Gajendra Singh Shekhawat – malayalees.ch https://malayalees.ch Malayalam Online News Portal Mon, 12 Oct 2020 12:52:09 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Gajendra Singh Shekhawat – malayalees.ch https://malayalees.ch 32 32 ഇല നോക്കി അതേത് വിളയാണെന്ന് പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് ശെഖാവത്ത് https://malayalees.ch/f-rahul-gandhi-priyanka-can-identify-a-crop-by-its-leaves-i-would-leave-politics-gajendra-singh-shekhawat/ Mon, 12 Oct 2020 12:51:57 +0000 https://malayalees.ch/?p=33180 ഇലകള്‍ കണ്ട് അതേത് വിളയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും പറയുകയാണെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. കാര്‍ഷിക നിയമത്തിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരിഹാസം.

പ്രതിഷേധങ്ങളിലൂടെ രാഹുലും പ്രിയങ്കയും ചേര്‍ന്ന് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആടിനേയും ചെമ്മരിയാടിനേയും വേര്‍തിരിച്ചറിയാന്‍ കഴിയാത്തവരാണ് രാഹുലും പ്രിയങ്കയുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധറാലി നടത്തുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും രംഗത്ത് വന്നിരുന്നു. കൃഷിയെക്കുറിച്ച് യാതൊന്നുമറിയാത്ത വ്യക്തിയാണ് കാര്‍ഷിക ബില്ലിനെതിരെ സംസാരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

]]>