G Sudhakaran – malayalees.ch https://malayalees.ch Malayalam Online News Portal Sat, 02 Apr 2022 11:38:41 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png G Sudhakaran – malayalees.ch https://malayalees.ch 32 32 പാര്‍ട്ടി കോണ്‍ഗ്രസിനില്ലെന്ന് ജി സുധാകരന്‍ https://malayalees.ch/g-sudhakaran-will-not-attend-cpim-party-congress/ Sat, 02 Apr 2022 11:38:36 +0000 https://malayalees.ch/?p=59491 സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന് സിപിഐഎം മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ജി സുധാകരന്‍. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുധാകരന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കി. സുധാകരന്റെ ആവശ്യത്തിന് അംഗീകാരം നല്‍കിയ ജില്ലാ കമ്മിറ്റി സുധാകരന് പകരമായി മറ്റൊരു പ്രതിനിധിയെ ഉള്‍പ്പെടുത്തി.

ആലപ്പുഴയിലെ സംഘടനാപ്രശ്‌നങ്ങളിലെ സിപിഐഎം നേതൃത്വത്തിന്റെ ഇടപെടലില്‍ ജി സുധാകരന് നീരസമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സുധാകരന്റെ കത്ത്. എറണാകുളത്ത് സിപിഐഎം സംസ്ഥാന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ജി സുധാകരന്‍ കത്തുനല്‍കിയിരുന്നു. പിന്നീട് ഈ കത്ത് പരിഗണിച്ചുകൊണ്ട് സുധാകരനെ പാര്‍ട്ടി നേതൃത്വം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

സുധാകരന്‍ അടക്കം 13 പേരെയാണ് സിപിഐഎം സംസ്ഥാന സമിതിയില്‍ ഒഴിവാക്കിയത്. പ്രായം കര്‍ശനമായി നടപ്പാക്കിയതോടെയാണ് സുധാകരനെ ഒഴിവാക്കേണ്ടി വന്നതെന്നാണ് സിപിഐഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചത്. 75 വയസ് എന്ന പ്രായപരിധി കര്‍ശനമാക്കിയപ്പോള്‍ മുതിര്‍ന്ന നേതാക്കള്‍ പുറത്തായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് ഇളവ് അനുവദിച്ചിരുന്നു. തെരഞ്ഞെടുപ്പ് വീഴ്ചയില്‍ സുധാകരനെതിരെ വിമര്‍ശനം വേണ്ടെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.

]]>
ജി സുധാകരന് എതിരെ പരാതി പ്രളയം; പിന്തുണയ്ക്കാതെ മന്ത്രിയും എംപിയും https://malayalees.ch/complaints-against-g-sudhakaran-flowed-before-cpi-m-commission/ Mon, 26 Jul 2021 04:42:12 +0000 https://malayalees.ch/?p=47221 ജി സുധാകരന് എതിരെ സിപിഐഎം രണ്ടംഗ കമ്മീഷന് മുന്നില്‍ പരാതി പ്രവാഹം. അന്വേഷണ പരിധിക്ക് പുറത്തുള്ളവരും പരാതിയുമായി എത്തി. ജി സുധാകരന്‍ തന്നെയും കുടുംബത്തെയും ദ്രോഹിച്ചുവെന്ന് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം വേണുഗോപാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്‍, എ എം ആരിഫ് എംപി എന്നിവരും എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. ഏരിയാ കമ്മിറ്റികളില്‍ നിന്ന് ഹാജരായവരില്‍ ജി സുധാകരനെ പിന്തുണച്ചത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്.

അതേസമയം അമ്പലപ്പുഴയിലെ പ്രവര്‍ത്തന വീഴ്ചയില്‍ രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്നലെയും ഇന്നുമായാണ് കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയത്. റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വത്തിന് നല്‍കും. തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗങ്ങളായി പ്രവര്‍ത്തിച്ചവരില്‍ ഭൂരിപക്ഷവും ജി സുധാകരന് എതിരെ മൊഴി നല്‍കി.

