GANJA – malayalees.ch https://malayalees.ch Malayalam Online News Portal Thu, 18 May 2023 04:32:27 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png GANJA – malayalees.ch https://malayalees.ch 32 32 മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി; കസബ പൊലീസെത്തി പ്രതിയെ അറസ്റ്റ് ചെയ്തു https://malayalees.ch/father-catches-drug-dealer-red-handed-delivering-ganja-to-his-son/ Thu, 18 May 2023 04:22:45 +0000 https://malayalees.ch/?p=81403 മകന് കഞ്ചാവ് എത്തിച്ച് നൽകുന്നയാളെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടി. കോഴിക്കോട് കണ്ടംകുളത്തി ജൂബിലി ഹാളിന് സമീപം ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. കൊല്ലം പരവൂർ തൊടിയിൽ ഹൗസിൽ അൻസാറിനെയാണ് പിടികൂടിയത്. 

കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് അൻസാറിനെ ഫോണിൽ ബന്ധപ്പെട്ടു. ഇതു പ്രകാരം കഞ്ചാവുമായി കണ്ടം കുളത്തി ഹാളിന് സമീപം പ്രതി എത്തുകയായിരുന്നു. കഞ്ചാവ് മകന് കൈമാറുന്നതിനിടെയാണ് പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ പിടികൂടിയത്.

പ്രതിയെ പിടികൂടിയ ശേഷം കസബ പൊലിസിനെ അറിയിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. പ്രതി നേരത്തെയും വിദ്യാർത്ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് മയക്കു മരുന്ന് വില്പന നടത്തിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

]]>
കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ https://malayalees.ch/chadayamangalam-52-kilogram-ganja-seized/ Mon, 03 Apr 2023 04:16:23 +0000 https://malayalees.ch/?p=79019 കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കൊല്ലം റൂറൽ പോലീസിന്റ ഡാൻസാഫ് ടീമും ചടയമംഗലം പോലീസും ചേർന്നാണ് കഞ്ചാവ് പിടികൂടിയത്.

ഇന്നലെ രാത്രി 12 മണിയോടുകൂടി നിലമേൽ വെച്ചാണ് കാറിൽ കടത്തിക്കൊണ്ടുവന്ന 52 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിലാകുന്നത്.ചിതറ സ്വദേശി ഫെബിമോൻ,നെയ്യാറ്റിൻകര സ്വദേശി ഷൈൻ എന്നിവരാണ് പൊലീസ് പിടിയിലായത് .അറസ്റ്റിലായ ഫെബിമോൻ മുൻപ് 80 കിലോ കഞ്ചാവുമായി ചാത്തന്നൂർ പോലീസിന്റ പിടിയിലായിട്ടുണ്ട് . ഒറീസ്സയിൽ നിന്നുമാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നതെന്നുള്ളപ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഞ്ചാവ് കടത്തികൊണ്ടുവന്ന വാഹനത്തിൽ നിന്നും ഒറീസ്സയിലെയും ബംഗാളിലെയും വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകളും പോലീസ് കണ്ടെടുത്തു.

എംസി റോഡ് വഴി കാറിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്നതായിട്ടുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലം റൂറൽ ഡാൻസാഫ് ടീം തിരുവനന്തപുരം ജില്ലമുതൽ വാഹനത്തെ പിന്തുടർന്നു വന്ന് ചടയമംഗലം പോലീസിന്റെ സഹായത്താൽ നിലമേലിൽ വച്ചു പിടികൂടുകയായിരുന്നു.തുടർന്ന് നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 52 കിലോ കഞ്ചാവ് കണ്ടെത്തുന്നത്. ചടയമംഗലം പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തു .

]]>
കഞ്ചാവ് വില്പന അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർക്കും സംഘാംഗങ്ങൾക്കും കടന്നൽ കുത്തേറ്റു https://malayalees.ch/excise-officials-attacked-by-wasps-in-vamanapuram/ Wed, 29 Mar 2023 04:32:34 +0000 https://malayalees.ch/?p=78778 കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതി അന്വേഷിക്കാനെത്തിയ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറെയും സംഘാംഗങ്ങളെയും കടന്നൽ ആക്രമിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരത്താണ് സംഭവം. മുതുവിള അരുവിപ്പുറം പാലത്തിന് സമീപം കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വാമനപുരം എക്സൈസ് അന്വേഷണത്തിനായി എത്തിയത്.

റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും സംഘവും ചേർന്ന് അരുവിപ്പുറം പാലത്തിന് സമീപം പരിശോധന നടത്തുന്നതിനിടെയാണ്‌ കടന്നൽ കുത്തേറ്റത്. പാലത്തിന് സമീപം അഞ്ചു ബൈക്കുകൾ പാർക്ക് ചെയ്‌തിരിക്കുന്നതു കണ്ടു സംശയം തോന്നിയ എക്സൈസ് സംഘം ജീപ്പ് നിർത്തി പാലത്തിന് അടിയിലെത്തി പരിശോധിക്കുമ്പോഴായിരുന്നു കടന്നലുകളുടെ ആക്രമണം. ഉദ്യോഗസ്ഥർ ഉടൻ തന്നെ റോഡിലേക്ക് കയറി ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്നെത്തി കുത്തുകയായിരുന്നു.

