G20 summit 2020 – malayalees.ch https://malayalees.ch Malayalam Online News Portal Mon, 23 Nov 2020 06:50:19 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png G20 summit 2020 – malayalees.ch https://malayalees.ch 32 32 കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കുമെന്ന് ജി20 https://malayalees.ch/covid-vaccine-will-make-available-to-all-countries-g20-summit/ Mon, 23 Nov 2020 06:50:09 +0000 https://malayalees.ch/?p=35572 കോവിഡ് വാക്സിൻ എല്ലാ രാജ്യങ്ങൾക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദിലെ ജി20 ഉച്ചകോടിക്ക് സമാപനമായി. കോവിഡ് സാഹചര്യത്തിൽ പിന്നോക്ക രാജ്യങ്ങൾക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീർഘിപ്പിച്ച് നൽകുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി ആവർത്തിച്ചു.

കോവിഡ് പ്രതിസന്ധി മറികടക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഉച്ചകോടി നടത്തിയത്. ഉച്ചകോടിയുടെ സംഗ്രഹം സൗദി ധനകാര്യ മന്ത്രി വിശദീകരിച്ചു. ലോകാരോഗ്യ സംഘടന, ഐഎംഎഫ് പോലുള്ള ലോകത്തിന്‍റെ പ്രധാന ആശ്രയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്താനാണ് ജി20 തീരുമാനം. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇത്തരം സ്ഥാപനങ്ങളെ അവഗണിച്ചിരുന്നു. ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഐക്യകണ്ഠേനയുള്ള തീരുമാനമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

കോവിഡ് വാക്സിൻ കണ്ടെത്തുന്നതിനുള്ള ആഗോള സഖ്യത്തിന് ബാക്കി വേണ്ട തുക അംഗ രാജ്യങ്ങൾ കണ്ടെത്തും. ജി20ക്ക് മാത്രം കിട്ടിയതു കൊണ്ട് കാര്യമില്ല. ലോകത്തെല്ലായിടത്തും എത്തണം. അതിനാണ് ശ്രമമെന്ന് സൗദി ധനകാര്യ മന്ത്രി പറഞ്ഞു.

പിന്നോക്ക രാജ്യങ്ങളെ പരിഗണിക്കാതെ കോവിഡ് സാഹചര്യത്തിൽ ഒരു ശക്തിക്കും വളരാനാകില്ലെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. അടുത്ത ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കുന്ന ഇറ്റലിക്ക് സൽമാൻ രാജാവ് അധ്യക്ഷ സ്ഥാനം കൈമാറി.

]]>
ജി 20 ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കം https://malayalees.ch/reform-rhetoric-at-odds-with-reality-as-saudi-arabia-hosts-g20-summit/ Sat, 21 Nov 2020 04:45:17 +0000 https://malayalees.ch/?p=35486 കോവിഡ് വാക്സിൻ കണ്ടെത്താനുള്ള ധനസമാഹരണമടക്കം ചർച്ചയാകുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ഇന്ന് റിയാദിൽ തുടക്കമാകും. കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള കർമ പദ്ധതി യോഗം ചർച്ച ചെയ്യും. 20 രാഷ്ട്രത്തലവന്മാരും ഓൺലൈനിൽ സംബന്ധിക്കുന്ന ഉച്ചകോടി വൈകിട്ട് ആറരക്കാണ് തുടക്കമാവുക. വൈകിട്ട് നാലുമണിക്ക് വിവിധ വിഷയങ്ങളിലെ ചർച്ചകൾക്കും തുടക്കം കുറിക്കും.

ഇന്ത്യൻ സമയം വൈകിട്ട് നാലു മണിയോടെയാണ് സൗദി ആദ്യമായി അധ്യക്ഷത വഹിക്കുന്ന ജി 20 ഉച്ചകോടിക്ക് തുടക്കം. സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹിന്റെ ആമുഖ പ്രഭാഷത്തോടെ പ്രധാന ചർച്ചകൾ തുടങ്ങും. വൈകീട്ട് ആറര മണിക്ക് ഉച്ചകോടിയിൽ ലോക നേതാക്കൾ സംബന്ധിക്കും. ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചയിൽ കോവിഡ് വാക്സിൽ കണ്ടെത്താനുള്ള ധനസഹായം യുഎൻ അഭ്യർഥിച്ചിരുന്നു.

