Galwan Valley – malayalees.ch https://malayalees.ch Malayalam Online News Portal Fri, 19 Feb 2021 04:05:22 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Galwan Valley – malayalees.ch https://malayalees.ch 32 32 ഗല്‍വാനില്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് സമ്മതിച്ച് ചൈന; പേരുകള്‍ പുറത്തുവിട്ടു https://malayalees.ch/china-admits-5-officers-soldiers-killed-in-galwan-clash-with-india/ Fri, 19 Feb 2021 04:05:10 +0000 https://malayalees.ch/?p=40389 ഗൽവാൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചെന്ന് സമ്മതിച്ച് ചൈന. കൊല്ലപ്പെട്ട നാല് സൈനികരുടെ പേര് ചൈന പുറത്തുവിട്ടു. ഈ നാല് സൈനികർക്കും മരണാനന്തര ബഹുമതിയും പ്രഖ്യാപിച്ചു. നേരത്തെ പിഎൽഎ കമാൻഡിങ് ഓഫിസറുടെ മരണം ചൈന സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഗാൽവൻ ഏറ്റുമുട്ടലിൽ സൈനികർ മരിച്ചതായി ചൈന സമ്മതിക്കുന്നത്.

ഏറ്റുമുട്ടലിൽ 45 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നു റഷ്യൻ വാർത്താ ഏജൻസിയായ ടാസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ സൈനികരുടെ മരണം ഔദ്യോഗികമായി ചൈന സ്ഥിരീകരിച്ചിരുന്നില്ല. കഴിഞ്ഞ ജൂണിലായിരുന്നു ഗൽവാൻ താഴ്‌‌‌വരയിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. 20 സൈനികർ വീരമൃത്യു വരിച്ചതായി ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. ഈ സംഘർഷത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയായിരുന്നു

]]>
പാംഗോങ്ങിൽ നിന്ന് ഇരുന്നൂറിലധികം യുദ്ധടാങ്കുകൾ അതിവേഗത്തിൽ പിൻവലിച്ച് ചൈന; കരുതലോടെ ഇന്ത്യ https://malayalees.ch/china-surprises-india-with-its-speed-moves-out-200-tanks-from-pangong-tso/ Sat, 13 Feb 2021 04:19:59 +0000 https://malayalees.ch/?p=40104 ന്യൂഡൽഹി: ഒമ്പതു മാസം മുഖാമുഖം നിന്ന ശേഷം പാംഗോങ് തടാകത്തിന് സമീപത്തു നിന്ന് സൈനികരെ പിൻവലിച്ച് ചൈനയും ഇന്ത്യയും. കമാൻഡർ തല ചർച്ചകളുടെ ഭാഗമായി ബുധനാഴ്ച രാവിലെയാണ് ഇരു സേനയും യഥാർത്ഥ നിയന്ത്രണ രേഖയിലേക്ക് പിൻവാങ്ങാൻ തുടങ്ങിയത്.

വ്യാഴാഴ്ചയോടെ ഇരുനൂറിലധികം യുദ്ധടാങ്കുകളാണ് ചൈനയുടെ പീപ്പ്ൾസ് ലിബറേഷൻ ആർമി പാംഗോങ്ങിന്റെ തെക്കുഭാഗത്തു നിന്ന് പിൻവലിച്ചിട്ടുള്ളത്. ചൈനയുടെ പിൻമാറ്റത്തിന്റെ വേഗം ഇന്ത്യൻ സേനയെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അത്ഭുതപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

‘ബുധനാഴ്ച മുതൽ ആരംഭിച്ച പിൻവാങ്ങലിൽ ചൈനയുടെ വേഗത അവരുടെ വിന്യാസത്തിലെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ്. ഇതൊരു സൈനിക തന്ത്രമാണ്. ഇന്ത്യയും സേനയെ പിൻവലിക്കുന്നുണ്ട്. എങ്കിലും മോശം കാര്യങ്ങൾ നേരിടാൻ സൈന്യം സജ്ജമായിരിക്കേണ്ടതുണ്ട്’ – സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പറയുന്നു.

പാംഗോങിലെ പിൻമാറ്റം പൂർത്തിയായ ശേഷം, 15 ഗോഗ്ര, 17 ഹോട് സ്പ്രിങ് മേഖലയിലെയും സൈനിക സാന്നിദ്ധ്യം കുറയ്ക്കുന്നതിൽ ചർച്ചയുണ്ടാവുമെന്ന് കരുതപ്പെടുന്നു. ഘട്ടംഘട്ടമായ പിന്മാറ്റമാണ് അതിർത്തിയിൽ നടക്കുക എന്നാണ് പാർലമെന്റിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിരുന്നത്.

