Gandhi Statue – malayalees.ch https://malayalees.ch Malayalam Online News Portal Sat, 30 Jan 2021 08:42:03 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gandhi Statue – malayalees.ch https://malayalees.ch 32 32 ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു; പ്രതിഷേധവുമായി യു.എസിലെ ഇന്ത്യൻ വംശജർ https://malayalees.ch/statue-of-mahatma-gandhi-vandalised-in-california/ Sat, 30 Jan 2021 08:41:51 +0000 https://malayalees.ch/?p=39363 നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ സ്ഥാപിച്ചതാണ് ഈ പ്രതിമ.

അമേരിക്കയിലെ കാലിഫോർണിയയിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമ അജ്ഞാതർ തകർത്തു. സംഭവത്തിൽ, അന്വേഷണം നടത്തി അക്രമികളെ എത്രയും പെട്ടെന്ന് ശിക്ഷിക്കണമെന്ന ശക്തമായ ആവശ്യവുമായി ഇന്ത്യൻ അമേരിക്കക്കാർ രംഗത്തെത്തി. ഉത്തര കാലിഫോർണിയയിൽ സ്ഥിതി ചെയ്യുന്ന ഡേവിസ് നഗരത്തിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് അജ്ഞാതരായ അക്രമികൾ തകർത്തത്. പ്രതിമ പൂർണ്ണമായും തകർന്ന അവസ്ഥയിലാണ് ഉള്ളത്.

തകർന്ന പ്രതിമയുടെ ഭാഗങ്ങൾ അന്വേഷണാവശ്യാർഥം സുരക്ഷിത ഇടത്തേക്ക് മാറ്റിയിട്ടുണ്ടെന്ന് ഡേവിസ് നഗരത്തിന്റെ കൗൺസിൽമാൻ അറിയിച്ചു. നിരവധി ഗാന്ധി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ നാല് വർഷം മുമ്പ് ഇന്ത്യൻ സർക്കാരിന്റെ സംഭാവനയിൽ ഡേവിസ് സിറ്റി കൗൺസിൽ സ്ഥാപിച്ചതാണ് ഈ വെങ്കല പ്രതിമ. സംഭവത്തെ ആസ്പദമാക്കി അമേരിക്കയിലെ ഇന്ത്യക്കാർക്കിടയിൽ തന്നെ വിള്ളൽ ഉടലെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

]]>
ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും നീക്കി https://malayalees.ch/mahatma-gandhis-statue-at-parliament-moved/ Thu, 21 Jan 2021 04:36:19 +0000 https://malayalees.ch/?p=38923 ഗാന്ധിയുടെ പ്രതിമ പാര്‍ലമെന്‍റിലെ പ്രധാന കവാടത്തില്‍ നിന്നും താല്‍ക്കാലികമായി നീക്കി. 16 അടി ഉയരമുള്ള പ്രതിമ പാർലമെന്‍റ് മന്ദിരത്തിന്‍റെ നിർമ്മാണത്തിന്‍റെ ഭാ​ഗമായാണ് താല്‍ക്കാലികമായി മാറ്റിയതെന്നാണ് ലോക് സഭാ അധികൃതര്‍ പറയുന്നത്. പാര്‍ലമെന്‍റിലെ രണ്ടാം നമ്പര്‍ ഗേറ്റിനും മൂന്നാം നമ്പര്‍ ഗേറ്റിനും ഇടയിലാണ് നിലവില്‍ പ്രതിമ താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ളത്.

പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിപക്ഷ സമരങ്ങളിലും എം.പിമാരുടെ കൂടിക്കാഴ്ച്ചകളിലും സ്ഥിരസാന്നിധ്യമായിരുന്നു മാറ്റിവെച്ച ഗാന്ധി പ്രതിമ. കാര്‍ഷിക നിയമത്തിനെതിരായ പാര്‍ലമെന്‍റ് എം.പിമാരുടെ സമരവും ഈ ഗാന്ധി പ്രതിമക്ക് മുന്നില്‍ വെച്ചായിരുന്നു.

1993ൽ ശിവരാജ് പാട്ടീൽ സ്പീക്കറായിരുന്ന കാലയളവിലാണ് ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് പ്രതിമ സ്ഥാപിച്ചത്. സെൻട്രൽ വിസ്ത പദ്ധതി പ്രകാരം കേന്ദ്രസർക്കാരില്‍ നിന്നും 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാർലമെന്‍റ് മന്ദിരം നിർമ്മിക്കുന്നത്. പരിസ്ഥിതി സംബന്ധമായ നിരവധി വിവാദങ്ങള്‍ക്ക് ശേഷമാണ് സുപ്രീം കോടതി അനുമതിയോടെ പാര്‍ലമെന്‍റ് മന്ദിരം പണികഴിപ്പിക്കുന്നത്.

പുതിയ പാര്‍ലമെന്‍റ് കെട്ടിടം നിര്‍മ്മിക്കുന്നതോടെ ബ്രിട്ടീഷ് കാലത്ത് നിര്‍മ്മിച്ച നിലവിലെ പാര്‍ലമെന്‍റ് മ്യൂസിയമാക്കി മാറ്റും. കഴിഞ്ഞമാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുതിയ പാര്‍ലമെന്‍റ് കെട്ടിടത്തിന് തറക്കല്ലിട്ടത്.

]]>