ganesh kumar – malayalees.ch https://malayalees.ch Malayalam Online News Portal Mon, 11 Sep 2023 11:23:02 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png ganesh kumar – malayalees.ch https://malayalees.ch 32 32 ‘വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല, സത്യമാണ് ദൈവം’; കെ.ബി ഗണേഷ് കുമാർ https://malayalees.ch/ganesh-kumar-speech-assembly/ Mon, 11 Sep 2023 11:22:57 +0000 https://malayalees.ch/?p=87567
സോളാർ കേസ് ഗൂഢാലോചനയിൽ മറുപടിയുമായി കെ.ബി ഗണേഷ് കുമാർ. ഗണേഷ് കുമാറിനോ ബാലകൃഷ്ണ പിള്ളക്കോ ഉമ്മൻചാണ്ടിയുമായി വ്യക്തിപരമായ ശത്രുതയില്ല. രാഷ്ട്രീയമായ വിയോജിപ്പ് മാത്രമേയുള്ളൂ. തനിക്ക് വളഞ്ഞ വഴിയിലൂടെ വേലവയ്‌ക്കേണ്ട കാര്യമില്ല. രക്ഷിക്കണമെന്ന് അഭ്യർത്ഥിച്ച് വിളിച്ച നേതാക്കൾ ഇപ്പോഴും ഈ സഭായിൽ ഉണ്ട്. അവരുടെ പേര് താൻ വെളിപ്പെടുത്തുന്നില്ലെന്നും വേണ്ടിവന്നാൽ അപ്പോൾ പറയാമെന്നും ഗണേഷ് കുമാർ നിയമസഭയിൽ.

താൻ ഒരു തുറന്ന പുസ്തകമാണെന്നും സത്യമാണ് തന്റെ ദൈവമെന്നും ഗണേഷ് കുമാർ. സോളാറിലെ പരാതിക്കാരിയുടെ ആരോപണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ചോദിച്ചപ്പോൾ ഉമ്മൻ ചാണ്ടിയെ പറ്റി തനിക്കറിയില്ല എന്നാണ് പറഞ്ഞത്. അച്ഛൻ ബാലകൃഷ്ണപ്പിള്ള പറഞ്ഞത് ഉമ്മൻ ചാണ്ടിയെ പറ്റി ഇല്ലാത്തതാണ് പരാതിക്കാരി എഴുതിയത് എന്നാണ്. ഇത് സി.ബി.ഐ രേഖപ്പെടുത്തിയിട്ടുണ്ടാകും. സോളാർ സമയത്ത് സഹായത്തിനായി കോൺഗ്രസ് നേതാക്കൾ പിതാവിനെ സമീപിച്ചു. ശരണ്യ മനോജ് തന്റെ ബന്ധുവാണ്, അത് നിഷേധിക്കുന്നില്ല. പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വേദികളിൽ പ്രസംഗിച്ചയാളാണ് ശരണ്യ മനോജ്.

കപട സദാചാരം നടിച്ച് കേരള രാഷ്ട്രീയത്തിൽ നിൽക്കുന്ന ആളല്ല താൻ. ഗണേഷ് കുമാറിന് വളഞ്ഞ വഴിയിലൂടെ വേല വയ്‌ക്കേണ്ട കാര്യമില്ല. ഭാര്യയെയും മക്കളെയും ബോധ്യപ്പെടുത്തിയാൽ മതി, മറ്റാരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല തനിക്ക്. 2013 ഏപ്രിൽ ഒന്നിന് യുഡിഎഫ് സർക്കാരിൽ നിന്ന് രാജിവച്ചു. ഉമ്മൻ ചാണ്ടിയുടെ കയ്യിൽ രാജിക്കത്ത് നിർബന്ധിച്ച് ഏൽപ്പിച്ചതായിരുന്നു. എൽ.ഡി.എഫിനെ വഞ്ചിച്ച് യു.ഡി.എഫിലേക്ക് വരുമെന്ന് ഷാഫി കരുതേണ്ട, അഭയം നൽകിയ എൽ.ഡി.എഫിനെ വഞ്ചിക്കുന്ന പ്രശ്നം മരിച്ചാലും ഉദിക്കുന്നില്ല.

ഉമ്മൻ ചാണ്ടിക്ക് സോളാർ കേസിൽ പങ്കില്ല എന്ന് തെളിയാൻ കാരണം പിണറായി വിജയനാണ്. അദ്ദേഹം സി.ബി.ഐക്ക് വിട്ടതുകൊണ്ടാണ് ഈ കേസിൽ ഉമ്മൻ ചാണ്ടി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞത്. അതിന് പിണറായി വിജയനോട് കോൺഗ്രസ് നന്ദി പറയണമെന്നും ഗണേഷ് കുമാർ പറഞ്ഞു. തങ്ങളെ രക്ഷിക്കണമെന്ന് പറഞ്ഞ് പല യു.ഡി.എഫ് നേതാക്കളും സഭയിലുണ്ട്. അവരുടെ പേര് വെളിപ്പെടുത്താത്തത് മാന്യത കൊണ്ടാണെന്നും ഗണേഷ് കുമാർ.

