gauri lakshmi – malayalees.ch https://malayalees.ch Malayalam Online News Portal Mon, 20 Jun 2022 08:06:28 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png gauri lakshmi – malayalees.ch https://malayalees.ch 32 32 കുഞ്ഞുഗൗരിയുടെ കുടുംബത്തിന് പ്രതീക്ഷ; 25 ലക്ഷത്തിന്റെ തുക കൈമാറി ലുലു ഗ്രൂപ്പ് സംഘം https://malayalees.ch/ma-yusuf-ali-helped-gauri-lakshmi-treatment/ Mon, 20 Jun 2022 08:06:19 +0000 https://malayalees.ch/?p=63614 എസ്എംഎ രോഗം ബാധിച്ച പാലക്കാട്ടെ ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം കൈമാറി ലുലു ഗ്രൂപ്പ്. ഗൗരിയുടെ ചികിത്സയ്ക്കായി ഇതുവരെ 13 കോടി രൂപയാണ് ലഭിച്ചത്. മൂന്ന് കോടി കൂടി ഇനിയും ആവശ്യമാണ്. ചികിത്സ തുടങ്ങാനായി ഗൗരി മാതാപിതാക്കള്‍ക്കൊപ്പം ഇന്ന് കോഴിക്കോട്ടേക്ക് തിരിക്കും.

ട്വന്റിഫോര്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ എം എ യൂസഫലി, ലുലു ഗ്രൂപ്പ് മുഖേന 25 ലക്ഷം രൂപ സഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തത്. ഇന്ന് രാവിലെയോടെ ലുലു ഗ്രൂപ്പ് സംഘം പാലക്കാട് കൊളപ്പുള്ളിയിലെ ഗൗരിയുടെ വീട്ടില്‍ നേരിട്ടെത്തി പിതാവ് എം ലിജുവിന് തുക കൈമാറുകയായിരുന്നു.

‘മോളുടെ ചികിത്സയ്ക്കായി ആരും ഇത്ര വലിയ തുക ഒരുമിച്ച് തന്നിട്ടില്ല. യൂസഫലി സാറെ നേരിട്ട് കണ്ട് നന്ദി പറയണം. ചിന്തിക്കാന്‍ പോലും കഴിയാത്ത തുകയാണിത്. മകള്‍ക്ക് കിട്ടിയ അനുഗ്രഹമാണിതെന്നും ഗൗരിയുടെ പിതാവ് ലിജു പറഞ്ഞു.

ഈ ആഴ്ച തന്നെ യു.സ് കമ്പനിയില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട്ടേക്ക് തിരിക്കുന്നത്. 9 കോടി രൂപ നല്‍കിയാണ് ഗൗരിലക്ഷ്മി ചികിത്സാ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്.

ഗൗരിക്കായി നമുക്കും കൈകോര്‍ക്കാം

ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
GPay : 9847200415 [Liju KL]

]]>
ഗൗരിയുടെ ചികിത്സയ്ക്കായി ഇനി വേണ്ടത് നാല് കോടി രൂപ; മരുന്ന് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി https://malayalees.ch/gauri-lakshmi-treatment-help/ Thu, 28 Apr 2022 04:13:34 +0000 https://malayalees.ch/?p=60836 സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്എംഎ) രോഗം ബാധിച്ച ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലെ ഗൗരിലക്ഷ്മിയുടെ ചികിത്സക്ക് ഇനി വേണ്ടത് നാല് കോടിയോളം രൂപ. ഇനി കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണ് ഗൗരിലക്ഷ്മിക്ക് മരുന്ന് ലഭ്യമാക്കാന്‍ കുടുംബത്തിന്റെ മുന്നിലുള്ളത്. തുക പൂര്‍ണ്ണമായി സമാഹരിക്കാനായില്ലെങ്കിലും മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബം ആരംഭിച്ചു. നിശ്ചിത തീയ്യതിക്ക് മുന്‍പ് സുമനസുകളുടെ സഹായത്തില്‍ തുക ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് കുഞ്ഞുഗൗരിയുടെ കുടുംബം.

ഗൗരിക്ക് രണ്ട് വയസ് തികയാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 12 കോടിയോളം രൂപ ഇതുവരെ ലോകമലയാളികളുടെ കരുണകൊണ്ട് ഈ കുടുംബത്തിന്റെ കൈകളിലേക്കെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുറഞ്ഞ തുക മാത്രമാണ് അക്കൗണ്ടിലേക്ക് എത്തുന്നത്. കാത്തിരിക്കാന്‍ ഒട്ടും സമയമില്ലെന്നിരിക്കെ, കടുത്ത ആശങ്കയിലാണ് ഈ കുടുംബം.

ഇനി ദിവസങ്ങള്‍ നന്നേ കുറവാണെന്നിരിക്കെ മരുന്ന് ലഭ്യമാക്കുന്നതിനുളള നടപടികള്‍ കുടുംബവും സഹായകൂട്ടായ്മയും ആരംഭിച്ചിട്ടുണ്ട്. 16 കോടി രൂപയും ലഭ്യമാകുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ. പല സന്നദ്ധ സംഘടനകളും ഗൗരിക്കായി ധനസമാഹരണം നടത്തുന്നുണ്ടെങ്കിലും ഇനി കുറഞ്ഞ ദിവസങ്ങളെ മുന്നിലുള്ളു എന്ന് ഓര്‍മ്മിപ്പിക്കുകയാണ് പാലക്കാട്ടെ സഹായകൂട്ടായ്മയും.

ഗൗരി ലക്ഷ്മിക്കായി കൈകോര്‍ക്കാം

വിവരങ്ങള്‍:

K.L Liju

Account Number: 4302001700011823

IFSC Code: PUNB0430200

Phone: 9847200415

]]>
ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തും https://malayalees.ch/palakkad-kozhikode-route-private-bus-service-gauri-lakshmi-treatment/ Wed, 06 Apr 2022 04:37:51 +0000 https://malayalees.ch/?p=59639 കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക, സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ ധനസഹായം ലഭ്യമാക്കാനാണ് വിനിയോഗിക്കുക. അഞ്ചര കോടി രൂപയാണ് ഇതുവരെ ധനസഹായമായി ലഭിച്ചത്. പതിനാറ് കോടി രൂപയാണ് മരുന്നിന് മാത്രം സമാഹരിക്കേണ്ടത്.

മെയ് മാസത്തിന് മുന്‍പ് വിദേശത്ത് നിന്ന് മരുന്നെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് കുടുംബവും നാട്ടുകാരും. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശി ലിജുവിന്റെയും നിതയുടെയും മകളാണ് ഒന്നരവയസുകാരി ഗൗരി ലക്ഷ്മി. അംഗവൈകല്യമുള്ള ലിജുവിന്റെ സ്വകാര്യ ആശുപത്രിയിലെ ജോലിയാണ് അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനം. മരുന്നിനായി ഇതിനോടകം പണം കണ്ടെത്താനുള്ള ധനസമാഹരണം ആരംഭിച്ചുകഴിഞ്ഞു. ഇനിയും വേണം 11 കോടി രൂപ.

ഇരിക്കാനോ നടക്കാനോ കഴിയാതെ വന്നതോടെ ബെംഗളൂരുവില്‍ നടത്തിയ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞുഗൗരിയുടെ രോഗം തിരിച്ചറിഞ്ഞത്. രണ്ട് വയസാകുന്നതിന് മുന്‍പ് ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തിച്ച് ചികിത്സ നല്‍കണം. സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ മാതാപിതാക്കള്‍.

]]>