fuel charge hike – malayalees.ch https://malayalees.ch Malayalam Online News Portal Thu, 25 Jun 2020 04:27:48 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png fuel charge hike – malayalees.ch https://malayalees.ch 32 32 ഇന്നും ഇന്ധനവില കൂട്ടി; ഡീസല്‍ വില 19 ദിവസം കൊണ്ട് വര്‍ധിപ്പിച്ചത് 10 രൂപയിലേറെ https://malayalees.ch/petrol-diesel-price-hike-on-19th-day/ Thu, 25 Jun 2020 04:27:33 +0000 https://malayalees.ch/?p=27573 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.

ഇന്ധന വില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. തുടര്‍ച്ചയായ 19ആം ദിവസമാണ് ഇന്ധന വില കൂട്ടുന്നത്. 19 ദിവസം കൊണ്ട് ഒരു ലിറ്റർ ഡീസലിന് 10 രൂപ നാല് പൈസയും പെട്രോളിന് 8 രൂപ 68 പൈസയും വര്‍ധിപ്പിച്ചു.

ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിലയിലെത്തിയിട്ടും രാജ്യത്ത് ഇന്ധനവില ദിവസേന കൂട്ടുകയാണ് എണ്ണക്കമ്പനികള്‍. ജൂൺ 7 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി കൂട്ടിയതോടെയാണ് ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം.

ഡല്‍ഹിയില്‍ ആദ്യമായി ഇന്നലെ ഡീസല്‍ വില പെട്രോളിനേക്കാളും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍- ഡീസല്‍ നിരക്കുകള്‍ ഏകീകരിക്കുകയാണ് എണ്ണക്കമ്പനികളുടെ ലക്ഷ്യമെന്ന സംശയം വ്യാപകമാണ്. ഇന്ധനവില വര്‍ധനയിലൂടെ സാധാരണക്കാരെ പിഴിയുകയാണ് കേന്ദ്ര സര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. കോവിഡ് ബാധിതരുടെ വര്‍ധനയും ഇന്ധന വില വർധനവും സൂചിപ്പിക്കുന്ന ഗ്രാഫും രാഹുല്‍ ഗാന്ധി ട്വീറ്റിനൊപ്പം പങ്കുവെച്ചു.

]]>
മോദി അണ്‍ലോക്ക് ചെയ്തത് കൊറോണ വ്യാപനവും ഇന്ധന വിലയും: രാഹുല്‍ ഗാന്ധി https://malayalees.ch/modi-govt-has-unlocked-petrol-diesel-prize-rahul-gandhi/ Wed, 24 Jun 2020 12:24:54 +0000 https://malayalees.ch/?p=27550 കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്

കോവിഡ് കേസുകളും പെട്രോള്‍ വിലയും നിയന്ത്രണാതീമായി വര്‍ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

മോദി സര്‍ക്കാര്‍ കോവിഡ് 19ഉം പെട്രോള്‍- ഡീസല്‍ വിലവര്‍ധനയും അണ്‍ലോക്ക് ചെയ്തിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബുധനാഴ്ച രാജ്യത്തെ കോവിഡ് 19 കേസുകള്‍ 4.56 ലക്ഷം കടന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇന്ധന വിലയും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

]]>
ഇരുട്ടടിക്ക് അവസാനമില്ല; 16ആം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി https://malayalees.ch/petrol-diesel-price-hike-on-16th-day/ Mon, 22 Jun 2020 04:25:28 +0000 https://malayalees.ch/?p=27401 പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

തുടർച്ചയായ 16ആം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 33 പൈസയും ഡീസലിന് 55 പൈസയുമാണ് കൂട്ടിയത്. 16 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 33 പൈസയും ഡീസലിന് 8 രൂപ 98 പൈസയും ആണ് വർധിച്ചത്.

കോവിഡും ലോക്ക്ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുന്ന വിധത്തിലാണ് ഇന്ധനവില വര്‍ധന. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്.

ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ. ഡീസൽ വില കുറഞ്ഞില്ല.

]]>