]]>
‘ആ സിനിമ വേണ്ടെന്ന് വച്ചതിന് കാരണം മുകേഷിന്റെ ഭീഷണി’; തുറന്ന് പറഞ്ഞ് ഷമ്മി തിലകൻ https://malayalees.ch/shammi-thilakan-against-ganesh-kumar-mukesh/ Tue, 28 Jun 2022 08:32:26 +0000 https://malayalees.ch/?p=64001 വിനയന്റെ സിനിമ വേണ്ടെന്നുവച്ചതിന് കാരണം നടന്മാരായ മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കാരണമെന്ന് തുറഞ്ഞ് പറഞ്ഞ് നടൻ ഷമ്മി തിലകൻ. ഇന്നലെ കെ.ബി ഗണേശ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ. കെ.ബി ഗണേഷ് കുമാറിന്റെ ചില പ്രസ്താവനകൾ അസംബന്ധമെന്ന് ഷമ്മി തിലകൻ പറഞ്ഞു. തന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമെന്ന് പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്ന് ഷമ്മി തിലകൻ ചോദിക്കുന്നു. ഗണേശിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തു.

‘അമ്മ’യുടെ ഫണ്ട് ഉപയോഗിച്ച് പത്തനാപുരം മണ്ഡലത്തിൽ രണ്ട് സ്ത്രീകൾക്ക് വീട് നിർമിച്ച് നൽകി. മണ്ഡലത്തിൽ വികസനം നടത്തേണ്ടത് സ്വന്തം എംഎൽഎ ഫണ്ട് ഉപയോഗിച്ചാണെന്നും

‘2018 ൽ ഇടവേള ബാബുവിന് ഞാൻ മെസേജ് അയച്ചിരുന്നു. 2018 ജൂൺ 19ന്. സംവിധായകൻ വിനയന്റെ ഒരു കേസുണ്ട്. അദ്ദേഹത്തെ വിലക്കിയെന്നതായിരുന്നു കേസ്. കേസിൽ വിനയൻ വിജയിച്ചു. അതിലെ പ്രധാന സാക്ഷിയായിരുന്നു ഞാൻ. അന്ന് അമ്മയ്ക്ക് അനുകൂലമായിട്ടായിരുന്നു എന്റെ മൊഴി. അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റും, മുകേഷും ചേർന്നായിരുന്നു അന്ന് എന്നെ ഭീഷണിപ്പെടുത്തിയത്. ആ സിനിമയിൽ നീ അഭിനയിക്കരുത്, അഡ്വാൻസ് തിരിച്ചു കൊടുക്കെടാ എന്ന് പറഞ്ഞത്. കത്തി എടുത്ത് കുത്തുമെന്ന് പറഞ്ഞ് മാത്രമല്ല ഭീഷണി, ചിരിച്ചുകൊണ്ടും ഭീഷണിപ്പെടുത്താം. അങ്ങനെയാണ് ആ പടത്തിൽ നിന്ന് പിന്മാറിയത്. വിനയന്റെ തന്നെ ചിത്രമായിരുന്നു അത്. ആ സിനിമയ്ക്ക് നല്ല തുക പറഞ്ഞിരുന്നതാണ്. ഇതുൾപ്പെടെ കേസിന്റെ വിധി പകർപ്പിലുണ്ട്. ആരെങ്കിലുമൊരാൾ തങ്ങൾ അവസരം നിഷേധിച്ചു, പടം ഇല്ലാതാക്കി എന്നൊക്കെ തെൡയിച്ചാൽ പറയുന്നത് ചെയ്യാമെന്ന് സിദ്ദീഖ് പറഞ്ഞിരുന്നല്ലോ ? എന്നിട്ട് അവരെന്ത് നടപടിയെടുത്തു ?

‘എന്നെ പോലുള്ളവർക്ക് നേരെ ആരോപണങ്ങൾ വരുമ്പോൾ സംഘടനയിലെ ബാക്കിയുള്ളവർ കൈയടിക്കും. കാരണം അവർക്ക് നക്കാപ്പിച്ച കാശ് സംഘടന നൽകുന്നത് കൊണ്ടാണ്. ആ 12,000 രൂപ സംഘടന നൽകുന്നത് അവർക്ക് വലിയ കാര്യമാണ്. കൈനീട്ടം എന്നൊക്കെ പേര് മാത്രമേയുള്ളു. അത് റിട്ടയർമെന്റ് സ്‌കീമാണ്. അതെനിക്കും തന്നു. പക്ഷേ ഞാനത് നിരസിച്ചു. ഒന്നാമത്തെ കാര്യം എനിക്ക് വിരമിക്കാനുള്ള പ്രായമായില്ല. ഒരു കലാകാരന് അല്ലെങ്കിൽ തന്നെ വിരമിക്കൽ പ്രായമുണ്ടോ ? സംഘടനയിൽ ഉന്നയിച്ച പരാതിയിൽ തീരുമാനം ആയിട്ട് മതി മറ്റ് കാര്യങ്ങളെന്ന് ഞാൻ പറഞ്ഞു ‘- ഷമ്മി തിലകൻ പറഞ്ഞു.

