ganguly-congratulates-virat-kohli-on-100th-test – malayalees.ch https://malayalees.ch Malayalam Online News Portal Thu, 03 Mar 2022 10:03:33 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ganguly-congratulates-virat-kohli-on-100th-test – malayalees.ch https://malayalees.ch 32 32 വിരാട് കോലിയുടെ നൂറാം ടെസ്റ്റ്, അഭിനന്ദനവുമായി ഗാംഗുലി https://malayalees.ch/ganguly-congratulates-virat-kohli-on-100th-test/ Thu, 03 Mar 2022 10:03:25 +0000 https://malayalees.ch/?p=57954 തന്റെ കരിയറിലെ നൂറാം ടെസ്റ്റിനിറങ്ങുന്ന വിരാട് കോലിയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ഈ അപൂര്‍വ നേട്ടം പിന്നിടുന്നത് അഭിനന്ദനാര്‍ഹമാണെന്നും ഇന്ത്യക്കായി വളരെ കുറച്ച് താരങ്ങള്‍ മാത്രമേ 100 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ളൂവെന്നും ഗാംഗുലി പറഞ്ഞു. 11 താരങ്ങള്‍ മാത്രമാണ് ഇന്ത്യക്കായി ഇതുവരെ ടെസ്റ്റില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുള്ളത്. വെള്ളിയാഴ്ച മൊഹാലിയില്‍ ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരമാണ് കോലിയുടെ കരിയറിലെ നൂറാം ടെസ്റ്റ്.

ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ ഗാംഗുലിക്കെതിരെ പരോക്ഷമായി നടത്തിയ പരാമര്‍ശങ്ങള്‍ ഇരുവരും തമ്മിലുള്ള ബന്ധത്തിന് കോട്ടം വരുത്തിയിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നായകനാവാതെ കോലിയുടെ ആദ്യ ടെസ്റ്റ് മത്സരമായിരിക്കും ഇത്.

]]>