ചൈനീസ് സൈന്യം ഫിംഗർ എട്ടിലെ കിഴക്കുഭാഗത്തെ സ്രിജാപ് സെക്ടറിലേക്കും ഇന്ത്യൻ സേന ഫിംഗർ മൂന്നിലെ ധൻസിങ് ധാപ്പ പോസ്റ്റിലേക്കുമാണ് പിൻവാങ്ങുന്നത്. പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികളും നിർത്തിവയ്ക്കും.

പാംഗോങ്ങിനു വടക്ക് ഫിംഗർ നാലിൽനിന്ന് ഫിംഗർ എട്ടിലേക്ക് പിന്മാറണമെന്നതായിരുന്നു ഒൻപതു തവണയായി നടന്ന ചർച്ചകളിലും ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. പാംഗോങ് തടാകത്തിനു തെക്ക് ഇന്ത്യയും നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ചൈന പിന്മാറാൻ സമ്മതിച്ച സാഹചര്യത്തിൽ ഇന്ത്യയും അവിടെനിന്നു പിന്മാറും.

]]>
അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇന്ത്യ-ചൈന സമാധാന ചര്‍ച്ച ഇന്ന് മോസ്കോയില്‍ https://malayalees.ch/india-china-border-tension/ Thu, 10 Sep 2020 04:20:47 +0000 https://malayalees.ch/?p=31605 ഇന്ത്യ ചൈന അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരു രാജ്യങ്ങളുടെയും ചര്‍ച്ച ഇന്ന് മോസ്കോയില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി, വാങ്ങ്‍യിയും ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്ക് കൂടിക്കാഴ്ച നടത്തും.

മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെ ആണ് വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച. പ്രകോപനം സൃഷ്ടിക്കാനും അതിർത്തിയില്‍ ഏകപക്ഷീയ മാറ്റത്തിനും ശ്രമിക്കുന്ന നീക്കങ്ങളില്‍നിന്ന് ചൈന പിന്നോട്ട് പോകണമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇക്കാര്യം മന്ത്രി എസ്. ജയശങ്കർ ആവർത്തിക്കും. ധാരണകൾ പാലിക്കാനും സേനാപിന്മാറ്റം പൂർണമായ അർഥത്തിൽ നടപ്പാക്കാനും പ്രതിരോധമന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായിരുന്നു. 45 വർഷത്തിനിടയിലെ സങ്കീർണ സാഹചര്യമാണ് ഇന്ത്യ- ചൈന അതിർത്തിയിൽ. റെയിന്‍ ലാ, റെസാംഗ്ലെ, മുഖ്പാരി, മഗർ കുന്നുകള്‍ എന്നീവിടങ്ങളില്‍ ഇരു സേനകളും അടുത്തടുത്താണ്.

മുഖ്പാരിയിലാണ് തിങ്കളാഴ്ച ചൈനീസ് സൈന്യം ആകാശത്തേക്ക് വെടി ഉതിർത്തത്. പാങ്കോങ്സോ തീരത്ത് ഇന്ത്യന്‍ സൈനികർക്ക് മുഖാമുഖമായി കുന്തങ്ങളും ഓട്ടോമാറ്റിക് റൈഫിളുകളുമായാണ് ചൈനീസ് സൈന്യമുള്ളത്. സമാധാനം പുനഃസ്ഥാപിക്കുന്നതിനായി കമാണ്ടർതല ചർച്ചയും ഉടന്‍ ഉണ്ടായേക്കും.

]]>
ഗൽവാനിൽ നിന്ന് പിന്മാറാനൊരുങ്ങി ചൈനീസ് സൈന്യം https://malayalees.ch/chinese-army-likely-to-withdraw-from-galwan/ Thu, 02 Jul 2020 10:03:10 +0000 https://malayalees.ch/?p=27912 സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി.

കിഴക്കൻ ലഡാക്കിലെ ഗൽവാനിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറ്റത്തിന് ഒരുങ്ങുന്നു. സൈനിക തലത്തിൽ നടന്ന ചർച്ചയിൽ ഉണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലെ സന്ദർശിക്കും.