അതുവഴി കടന്നുപോയ പല യാത്രക്കാർക്കും കടന്നൽ കുത്തേറ്റു. പരുക്കേറ്റ എക്സൈസ് ഇൻസ്‌പെക്ടർ, സിവിൽ എക്സൈസ് ഓഫീസർ ഷിജിൻ എന്നിവർ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എക്സൈസ്സ് ഉദ്യോ​ഗസ്ഥർ സഞ്ചരിച്ച ജീപ്പിലും കടന്നലുകൾ കയറിയെങ്കിലും വാഹനം അതിവേഗം ഓടിച്ച് ഒരു കിലോമീറ്ററോളം ദൂരെ മാറ്റിയിട്ട് കടന്നലുകളുടെ തുരത്തുകയായിരുന്നു.

]]>
തൊടുപുഴ മുട്ടത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി ‘സെറ്റപ്പ് സുനീർ’ പിടിയിൽ https://malayalees.ch/suspect-arrested-in-ganja-case-after-attacking-police/ Fri, 11 Nov 2022 07:38:03 +0000 https://malayalees.ch/?p=71077 തൊടുപുഴ മുട്ടത്ത് പൊലീസിനെ ആക്രമിച്ച് രക്ഷപെട്ട കഞ്ചാവ് കേസ് പ്രതി പിടിയിൽ. ഉടുമ്പന്നൂരിൽ നിന്നാണ് പ്രതി സെറ്റപ്പ് സുനീർ പിടിയിലായത്.

കഴിഞ്ഞ മാസം 30നായിരുന്നു കേസിനാസ്പദമായ സംഭവം. കഞ്ചാവ് കേസിലെ പ്രതി സുനീറാണ് പൊലീസുകാരനെ പരിക്കേൽപ്പിച്ച ശേഷം ഓടി രക്ഷപെട്ടത്. പരിക്കേറ്റ മുട്ടം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ഷാജി എം.എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

]]>
ഡ്യൂക്ക് ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കൾ എക്‌സൈസിന്റെ പിടിയിൽ https://malayalees.ch/%e0%b4%a1%e0%b5%8d%e0%b4%af%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ac%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b5%bd-%e0%b4%95%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%b5%e0%b5%81/ Mon, 03 Oct 2022 06:19:54 +0000 https://malayalees.ch/?p=68923 ഡ്യൂക്ക് ബൈക്കിൽ കഞ്ചാവുമായി എത്തിയ മൂന്ന് യുവാക്കളെ എക്‌സൈസ് പിടികൂടി. ഇടുക്കി ജില്ലയിലെ തൊടുപുഴയിലാണ് സംഭവം. ഇടവെട്ടി മരുതുങ്കൽ വീട്ടിൽ മാഹിൻ നൗഷാദ് (22), കുമ്പംകല്ല് മണൽപ്പറമ്പിൽ മുഹമ്മദ് ഹസീബ് (21), തൊടുപുഴ കുമ്പംകല്ല് കണ്ടത്തിൻ കരയിൽ വീട്ടിൽ മാഹിൻ സുധീർ (19) എന്നിവരാണ് അറസ്റ്റിലായത്.

മയക്കുമരുന്നുകൾക്കെതിരെയുള്ള സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തൊടുപുഴ എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കാരിക്കോട് ഭാഗത്ത് നടത്തിയ രാത്രികാല വാഹന പരിശോധനയിലാന് ഡ്യൂക്ക് ബൈക്കിൽ കടത്തിയ 45 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തത്.

ഇടവെട്ടി, ജാരം ഭാഗം കേന്ദ്രീകരിചായിരുന്നു ഇവരുടെ കഞ്ചാവ് ഇടപാടുകൾ എന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു . സംഭവത്തെക്കുറിച്ച് വിശദ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

]]>
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം https://malayalees.ch/ganja-mafia-attacks-neyyar-dam-police-throws-bomb-at-patrolling-party/ Fri, 16 Jul 2021 04:30:42 +0000 https://malayalees.ch/?p=46866 തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.https://b4a4e990985154b7b0da96c9d3e26a21.safeframe.googlesyndication.com/safeframe/1-0-38/html/container.html

പെട്രോളിംഗിനിടെ പുലർച്ചെ 3 മണിയോടെയാണ് ആക്രമണം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഭീകരന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് ആക്രമണം നടത്തിയത്. ഒരു ജീപ്പ് പ്രതികൾ പൂർണമായും അടിച്ചു തകർത്തു. സമീപത്തെ വീടുകൾക്ക് നേരെയും ഇവർ ആക്രമണം നടത്തി.

]]>