൈനീസ് ശതകോടീശ്വരൻ പോലും ഇടംനേടിയില്ല എന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ് കമ്പനിയായ ആലിബാബ സ്ഥാപകനും ചൈനീസ് ശതകോടീശ്വരനുമായ ജാക്ക് മായെ ഉൾപ്പടെ കടത്തിയാണ് മുകേഷ് അംബാനിയും ഗൗതം അദാനിയും ഈ നേട്ടം സ്വന്തമാക്കിയത്. ബ്ലൂംബെർഗിന്റെ ഡാറ്റ അനുസരിച്ച് അംബാനിയുടെയും അദാനിയുടെയും ആസ്തിയിൽ വൻ കുതിപ്പാണുണ്ടായത്.

അംബാനിയുടെ ആസ്തിയിൽ 84 ബില്യൺ ഡോളറും അദാനിയുടെ സമ്പത്തിൽ 78 ബില്യൺ ഡോളറുമാണ് വർധിച്ചത്. നിലവിൽ അംബാനിയും അദാനിയും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നരാണ്. വിപ്രോയുടെ അസിം പ്രേംജിയും എച്ച്സി‌എൽ സ്ഥാപകനും ചെയർമാനുമായ ശിവ് നടറും പട്ടികയിലുണ്ട്. യഥാക്രമം 43 ഉം 70 ഉം സ്ഥാനങ്ങളിലാണ് ഇരുവരുമുള്ളത്.

​പട്ടികയിൽ ഇടംനേടി ചൈനീസ് ശതകോടീശ്വരൻമാർ

ചൈനയുടെ വാട്ടർമാൻ എന്നറിയപ്പെടുന്ന ഷോങ് ഷന്‍ഷാനാണ് അംബാനിക്ക് താഴെ വരുന്ന ചൈനീസ് കോടീശ്വരൻ. നോങ്‌ഫു സ്പ്രിങ് ബിവറേജ് കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ ഷോങ് ഷന്‍ഷാൻ ബീജിങ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസസിന്റെ ഉടമകൂടിയാണ്.

അദാനിക്ക് ശേഷം ഏഷ്യയിലെ മൂന്നാമത്തെ സമ്പന്നനാണ് അദ്ദേഹം. ടെൻസെന്റ് സ്ഥാപകനും സിഇഒയുമായ മാ ഹുവാറ്റെങ്, ജാക്ക് മാ, ഇ-കൊമേഴ്‌സ് കമ്പനിയായ പിൻഡുഡുവോയുടെ സിഇഒ കോളിൻ ഹുവാങ് തുടങ്ങിയ ചൈനീസ് കോടീശ്വരമാർ യഥാക്രമം 21, 27, 32 സ്ഥാനങ്ങളിലാണ് ഉള്ളത്.

​മുന്നിൽ ജെഫ് ബെസോസ് തന്നെ

ബ്ലൂംബെർഗിന്റെ പട്ടികയിൽ 190 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകനും സി.ഇ.ഒ.യുമായ ജെഫ് ബെസോസാണ് ഒന്നാമതുള്ളത്. ഫ്രഞ്ച് ഫാഷൻ വ്യവസായിയും പ്രമുഖ ഫാഷൻ ബ്രാൻഡായ ലൂയി വിറ്റൺ മൊയറ്റ് ഹെന്നിസി (എൽ‌.വി‌.എം‌.എച്ച്.) ചെയർമാനുമായ ബെർണാഡ് അർനോൾട്ട് ആണ് പട്ടികയിൽ രണ്ടാമത്.

സ്‌പേസ് എക്‌സ്, ടെസ്‌ല, ദി ബോറിങ് തുടങ്ങിയ കമ്പനിയുടെ സി.ഇ.ഒ. ആയ എലൻ മസ്‌ക് പട്ടികയിൽ മൂന്നാമതാണ്. ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ് എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി. ലോകത്തെ ഏറ്റവും സമ്പന്ന വനിതയായ ഫ്രാങ്കോയിസ് ബെറ്റൻ‌കോർട്ട് മേയേഴ്സ് പട്ടികയിൽ പത്താം സ്ഥാനത്താണുള്ളത്.

]]>