Free Covid Vaccine – malayalees.ch https://malayalees.ch Malayalam Online News Portal Mon, 24 May 2021 08:28:56 +0000 en-US hourly 1 https://wordpress.org/?v=7.1 https://malayalees.ch/wp-content/uploads/2019/01/icon.png Free Covid Vaccine – malayalees.ch https://malayalees.ch 32 32 രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ല: കേന്ദ്രത്തോട് ഹൈക്കോടതി https://malayalees.ch/free-vaccination-high-court-ask-questions-to-central-government/ Mon, 24 May 2021 08:28:45 +0000 https://malayalees.ch/?p=44537 രാജ്യത്തെ പൗരന്മാർക്ക് എന്തുകൊണ്ട് സൗജന്യ വാക്‌സിൻ നൽകുന്നില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി. ആർബിഐ അധികമായി നൽകിയ 54,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിച്ചുകൂടേ എന്നും കോടതി ചോദിച്ചു. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി എന്നും ഹൈക്കോടതി. സംസ്ഥാനങ്ങൾ സൗജന്യമായി വാക്‌സിൻ കൊടുക്കണം എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നു കോടതി ചോദിച്ചു. വാക്സിനേഷൻ വിതരണം നയപരമായ വിഷയമാണെന്നും മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം കോടതിയിൽ അറിയിച്ചു. വാക്സിനുമായി ബന്ധപ്പെട്ട് കോടതി സ്വമേധയ എടുത്ത കേസും മറ്റ് ചില പൊതുതാത്പര്യഹരജികളും കോടതിയുടെ പരിഗണനയിലുണ്ട്. സ്വമേധയ എടുത്ത കേസ് പരിഗണിക്കവെയാണ് രാജ്യത്ത് പൌരന്മാര്‍ എന്തുകൊണ്ടാണ് സൌജന്യ കോവിഡ് വാക്സിന്‍ നല്‍കാത്തത് എന്ന് ഹൈക്കോടതി ചോദിച്ചത്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ വേണ്ടി വരുന്നത് ഏകദേശം 34,000 കോടി രൂപയാണ് എന്ന് കോടതി തന്നെ വിലയിരുത്തുന്നു. ആർബിഐ 54,000 കോടി രൂപ അധികമായി സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് സൌജന്യ വാക്സിന്‍ നല്‍കിക്കൂടേ എന്നാണ് കോടതി ചോദിച്ചത്.

എന്നാല്‍ ഇത് കേന്ദ്രസര്‍ക്കാരിന്‍റെ നയപരമായ വിഷയമാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി പറഞ്ഞത്. ഈ വിഷയത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാക്സിന്‍ പോളിസിയില്‍ മാറ്റം വരുത്തിയതോടെ വാക്സിനേഷന്‍റെ എണ്ണം കുറഞ്ഞു എന്നായിരുന്നു ചില ഹരജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനങ്ങള്‍ സൌജന്യമായി വാക്സിന്‍ കൊടുക്കണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ഫെഡറലിസം ഒന്നും നോക്കേണ്ട സമയമല്ല ഇത് എന്നായിരുന്നു കോടതിയുടെ വിമര്‍ശനം. എന്തായാലും വാക്സിന്‍ വിതരണത്തില്‍ ശക്തമായ ഇടപെടലാണ് കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

]]>
കൊറോണ വാക്സിന്‍ സൌജന്യമായി ലഭിക്കാന്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശമുണ്ടെന്ന് കെജ്‍രിവാള്‍ https://malayalees.ch/all-indians-have-right-to-free-covid-vaccine-says-arvind-kejriwal/ Sat, 24 Oct 2020 11:58:28 +0000 https://malayalees.ch/?p=33838 കൊറോണയ്ക്കെതിരായ പ്രതിരോധ വാക്സിന്‍ എപ്പോള്‍ പൂര്‍ണമായി സജ്ജമാകുന്നുവോ, അപ്പോള്‍ എല്ലാ ഇന്ത്യക്കാര്‍ക്കും അത് സൌജന്യമായി ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി നല്‍കുമെന്ന പാര്‍ട്ടിയുടെ പ്രകടനപത്രികയോടുള്ള പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യമെങ്ങുമുള്ള ജനങ്ങള്‍ക്ക് വാക്സിന്‍ സൌജന്യമായി ലഭിക്കണം, അത് രാജ്യത്തെ ജനങ്ങളുടെ അവകാശമാണ്- കെജ്‍രിവാള്‍ പറഞ്ഞു. ഡല്‍ഹിയിലെ ശാസ്ത്രി പാര്‍ക്കിനെയും സീലാംപൂരിനെ ബന്ധിപ്പിച്ചുകൊണ്ടുള്ള മേല്‍പ്പാലം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത ഇന്ത്യക്കാര്‍ക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭിക്കില്ലേ എന്നും നേരത്തെ കെജ്‌രിവാള്‍ ചോദിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ ബീഹാറിലെ ഓരോരുത്തര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കുമെന്നായിരുന്നു ബി.ജെ.പി അവതരിപ്പിച്ച പ്രകടന പത്രികയിലെ ആദ്യ വാഗ്‍ദാനം. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ ആയിരുന്നു പ്രകടന പത്രിക പുറത്തിറക്കിയത്. വലിയ തോതിൽ വാക്സിൻ ഉൽപാദിപ്പിക്കുകയാണെന്നും എത്രയും പെട്ടെന്ന് തന്നെ ബീഹാറിലെ എല്ലാവർക്കും സൗജന്യമായി ലഭിക്കുമെന്നും ഇത് ഞങ്ങളുടെ പ്രകടനപത്രികയിലെ ഒന്നാമത്തെ വാ​ഗ്ദാനമാണെന്നുമാണ് നിർമലാ സീതാരാമൻ പ്രകടന പത്രിക പുറത്തിറക്കിക്കൊണ്ട് പറഞ്ഞത്. ഇതോടെ പ്രതിപക്ഷ പാർട്ടികള്‍ ഒന്നാകെ രംഗത്ത് വന്നിരുന്നു. സോഷ്യല്‍ മീഡിയയും ഇത് ഏറ്റെടുത്തിരുന്നു.

]]>