]]>
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം; മന്ത്രി ജി സുധാകരന് എതിരെ പരാതി https://malayalees.ch/reference-to-abusing-women-complaint-against-minister-g-sudhakaran/ Sat, 17 Apr 2021 04:04:28 +0000 https://malayalees.ch/?p=43019 മന്ത്രി ജി സുധാകരനെതിരെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ നല്‍കിയ പരാതി രാഷ്ട്രീയ വിവാദത്തിലേക്ക്. വോട്ടെടുപ്പിന് പിന്നാലെ ആലപ്പുഴയിലെ സിപിഐഎമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ നീരീക്ഷിച്ചിരുന്ന കോണ്‍ഗ്രസ് ഈ പരാതി ഉയര്‍ത്തിക്കാട്ടി രംഗത്ത് എത്തി. മന്ത്രിക്കെതിരെ കേസ് എടുക്കാതെ പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ ജി സുധാകരന്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ കുറിച്ച് അന്വേഷിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യത്തോട് സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ മറുപടി. തെരഞ്ഞെടുപ്പില്‍ സജീവമല്ലെന്ന ആക്ഷേപങ്ങള്‍ക്കെതിരെ ജി സുധാകരന്‍ ശക്തമായി പ്രതികരിച്ചതും ഇപ്പോഴത്തെ പരാതിയുമായി ബന്ധമുണ്ടെന്ന് സിപിഐഎമ്മിനകത്ത് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കൂടുതല്‍ പ്രതികരണങ്ങളില്‍ നിന്ന് അദ്ദേഹത്തെ തടയുക ലക്ഷ്യമിട്ടാണ് പുതിയ കരുനീക്കമെന്നാണ് ജി സുധാകരന്‍ അനുകൂലികളുടെ ആരോപണം.

]]>
ട്രെയിനുകൾ നിർത്തലാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം; റെയിൽവേ നടപടി കടുത്ത അതിക്രമമെന്ന് മന്ത്രി ജി സുധാകരൻ https://malayalees.ch/g-sudhakaran-against-railway-stand-on-ban-3-trains/ Fri, 11 Sep 2020 05:02:25 +0000 https://malayalees.ch/?p=31641 ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കുന്നതോടെ കേരളം ഭാഗികമായി സ്തംഭിക്കും. സ്ഥിരം യാത്രക്കാരുടെ ആശ്രയമായ ഈ ട്രെയിനുകൾ നിർത്തലാക്കുന്നതോടെ സർക്കാർ ജീവനക്കാർ അടക്കമുള്ള യാത്രക്കാർ പ്രതിസന്ധിയിലാകും. റെയിൽവേയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ ഇന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഓഫീസിനു മുന്നിൽ ധർണ നടത്തും.

കൊവിഡ് സാഹചര്യത്തിൽ യാത്രക്കാരുടെ കുറവ് അനുഭവപ്പെട്ടതോടെയാണ് ജനശതാബ്ദി, വേണാട് എക്‌സ്പ്രസുകൾ നിർത്തലാക്കാൻ റെയിൽവേ തീരുമാനിച്ചത്. റെയിൽവേയുടെ നടപടി സ്ഥിരമായി ട്രെയിൻ സർവീസ് ആശ്രയിക്കുന്ന നിരവധി പേരെ പ്രതികൂലമായി ബാധിക്കും. ജനപ്രതിനിധികളുടേയും യാത്രക്കാരുടേയും പ്രതിഷേധം കണക്കിലെടുത്ത് ജനശദാബ്ദിയെങ്കിലും തുടരുമെന്ന് സൂചനയുണ്ട്.

റെയിൽവേയുടെ നടപടിക്കെതിരെ മന്ത്രി ജി സുധാകരൻ രംഗത്തെത്തി. റെയിൽവേയുടേത് കടുത്ത അതിക്രമമെന്ന് മന്ത്രി ട്വന്റിഫോറിനോട് പ്രതികരിച്ചു. കേരളത്തിൽ നിരവധി പേരാണ് ട്രെയിൻ ഗതാഗതത്തെ ആശ്രയിക്കുന്നത്. മൂന്ന് ട്രെയിനുകൾ നിർത്തലാക്കുന്നത് പ്രതികൂലമായി ബാധിക്കും. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് നടപടി സ്വീകരിക്കുന്നതിന് പരിമിധിയുണ്ട്. കേരളത്തെ പരിഗണിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

]]>
കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച സബ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു; ഇത്തരക്കാരോട് ദയയും ദാക്ഷിണ്യവുമില്ലെന്ന് ജി സുധാകരന്‍ https://malayalees.ch/kattappana-sub-registrar-suspended-for-inhuman-behaviour/ Wed, 12 Aug 2020 09:23:08 +0000 https://malayalees.ch/?p=30080 ആംബുലൻസിൽ സബ് രജിസ്ട്രാർ ഓഫീലെത്തിയ കാൻസർ രോഗബാധിതനായിരുന്ന സനീഷ് ജോസഫിനെ മൂന്നാം നിലയിലെത്താൻ നിർബന്ധിച്ചതിനാണ് നടപടി.

കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്തു. കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെയാണ് സസ്പെൻഡ് ചെയ്തത്. ആംബുലൻസിൽ സബ് രജിസ്ട്രാർ ഓഫീലെത്തിയ കാൻസർ രോഗബാധിതനായിരുന്ന സനീഷ് ജോസഫിനെ മൂന്നാം നിലയിലെത്താൻ നിർബന്ധിച്ചതിനാണ് നടപടി. ഓഫീസിലെത്തി ദിവസങ്ങൾക്ക് ശേഷം ഇദ്ദേഹം മരിച്ചു. പൊതു ജനങ്ങളോട് നിർദയമായി പെരുമാറുന്നവരോട് ഇടത് സർക്കാരിന് ദയയും ദാക്ഷിണ്യവും ഒത്തുതീർപ്പുകളുമില്ലെന്ന് മന്ത്രി ജി സുധാകരന്‍ വ്യക്തമാക്കി.

ജി സുധാകരന്‍റെ കുറിപ്പ്

കാൻസർ രോഗിയെ ബുദ്ധിമുട്ടിച്ച കട്ടപ്പന സബ് രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു. കട്ടപ്പന സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ സനീഷ് ജോസഫ് ക്യാൻസർ രോഗബാധിതനായിരുന്നു. ഒഴിമുറി ആധാരം രജിസ്റ്റർ ചെയ്യുന്നതിലേയ്ക്കായി ഈ മാസം ആറിന് ആംബുലൻസിലാണ് അദ്ദേഹം സബ് രജിസ്ട്രാർ ഓഫീസ് പരിസരത്ത് എത്തിയത്.

കടുത്ത രോഗബാധിതനും കിടപ്പു രോഗിയായ അദ്ദേഹത്തെ കട്ടപ്പന മിനി സിവിൽ സ്‌റ്റേഷന്‍റെ മൂന്നാം നിലയിലുള്ള തന്‍റെ ഓഫീസിലെത്തിക്കണമെന്ന് രജിസ്ട്രാർ നിർബന്ധിച്ചു. കസേരയിലിരുത്തി അദ്ദേഹത്തെ മൂന്നാം നിലയിൽ എത്തിച്ചതിനു ശേഷമാണ് ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ തയ്യാറായത്.

കരുണാശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായി ജോലി നോക്കിയിരുന്ന സുനീഷ് ജോസഫ് അടുത്ത ദിവസം അന്തരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ വിവരം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അദ്ദേഹത്തിന്‍റെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിച്ചു.

കോംപൗണ്ടിൽ പ്രവേശിച്ചപ്പോൾ തന്നെ ഓഫീസിലെത്തിയതായി കണക്കാക്കി വേണ്ട നടപടികൾ എടുക്കാൻ തുനിയാതെ മനുഷ്യത്വ രഹിതമായി പെരുമാറിയ കട്ടപ്പന സബ് രജിസ്ട്രാർ ജി.ജയലക്ഷ്മിയെ പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഡ് ചെയ്തു. ആസന്ന മരണനായിരുന്ന ഒരു ക്യാൻസർ രോഗിയോട് ദയാശൂന്യമായ നിലപാട് സ്വീകരിച്ച് വകുപ്പിന് കളങ്കമുണ്ടാക്കിയ ഇവരെ വിശദമായ അന്വേഷണം നടത്തി സർവ്വീസിൽ നിന്നും പുറത്താക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നികുതി വകുപ്പ് ജോയിന്‍റ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സാമൂഹികവും മാനുഷികവും ഭരണപരവുമായി ഏറെ പ്രാധാന്യമുള്ള ഈ തീരുമാനം നിർഭാഗ്യവശാൽ മുഖ്യധാരാ മാധ്യമങ്ങൾ വേണ്ട പരിഗണനയോടെ റിപ്പോർട്ട് ചെയ്ത് കണ്ടില്ല.

വകുപ്പുകളുടേയും ചട്ടങ്ങളുടേയും ചതുരങ്ങൾക്കപ്പുറം മനുഷ്യസ്നേഹത്തിന്‍റെ അനുതാപത്തിന്‍റെ ചക്രവാളം കൂടി കാണാൻ നിയമത്തെ മനുഷ്യത്വം ചാലിച്ച് വ്യാഖ്യാനിക്കാൻ ഉദ്യാഗസ്ഥർക്ക് കണ്ണുണ്ടാവണം, മനസ്സുണ്ടാവണം. ഭൂരിഭാഗവും ആത്മസമർപ്പിതമായി ജോലി ചെയ്യുന്നവരും ജനോപകാരപ്രദമായ നിലപാടുകളുള്ളവരുമാണ്. എന്നാൽ പൊതു ജനങ്ങളോട് നിർദ്ദയമായി പെരുമാറുന്നവരോട് ഇടതു സർക്കാരിന് ദയയും ദാക്ഷണ്യവും ഒത്തുതീർപ്പുകളുമില്ല.

]]>