ലെഫ്‌റ്റനന്‍റ് ജനറൽ ഹരീന്ദർ സിംഗ്, ചൈനീസ് മേജർ ജനറൽ ലിയു ലിനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഘട്ടം ഘട്ടമായി നിയന്ത്രണ രേഖയിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ എത്തിയത്. ജൂൺ 6, 22, 30 തിയ്യതികളിൽ ഇരു സൈനിക ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി. ഗൽവാൻ മേഖലയിൽ സംഘർഷാവസ്ഥക്ക് അയവ് വരുത്താൻ സൈനികരുടെ പിന്മാറ്റം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സൈനിക തലത്തിലും നയതന്ത്ര തലത്തിലുമുള്ള ചർച്ചകളിലൂടെ മേഖലയിൽ നിന്ന് പൂർണമായ ചൈനീസ് പിന്മാറ്റം സാധ്യമാക്കാമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

നാളെ ലേയിൽ എത്തുന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കരസേനാ മേധാവി എം.എം നരേവാണെയും സൈനികരുമായി ആശയ വിനിമയം നടത്തും. ലേയിൽ നിന്ന് അതിർത്തി മേഖലയിൽ കൂടി സന്ദർശനം നടത്താനാണ് രാജ്നാഥ് സിംഗ് ഉദ്ദേശിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

]]>
അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ചൈന; സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ പുറത്ത് https://malayalees.ch/satellite-images-show-chinese-construction-near-site-of-india-border-clash/ Fri, 26 Jun 2020 04:38:48 +0000 https://malayalees.ch/?p=27626 ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്.

ഗൽവാൻ, ഹോട് സ്പ്രിങ്ങ്സ്, പാംഗോങ്ങ് എന്നിവിടങ്ങൾക്ക് പുറമെ ഡെപ്സാങ്ങിന് സമീപവും ചൈന, സൈനിക ശക്തി വർധിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. സേന നീക്കത്തിന്‍റെ ഉപഗ്രഹ ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്. ഒരുസമയം പലയിടങ്ങളിൽ പ്രകോപനം ഉണ്ടാക്കാനുള്ള ചൈനീസ് ശ്രമമാണ് ഇതെന്നാണ് ഇന്ത്യൻ സേനയുടെ വിലയിരുത്തൽ.

ഗൽവാൻ അതിർത്തിയിൽ നിന്ന് ചില സൈനിക വാഹനങ്ങൾ ചൈന നീക്കി തുടങ്ങിയെങ്കിലും പട്രോൾ പോയിന്‍റ് 14 ന് സമീപം സ്ഥാപിച്ച ടെൻറുകൾ നീക്കം ചെയ്തിട്ടില്ല. കഴിഞ്ഞ 22 ആം തീയതി ചേർന്ന ഇന്ത്യ-ചൈന സേന കമാന്‍ററുമാരുടെ യോഗത്തിൽ, ഇരു സേനകളും പട്രോളിംഗ് നടത്തുന്ന അതിർത്തികളിൽ ടെൻറുകൾ നിലനിർത്തില്ലെന്ന തീരുമാനത്തിൽ എത്തിയിരുന്നു.

എന്നാൽ ചൈന ആ തീരുമാനം നടപ്പാക്കിയില്ല. ഗല്‍വാൻ താഴ്‍വര പൂർണ്ണമായും തങ്ങളുടെതെന്ന വാദമാണ് ചൈനയുടെ പ്രതിരോധ മന്ത്രാലയം ഇപ്പോഴും ഉയർത്തുന്നത്. ഇന്ത്യയുടെ ഭാഗത്തുള്ള ഷ്യോക് – ഗൽവാൻ നദികൾ കൂടി ചേരുന്ന പ്രദേശം വരെ തങ്ങളുടെതെന്ന അവകാശ വാദമാണ് ചൈന ഉന്നയിക്കുന്നത്. സംഘർഷാവസ്ഥ ഏറ്റവും രൂക്ഷമായ പാംഗോങ്ങ് മേഖലയിൽ 8 കിലോമീറ്ററിലധികം അതിക്രമിച്ച് കയറിയ ചൈന മലനിരകളിൽ ടെൻറുകൾ ഉൾപ്പടെ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ യൂണിറ്റുകളും ചൈന സജ്ജമാക്കിയിട്ടുണ്ട്. ചൈനീസ് യുദ്ധവിമാനങ്ങളുടെ നിരീക്ഷണ പറക്കൽ വർധിച്ചതായി സേനാ വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ലഡാക്ക് മേഖലയിൽ നിരീക്ഷണ പറക്കൽ നടത്തുന്നുണ്ട്.