ഈ വിശദീകരം കൃത്യമായി നൽകിയിട്ടുണ്ട്. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്നാണ് അമ്മ സംഘടന അറിയിച്ചത്. എന്നാൽ എന്താണ് തൃപ്തികരമല്ലാത്തതെന്ന് തന്നെ അറിയിച്ചിട്ടില്ലെന്ന് ഷമ്മി തിലകൻ പറഞ്ഞു. കോടതിയുടെ പരിഗണനയിലുള്ള കേസിൽ, മൊഴി മാറ്റിയെന്ന് പറയുന്ന വ്യക്തിയെ പ്രിസൈഡിംഗ് ഓഫിസറാക്കിയിരിക്കുന്നു. അയാൾക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് ചളിപ്പാണ്. വിഡിയോ കോൺഫറൻസിംഗിൽ ഹാജരാകാമെന്ന് താൻ പറഞ്ഞതാണെന്നും ഷമ്മി തിലകൻ അറിയിച്ചു.

]]>
ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാൻ; ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി https://malayalees.ch/kiifb-replies-ganesh-kumar/ Sat, 07 Aug 2021 08:26:03 +0000 https://malayalees.ch/?p=47808 ഏനാത്ത് – പത്തനാപുരം റോഡിന് സ്റ്റോപ്പ് മെമ്മോ നൽകിയത് ഗുണനിലവാരം ഉറപ്പാക്കാനെന്ന് കെ.ബി ഗണേഷ് കുമാർ എംഎൽഎയ്ക്ക് കിഫ്ബിയുടെ മറുപടി. റോഡിന്റെ ഗുണനിലവാരം ഉറപ്പാക്കണമെന്നും, മാനദണ്ഡം മാറ്റാനാകില്ലെന്നും കിഫ്ബി അറിയിച്ചു. 13.6 വീതി എന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും കിഫ്ബി അറിയിച്ചു.

പത്തനാപുരത്ത് 2016ല്‍ ആരംഭിച്ചത് ഉള്‍പ്പെടെ നാലു കിഫ്ബി റോഡുകളുടെ പണി പൂര്‍ത്തിയാട്ടില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെയായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ ശ്രദ്ധക്ഷണിക്കല്‍. ഭൂമി ഏറ്റെടുക്കലിലെ കാലതാമസാണ് കാരണം. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്റ്റോപ് മെമ്മോ അയക്കാന്‍ കിഫ്ബിക്ക് എന്തധികാരമാണെന്ന് ഗണേഷ് കുമാര്‍ ചോദിച്ചു. ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്ന അപകടം സ്വന്തം അനുഭവം ചൂണ്ടിക്കാട്ടി വൈകാരികമായാണ് ഗണേഷ് അവതരിപ്പിച്ചത്.

സര്‍വേയര്‍മാരുടെ പ്രശ്‌നം പൊതുവില്‍ ഉള്ളതാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞത് പൊതുവികാരമായി കാണമെന്നും എ.എന്‍.ഷംസീറും ആവശ്യപ്പെട്ടു. പരാതികളില്‍ വസ്തുതയുണ്ടെന്നും എന്നാല്‍ ഗുണനിലാവരം ഉറപ്പാക്കാന്‍ കിഫ്ബി നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ എല്ലാം മാറ്റാനാകില്ല എന്നുമായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ മറുപടി. പദ്ധതികള്‍ വേഗത്തിലാക്കാന്‍ എല്ലാ മാസവും പൊതുമരാമത്ത്-കിഫ്ബി ഉദ്യോഗസ്ഥരുടെ യോഗം ചേരും. എന്നാല്‍ കേരളത്തിന്റെ അഭിമാന സ്തംഭങ്ങളായ പൊതുമരാമത്തിനേയും കിഫ്ബിയേ രണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.

കൂടുതല്‍ സര്‍വേയര്‍മാരെ നിയോഗിക്കണമെന്ന പൊതുമരാമത്ത് മന്ത്രിയുടെ പ്രസ്താവനയെ റവന്യൂമന്ത്രി കെ.രാജന്‍ ചോദ്യം ചെയ്തത് സഭയില്‍ ആശക്കുഴപ്പമുണ്ടാക്കി. സര്‍വേ ഉദ്യോഗസ്ഥരെ സ്വതന്ത്ര സംവിധാനത്തിലേക്ക് നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതോടെ മന്ത്രിമാരുടെ ഭിന്നനിലപാടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം ക്രമപ്രശ്‌നമുന്നയിച്ചു. പൊതുമരാമത്ത്, റവന്യൂമന്ത്രിമാര്‍ പറഞ്ഞത് ഒന്നുതന്നെയാണെന്നായിരുന്നു കെ.ബി.ഗണേഷ്‌കുമാറിന്റെ മറുവാദം.

]]>