fuel hike – malayalees.ch https://malayalees.ch Malayalam Online News Portal Wed, 24 Feb 2021 04:08:17 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fuel hike – malayalees.ch https://malayalees.ch 32 32 ഇന്ധനവില ഇന്നും കൂട്ടി https://malayalees.ch/fuel-price-today/ Wed, 24 Feb 2021 04:08:10 +0000 https://malayalees.ch/?p=40605 ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 25 പൈസയും പെട്രോളിന് 28 പൈസയുമാണ് കൂട്ടിയത്.

തിരുവനന്തപുരത്ത് പെട്രോളിന് 93 രൂപ 07 പൈസയും ഡീസലിന് 87 രൂപ 61 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 91രൂപ 67പൈസയും ഡീസലിന് 86രൂപ 32പൈസയും കൊച്ചിയില്‍ പെട്രോളിന് 91 രൂപ 09പൈസയും ഡീസലിന് 85.76 പൈസയും ഇന്ന് നല്‍കേണ്ടിവരും.

കഴിഞ്ഞ രണ്ടാഴ്ചക്കിടെ തുടര്‍ച്ചയായി എല്ലാ ദിവസവും ഇന്ധനവില കൂടിക്കൊണ്ടിരിക്കുകയാണ്. അതിനിടെ രണ്ട് ദിവസം മാത്രമാണ് ഇന്ധനവില കൂട്ടാതിരുന്നത്. ഇന്നലെ മുതല്‍ വീണ്ടും വില വര്‍ധിപ്പിക്കുകയായിരുന്നു. 9 മാസം കൊണ്ട് ഒരു ലിറ്റർ ഡീസലിനും പെട്രോളിനും 21 രൂപ വീതമാണ് വർധിപ്പിച്ചത്. ഈ മാസം പെട്രോളിന് നാലര രൂപയും ഡീസലിന് നാലുരൂപ തൊണ്ണൂറ്റി രണ്ട് പൈസയും കൂട്ടി.

]]>
രണ്ട് ദിവസത്തെ ഇടവേള; പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി https://malayalees.ch/fuel-price-hiked-after-two-days-break/ Tue, 23 Feb 2021 04:10:16 +0000 https://malayalees.ch/?p=40554 ഇന്ധന വില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും ആണ് ഇന്ന് കൂട്ടിയത്.

ഇതോടെ കൊച്ചിയിൽ പെട്രോളിന് 91 രൂപ 20 പൈസയും ഡീസലിന് 85 രൂപയും 86 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോൾ വില 92.81ആണ്. ഡീസൽ വില 87.38 രൂപയും.

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവിലയിൽ വീണ്ടും വർധനവ് ഉണ്ടാകുന്നത്.

]]>