]]>
അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന https://malayalees.ch/galwan-valley-tensions-rise-as-china-brings-back-tent-at-clash-site/ Thu, 25 Jun 2020 09:04:16 +0000 https://malayalees.ch/?p=27588 പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്

സംഘർഷം ലഘൂകരിക്കുമെന്ന് അവകാശപ്പെടുന്നതിനിടെ അതിർത്തിയിൽ സൈനിക ബലം വർധിപ്പിച്ച് ചൈന. പതിനായിരത്തിലധികം സൈനികര്‍ മേഖലയിലുണ്ടെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങളില്‍നിന്ന് വ്യക്തമാകുന്നത്.

ജൂൺ 15ന് ഏറ്റുമുട്ടൽ നടന്ന പട്രോൾ പോയിന്‍റ് 14 ൽ ആണ് ചൈനീസ് സൈനികര്‍ തമ്പടിച്ചിരിക്കുന്നത്. ഗാൽവാൻ താഴ് വര ഇന്ത്യയുടേതല്ലെന്ന് കഴിഞ്ഞ ദിവസം ചൈനയുടെ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച വിചിത്രമായ പ്രസ്താവനക്കു പിന്നാലെയാണ് ഗാൽവൻ നദിക്കരയിൽ സൈനികരുടെ എണ്ണം ഭീമമായി വർധിപ്പിച്ച് ചൈന രംഗത്തെത്തിയത്. സാറ്റലൈറ്റ് ദൃശ്യങ്ങൾ വെളിപ്പെടുത്തിയതനുസരിച്ച് 10,000 ത്തിനു മുകളിലാണ് മേഖലയിലെ സൈനികരുടെ എണ്ണം. നൂറു കണക്കിന് ട്രക്കുകളും സൈനിക വാഹനങ്ങളും ഇവരോടൊപ്പം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ത്യ പ്രകോപനം സൃഷ്ടിക്കുകയാണെന്ന് ഒരു ഭാഗത്ത് കുറ്റപ്പെടുത്തുകയും ഇന്ത്യൻ അതിർത്തിയിൽ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുകയുമാണ് നിലവിൽ ചൈന ചെയ്യുന്നത്.

അന്താരാഷ്ട്ര കരാറുകൾ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിനുള്ള മറുപടി എന്നോണം പുറത്തിറക്കിയ ഒടുവിലത്തെ വാർത്താ കുറിപ്പിൽ ചൈന ആരോപിക്കുന്നുണ്ട്. സംഘർഷം ലഘൂകരിക്കാൻ ധാരണയിലെത്തിയതായി ഇരു രാജ്യങ്ങളും അവകാശപ്പെടുന്നുണ്ടെങ്കിലും സുദീർഘമായ പ്രക്രിയ ആയിരിക്കും അതെന്നാണ് ചൈനയുടെ നടപടി ക്രമങ്ങളും നിലപാടും വ്യക്തമാക്കുന്നത്.

]]>
ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി https://malayalees.ch/ladakh-standoff-congress-bjp-trade-barbs-over-chinese-incursion-in-galwan/ Wed, 24 Jun 2020 04:58:15 +0000 https://malayalees.ch/?p=27521 ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ്

ഗാൽവാൻ സംഘർഷം സംബന്ധിച്ച കോൺഗ്രസ് – ബി ജെ പി വാക്പോര് തുടരുന്നു. പ്രതിച്ഛായ ഉയർത്താൻ ഏജൻസികളെ ഏൽപിക്കുകയല്ല, നിശ്ചയദാർഢ്യവും പക്വമായ നയതന്ത്ര നീക്കവുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് തുടർച്ചയായ വിമർശനത്തിലൂടെ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി പ്രതികരിച്ചു.

ഗാൽവാൻ സംഘർഷവും പ്രധാനമന്ത്രിയുടെ പ്രസ്താവനകളും ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് കോൺഗ്രസ് ഉന്നയിക്കുന്നത്. ഇന്നലെ ചേർന്ന പ്രവർത്തകസമിതി യോഗം പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് കോൺഗ്രസിന്‍റെ പുതിയ വിമർശനം.