ഇതിനു പുറമെ ലോക സാമ്പത്തിക രംഗത്തെ പ്രതിസന്ധി മറികടക്കാനുള്ള കർമ രേഖയും ഉച്ചകോടി തയ്യാറാക്കും. കടബാധ്യതയുള്ള രാജ്യങ്ങൾക്ക് തിരിച്ചടവിന് ആറുമാസം കൂടി ഗ്രൂപ്പ് 20 സാവകാശം നൽകിയിട്ടുണ്ട്. നാളെ വൈകിട്ട് ഉച്ചകോടിയുടെ പ്രഖ്യാപനങ്ങൾ സൗദി ധനകാര്യ മന്ത്രി നടത്തുക. രാഷ്ട്രത്തലവന്മാർ ഓൺലൈനിലാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. ഗ്രൂപ്പ് ഫോട്ടോക്ക് സാധ്യതയില്ലാത്ത സാഹചര്യത്തിൽ റിയാദിലെ ദിരിയ്യ പൈതൃക കോട്ടയിൽ വിർച്വലായി ഗ്രൂപ്പ് ഫോട്ടോ അനാവരണം ചെയ്തു

]]>
സൗദി ജി20 ഉച്ചകോടി ഓണ്‍ലെെനായി നടക്കും https://malayalees.ch/g20-summit-saudi-online/ Tue, 29 Sep 2020 04:31:57 +0000 https://malayalees.ch/?p=32465 ഈ വര്‍ഷത്തെ ജി-ട്വന്‍റി ഉച്ചകോടി ഓണ്‍ലൈന്‍ വഴിയാകും നടക്കുകയെന്ന് സൌദി അറേബ്യ. നവംബര്‍ 21, 22 തിയതികളിലാണ് ലോകനേതാക്കള്‍ സംബന്ധിക്കുന്ന ഉച്ചകോടി. സൗദിയുടെ ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഉച്ചകോടിയിലെ അധ്യക്ഷന്‍.

കോവി‍ഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് ഉച്ചകോടി ഓണ്‍ലൈനില്‍ നടത്താനുള്ള തീരുമാനം. നവംബർ 21, 22 തീയതികളില്‍ റിയാദില്‍ വെച്ചായിരുന്നു ഉച്ചകോടി നടക്കേണ്ടത്. കോവിഡ‍് നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തില്‍ ആ ദിവസങ്ങളില്‍ തന്നെ ഉച്ചകോടി നടക്കും.

ആതിഥേയരായ സൗദിയുടെ ഭരണാധികാരി സൽമാൻ രാജാവാണ് അധ്യക്ഷന്‍. ഉച്ചകോടിക്ക് മുന്നോടിയായി അംഗ രാജ്യങ്ങളിലെ വിവിധ മന്ത്രിമാര്‍ പങ്കെടുക്കുന്ന നൂറിലധികം വിവിധ യോഗങ്ങൾ ഇതിനകം പൂര്‍ത്തിയായി.

മനുഷ്യകുലത്തിന്‍റെ സംരക്ഷണം, പകർച്ചവ്യാധികള്‍ അതിജീവിക്കൽ, കോവിഡ് വ്യാപന കാലത്ത് ബോധ്യപ്പെട്ട ദൗർബല്യങ്ങളെ നേരിടാനുള്ള മാർഗങ്ങൾ, ദീർഘകാല ആസൂത്രണം രൂപ്പപ്പെടുത്തൽ എന്നിവ റിയാദ് ഉച്ചകോടിയുടെ മുഖ്യ വിഷയങ്ങളായിരിക്കും.

]]>