ഗാല്‍വാന്‍ സംഘര്‍ഷം: പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നുവെന്ന് കോണ്‍ഗ്രസ്, പ്രതിപക്ഷം വിമര്‍ശനങ്ങളിലൂടെ ആനന്ദം കണ്ടെത്തുന്നുവെന്ന് ബിജെപി

ചൈനയുമായി ബന്ധപ്പെട്ട ട്വിറ്റർ പോളുകളിൽ എല്ലാം പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുന്നു. അതിനാൽ ഒരു സർവ്വേ സംഘടിപ്പിക്കാൻ ഏജൻസികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രതിച്ഛായ വർധിപ്പിക്കാൻ പ്രധാനമന്ത്രി പാടുപെടുന്നു എന്നാണ് കോൺഗ്രസ് വിമർശം. ദൃഢനിശ്ചയവും പക്വമായ നീക്കങ്ങളുമാണ് പ്രധാനമന്ത്രി നടത്തേണ്ടതെന്നും കോൺഗ്രസ് പറയുന്നു. 73.6 ശതമാനം ജനങ്ങള്‍ക്കും പ്രതിപക്ഷത്തേക്കാള്‍ വിശ്വാസം പ്രധാനമന്ത്രിയെ ആണെന്ന് സി വോട്ടര്‍ നടത്തിയ സര്‍വേയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

അതേസമയം വിമർശനങ്ങൾ ഉന്നയിച്ച് കോൺഗ്രസ് നേതാക്കൾ ദുഃഖകരമായ ആനന്ദം നേരിടുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. രാജകുമാരന്‍റെ കോമാളിത്തരങ്ങൾ എന്നാണ് രാഹുൽ ഗാന്ധിയെ സമ്പിത് പത്ര വിമർശിച്ചത്. പ്രധാനമന്ത്രിയെ നിന്ദിക്കുകയും സൈന്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് കോൺഗ്രസ് തുടരുകയാണെന്നും ആരോപിച്ചു. അതിർത്തി പ്രദേശങ്ങളിൽ ഇന്ത്യൻ ഭൂമി കൂടുതൽ കൈയേറിയത് യുപിഎ കാലത്താണ് എന്നാണ് ബിജെപി വാദം.

]]>
ഇന്ത്യ – ചൈന ചർച്ച പരാജയം: ഗല്‍വാന്‍ താഴ്‍വരയില്‍ നിന്ന് ഇരുരാജ്യങ്ങളും ഉടന്‍ പിന്മാറില്ല https://malayalees.ch/talks-have-failed-to-resolve-india-china-border-dispute/ Thu, 18 Jun 2020 05:09:44 +0000 https://malayalees.ch/?p=27229 ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും.

ഇന്ത്യ – ചൈന കരസേന മേജർ ജനറലുമാർ തമ്മിലുള്ള ചർച്ച പരാജയപ്പെട്ടു. ഗൽവാൻ മേഖലയിൽ നിന്ന് അടിയന്തര സൈനിക പിന്മാറ്റം ഉണ്ടാവില്ല. എന്നാൽ വിദേശകാര്യ മന്ത്രിമാരുടെ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷം പരിഹരിക്കണമെന്ന ധാരണയിലെത്തി.

ഗൽവാൻ മേഖലയിലെ ഇരു രാജ്യങ്ങളിലെയും മേജർ ജനറൽമാരാണ് ചർച്ച നടത്തിയത്. ചർച്ച പാളിയെങ്കിലും സൈനിക മേധാവി തലത്തിലുള്ള സംഭാഷണങ്ങൾ വരുംദിവസങ്ങളിൽ തുടരും. സംഘർഷ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തൽക്കാലം ഉണ്ടാവില്ല. ഇതിനിടെ പ്രധാനമന്ത്രിയുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ചർച്ച നടത്തി. അതിർത്തിയിലെ പ്രശ്നങ്ങളായിരുന്നു ചർച്ച വിഷയം.

നേരത്തെ ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ ടെലഫോൺ സംഭാഷണത്തിൽ സംഘർഷം പരിഹരിക്കാൻ തീരുമാനമായിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്‌.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും തമ്മിലായിരുന്നു ചർച്ച. സംഘർഷത്തിൽ എത്രയും പെട്ടെന്ന് അയവു വരുത്താൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. അതിർത്തിയിലെ മുൻനിര സൈന്യത്തെ നിയന്ത്രിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സംഭവത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മുന്നറിയിപ്പ് നൽകി.

അതേസമയം അതിർത്തിയിൽ പ്രകോപനം ഉണ്ടായാൽ തിരിച്ചടിക്കാൻ നമുക്ക് ശേഷിയുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായുള്ള വീഡിയോ കോൺഫ്രൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യ സമാധാനമാണ് ആഗ്രഹിക്കുന്നത്. ജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതിർത്തി പ്രശ്നത്തിന്‍റെ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ സർവ്വകക്ഷി യോഗം ചേരും. പ്രധാന രാഷ്ട്രീയ കക്ഷി നേതാക്കൾ വിഡിയോ കൂടിക്കാഴ്ചയിൽ പങ്കെടുക്കും.

]]>